Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് പാക്കിസ്ഥാൻ ഇന്ത്യയോട് ചെയ്യുന്നതിന് സമാനമായ ക്രൂരത; വടക്കുകിഴക്കൻ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങൾക്കൊപ്പം ഭീകര സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നത് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; കലാപകാരികളെ വളർത്തുന്നത് അയൽ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി സിൽക് റോഡിലൂടെ ആഗോള ശക്തിയായി വളരാൻ; ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിലും നിലയുറപ്പിക്കാനുള്ള ശ്രമം ഇന്ത്യയെ ലക്ഷ്യമിട്ടും; ചൈനീസ് ചതി വിളിച്ചു പറഞ്ഞ് മ്യാന്മറും

ഇത് പാക്കിസ്ഥാൻ ഇന്ത്യയോട് ചെയ്യുന്നതിന് സമാനമായ ക്രൂരത; വടക്കുകിഴക്കൻ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങൾക്കൊപ്പം ഭീകര സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നത് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; കലാപകാരികളെ വളർത്തുന്നത് അയൽ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി സിൽക് റോഡിലൂടെ ആഗോള ശക്തിയായി വളരാൻ; ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിലും നിലയുറപ്പിക്കാനുള്ള ശ്രമം ഇന്ത്യയെ ലക്ഷ്യമിട്ടും; ചൈനീസ് ചതി വിളിച്ചു പറഞ്ഞ് മ്യാന്മറും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ സർജിക്കൽ സ്‌ട്രൈക്ക് മ്യാന്മറിലായിരുന്നു. 2015 ജൂണിൽ മ്യാന്മാർ അതിർത്തി കടന്നായിരുന്നു ഇന്ത്യയുടെ ആദ്യ ആക്രമണം. മ്യാന്മർ അതിർത്തി കടന്ന് ഇന്ത്യ നടത്തിയത് വെറും 40 മിനിറ്റ് മാത്രം നീണ്ടു നിന്ന് ആക്രമണമായിരുന്നു. 38 നാഗാ തീവ്രവാദികളെയാണ് അന്ന് ഇന്ത്യൻ സൈന്യം വകവരുത്തിയത്. പുലർച്ച മൂന്നു മണിയോടെയായിരുന്നു 70 കമാൻഡോകൾ പങ്കെടുത്ത ആക്രമണം നടത്തിയത്. ഒരു സൂചനയും നൽകാതെ സൂര്യനുദിക്കും മുമ്പ് ഇന്ത്യൻ സൈന്യം ലക്ഷ്യം നിർവഹിച്ച് മ്യാന്മറിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.

ഹെലികോപ്ടറുകളുടെ അകമ്പടിയോടെ കരസേന നടത്തിയ ഈ ആക്രമണം മണിപ്പൂരിൽ 18 ഓളം ഇന്ത്യൻ സൈനികരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു. മ്യാന്മർ സർക്കാരിന്റെ പൂർണ്ണ പിന്തുണയും കിട്ടി. മ്യാന്മറിലെ ഭീകരവാദികൾ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു എന്നും ഉയർത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകര പ്രവർത്തനത്തെ തടയിട്ടത് ഈ മിന്നലാക്രമണത്തിലൂടെയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരെ മ്യാന്മാറിലെ ഭീകരെ വീണ്ടും സജീവമാക്കുകയാണ് ചൈന. അതിർത്തിയിലെ പ്രശ്‌നങ്ങൾക്കൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ പുകയ്ക്കാനുള്ള നീക്കം.

പാക്കിസ്ഥാൻ ഇന്ത്യയോട് ഭീകരപ്രവർത്തനം കാണിക്കുന്നതുപോലെയാണ് ചൈന മ്യാന്മറിനോടു കാട്ടുന്ന ക്രൂരത. മ്യാന്മറിന്റെ ഷാൻ മേഖലയിൽ ചൈനീസ് അതിർത്തിയോടു ചേർന്നു പ്രവത്തിക്കുന്ന സായുധ സംഘടനയായ 23,000 പേരടങ്ങുന്ന മാൻഡരിൻ സംസാരിക്കുന്ന യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമിയെ ചൈന പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം. മ്യാന്മർ ഇന്ത്യ അതിർത്തിയിലെ ചൈനയുടെ യുന്നാൻ പ്രവിശ്യയയിൽ ഇവരെപ്പോലുള്ള സായുധസംഘങ്ങൾക്ക് ചൈന പിന്തുണ നൽകുന്നുണ്ട്.

ഈ സംഘങ്ങൾ മ്യാന്മറിന്റെ 'നോർത്തേൺ അലയൻസ്' എന്നാണ് അറിയപ്പെടുന്നത്. ഇവർ ഇന്ത്യ മ്യാന്മർ അതിർത്തിയിലാണു പ്രവർത്തിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങളായ ഉൾഫ, എൻഎസ്സിഎൻ (കെ) സംഘടനകളുമായി ചേർന്നാണ് പ്രവർത്തനം. ഇവരെ തുരത്താനായിരുന്നു 2015ലെ മിന്നലാക്രമണം. ഇതോടെ ഇവർ പതിയെ പിൻവലിച്ചു. ചൈന ആയുധങ്ങൾ നൽകി ഇവിടെ ഭീകര പ്രവർത്തനം സജീവമാക്കുന്നു. ഇതിനൊപ്പം മ്യാന്മറിലെ മറ്റിടങ്ങളിലുള്ള ഭീകരരേയും വളർത്തുന്നു. മ്യാന്മറിനെ സാമ്പത്തികമായും മാനസികമായും തളർത്തി അടിമയാക്കുകയാണ് ലക്ഷ്യം. ഇതാണ് മ്യാന്മർ തുറന്നു സമ്മതിക്കുന്നതും.

ഇത് ഇന്ത്യയ്‌ക്കെതിരായ നിഴൽ യുദ്ധത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യയുമായി ചേർന്ന് തീവ്രവാദികളെ ഒതുക്കിയ മ്യാന്മറിനും കടുത്ത വെല്ലുവിളിയാണഅ. ഇതോടെ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാന്മറും രംഗത്ത് വരികയാണ്. തെക്കു കിഴക്കൻ ഏഷ്യയിലെ ചൈനയുടെ അടുത്ത സുഹൃത്തായിരുന്നു മ്യാന്മർ. രാജ്യത്ത് ആഭ്യന്തര സംഘർഷം നടത്തുന്ന കലാപകാരികൾക്ക് ആയുധങ്ങളും മറ്റുമെത്തിക്കുന്നത് ചൈനയാണെന്ന വിമർശനമാണ് മ്യാന്മർ നടത്തിയിരിക്കുന്നത്. വിമത വിഭാഗത്തെ അടിച്ചമർത്താൻ രാജ്യാന്തര സഹകരണം തേടിയിരിക്കുകയാണ് മ്യാന്മറിപ്പോൾ. ഇതോടെ ചൈനയ്ക്ക് പുതിയൊരു ചെറിയ എതിരാളിയെ കൂടി കിട്ടുകയാണ്.

മ്യാന്മറിലെ ഭീകരസംഘടനകൾക്കുപിന്നിൽ 'വൻ ശക്തി'കളുണ്ടെന്നും ഇവരെ ഒതുക്കാൻ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാന്മർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയ്ങ് റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഈ 'വൻ ശക്തി'യെന്നത് ചൈനയാണെന്നാണ് വിലയിരുത്തൽ. ഈ ഭീകരർ ഏറ്റവും അധികം വെല്ലുവിളിയുണ്ടാക്കുന്നത് ഇന്ത്യയ്ക്കാണെന്ന യാഥാർത്ഥ്യമാണ് ഇതിന് കാരണം. മ്യാന്മറിനെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താൻ ചൈനയാണ് അതിർത്തിയോടു ചേർന്നു പ്രവർത്തിക്കുന്ന കലാപകാരികൾക്ക് ആയുധങ്ങളും മറ്റു സഹായവും നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പല പദ്ധതികളിൽ പണമിറക്കുക വഴി മ്യാന്മറിനെ കടക്കെണിയിൽപ്പെടുത്താനുള്ള നീക്കം ചൈന നടത്തിയെങ്കിലും ആ കെണിയിൽ മ്യാന്മർ ഇതുവരെ വീണിട്ടില്ലെന്നാണ് സൂചന. ശ്രീലങ്കയെ ഇങ്ങനെയാണ് ചൈന അടുപ്പിച്ച് നിർത്തുന്നത്.

'അരാകൻ ആർമി (എഎ), അരാകൻ റോഹിൻഗ്യ സാൽവേഷൻ ആർമി (എആർഎസ്എ), ചൈനയോടു ചേർന്നു കിടക്കുന്ന മ്യാന്മറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ രാഖൈനിലെ ഭീകര സംഘടനകൾ' എന്നിവയെക്കുറിച്ചാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ തുൻ പിന്നീടു വിശദീകരിച്ചു. അരാകൻ ആർമിക്കു പിന്നിൽ 'വിദേശ രാജ്യ'മുണ്ടെന്നും ചൈനീസ് നിർമ്മിത ആയുധങ്ങളാണ് 2019ൽ സൈന്യത്തെ ആക്രമിക്കാൻ അവർ ഉപയോഗിച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു. നിരോധിക്കപ്പെട്ട താങ് നാഷനൽ ലിബറേഷൻ ആർമിയുടെ കേന്ദ്രത്തിൽ 2019 നവംബറിൽ നടത്തിയ റെയ്ഡിൽ 70,000 യുഎസ് ഡോളർ മുതൽ 90,000 യുഎസ് ഡോളർ വരെ വിലയുള്ള ആയുധങ്ങളാണ് കണ്ടെടുത്ത്. ഇവയിൽ സർഫർസ് - ടു - എയർ മീസൈലുകളും ഉൾപ്പെടും. ഈ ആയുധങ്ങൾ നിരോധിത സംഘടനയ്ക്കു ലഭ്യമായതിനു പിന്നിൽ ചൈനയാണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. കൂടുതലും ചൈനീസ് നിർമ്മിതമാണെന്നും വ്യക്തമായിരുന്നതായി സൈനിക വക്താവ് മേജർ ജനറൽ തുൻ തുൻ ന്യി പറഞ്ഞു.

വൺ ബെൽറ്റ് വൺ റോഡ് (ഒബിഒആർ) പദ്ധതിക്കായി ചെറു അയൽരാജ്യമായ മ്യാന്മറിനെ വരുതിയിലാക്കി കൊണ്ടുവരാനാണ് ചൈനയുടെ നീക്കമെന്നാണു വിലയിരുത്തുന്നത്. ഒബിഒആർ പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാൻ ഒരു ബാർഗെയ്‌നിങ് ചിപ് ആയാണ് ഭീകര സംഘങ്ങൾക്ക് ചൈന സഹായം നൽകുന്നതെന്ന വിലിയുരുത്തലുണ്ട്. രോഹിൻഗ്യ വിഷയം രാജ്യാന്തര തലത്തിൽ മ്യാന്മറിന്റെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതേത്തുടർന്ന് സാമ്പത്തികമായും നയതന്ത്രപരമായും മ്യാന്മറിന് ചൈനയെ ആശ്രയിക്കേണ്ടിവന്നു. ഇതോടെ മ്യാന്മറിന്റെ കാര്യങ്ങളിൽ ചൈന ഇടപെടൽ തുടങ്ങി. സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന സംരംഭങ്ങളെല്ലാം ആഭ്യന്തര സംഘർഷം നടക്കുന്ന മേഖലകളിലാക്കി. തീവ്രവാദികളെ പിന്തുണച്ചു. സർക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയിൽ ഒത്തുതീർപ്പെന്ന പേരിൽ നിന്ന് മ്യാന്മറിനെ അടിമയാക്കാനാണ് ചൈനീസ് ശ്രമം. ഇതാണ് മ്യാന്മർ തിരിച്ചറയുന്നത്.

എന്നാൽ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ഈ ജനുവരിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് മ്യാന്മർ സന്ദർശിച്ചപ്പോൾ ഈ ആശങ്ക തള്ളിക്കളഞ്ഞിരുന്നു. മ്യാന്മറിലൂടെ ചൈന ഇന്ത്യയിലേക്കും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ചൈന - മ്യാന്മർ സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാക്കാനും ചൈന ശ്രമിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ നിലയുറപ്പിക്കാനാണ് ഇത്. ഇന്ത്യൻ മേഖലയിലും പിടിമുറുക്കാൻ ചൈനയ്ക്കാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP