Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

കൊറോണയിൽ കുടുങ്ങി ആയിരങ്ങൾ മരണത്തെ തുറിച്ചുനോക്കുമ്പോഴും ഇന്ത്യക്കിട്ട് ചൊറിഞ്ഞ് സുഖം അനുഭവിച്ച് പാക്കിസ്ഥാൻ; കൊറോണക്കാലത്ത് കാശ്മീരികളെ ഇന്ത്യ മരണത്തിന് വിട്ടുകൊടുക്കുന്നു എന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതി പാക് വിദേശകാര്യമന്ത്രി; കൊറോണയുടെ ചെലവിൽ പാക് ഭീകരരെ വെളിയിലിറക്കാൻ ഇമ്രാന്റെ കൊണ്ടുപിടിച്ച ശ്രമം

കൊറോണയിൽ കുടുങ്ങി ആയിരങ്ങൾ മരണത്തെ തുറിച്ചുനോക്കുമ്പോഴും ഇന്ത്യക്കിട്ട് ചൊറിഞ്ഞ് സുഖം അനുഭവിച്ച് പാക്കിസ്ഥാൻ; കൊറോണക്കാലത്ത് കാശ്മീരികളെ ഇന്ത്യ മരണത്തിന് വിട്ടുകൊടുക്കുന്നു എന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭയ്ക്ക് കത്തെഴുതി പാക് വിദേശകാര്യമന്ത്രി; കൊറോണയുടെ ചെലവിൽ പാക് ഭീകരരെ വെളിയിലിറക്കാൻ ഇമ്രാന്റെ കൊണ്ടുപിടിച്ച ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: സ്വന്തം വീട്ടിലെ പട്ടിണിമാറ്റാൻ ശ്രമിക്കാതെ അയൽക്കാരന്റെ കഞ്ഞിയിൽ പാറ്റയിടാൻ നടക്കുന്ന ചില കുരുട്ടുബുദ്ധികളെ നാട്ടിൻപുറങ്ങളിൽ വിരളമായെങ്കിലും കാണാറുണ്ട്. പുറത്തിറങ്ങി അദ്ധ്വാനിച്ച് പത്തുരൂപ സമ്പാദിച്ച് സ്വന്തം കുഞ്ഞിന് ഒരിത്തിരി കഞ്ഞികൊടുക്കാതെ അയൽക്കാരനിട്ട് എങ്ങനെ പാരവെക്കാം എന്നാലോചിച്ച് സമയം കളയുന്ന ചില പാഴ്ജന്മങ്ങൾ.

കൊറോണക്കാലത്തെ പാക്കിസ്ഥാന്റെ ചില ശ്രമങ്ങൾ കാണുമ്പോൾ ഓർമ്മവരുന്നത് ഇത്തരക്കാരെയാണ്. ആയിരത്തഞ്ഞൂറിലധികം കൊറോണ ബാധിതരുണ്ട് പാക്കിസ്ഥാനിൽ എന്നാണ് ഔദ്യോഗിക കണക്ക്. രോഗവ്യാപനം അതിവേഗം തുടരുകയുമാണ്. അതിനെതിരെ കാര്യക്ഷമമായ നടപടികൾ എടുക്കാൻ നിൽക്കാതെ ഇന്ത്യക്കെതിരെ വ്യാജ ആരോപണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ഈ കുരുട്ടുബുദ്ധിക്കാരൻ അയൽക്കാരൻ.

ലോകമാകെ ലക്ഷങ്ങൾ കൊറോണയെന്ന ഭീകരൻ കാരണം പറഞ്ഞറിയിക്കാനാകാത്ത വേദനയും കഷ്ടപ്പടുകളും ആരംഭിക്കുമ്പോഴും പാക്കിസ്ഥാൻ ശ്രമിക്കുന്നത് ഈ കൊറോണാക്കാലം ഉപയോഗിച്ച് കാശ്മീർ പ്രശ്‌നം വീണ്ടും അന്താരാഷ്ട്ര വേദികളിൽ ഉയർത്തിക്കൊണ്ടുവരാനാണ്. പാക്കിസ്ഥാനും കൊറോണയുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴാണ് ഇത്തരമൊരു കുത്സിതശ്രമം എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ജമ്മു കാശ്മീരിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും കൊറോണ ഭീഷണിയുടെ നിഴലിൽ കാര്യങ്ങൾ കൂടുതൽ ദാരുണമാവുകയാണെന്നും സൂചിപ്പിച്ചുകൊണ്ട് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറിക്കും സുരക്ഷാ കൗൺസിൽ പ്രസിഡന്റിനും ഇക്കഴിഞ്ഞ മാർച്ച് 9 ന് അയച്ച കത്തിന്റെ ഉള്ളടക്കം വിദേശകാര്യ മന്ത്രാലയം ഇന്നലെ പുറത്ത് വിട്ടു. കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്നും കാശ്മീരിലെ തടവുകാരെ ഉടനെ മോചിപ്പിക്കണമെന്നും വിദേശ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടത്തെ നടപടികൾ തികച്ചും അഭ്യന്തരകാര്യമാണെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുന്ന ഇന്ത്യ ഇതിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കഴിഞ്ഞ മാർച്ച് 15 ന് സാർക്ക് രാഷ്ട്രങ്ങളുടെ നേതാക്കൾ കൊറോണ പ്രതിരോധത്തെക്കുറിച്ച് സംസാരിക്കാൻ വിളിച്ചുകൂട്ടിയ വീഡിയോ കോൺഫറൻസിലും പാക്കിസ്ഥാൻ കാശ്മീർ പ്രശ്‌നം ഉയർത്തിയിരുന്നു. ഇന്ത്യ ഇതിനെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യകുലമാകെ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ രാഷ്ട്രീയ വത്ക്കരിക്കുന്ന ഹീനപ്രവർത്തിയാണ് പാക്കിസ്ഥാൻ ചെയ്യുന്നതെന്നും അന്ന് ഇന്ത്യ പറഞ്ഞിരുന്നു.

കാശ്മീർ സാധാരണനിലയിലേക്ക് വരുന്നു എന്ന ഇന്ത്യയുടെ അവകശവാദം പൊള്ളയാണെന്നും നിയന്ത്രണരേഖയിൽ കൂടുതൽ സൈന്യവിന്യാസം ഇന്ത്യ നടത്തുകയാണെന്നും കത്തിൽ വിമർശിക്കുന്നുണ്ട്. കാശ്മീരിലെ നിയന്ത്രണങ്ങൾ എടുത്തുകളയണമെന്നും ഹുറിയത്ത് നേതാക്കൾ ഉൾപ്പടെ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കണം എന്നും മറ്റൊരു പ്രസ്താവനയിൽ പാക് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP