Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കാലം മാറിയതിനൊപ്പം കഥയും മാറി; ഒച്ചപ്പാടുകൾ ഇല്ലാതെ ബ്രെക്സിറ്റ് ബില്ലിനെ പിന്തുണച്ചത് 358 എംപിമാർ; എതിർക്കാൻ 234 പേരും: രണ്ടാം വരവിലെ ആദ്യ ദിനം തന്നെ ബ്രെക്സിറ്റ് ബിൽ പാസ്സാക്കിയെടുത്ത് ബോറിസ് ജോൺസൺ: ഇനി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ ഒരു മാസം കൂടി മാത്രം

കാലം മാറിയതിനൊപ്പം കഥയും മാറി; ഒച്ചപ്പാടുകൾ ഇല്ലാതെ ബ്രെക്സിറ്റ് ബില്ലിനെ പിന്തുണച്ചത് 358 എംപിമാർ; എതിർക്കാൻ 234 പേരും: രണ്ടാം വരവിലെ ആദ്യ ദിനം തന്നെ ബ്രെക്സിറ്റ് ബിൽ പാസ്സാക്കിയെടുത്ത് ബോറിസ് ജോൺസൺ: ഇനി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ ഒരു മാസം കൂടി മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: രണ്ടാം വരവിലെ ആദ്യ ദിനം തന്നെ ബ്രെക്സിറ്റ് ബിൽ പാസ്സാക്കിയെടുത്ത് ബോറിസ് ജോൺസൺ. ജനുവരി 31ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് മോഹത്തിന് ഭൂരിപക്ഷം എംപിമാരും വോട്ടു ചെയ്തതോടെയാണ് യൂറോപ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ ബ്രെക്സിറ്റിന് വഴിയൊരുങ്ങിയത്. ഒച്ചപ്പാടുകൾ ഇല്ലാതെ ബ്രെക്സിറ്റ് ബില്ലിനെ പിന്തുണച്ചത് 358 എംപിമാരാണ്. 234 പേർ മാത്രമാണ് ബ്രെക്സിറ്റിനെ എതിർത്ത് രംഗത്തെത്തിയത്. അതായത് 124 പേരുടെ ഭൂരിപക്ഷത്തിലാണ് ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് പദ്ധതി വിജയം കണ്ടത്. ഇതോടെ ബ്രെക്സിറ്റ് നടപ്പിലാക്കാൻ ബോറിസ് ജോൺസന്റെ മുന്നിൽ യാതൊരു തടസ്സവും ഇല്ലാതെയായി.

ഇപ്പോൾ ക്രിസ്തുമസ് ആഘോഷത്തിനായി പിരിഞ്ഞ പാർലമെന്റ് ജനുവരിയിൽ വീണ്ടും കൂടും. ഇതോടെ ബ്രെക്സിറ്റിനെ കുറിച്ച് കൂടുതൽ ചർച്ചകളും വോട്ടെടുപ്പും നടക്കുകയും ബ്രസൽസിൽവെച്ച് ബ്രെക്സിറ്റ് നടപ്പിൽ വരുകുയും ചെയ്യും. കഴിഞ്ഞ തൂക്ക് പാർലമെന്റിൽ അംഗീകാരം നേടിയ വിത്ത് ഡ്രോവൽ എഗ്രിമെന്റിൽ (ഡബ്ല്യുഎബി) നിന്ന് സർക്കാർ ചില ഇളവുകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലി പ്രതിപക്ഷത്തിന്റെ വിമർശനം നേരിട്ടെങ്കിലും രണ്ടാം വട്ടം അധികാരത്തിലെത്തി ആദ്യ ദിനം തന്നെ ബോറിസ് ജോൺസന് ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് നേടാൻ കഴിഞ്ഞു.

അഭയാർത്ഥികൾ, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവയിൽ ഡബ്യുഎബിയിൽ ഉൾപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്തതിനെ തുടർന്ന് ലേബർ പാർട്ടി ബബോറിസ് ജോൺസനെതിരെ വിമർശനം ഉന്നയിക്കുകയും രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ലേബർ പാർട്ടിയുടെ എതിർപ്പ് വകവെയ്ക്കാതെ മുന്നോട്ട് പോകാൻ തന്നെ ബോറിസ് ജോൺസൻ തീരുമാനിക്കുക ആയിരുന്നു. എന്നാൽ ഇതിന് പാർലമെന്റിൽ വൻ പിന്തുണ ലഭിക്കുകയും ചെയ്തു. ജനുവരി പകുതിയോടെ യൂറോപ്യൻ പാർലമെന്റ് ബ്രിട്ടനെ മോചിപ്പിക്കുമെന്നും ഡബ്ല്യുഎബി സ്റ്റാച്യു ബുക്കിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇന്നലത്തെ വോട്ടിങ് ജോൺസന്റെ വൻ വിജയത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതിന്റെ തെളിവു തന്നെയാണ് 80 സീറ്റുകളടെ ഭൂരിപക്ഷത്തിലുള്ള ടോറികളുടെ വിജയവും.

അതേസമയം ബ്രെക്സിറ്റിന് തൊട്ടടുത്താണ് നമ്മളെന്ന് ജോൺസൺ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇത് ചരിത്ര നിമിഷമാണെന്നും യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിടുതൽ സംഭവിക്കേണ്ടതാണെന്നും ബ്രെക്സിറ്റ് പാർട്ടി ലീഡർ നിഗേൽ ഫാരേജ് പറഞ്ഞു. ജെറമി കോർബിനും കൂട്ടാളികളും ബ്രെക്സിറ്റിനെ എതിർത്തെങ്കിലും ലേബർ പാളയത്തിൽ പോലും ബ്രെക്സിറ്റിന് വൻ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ജെറമി കോർബിനും ലേബറും ബ്രെക്സിറ്റിന് എതിര് നിന്നെങ്കിലും അദ്ദേഹത്തിന്റെ ആറ് എംപിമാർ ജോൺസനെ പിന്തുണയ്ക്കാൻ മത്സരിച്ചു. 'ഇനി രാജ്യം ഒറ്റക്കെട്ടായി മാറേണ്ട സമയം ആണ്. പഴയ ലേബലുകളും അവശേഷിപ്പുകളും ഉപേക്ഷിക്കേണ്ട സമയമായെന്നും' ബോറിസ് ജോൺസൺ പറഞ്ഞു.

എല്ലാവരും ഒത്തു ചേർന്ന് ഒരുപോലെ ഈ ബില്ലിനെ പിന്തുണയ്ക്കേണ്ട സമയമാണിത്. അങ്ങനെ സംഭവിക്കുമെന്ന് തന്നെ ഞാൻ പ്രതീക്ഷിക്കുന്നു. പുതിയ സർക്കാരിന്റെ ആദ്യ ദിനങ്ങളിൽ തന്നെ നടപ്പിലാക്കിയ ഈ മഹത്തായ കാര്യം ബ്രിട്ടന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും ഇതോടെ രാജ്യത്ത് അവസരങ്ങളുടെ പെരുമഴയാകും ഉണ്ടാവുക എന്നും ബോറിസ് ജോൺസൺ പറഞ്ഞു. അതേസമയം പാർലമെന്റിൽ അവതരിപ്പിച്ച ബ്രെക്സിറ്റ് ബില്ലിൽ ഭൂരിപക്ഷം പിന്തുണ ലഭിച്ചതോടെ മെയ്ഫെയറിലെ റസ്റ്റൊറന്റിൽ ബോറിസ് ജോൺസൺ ആഘോഷവും സംഘടിപ്പിച്ചു.

ബ്രെക്സിറ്റിന് 358 വോട്ടിന്റെ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് തന്റെ വിജയം ആഘോഷമാക്കാൻ ബോറിസ് ജോൺസൻ സ്‌കോട്ട് സീഫുഡ് റസ്റ്ററന്റിലെത്തിയത്. ടോറി എംപിമാർ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാൻ മത്സരിക്കുന്നതും കണ്ടു. 'രാജ്യത്തിന്റെ ചരിത്രത്തിൽ പുതിയ ഇതളുകൾ എഴുതി ചേർക്കേണ്ടുന്ന സമയമാണിത്. അതിനാൽ തന്നെ എല്ലാവരും ഒത്തൊരുമിച്ച് നിൽക്കേണ്ടുന്ന നിമിഷമാണെന്നും' ബോറിസ് ജോൺസൻ പറഞ്ഞു. അതേസമയം ലേബർ പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, എസ്എൻപി എന്നിവരിൽ നിന്നും ബ്രെക്സിറ്റിനെതിരെ കടുത്ത എതിർപ്പാണ് ബോറിസ് ജോൺസൻ നേരിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP