Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മരിച്ചവരെ ഏറ്റവും ആദരവോടെയാണു പരിഗണിക്കുന്നത്; വിവരങ്ങൾ ശരിയായ സമയത്ത് റിപ്പോർട്ട് ചെയ്യപ്പെടും; നായകന്മാരെ അർഹിക്കുന്നതു പോലെ ബഹുമാനിക്കാനും ഓർമിക്കാനും കഴിയും; 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടതും 16 മൃതദേഹങ്ങൾ ഇന്ത്യ കൈമാറിയതും 'ചോദ്യം ചെയ്യാത്ത കിംവദന്തികൾ'; ഒടുവിൽ ഗൽവാനിലെ ആൾനാശം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും സമ്മതിച്ചു; ചൈനയിൽ രക്തസാക്ഷികളായ സൈനികരുടെ സ്ഥാനം ചവറ്റുകൂട്ടയിലോ?

മരിച്ചവരെ ഏറ്റവും ആദരവോടെയാണു പരിഗണിക്കുന്നത്; വിവരങ്ങൾ ശരിയായ സമയത്ത് റിപ്പോർട്ട് ചെയ്യപ്പെടും; നായകന്മാരെ അർഹിക്കുന്നതു പോലെ ബഹുമാനിക്കാനും ഓർമിക്കാനും കഴിയും; 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടതും 16 മൃതദേഹങ്ങൾ ഇന്ത്യ കൈമാറിയതും 'ചോദ്യം ചെയ്യാത്ത കിംവദന്തികൾ'; ഒടുവിൽ ഗൽവാനിലെ ആൾനാശം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയും സമ്മതിച്ചു; ചൈനയിൽ രക്തസാക്ഷികളായ സൈനികരുടെ സ്ഥാനം ചവറ്റുകൂട്ടയിലോ?

മറുനാടൻ മലയാളി ബ്യൂറോ

ബെയ്ജിങ്: ഒടുവിൽ ആൾനാശം ചൈനയും സമ്മതിച്ചു. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരെ ചവറ്റുകുട്ടയിലാണ് ചൈന ഇട്ടത്. ഇവരുടെ പേരുകൾ പോലും വെളിപ്പെടുത്തിയില്ല. ഇത് വിവാദമായി. പ്രതിഷേധവും ആളുകളുടെ മനസ്സിൽ ആളിക്കത്തി. എന്നാൽ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രതികരിക്കാൻ ആരുമെത്തിയില്ല. അതിനിടെ ഗൽവാൻ താഴ്‌വരയിൽ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കാനുള്ള ശ്രമവുമായി ചൈന രംഗത്ത് എത്തുകയാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിസിപി) സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസിൽ എഡിറ്റർ ഹു ഷിൻ എഴുതിയ ലേഖനത്തെ ആസ്പദമാക്കിയാണു വാർത്താ ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫലത്തിൽ ഇന്ത്യൻ ഭാഗത്തു നിന്നുമുള്ള ആക്രമണത്തിൽ ആൾനാശമുണ്ടായി എന്ന് ചൈന അംഗീകരിക്കുകയാണ്.

'മരിച്ചവരെ ഏറ്റവും ആദരവോടെയാണു സൈന്യത്തിൽ പരിഗണിക്കുന്നത്. വിവരങ്ങൾ ശരിയായ സമയത്ത് സമൂഹത്തിൽ റിപ്പോർട്ട് ചെയ്യപ്പെടും. നായകന്മാരെ അർഹിക്കുന്നതുപോലെ ബഹുമാനിക്കാനും ഓർമിക്കാനും കഴിയും' ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടേതിൽനിന്ന് വ്യത്യസ്തമായി പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അംഗങ്ങളായ രക്തസാക്ഷികൾക്ക് ബഹുമാനവും അംഗീകാരവും ലഭിച്ചിട്ടില്ലെന്നതിൽ അവരുടെ കുടുംബങ്ങൾ പ്രകോപിതരാണെന്നു സൂചിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് എഡിറ്റോറിയൽ.

വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ലഡാക്കിൽ നടന്ന സംഘർഷത്തിൽ ഇരുപതിൽ താഴെ പിഎൽഎ സൈനികർ കൊല്ലപ്പെട്ടുവെന്ന് ഗ്ലോബൽ ടൈംസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി എന്നും പറയുന്നില്ല. കമാണ്ടിങ് ഓഫീസറുടെ മരണവും ചൈന സ്ഥിരീകരിക്കുന്നുണ്ട്. എന്നാൽ പേരു വിവരങ്ങൾ പറയുന്നുമില്ല. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.

പിഎൽഎ ഉദ്യോഗസ്ഥർക്കും സൈനികർക്കും ആദരാഞ്ജലി അർപ്പിച്ച് ഹു എഴുതി, 'ചൈനയുടെ സുരക്ഷയും അതിർത്തിയിലെ ശാന്തതയും അവരെ ആശ്രയിച്ചിരിക്കുന്നു. മരിച്ചയാളെക്കുറിച്ച് ഇതുവരെ ചൈനീസ് സൈന്യം ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. മുൻ സൈനികനും മാധ്യമ പ്രഫഷനലും എന്ന നിലയിൽ, ഇരു രാജ്യങ്ങളിലും പ്രത്യേകിച്ച് ഇന്ത്യയിൽ പൊതുജനാഭിപ്രായത്തെ പ്രകോപിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെയുള്ള ഉചിതമായ നീക്കമാണിതെന്നു മനസ്സിലാക്കുന്നു.'

കുറഞ്ഞത് 40 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യൻ മാധ്യമങ്ങൾ അവകാശപ്പെട്ടതിലും 16 ചൈനീസ് സൈനികരുടെ മൃതദേഹങ്ങൾ ഇന്ത്യ കൈമാറിയതിനെയും 'ചോദ്യം ചെയ്യാത്ത കിംവദന്തികൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ചൈനീസ് ജനതയുടെ നിശ്ചയദാർഢ്യത്തെയും നേട്ടങ്ങളെയും എപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന ഇന്ത്യൻ ഭാഗത്തിന് ഒരു പാഠം പഠിപ്പിക്കാൻ പിഎൽഎയ്ക്കു സാധിച്ചിരിക്കുന്നു.

ആവശ്യമുള്ളപ്പോൾ ബലപ്രയോഗം നടത്താനുള്ള കരുത്തും ദൃഢനിശ്ചയവും പിഎൽഎ പ്രകടിപ്പിച്ചു. അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള കഴിവ് കാണിക്കുക മാത്രമല്ല, ഇന്ത്യൻ സൈന്യത്തേക്കാൾ മാനസിക നേട്ടവും നേടാനായി. 30 വർഷത്തിലേറെയായി യുദ്ധം ചെയ്യാത്ത പിഎൽഎ, യുദ്ധം ചെയ്യാൻ അറിയാത്ത സൈന്യമാണെന്ന് ഇന്ത്യയിലെ ചിലർ പ്രസംഗിക്കുന്നു. അവരുടെ പൊങ്ങച്ചം ഇപ്പോൾ മാറിയിരിക്കും. ആരാണ് മുട്ട, ആരാണ് പാറ എന്ന് ഇപ്പോൾ വ്യക്തമാണ് അദ്ദേഹം എഴുതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP