Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

85 വർഷത്തെ ബ്രിട്ടീഷ് ചരിത്രത്തിൽ ലേബർ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാകുമോ ഇത്? 86 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ടോറികൾ ചരിത്രം കുറിക്കുമോ? ലേബർ പാർട്ടി 191 സീറ്റുകളിൽ ഒതുങ്ങുമ്പോൾ ടോറികൾ 368 സീറ്റുകളുമായി വെന്നിക്കൊടി പാറിക്കുമോ? എക്‌സിറ്റ് പോളിൽ ഫലത്തിൽ നന്ദി പറഞ്ഞ് ബോറിസ് ജോൺസൺ

85 വർഷത്തെ ബ്രിട്ടീഷ് ചരിത്രത്തിൽ ലേബർ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാകുമോ ഇത്? 86 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ടോറികൾ ചരിത്രം കുറിക്കുമോ? ലേബർ പാർട്ടി 191 സീറ്റുകളിൽ ഒതുങ്ങുമ്പോൾ ടോറികൾ 368 സീറ്റുകളുമായി വെന്നിക്കൊടി പാറിക്കുമോ? എക്‌സിറ്റ് പോളിൽ ഫലത്തിൽ നന്ദി പറഞ്ഞ് ബോറിസ് ജോൺസൺ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: തിരഞ്ഞെടുപ്പിന് മുമ്പുനടന്ന അഭിപ്രായ സർവേകളെയെല്ലാം കാറ്റിൽപ്പറത്തി, ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ തേരോട്ടമുണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ. ലേബർ പാർട്ടിയുടെ ചെങ്കോട്ടകൾ തകർത്ത് ടോറികൾ 368 സീറ്റുകൾ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് തിരഞ്ഞെടുപ്പിലെ ഫലസൂചന. 2017-ൽ നേടിയതിനെക്കാൾ 71 സീറ്റുകൾ കുറഞ്ഞ് ലേബർ പാർട്ടി 191 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, എക്‌സിറ്റ് പോൾ ഫലം തന്നെ വിജയത്തിന്റെ സൂചനയായി ടോറികൾ കാണുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് നന്ദി പറഞ്ഞു. ടോറി ക്യാമ്പുകൾ ആവേശത്തിലാവുകയും ചെയ്തു.

1987-ൽ മാർഗരറ്റ് താച്ചർ നേടിയ വൻവിജയത്തിനുശേഷം ഏറ്റവും വലിയ വിജയമാകും ബോറിസ് ജോൺസൺ കരസ്ഥമാക്കുകയെന്നാണ് എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നത്. മറുഭാഗത്ത് ലേബർ പാർട്ടിക്കാകട്ടെ, എട്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാകും ഇത്. 1935-ലാണ് ലേബർ പാർട്ടി ഇതുപോലെ തകർച്ച നേരിട്ടിട്ടുള്ളത. എക്‌സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമെന്ന സൂചനയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ലഭിക്കുന്നതും. ലേബറിന്റെ കോട്ടയായ മൈനിങ് മേഖലയിലെ ബ്ലിത്ത് വാലിയിൽ മുമ്പ് 8000 വോട്ടുകൾക്ക് ലേബർ പാർട്ടി ജയിച്ച മണ്ഡലം ടോറികൾ സ്വന്തമാക്കിയത് അതിന്റെ സൂചനയാണ്. 700 വോട്ടുകൾക്കാണ് ഇവിടെ ടോറി സ്ഥാനാർത്ഥി വിജയം നേടിയത്.

ലേബറിന്റെ കോട്ടകളിൽ വലിയ വിള്ളലുകളാണ് ഇക്കുറി വീണിട്ടുള്ളത്. ഹൗട്ടൺ ആൻഡ് സണ്ടർലൻഡ് സൗത്ത്, സണ്ടർലൻഡ് സെൻട്രൽ, ന്യൂകാസിൽ അപ്പോൾ ടൈൻ സെൻട്രൽ തുടങ്ങിയ മേഖലകളിലൊക്കെ ലേബറിന്റെ പിടിയയഞ്ഞു. എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾക്ക് തിരികൊളുത്തിക്കഴിഞ്ഞു. ബ്രെക്‌സിറ്റ് വിരുദ്ധ നിലപാടും തന്റെ കടുത്ത ഇടതുപക്ഷ ആശയഗതികൾ ബ്രിട്ടീഷ് ജനതയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതുമാണ് ജെറമി കോർബിന് തിരിച്ചടിയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചനകൾ. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള രണ്ടാം ഹിതപരിശോധനാഫലമായും ഈ വിജയം വിലയിരുത്തപ്പെടുന്നു.

സ്‌കോട്ട്‌ലൻഡിൽ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി സീറ്റുകൾ തൂത്തുവാരുമെന്നുതന്നെയാണ് എക്‌സിറ്റ് പോളും പറയുന്നത്. 55 സീറ്റുകളിലും എസ്എൻപി വിജയിക്കും. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിലനിൽക്കണമെന്ന ഒറ്റവാദത്തിൽ നിലയുറപ്പിച്ച ലിബറൽ ഡമോക്രാറ്റിക് പാർട്ടി നേതാവ് ജോ സ്വിൻസണിന്റെ നിലപാട് പാർട്ടിക്ക് ദോഷകരമായെന്നും എക്‌സിറ്റ് പോൾ സൂചിപ്പിക്കുന്നു. 13 സീറ്റുകൾ മാത്രമാണ് ലിബറൽ ഡമോോക്രാറ്റിക് പാർട്ടിക്ക് പ്രവചിക്കപ്പെടുന്നത്. ജോ സ്വിൻസൺ മത്സരിക്കുന്ന ഈസ്റ്റ് ഡുൺബാർട്ടൺഷയർ സീറ്റുതന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണ് പാർട്ടി നേരിടുന്നത്.

എക്‌സിറ്റ് പോളിന് പിന്നാലെ ബോറിസ് ജോൺസൺ ട്വിറ്ററിലൂടെ നന്ദിയറിയിച്ചത് വിജയം ഉറപ്പിച്ചതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നു. തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറഞ്ഞില്ലെങ്കിലും പരോക്ഷമായുള്ള സൂചനയതാണ്. ഈ മഹത്തായ രാജ്യത്തെ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത എല്ലാവർക്കും നന്ദി പറയുന്നു. തിരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നതിന് വിയർപ്പൊഴുക്കിയവർക്കും സ്ഥാനാർത്ഥികളായി നിന്ന് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തവർക്കും നന്ദി പറയുന്നു- ഇതായിരുന്നു ബോറിസിന്റെ ട്വീറ്റ്. ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യ രാജ്യത്താണ് നാം താമസിക്കുന്നതെന്നും ബോറിസ് പറഞ്ഞു.

ബ്രിട്ടനിൽ സോഷ്യലിസം നടപ്പാക്കാമെന്ന് മോഹിച്ച കോർബിന് മറ്റൊരു വലിയ തിരിച്ചടിയായി ഇത്തവണത്തെ തിരഞ്ഞെടുപ്പ് മാറി. കഴിഞ്ഞതവണ കടുത്ത മത്സരം കാഴ്ചവെച്ചതോടെ ജെറമി കോർബിൻ ലേബർ പാർട്ടി നേതൃത്വത്തിൽ സുശക്തനായി മാറിയിരുന്നു. എന്നാൽ, ബ്രെക്‌സിറ്റ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച നിലപാടുകൾ പിന്നീട് പാർ്ട്ടിക്കുള്ളിൽത്തന്നെ ചോദ്യം ചെയ്യപ്പെട്ടു.

ഒരുഘട്ടത്തിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസിന്റെ നിർദ്ദേശം കോർബിൻ തള്ളിയതും പാർട്ടിയിൽ കടുത്ത ഭിന്നതയുണ്ടാക്കി. കോർബിന്റെ രാഷ്ട്രീയ ഗുരു കൂടിയായ മൈക്കൻ ഫൂട്ട് 1983-ൽ നേരിട്ട തോൽവിയെക്കാൾ കടുത്തതായിരിക്കും ഇത്തവണത്തെ ആഘോതമെന്നാണ് ഫല സൂചനകൾ. 1983-ൽ 203 സീറ്റുകളാണ് മൈക്കൽ ഫൂട്ട് നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP