Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെസ്റ്റ് ബാങ്കിനേയും ഗസ്സ സ്ട്രിപ്പിനേയും ബന്ധിപ്പിച്ച് കൊണ്ട് ടണൽ നിർമ്മിക്കാൻ ഇസ്രയേലിന് ഒത്താശ പാടുന്ന ട്രംപ് അവകാശപ്പെടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന കരാർ എന്ന്; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മുഖത്തടി എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് ഫലസ്തീനും; ഉത്തരകൊറിയയെ സ്‌നേഹിച്ച് നോബൽ സമ്മാനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ട്രംപ് ഏറ്റവും ഒടുവിൽ നമ്പർ ഇറക്കുന്നത് ഇസ്രയേലിന് വേണ്ടി ഫലസ്തീൻകാരുടെ നെഞ്ചിൽ ചവിട്ടി

വെസ്റ്റ് ബാങ്കിനേയും ഗസ്സ സ്ട്രിപ്പിനേയും ബന്ധിപ്പിച്ച് കൊണ്ട് ടണൽ നിർമ്മിക്കാൻ ഇസ്രയേലിന് ഒത്താശ പാടുന്ന ട്രംപ് അവകാശപ്പെടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന കരാർ എന്ന്; ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മുഖത്തടി എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ് ഫലസ്തീനും; ഉത്തരകൊറിയയെ സ്‌നേഹിച്ച് നോബൽ സമ്മാനത്തിന് ശ്രമിച്ച് പരാജയപ്പെട്ട ട്രംപ് ഏറ്റവും ഒടുവിൽ നമ്പർ ഇറക്കുന്നത് ഇസ്രയേലിന് വേണ്ടി ഫലസ്തീൻകാരുടെ നെഞ്ചിൽ ചവിട്ടി

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ; ഫലസ്തീൻ- ഇസ്രയേൽ പ്രശ്‌നത്തിൽ സമാധാന നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തുമ്പോൾ വീണ്ടും ചർച്ചയാകുന്നത് നോബൽ സമ്മാനം നേടാനുള്ള ശ്രമം തന്നെ. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഫലസ്തീൻ രാഷ്ട്ര രൂപീകരണമാണ് ട്രംപ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിലൊന്ന്. എന്നാൽ ട്രംപിന്റെ സമാധാന പദ്ധതി ഫലസ്തീൻ തള്ളി. നേരത്തെ ഉത്തരകൊറിയയുമായി സമാധാനം സ്ഥാപിച്ചും ഇന്ത്യാ-പാക്കിസ്ഥാൻ വിഷയത്തിൽ ഇടപെട്ടും സമാധാന നോബലായിരുന്നു ട്രംപ് ലക്ഷ്യമിട്ടത്. ഇതെല്ലാം പൊളിഞ്ഞു. ഇതോടെയാണ് ഇസ്രയേൽ ഇടപെടൽ.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. കിഴക്കൻ ജറുസലേമിൽ ഫലസ്തീന് ഒരു തലസ്ഥാനമൊരുക്കുമെന്നും ട്രംപിന്റെ പ്രഖ്യാപനം. വ്യക്തത വരുത്താതെയാണ് പ്രഖ്യാപനം. ഫലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും വ്യക്തമാക്കി. അമേരിക്കൻ സന്ദർശനത്തിനെത്തിയ നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാനപദ്ധതി പ്രഖ്യാപിച്ചത്. ഇത് ഫലസ്തീനുള്ള അവസാന അവസരമാണെന്നും ട്രംപ് പറഞ്ഞു. വെസ്റ്റ്ബാങ്കിലെ നിർമ്മാണപ്രവർത്തനങ്ങൾ നാലുവർഷത്തേക്ക് നിർത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. പക്ഷേ വെസ്റ്റ് ബാങ്ക് കയ്യേറ്റങ്ങൾ അമേരിക്ക അംഗീകരിച്ചു എന്നാണ് നെതന്യാഹു പിന്നീട് വിശദീകരിച്ചത്. ഫലസ്തീനിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നതും സമാധാന നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. തങ്ങളെ യഹൂദ രാഷ്ട്രമായി പലസ്ത്രീൻ അംഗീകരിക്കണമെന്നും മേഖലയിൽ നിന്ന് ആരെയും പുറത്താക്കില്ലെന്നും വ്യക്തമാക്കി.

എന്നാൽ ഇത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ഫലസ്തീൻ പ്രസിഡന്റ് മുഹമ്മദ് സ്തയ്യി പറയുന്നത്. ഫലസ്തീൻപ്രതിനിധികളെ ട്രംപ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടില്ല. കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നിട്ടില്ല. പദ്ധതി തയ്യാറാക്കുന്ന ഒരുഘട്ടത്തിലും ഫലസ്തീനെ ഉൾപ്പെടുത്താത്തതിനാലും ഏറെ സംശയങ്ങളുള്ളതിനാലും ഇതുമായി സഹകരിക്കേണ്ടെന്നും പൂർണമായും തള്ളിക്കളയണമെന്നും ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് സ്തയ്യി അറബ് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇതോടെ ട്രംപിന്റെ ആ മോഹവും പൊളിയുകയാണ്. ട്രംപിന് കുറ്റവിചാരണയിൽനിന്നും നെതന്യാഹുവിന് ജയിലിൽനിന്നും രക്ഷപ്പെടാനുള്ള പദ്ധതിമാത്രമാണിതെന്നും സമാധാനം ലക്ഷ്യമിട്ടുള്ളതല്ലെന്നും മന്ത്രിസഭായോഗത്തിനുശേഷം സ്തയ്യി പറഞ്ഞു. ഫലസ്തീനുമേൽ ഇസ്രയേലിന് കൂടുതൽ അധികാരം ഉറപ്പുവരുത്തുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ട്രംപിന്റെ ഉപദേഷ്ടാവും മരുമകനുമായ ജറാദ് കുഷ്‌നറിന്റെ നേതൃത്വത്തിൽ 2017 മുതൽ പശ്ചിമേഷ്യൻ സമാധാനപദ്ധതിക്കായി യു.എസ്. ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ, അതിന്റെ അവതരണം പലതവണ മാറ്റിവെക്കേണ്ടിവന്നു. പദ്ധതിയുടെ സാമ്പത്തികവശം ഉൾക്കൊള്ളുന്ന ചില നിർദ്ദേശങ്ങൾ മാസങ്ങൾക്കുമുമ്പ് പുറത്തുവന്നിരുന്നു. ട്രംപ് ഭരണകൂടം ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചതുമുതൽ യു.എസ്. നടത്തുന്ന ചർച്ചകളിൽനിന്ന് ഫലസ്തീൻ വിട്ടുനിൽക്കുകയാണ്. പദ്ധതിയുമായി സഹകരിക്കില്ലെന്ന് അറബ് രാഷ്ട്രങ്ങളും വ്യക്തമാക്കിയതോടെ അവരെ അനുനയിപ്പിക്കാൻ യു.എസ്. ഭരണകൂടം നീക്കങ്ങൾ ആരംഭിച്ചിരുന്നു. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ ഫലസ്തീൻസമൂഹത്തെ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് അറബ് രാജ്യങ്ങൾ പറയുന്നത്.

എന്നാൽ പല അറബ് രാജ്യങ്ങളും പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ട്രംപ് കഴിഞ്ഞദിവസം അവകാശപ്പെട്ടത്. ഫലസ്തീന് ഏറെ ഗുണംചെയ്യുന്നതാണ് തന്റെ പദ്ധതിയെന്നും അവരും അത് തിരിച്ചറിഞ്ഞ് പിന്തുണ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടിന്റെ പദ്ധതിയെന്നാണ് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു ഇതിനെ വിശേഷിപ്പിച്ചത്. ഇത് തന്നെയാണ് ട്രംപിന്റേയും അഭിപ്രായം. ലസ്തീനിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കണമെന്നതും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. 2017ലാണ് ട്രംപ് ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അതിനുപിന്നാലെ ഗോലാൻ കുന്നുകളിലെ ഇസ്രയേലിന്റെ ആധിപത്യവും അംഗീകരിച്ചിരുന്നു. രണ്ടും ഫലസ്തീൻ തള്ളിക്കളയുകയാണ് ചെയ്തത്. ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ട്രംപിന് പശ്ചിമേഷ്യൻ പ്രഖ്യാപനം ജനപിന്തുണ കൂട്ടാനുള്ള ശ്രമം കൂടിയാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.

അതിനിടെ ട്രംപിന്റെ ഫലസ്തീൻ - ഇസ്രഈൽ സമാധാന പദ്ധതിക്കെതിരെ കടുത്ത വിമർശനമുയർത്തി ലോകരാഷ്ട്രങ്ങൾ രംഗത്ത്. ഐക്യരാഷ്ടസംഘടനയടക്കമാണ് വിഷയത്തിൽ എതിർപ്പ് പ്രകടപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 1967ന് മുൻപ് അംഗീകരിച്ചിട്ടുള്ള രാജ്യാതിർത്തികൾക്കനുസരിച്ച് ഇരു രാഷ്ട്രങ്ങളും സമാധാനത്തിലും സുരക്ഷിതവുമായി നിലനിൽക്കുന്നതിനെയാണ് പിന്തുണക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടന പ്രതികരിച്ചത്. ട്രംപിന്റെ നിർദ്ദേശങ്ങൾ പക്ഷപാതപരമാണെന്നാണ് പല രാഷ്ട്രങ്ങളും ചൂണ്ടിക്കാണിക്കുന്നത്. സമാധാന പദ്ധതി സിയോണിസ്റ്റ് രാഷ്ട്രമായ ഇസ്രയേലും അമേരിക്കയും തമ്മിലുള്ള ഒരു കരാർ മാത്രമാണെന്നാണ് ഇറാൻ പ്രതികരിച്ചത്. ഫലസ്തീനുമാനുമായുള്ള കൂടിയാലോചന പോലും ഉൾപ്പെടുത്താത്ത പദ്ധതി സമാധാനത്തിനുള്ളതല്ല, മറിച്ച് ചില അനുവാദങ്ങളും നിയന്ത്രണങ്ങളും മാത്രമാണെന്നായിരുന്നു ഇറാൻ ചൂണ്ടിക്കാണിച്ചത്.

ജോർദാനും പദ്ധതിയോട് അനുകൂലമായല്ല പ്രതികരിച്ചത്. പ്രശ്നം പരിഹരിക്കാനുള്ള ജനങ്ങൾ അംഗീകരിക്കുന്ന, ആത്മാർത്ഥമായ ഏത് പദ്ധതിയെയും സ്വാഗതം ചെയ്യുന്നതായി ജോർദാൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി അറിയിച്ചു. ഇസ്രയേലിന് മാത്രം ഗുണകരമായ പദ്ധതി ഫലസ്തീന്റെ കൂടുതൽ ഭൂമി നഷ്ടപ്പെടാൻ ഇടയാക്കുമെന്നും ഭീകരമായ അനന്തരഫലങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുർക്കിയും നിശിതവിമർശനമാണ് പദ്ധതിക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ജറുസലേം ഫലസ്തീനിന്റെ തലസ്ഥാനമാണെന്നും ഇസ്‌ലാമിക ലോകത്തിന്റെ ഹൃദയഭാഗമാണെന്നും തുർക്കി പ്രതികരിച്ചു. പുതിയ പദ്ധതി ഏറെ അപകടകരമാണെന്ന് പ്രഖ്യാപിച്ച് ലെബനൻ ചില അറബ് രാഷ്ട്രങ്ങളുടെ ചതി മൂലമാണ് ഇത്തരത്തിലൊരു പദ്ധതിയായി വരാൻ പോലും അമേരിക്കയ്ക്ക് കഴിഞ്ഞതെന്നും കൂട്ടിച്ചേർത്തു.

പദ്ധതിയുടെ പ്രഖ്യാപനത്തിന് ശേഷം ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നും പ്രശ്നപരിഹാരത്തിനായുള്ള ശ്രമങ്ങൾ തുടരുമെന്നുമാണ് സൗദി അറേബ്യ പ്രതികരിച്ചത്. ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അഭിന്ദച്ചുകൊണ്ട് ഈജിപ്ത് രംഗത്ത് വന്നെങ്കിലും ഫലസ്തീനും ഇസ്രയേലും പ്രശ്നത്തെ ഗൗരവമായ പഠനത്തിന് വിധേയമാക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചു. ഫലസ്തീനെ സ്വതന്ത്രരാഷ്ട്രമായി പ്രഖ്യാപിക്കുന്നത് ഫലസ്തീൻകാർക്ക് നിയമപരമായ എല്ലാ അവകാശങ്ങളും ലഭിക്കാൻ അവസരമുണ്ടാകുമെന്നാണ് നിരീക്ഷിച്ചത്. പദ്ധതിയോട് അനുകൂലമായി പ്രതികരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്രംപിനൊപ്പമാണ് നിലയുറപ്പിക്കുന്നത്.

വെസ്റ്റ് ബാങ്കിനേയും ഗസ്സ സ്ട്രിപ്പിനേയും ബന്ധിപ്പിച്ച് കൊണ്ട് ടണൽ നിർമ്മിക്കാൻ ഇസ്രയേലിന് ഒത്താശ പാടുന്ന ട്രംപ് അവകാശപ്പെടുന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സമാധാന കരാർ എന്ന് ലോകരാജ്യങ്ങൾ തിരിച്ചറിയുന്നുവെന്നാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP