Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടീഷ് എംപിയെ പുറത്താക്കിയപ്പോൾ പൊട്ടിത്തെറിച്ചവരൊക്കെ അറിയുക; ഡെബ്ബി എബ്രഹാം ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന് പാക് ചാര സംഘടനയുടെ ഫണ്ട് ലഭിക്കുന്ന വ്യക്തി; ഇന്ത്യയിൽ എത്തിയശേഷം എംപി പദ്ധതിയിട്ടത് പാക് അധിനിവേശ കാശ്മീരിലേക്ക് യാത്ര ചെയ്യാൻ; സ്വതന്ത്ര കാശ്മീരി വാദികലുടെ കാശുവാങ്ങി ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്ന എംപി ദുബായിൽനിന്നും നേരെ പോയത് പാക്കിസ്ഥാനിലേക്ക്

ബ്രിട്ടീഷ് എംപിയെ പുറത്താക്കിയപ്പോൾ പൊട്ടിത്തെറിച്ചവരൊക്കെ അറിയുക; ഡെബ്ബി എബ്രഹാം ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന് പാക് ചാര സംഘടനയുടെ ഫണ്ട് ലഭിക്കുന്ന വ്യക്തി; ഇന്ത്യയിൽ എത്തിയശേഷം എംപി പദ്ധതിയിട്ടത് പാക് അധിനിവേശ കാശ്മീരിലേക്ക് യാത്ര ചെയ്യാൻ; സ്വതന്ത്ര കാശ്മീരി വാദികലുടെ കാശുവാങ്ങി ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്ന എംപി ദുബായിൽനിന്നും നേരെ പോയത് പാക്കിസ്ഥാനിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ നിയമഭേഗതിക്കെതിരേ പ്രസ്താവന നടത്തിയ ബ്രിട്ടീഷ് ലേബർ പാർട്ടി എംപി. ഡെബ്ബി എബ്രഹാമിന് ഇന്ത്യയിൽ പ്രവേശനാനുമതി നിഷേധിച്ചപ്പോൾ അതിനെതിരേ തിരിഞ്ഞവരേറെയാണ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിന്നീട് കോൺഗ്രസ്സും അനുകൂലിച്ചപ്പോൾ, കേന്ദ്ര നടപടിയിൽ കാര്യമുണ്ടെന്ന് എല്ലാവർക്കും ബോധ്യമായി. ഡെബ്ബി എബ്രഹാമിന് പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന കാര്യമാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഐഎസ്‌ഐയുമായി ബന്ധമുള്ള നജാവത്ത് ഹുസൈനുമായി ഡെബ്ബി ബന്ധപ്പെട്ടിരുന്നതായും സ്വതന്ത്ര കാശ്മീർ വാദത്തെ പിന്തുണച്ചിരുന്നുവെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജമ്മു കാശ്മീർ സെൽഫ് ഡിറ്റർമിനേഷൻ ഇന്റർനാഷണൽ മൂവ്‌മെന്റെന്ന സംഘടനയുടെ നേതാവാണ് നജാവത്ത് ഹുസൈൻ. ഇന്ത്യയിലെത്തിയശേഷം നേരെ പാക് അധിനിവേശ കാശ്മീർ സന്ദർശിക്കുകയായിരുന്നു ഡെബ്ബിയുടെ ലക്ഷ്യമെന്നും ഇതിനകം വ്യക്തമായിട്ടുണ്ട്.

കാശ്മീർ വിഘടനവാദികളായ ഹുറിയത്ത് നേതാക്കളുമായും ഡെബ്ബി ബന്ധപ്പെട്ടിരുന്നുവെന്ന സൂചനകളുണ്ട്. ജമ്മു കാശ്മീരിനുള്ള പ്രത്യേകാധികാരങ്ങൾ നീക്കിയതിനെയും 370-ാം വകുപ്പ് പിൻവലിച്ചതിനെയും കടുത്ത ഭാഷയിൽ വിമർശിച്ച ഡെബ്ബി, കടുത്ത ഇന്ത്യാ വിരുദ്ധയായിരുന്നു. ഡെബ്ബിയുടെ സമീപകാല പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവർക്കുള്ള ഇ-വിസ കേന്ദ്ര സർക്കാർ റദ്ദാക്കിയത്. വിസ റദ്ദാക്കിയ കാര്യം അറിയിച്ചിട്ടും അവർ ഇന്ത്യയിലേക്ക് വരികയായിരുന്നു. ഇതോടെയാണ് ഡൽഹി വിമാനത്താവളത്തിൽനിന്നുതന്നെ ഇവരെ മടക്കിയയച്ചത്.

ഡൽഹിയിൽനിന്ന് ദുബായിലേക്ക് മടങ്ങിയ ഡെബ്ബി ഇപ്പോഴുള്ളത് പാക്കിസ്ഥാനിലാണ്. ഇമ്രാൻ ഖാൻ സർക്കാരിലെ മുതിർന്ന അംഗങ്ങളുമായി അവർ കൂടിക്കാഴ്ച നടത്തുകയും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കൊപ്പം വാർത്താസമ്മേളനം നടത്തുകയും ചെയ്തു. ഇന്ത്യ കൈകാര്യം ചെയ്ത പോലെ പാക്കിസ്ഥാൻ ഒരിക്കലും ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഡെബ്ബി എബ്രഹാം ഇന്ത്യൻ സർക്കാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.

ഡെബ്ബി എബ്രഹാം പാക് അനുകൂലയാണെന്നും അവർക്ക് വിസ നിഷേധിച്ചതിൽ പ്രശ്‌നമില്ലെന്നും കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവന ഡെബ്ബി മുമ്പും നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാനുമായും ഐഎസ്‌ഐയുമായും ഇവർക്ക് ബന്ധമുണ്ടെന്നും സിങ്‌വി വ്യക്തമാക്കി.

ഡെബ്ബി എബ്രഹാം, അവരുടെ സഹായി എന്നിവരെയാണ് ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചത്. കശ്മീർ തർക്കത്തിൽ ബ്രിട്ടീൽ് പാർലമെന്റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു അവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP