Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേയിൽ നിന്നും 100 കിലോമീറ്റർ മാത്രം അകലെയുള്ള സ്‌കർദു വ്യോമത്താവളം ചൈനയ്ക്ക് കൈമാറാൻ ഒരുങ്ങി പാക്കിസ്ഥാൻ; പാക് അധിനിവേശ കാശ്മീരിനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങി ചൈനയും; അപകടം മണത്ത് മുൻകരുതലുമായി ഇന്ത്യയും; ഇന്ത്യയെ ആക്രമിക്കാൻ ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാനും ചേരുമ്പോൾ സംഭവിക്കുന്നത്

ലേയിൽ നിന്നും 100 കിലോമീറ്റർ മാത്രം അകലെയുള്ള സ്‌കർദു വ്യോമത്താവളം ചൈനയ്ക്ക് കൈമാറാൻ ഒരുങ്ങി പാക്കിസ്ഥാൻ; പാക് അധിനിവേശ കാശ്മീരിനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങി ചൈനയും; അപകടം മണത്ത് മുൻകരുതലുമായി ഇന്ത്യയും; ഇന്ത്യയെ ആക്രമിക്കാൻ ചൈനയ്‌ക്കൊപ്പം പാക്കിസ്ഥാനും ചേരുമ്പോൾ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കര സൈന്യത്തിൽ ചൈനയ്ക്കാണ് മുൻതൂക്കം. എന്നാൽ വ്യോമ കരുത്ത് ഇന്ത്യയ്‌ക്കൊപ്പവും. അതിർത്തിയിൽ ചൈനയ്‌ക്കെതിരെ യുദ്ധ വിമാനങ്ങളും മറ്റും ഒരുക്കാനുള്ള സംവിധാനങ്ങൾ ഇന്ത്യയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പറന്നുയർന്ന് ചൈനീസ് മോഹങ്ങളെ ചുട്ടു ചാമ്പലാക്കാനുള്ള കരുത്ത് ഇന്ത്യൻ വ്യോമസേനയ്ക്കുണ്ടായിരുന്നു. ഇത് മനസ്സിലാക്കി പാക്കിസ്ഥാന്റെ സഹായം തേടുകയാണ് ചൈന. ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനും കൂടെയുണ്ടാകുമെന്ന് ചൈനയും ഉറപ്പാക്കുകയാണ്. ഇത് മനസ്സിലാക്കി അതിർത്തിയിൽ ഉടനീളം ജാഗ്രത കാട്ടുകയാണ് ഇന്ത്യ. ഇതോടെ യുദ്ധഭീതി ഇന്ത്യൻ അതിർത്തിയിൽ ഉടനീളം സജീവമാകുകയാണ്.

പാക് അധീന കശ്മീലെ ചൈനീസ് സാന്നിധ്യത്തിൽ ജാഗ്രത ശക്തമാക്കുയാണ് ഇന്ത്യ. ചൈനീസ് വ്യോമസേനയുടെ ടാങ്കർ വിമാനം പാക് അധീന കശ്മീരിൽ ഇറങ്ങിയതോടെയാണ് ഇന്ത്യ ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യയുമായി ഒരു സംഘർഷമുണ്ടായാൽ പാക് അധീന കശ്മീരിലെ സ്‌കർദു വ്യോമതാവളം പാക്കിസ്ഥാൻ ചൈനയ്ക്ക് കൈമാറാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്. സ്‌കർദു വ്യോമതാവളത്തിൽ ചൈനീസ് ടാങ്കർ വിമാനമായ ഐ.എൽ.-78 ലാൻഡ് ചെയ്തിരുന്നു. ഈ വിമാനത്താവളം ചൈനയ്ക്ക് പാക്കിസ്ഥാൻ കൈമാറുമെന്നാണ് സൂചന. ഇതിലൂടെ ഇന്ത്യയെ ആക്രമിക്കാൻ ചൈനയ്ക്ക് കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് റഡാർ സംവിധാനവും മറ്റും ഇന്ത്യ ശക്തമാക്കുന്നത്.

ലേയിൽ നിന്ന് 100 കലോമീറ്റർ മാത്രം അകലെയാണ് സ്‌കർദു വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. വിദേശരാജ്യങ്ങൾക്ക് സ്വന്തം വ്യോമതാവളം ഉപയോഗിക്കാൻ പാക്കിസ്ഥാൻ മുമ്പും അനുവാദം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ താലിബാനെതിരായ സൈനിക നീക്കത്തിന് പാക് സൈനിക കേന്ദ്രങ്ങൾ അമേരിക്ക ഉപയോഗപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം പരിഗണിച്ച് സ്‌കർദു ചൈനയ്ക്ക് കൈമാറാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ചൈനീസ് വിമാനങ്ങൾക്ക് ഇന്ത്യയെ ലക്ഷ്യമാക്കി അതിവേഗം പറക്കാനാകും. ചൈനയുടെ തന്ത്രപരമായ ഇടപെടലുകളാണ് പാക് അധിനിവേശ കാശ്മീരിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ പോരാട്ടം നടത്താനുള്ള സാഹചര്യം ഒരുങ്ങുന്നത്.

ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഇന്ത്യയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് ചൈന എസ്.യു-27 യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. സിൻജിയാങ്ങിന് പുറമെ ടിബറ്റിലെ വ്യോമതാവളവും സജീവമാണ്. ഇവയെല്ലാം 4,000 അടിക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ മുഴുവൻ ആയുധങ്ങളും നിറയെ ഇന്ധനവുമായി അവിടെനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിക്കില്ല. പാക്കിസ്ഥാനിലെ വ്യാമത്താവളത്തെ ചൈനയ്ക്ക് ആശ്രയിക്കേണ്ടി വരുന്നതും ഈ സാഹചര്യത്തിലാണ്.

ഇന്ത്യയുടെ വ്യോമസേനാ താവളങ്ങൾ സ്ഥിതി ചെയ്യുന്നത് ചൈനയുടേതിനേക്കാൾ താഴെയാണെന്നതിനാൽ ഇന്ത്യയ്ക്ക് ഇവിടെ വ്യക്തമായ ആധിപത്യവുമുണ്ട്. ഈയൊരു പ്രശ്നം മറകടക്കാൻ ചൈനയെ പാക്കിസ്ഥാൻ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തിയിൽ ചൈന എയർബേസ് വികസിപ്പിക്കുന്നുണ്ടെന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. തടകത്തിന് 200 കിലോമീറ്റർ സമീപത്താണ് പുതിയ എയർ ബേസ്. ഗൽവാൻ താഴ്‌വരയിൽ ചൈനീസ് സൈന്യം കെട്ടി ഉയർത്തിയിരിക്കുന്നത് പതിനാറോളം ക്യാമ്പുകളാണ്. യഥാർഥ നിയന്ത്രണരേഖയ്ക്ക് ഒമ്പതു കിലോമീറ്റർ പരിധിയിലാണ് ഇവയെന്നും ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.

ചൈനീസ് ഭീഷണി ചെറുക്കാൻ കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യ മിസൈൽ വേധ സംവിധാനങ്ങളടക്കം സ്ഥാപിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം ചൈനയുടെ സുഖോയ്-30 പോർ വിമാനങ്ങളും ഹെലികോപ്ടറുകളും സാന്നിധ്യമറിയിച്ചതോടെയാണിത്. ഇവയെ നേരിടാൻ കര-വ്യോമ സേനകൾ മിസൈൽവേധ സംവിധാനങ്ങൾ സജ്ജമാക്കിക്കഴിഞ്ഞു. അതിവേഗ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും നേരിടാൻ ആകാശ് മിസൈൽ പ്രതിരോധ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിർത്തി സംഘർഷം കൂടുതൽ കടുക്കുന്ന സ്ഥിതിയിലേക്കു വിരൽചൂണ്ടുന്നതാണ് ഉപഗ്രഹ ദൃശ്യങ്ങൾ. 25, 26 തീയതികളിൽ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളിൽ കറുത്ത ടാർപോളിൻ വലിച്ചുകെട്ടിയ ക്യാമ്പുകൾ വ്യക്തം.

യഥാർഥ നിയന്ത്രണരേഖ(എൽ.എ.സി.)യ്ക്കു തൊട്ടരികെ ആണിതെന്നും ഗൽവാൻ താഴ്‌വരയിലെ തൽസ്ഥിതി മാറ്റാനുള്ള ചൈനയുടെ ശ്രമമായാണ് ഈ മുന്നേറ്റത്തെ കാണേണ്ടതെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നു.ഗൽവാനിൽ ചൈന അവകാശപ്പെടുന്ന മേഖലയ്ക്കു 800 മീറ്റർ അകലെയാണ് തങ്ങളെന്ന് സൈനികചർച്ചയ്ക്കിടെ ചൈന ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഗൽവാൻ താഴ്‌വരയിലെ പട്രോൾ പോയിന്റ് 14ൽ 100-150 മീറ്റർ മാത്രമേ തങ്ങൾ മുന്നോട്ടുനീങ്ങിയിട്ടുള്ളൂവെന്നും ചൈന വ്യക്തമാക്കിയിരുന്നു. ജൂൺ 22ന് നടന്ന സൈനിക കമാൻഡർ തല ചർച്ചയ്ക്കിടെയായിരുന്നു ഇത്.

ജൂൺ 15ന് ഇരുരാജ്യങ്ങളുടെയും സൈനികർ നേരിട്ട് ഏറ്റുമുട്ടി ഇരുഭാഗത്തും ആൾനാശമുണ്ടായ സംഭവത്തിന്റെ കേന്ദ്രമാണ് പട്രോൾ പോയിന്റ് 14. പട്രോൾ പോയിന്റ് 14ലെയും പാംഗോങ് ത്സോയിലെയും പ്രശ്നങ്ങൾ ജൂൺ 22 ചർച്ചയിൽ ഉന്നയിക്കപ്പെട്ടപ്പോൾ മറ്റുചില മുന്നേറ്റസ്ഥലങ്ങളിൽ ഇന്ത്യൻ സേനാവിന്യാസത്തെപ്പറ്റി ചൈന ആശങ്ക ഉന്നയിച്ചിരുന്നു. ചില സ്ഥലങ്ങളിൽനിന്ന് ഇന്ത്യ പിന്മാറാമെന്നും മറ്റു ചില പ്രദേശങ്ങളിൽനിന്ന് ചൈന പിന്മാറണമെന്നും ചർച്ചയിൽ ധാരണയായിരുന്നുവെന്നും ചർച്ചയായിരുന്നു. പിന്മാറ്റം എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ചു വരുംദിവസങ്ങളിൽ ചർച്ച നടക്കുന്ന സംഭവവികാസങ്ങളോടു ബന്ധമുള്ള കേന്ദ്രങ്ങൾ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP