Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ചൈനയുമായി കടുത്ത നയതന്ത്ര പോരിലേക്ക് കാനഡയും; ഹോങ്കോങ്ങിലേക്കു സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവച്ചു: സമ്മർദ്ദ രാഷ്ട്രീയം പയറ്റുന്ന ചൈന തങ്ങളുടെ അധികാരം ലോകരാജ്യങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജസ്റ്റിൻ ട്രൂഡോ;ചൈനാ വിരുദ്ധ വികാരം ആളിക്കത്തിച്ച് കാനഡയും

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ചൈനയുമായി കടുത്ത നയതന്ത്ര പോരിലേക്ക് കാനഡയും; ഹോങ്കോങ്ങിലേക്കു സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത് നിർത്തിവച്ചു: സമ്മർദ്ദ രാഷ്ട്രീയം പയറ്റുന്ന ചൈന തങ്ങളുടെ അധികാരം ലോകരാജ്യങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജസ്റ്റിൻ ട്രൂഡോ;ചൈനാ വിരുദ്ധ വികാരം ആളിക്കത്തിച്ച് കാനഡയും

സ്വന്തം ലേഖകൻ

ഒട്ടാവ: ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പിന്നാലെ ചൈനയുമായി കടുത്ത നയതന്ത്ര പോരിലേക്ക് കാനഡയും. കാനഡയുടെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ തടവിലാക്കി മാസങ്ങൾ പിന്നിട്ടിട്ടും പുറത്ത് വിടാത്തതാണ് കാനഡയെ ചൊടിപ്പിച്ചിരിക്കുന്നത്. ചൈന സമ്മർദ്ദ രാഷ്ട്രീയം കളിക്കുകയാണെന്നാണ് കാനഡ ആരോപിക്കുന്നത്. എന്നാൽ ചൈനയുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചൈനയുമായുള്ള സുഹൃത് ബന്ധം ഉപേക്ഷിക്കുക ആയിരുന്നു. ഹോങ്കോങ്ങിലേക്കുള്ള സൈനിക ആയുധങ്ങളുടെ കയറ്റുമതിയും തന്ത്രപ്രധാനമായ വസ്തുക്കളുടെയും വ്യാപാരം യുഎസ് അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണു കടുത്ത നടപടികളുമായി കാനഡയും രംഗത്തെത്തിയത്.

ചൈന ദേശസുരക്ഷാ നിയമം പാസാക്കിയതിനു പിന്നാലെ കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഹോങ്കോങ്ങുമായി നിലവിൽ ഉണ്ടായിരുന്ന കരാർ കാനഡ റദ്ദാക്കി. ഹോങ്കോങ്ങിലേക്കു സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നതും നിർത്തിവച്ചു. കാനഡയുടെ സൈനിക ഉപകരണങ്ങൾ ചൈനയുടെ പക്കൽ എത്തുന്നതു തടയുന്നതിന് വേണ്ടിയാണ് ഹോങ്കോങുമായി നിലവിലുണ്ടായിരുന്ന കരാർ കാനഡ നിർത്തലാക്കിയത്. ഈ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും കാനഡയുടെ സൈനിക ഉപകരണങ്ങൾ ചൈനയുടെ പക്കൽ എത്തുന്നതു തടയുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഹോങ്കോങ് സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാർക്കുള്ള നിർദേശങ്ങളിലും കാനഡ മാറ്റം വരുത്തി.

മൊബൈൽ ടെലികോം സാങ്കേതികവിദ്യാരംഗത്തെ വമ്പൻ ചൈനീസ് കമ്പനിയായ വാവെയ്യുടെ സ്ഥാപകൻ റൻ ഴെങ്‌ഫൈയുടെ മകളും കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ മെങ് വാൻഷു (48) 2018ൽ കാനഡയിൽ അറസ്റ്റിലായതോടെയാണ് ചൈനയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. ഇതിന് പിന്നാലെ ചാരവൃത്തി ആരോപിച്ച് കാനഡയുടെ രണ്ടു നയതന്ത്ര ഉദ്യോഗസ്ഥരെ ചൈന തടവിലാക്കിയിരുന്നു. നയതന്ത്ര പ്രതിനിധികളെ വിട്ടുകിട്ടാൻ രാജ്യാന്തര തലത്തിൽ കാനഡ സമ്മർദം ശക്തമാക്കിയെങ്കിലും ഫലം കണ്ടില്ല. നയതന്ത്ര പ്രതിനിധികൾ അറസ്റ്റിലായിട്ട് 18 മാസങ്ങൾ പിന്നിട്ടിട്ടും ഉദ്യോഗസ്ഥർക്കു നയതന്ത്ര സഹായം ലഭ്യമാക്കാൻ പോലും ചൈന തയാറായില്ല. ഇതാണ് കാനഡയെ ചൊടിപ്പിച്ചത്.

സംഭവത്തെ തുടർന്ന് കാനഡയിൽ ചൈനാവിരുദ്ധ വികാരം ശക്തമായി. യാതൊരു കാരണവുമില്ലാതെ പിടിച്ചു വെച്ചിരിക്കുന്ന തങ്ങളുടെ ഉദ്യോഗസ്ഥരെ വിട്ടുകിട്ടണമെന്ന് കാനഡ അഭ്യർത്ഥിച്ചിട്ടും ചൈന അത് ചെവിക്കൊണ്ടതുമില്ല. തുടർന്ന് ചൈനയ്ക്കുള്ള ശക്തമായ സന്ദേശം എന്ന നിലയിൽ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാൻ കാനഡ തീരുമാനിക്കുകയായിരുന്നു. മൂുന്ന് ലക്ഷത്തിലധികം കനേഡിയൻ പൗരന്മാരാണ് ഹോങ്കോങിൽ താമസിക്കുന്നത്. ഹോങ്കോങ്ങിനുള്ള പിന്തുണ എക്കാലവും തുടരുമെന്നും ട്രൂഡോ അറിയിച്ചു.

തങ്ങളുടെ അധികാരം ലോകരാജ്യങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനാണു ചൈന ശ്രമിക്കുന്നത്. കാനഡയുടെ മേൽ സമ്മർദം ശക്തമാക്കാനും പകപോക്കാനുമാണ് നിരപരാധികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കിയതെന്നും ട്രൂഡോ ആരോപിച്ചു. ചൊൽപ്പടിക്കു നിൽക്കാത്ത രാജ്യങ്ങളെ പാഠം പഠിപ്പിക്കാനാണു ചൈനീസ് ശ്രമം. കൊറോണ വൈറസ് വ്യാപനത്തിൽ ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു എന്ന ഒറ്റക്കാരണത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും ചൈന സമ്മർദ രാഷ്ട്രീയം പയറ്റുന്നതായി ട്രൂഡോ ആരോപിച്ചു. ചൈനയ്‌ക്കെതിരെയുള്ള പ്രശ്‌നങ്ങൾ അവസാനിപ്പിച്ച് വ്യാപാരബന്ധങ്ങൾ ശക്തമാക്കാൻ സമ്മർദമുണ്ടെന്നു പറഞ്ഞ ട്രൂഡോ ഭീഷണിക്കു വഴങ്ങില്ലെന്നും അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP