Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനയുമായുള്ള ഹോങ്കോങ് കൈമാറ്റ കരാർ റദ്ദ് ചെയ്ത് ബ്രിട്ടൻ; ഹോങ്കോങികളെ ഇനി ചൈനയിലേക്ക് നാടുകടത്താനാവില്ല; കരാറിന് മുൻപ് ഹോങ്കോങിൽ ജനിച്ച എല്ലാവർക്കും ബ്രിട്ടീഷ് പൗരത്വം: ചൈനയ്ക്ക് വൻ തിരിച്ചടി നൽകി രണ്ടാം നിയമ നിർമ്മാണവുമായി ബ്രിട്ടൻ

ചൈനയുമായുള്ള ഹോങ്കോങ് കൈമാറ്റ കരാർ റദ്ദ് ചെയ്ത് ബ്രിട്ടൻ; ഹോങ്കോങികളെ ഇനി ചൈനയിലേക്ക് നാടുകടത്താനാവില്ല; കരാറിന് മുൻപ് ഹോങ്കോങിൽ ജനിച്ച എല്ലാവർക്കും ബ്രിട്ടീഷ് പൗരത്വം: ചൈനയ്ക്ക് വൻ തിരിച്ചടി നൽകി രണ്ടാം നിയമ നിർമ്മാണവുമായി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ലണ്ടൻ: ചൈനയുമായുള്ള ഹോങ്കോങ് കൈമാറ്റ കരാർ ബ്രിട്ടൻ റദ്ദാക്കി. കരാർ റദ്ദ് ചെയ്തതോടെ ഹോങ്കോളികളെ ഇനി ചൈനയിലേക്ക് നാടുകടത്താനാവില്ല. മാത്രമല്ല ചൈനയുമായുള്ള കരാറിന് മുമ്പ് ഹോങ്കോങിൽ ജനിച്ച എല്ലാവർക്കും ബ്രിട്ടീഷ് പൗരത്വവും നൽകിയിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് ആണ് ചൈനയുമായുള്ള കൈമാറ്റ കരാർ റദ്ദ് ചെയ്ത വിവരം വ്യക്തമാക്കിയത്. മുൻബ്രിട്ടീഷ് കോളനിയായ ഹോങ്കോങിൽ വിവാദമായ ദേശ സുരക്ഷാ നിയമം ബീജിങ് ചുമത്തിയതോടെയാണ് വളരെ പെട്ടെന്ന് തന്നെ ചൈനയുമായുള്ള കൈമാറ്റ കരാർ റദ്ദാക്കാൻ ബ്രിട്ടൻ തീരുമാനിച്ചത്.

ചൈനയുമായി ഒരു നല്ല ബന്ധം ബ്രിട്ടൻ ആഗ്രഹിക്കന്നുണ്ടെങ്കിലും ഏതറ്റം മുതൽ ചൈനയുമായി വിയോജിക്കുന്നു എന്ന് മനസ്സിലാക്കി നൽകാനാണ് പെട്ടെന്ന് തന്നെ ഈ കരാർ റദ്ദാക്കിയതെന്നും ഡൊമിനിക് റാബ് വ്യക്തമാക്കി. ചൈന തങ്ങളുടെ പുതിയ ദേശ സുരക്ഷാ നിയമം ഉപയോഗിച്ച് ബ്രിട്ടനുമായുള്ള കൈമാറ്റ കരാർ ദുരുപയോഗം ചെയ്യാനുള്ളസാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് ബ്രിട്ടന്റെ കരാർ പിന്മാറ്റം. ചൈനയിലേക്ക് യുകെ കയറ്റുമതിയിൽ ദീർഘകാലമായി ഏർപ്പെടുത്തിയിരുന്ന ആയുധ നിരോധനം ഇപ്പോൾ ഹോങ്കോങിലേക്കും വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

കൈമാറ്റ കരാർ റദ്ദ് ചെയ്തതോടെ ഒരു കുറ്റകൃത്യം ആരോപിക്കപ്പെടുകയോ ശിക്ഷിക്കപ്പെുകയോ ചെയ്ത ഒരു താമസക്കാരനെ തിരികെ അയക്കാൻ ബ്രിട്ടനോട് ഹോങ്കോങിന് അഭ്യർത്ഥിക്കാൻ കഴിയില്ല. ചൈന പുതിയ ദേശസുരക്ഷാ നിയമം ഉപയോഗിച്ച് രാജ്യത്തിന്റെ നയങ്ങളോട് വിയോജിക്കുന്നവരെ തടയുകയും ജനാധിപത്യ അനുകൂല പ്രചാരകരെ അന്യായമായി ശിക്ഷിക്കുന്നതിനും പുതിയ ദേശസുരക്ഷാ നിയമം ഉപയോഗിക്കാമെന്ന ഭയത്താലാണ് ബ്രിട്ടൻ കരാർ റദ്ദ് ചെയ്തത്. അതേസമയം കരാർ റദ്ദാക്കൽ ചൈനയുമായുള്ള നിലവിലെ ബ്രിട്ടന്റെ ബന്ധം വഷളാക്കാനാണ് സാധ്യത. കാരണം ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന നടപടികളുമായി മുന്നോട്ടു പോയാൽ പ്രതികരിക്കുമെന്ന് കരാർ റദ്ദാക്കുന്നതിന് തൊട്ടു മുൻപ് ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

ചൈനയുടെ മനുഷ്യാവകാശ ലംഘന രീതികളോടും ഹോങ്കോങ് വിഷയത്തിലും ബ്രിട്ടന് അതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസനും വ്യക്തമാക്കി. അതേസമയം കൈമാറ്റ കരാർ റദ്ദാക്കിയതോടെ ബ്രിട്ടൻ ചൈനയുമായി ശീതസമരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് ഉയർന്ന് വരുന്ന അഭിപ്രായം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപോയൊ നാളെ ബ്രിട്ടൻ സന്ദർശിക്കാനും വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നത്താനിരിക്കെയാണ് ബ്രിട്ടന്റെ പുതിയ പ്രഖ്യാപനം വന്നത്.

അടുത്ത കുറച്ചു മാസങ്ങളായി ചൈനയുമായി ബ്രിട്ടനുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. പ്രത്യേകിച്ച് കൊറോണ വൈറസ് വ്യാപനം, ഹോങ്കോങ്, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ ചൈനയുമായി ഉടക്കിയ ബ്രിട്ടൻ ചൈനീസ് ടെക് ഭീമനായ ഹുവേയിയെ നിരോധിച്ചതും ഇരുര രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൈമാറ്റ കരാർ റദ്ദാക്കിയതും.

കാനഡയും ഓസ്ിട്രേലിയയും നേരത്തെ തന്നെ ഹോങ്കോങുമായുള്ള കൈമാറ്റ കരാർ റദ്ദാക്കിയിരുന്നു. അമേരിക്കയും ഈ കാര്യം പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി ബ്രിട്ടനും മുന്നോട്ട് വന്നത്. കരാർ റദ്ദാക്കൽ കൊണ്ട് ബ്രിട്ടൻ ഹോങ്കോങിലെ ജനതയ്ക്കൊപ്പം നിൽക്കുമെന്നും അവരുടെ അവകാശം സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ബ്രിട്ടൻ അർത്ഥമാക്കുന്നു. അതേസമയം ബ്രിട്ടന്റെ രണ്ടാം നിയമ നിർമ്മാണം ചൈനയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP