Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെർക്കൽ... ആ പെണ്ണുമ്പിള്ളക്ക് വട്ടാണ്... ഡേയ് മറ്റേ സുന്ദരി... അവൾ മോസ്‌കോയിൽ തന്നെയുണ്ടോ? ഞാൻ ഒരു മുതലാളിയും മിടുക്കനുമാണെന്ന് നിനക്കറിയില്ലെ... രണ്ടെണ്ണം വീശി സ്റ്റീം ബാത്തിനിറങ്ങുന്ന കൂട്ടുകാരെ പോലെ പുട്ടിനോട് വിടുവായത്തം വിളമ്പി ട്രംപ്; ട്രംപ്- പുട്ടിൻ ടെലെഫോൺ സംഭാഷണങ്ങൾ അമേരിക്കയെ നാണം കെടുത്തുന്നത് ഇങ്ങനെ

മെർക്കൽ... ആ പെണ്ണുമ്പിള്ളക്ക് വട്ടാണ്... ഡേയ് മറ്റേ സുന്ദരി... അവൾ മോസ്‌കോയിൽ തന്നെയുണ്ടോ? ഞാൻ ഒരു മുതലാളിയും മിടുക്കനുമാണെന്ന് നിനക്കറിയില്ലെ... രണ്ടെണ്ണം വീശി സ്റ്റീം ബാത്തിനിറങ്ങുന്ന കൂട്ടുകാരെ പോലെ പുട്ടിനോട് വിടുവായത്തം വിളമ്പി ട്രംപ്; ട്രംപ്- പുട്ടിൻ ടെലെഫോൺ സംഭാഷണങ്ങൾ അമേരിക്കയെ നാണം കെടുത്തുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന്റെ, റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനുമായുള്ള സ്വകാര്യ ടെലെഫോൺ സംഭാഷണങ്ങൾ സ്റ്റീം ബാത്ത് എടുക്കുന്ന രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സംഭാഷണങ്ങൾ പോലെയണെന്നാണ് ഈയിടെ പുറത്തായ ചില സംഭാഷണ ശകലങ്ങൾ സൂചിപ്പിക്കുന്നത്. പ്രശസ്തനായ വാട്ടർഗേറ്റ് റിപ്പോർട്ടർ കാൾ ബേൻസ്റ്റീൻ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത് മുഖാമുഖ സംഭാഷണങ്ങളിൽ എപ്പോഴും പുട്ടിനാണ് മേൽക്കൈ എന്നാണ്. പുട്ടിനുമായും മറ്റ് ലോകനേതാക്കളുമായും ഉള്ള ടെലിഫോൺ കോളുകളിൽ ട്രംപ് എപ്പോഴും തന്റെ സമ്പത്തിനെ കുറിച്ചും ജീവിതവിജയത്തെ കുറിച്ചും വീമ്പിളക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം പുട്ടിൻ, അമേരിക്കയുടെ മുൻ പ്രസിഡണ്ട്മാരെ ബുദ്ധിശൂന്യരെന്നും ദുർബ്ബലരെന്നുമാണ് വിശേഷിപ്പിക്കാറുള്ളത് എന്നും വാട്ടർഗേറ്റ് റിപ്പോർട്ടർ പറയുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുട്ടിനെ പ്രശംസിച്ചതും റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ഊന്നി പറഞ്ഞതും ട്രംപിന് ഏറെ മാധ്യമ വിമർശനങ്ങൾ നേടിക്കൊടുത്തു. എന്നിട്ടും അദ്ദേഹം തെരഞ്ഞെടുപ്പിൽ വിജയിച്ചു. പിന്നീട് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടു എന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു എന്നും യു എസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

എപ്പോഴും ചെയ്യാറുള്ളതുപോലെ തന്റെ സ്വത്തിനെ കുറിച്ച് ഊറ്റം കൊള്ളുക മാത്രമല്ല മോസ്‌കോയിൽ നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. പുട്ടിൻ പാശ്ചാത്യ നാടുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണ്. ട്രംപ് വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ ബിസിനസ്സ് അതിലൂടെ വളർത്താമെന്നും പുട്ടിൻ തന്നെ ബഹുമാനിക്കുന്നുണ്ടെന്നുമാണ്, ഒരു പ്രമുഖ വ്യക്തി പ്രതികരിച്ചു.

അമേരിക്കൻ സൈനികരെ വധിക്കാൻ റഷ്യ താലിബൻ ഭീകരർക്ക് പാരിതോഷികം നൽകി എന്ന കര്യം ഇന്റലിജൻസ് ട്രംപിനെ അറിയിച്ചിരുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് ഈ റിപ്പോർട്ടും വരുന്നത്.എന്നാൽ ട്രംപിനെ ഇന്റലിജൻസ് ഈ വിവരം അറിയിച്ചിരുന്നു എന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങൾ നിഷേധിച്ചിരുന്നു. ഈ ഫോൺ വിളികളിൽ ട്രംപ് എന്നും പുട്ടിനെ കുറിച്ച് ഉത്കണ്ഠയുള്ള വ്യക്തിയായിട്ടാണ് കാണപ്പെടുന്നത്. എന്നാൽ മുൻ കെ ജി ബി ഉദ്യോഗസ്ഥനായ പുട്ടിൻ അതിസൂത്രശാലിയാണെന്നാണ് മറ്റു ചില നിരീക്ഷകർ പറയുന്നത്.

അതുപോലെ തുർക്കിയുടെ ഏകാധിപതി റെസെപ് എർഡോഗനുമായുള്ള ടെലെഫോൺ സംഭാഷണങ്ങളിലും ട്രംപിന്റെ വിഭ്രാന്തികൾ ദൃശ്യമാകുന്നുണ്ട്. പുട്ടിനുമായും എർഡോഗനുമായുള്ള ടെലിഫോൺ സംഭാഷണങ്ങളിലെല്ലാം ട്രംപ് തന്റെ മുൻഗാമികളെ കുറിച്ച് മോശമായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. മറ്റു രാജ്യങ്ങളിലെ പ്രമുഖ വനിതാ നേതാക്കൾക്കെതിരെയും മോശമായ രീതിയിൽ അദ്ദേഹം സംസാരിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ശക്തയായ വനിത എന്ന് ഫോബ്സ് ലിസ്റ്റ് ചെയ്ത ജർമ്മൻ ചാൻസൽർ ഏഞ്ചലാ മെർക്കൽ ഒരു പടുവിഢിയാണെന്നാണ് ട്രംപ് പറയുന്നത്. അവർ റഷ്യയുടെ ഏറാൻ മൂളിയാണെന്നും പറയുന്നു.

നേരത്തെ റഷ്യയിൽ നിന്നും ജർമ്മനിയിലേക്ക് പ്രകൃതിവാതകം പൈപ്പ് വഴി കൊണ്ടുവരാനുള്ള ഒരു പദ്ധതി സംബന്ധിച്ച് മെർക്കലിനെതിരെ ട്രംപ് പരസ്യമായി പലതവണ പ്രതികരിച്ചിരുന്നു. നാറ്റോ സഖ്യത്തിന്റെ പ്രതിരോധ പരിപാടികളിൽ നിശ്ചയിക്കപ്പെട്ട രീതിയിലുള്ള ഇടപെടലുകൾ ജർമ്മനി നടത്തുന്നില്ല എന്നും ആരോപിച്ചിരുന്നു.

ഇത്തരത്തിലുള്ള സ്വകാര്യ ടെലെഫോൺ സംഭാഷണങ്ങൾ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്നാണ് മുൻ ചീഫ് ഓഫ് സ്റ്റാഫ് ജോൺ കെല്ലി പറയുന്നത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മായുമായുള്ള ട്രംപിന്റെ സംഭാഷണങ്ങൾ അവരെ അപമാനിക്കുന്നതും കളിയാക്കുന്നതരത്തിൽ ഉള്ളതുമാണെന്നും ആരോപണമുയർന്നിട്ടുണ്ട്. ട്രംപുമായി സംസാരിക്കുമ്പോൾ ആസ്ട്രേലിയൻ പ്രധാനമന്ത്രിക്കും ഇത്തരത്തിലുള്ള നിന്ദകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

ഫോൺവിളികൾ സംബന്ധിച്ച ട്രംപിന്റെ ഏറ്റവും വലിയ പ്രശ്നം, മറുവശത്തുള്ളയാൾ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കില്ല എന്നതാണെന്ന് ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറയുന്നു. അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയിൽ എന്തെങ്കിലും ഒന്ന് ചെയ്യണമെന്ന് പറഞ്ഞാൽ, അതിനെ കുറിച്ച് ചിന്തിക്കാതെ, തന്നെ അപമാനിക്കാനുള്ള ശ്രമമായി അതിനെ കാണും. നേരത്തേ ഉക്രെയിൻ പ്രസിഡണ്ടുമായുള്ള ട്രംപിന്റെ ഫോൺ കോൾ അദ്ദേഹത്തെ ഇമ്പീച്ച് ചെയ്യുന്നതുവരെ കാര്യങ്ങൾ എത്തിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP