Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ വീണ്ടും പരാജയപ്പെട്ടു; തീയതി നീട്ടി തരാൻ യൂറോപ്യൻ യൂണിയന് കത്തയച്ചത് ബോറിസിന്റെ ഒപ്പ് കൂടാതെ; പിന്നാലെ നീട്ടേണ്ടതില്ല എന്ന് പറഞ്ഞ് മറ്റൊരു കത്ത് കൂടി അയച്ച് പ്രധാനമന്ത്രി; ദിവസങ്ങൾ മാത്രം ബാക്കിയാകവെ ബ്രിട്ടൻ പരിപൂർണ അനിശ്ചിതത്വത്തിലേക്ക്

ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ വീണ്ടും പരാജയപ്പെട്ടു; തീയതി നീട്ടി തരാൻ യൂറോപ്യൻ യൂണിയന് കത്തയച്ചത് ബോറിസിന്റെ ഒപ്പ് കൂടാതെ; പിന്നാലെ നീട്ടേണ്ടതില്ല എന്ന് പറഞ്ഞ് മറ്റൊരു കത്ത് കൂടി അയച്ച് പ്രധാനമന്ത്രി; ദിവസങ്ങൾ മാത്രം ബാക്കിയാകവെ ബ്രിട്ടൻ പരിപൂർണ അനിശ്ചിതത്വത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് ഇന്നലെ കോമൺസിൽ നടന്ന നിർണായക വോട്ടെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന് കടുത്ത തിരിച്ചടിയുണ്ടായി. ഇത് പ്രകാരം ബ്രെക്സിറ്റ് നീട്ടുന്നതുമായി ബന്ധപ്പെട്ട് ടോറി എംപി ഒലിവർ ലെറ്റ് വിൻ കൊണ്ടു വന്ന പ്രമേയം 306ന് എതിരെ 322 വോട്ടുകൾക്കാണ് പാർലിമെന്റ് പാസാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ബോറിസിന്റെ ബ്രെക്സിറ്റ് ബിൽ പാർലിമെന്റിൽ പരാജയപ്പെട്ടതോടെ ബ്രെക്സിറ്റ് തീയതി 2020ജനുവരി 31 വരെ നീട്ടിത്തരാൻ യൂറോപ്യൻ യൂണിയന് ബോറിസിന്റെ ഒപ്പില്ലാതെ പാർലിമെന്റ് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ബ്രെക്സിറ്റ് നീട്ടേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് ബോറിസ് ഇതിന് പിന്നാലെ മറ്റൊരു കത്ത് കൂടി അയച്ചുവെന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ അവസാന ബ്രെക്സിറ്റ് തിയതിയായി നിശ്ചയിക്കപ്പെട്ടിരുന്ന ഒക്ടോബർ 31ന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയാകവെ ബ്രിട്ടൻ പരിപൂർണ അനിശ്ചിതത്വത്തിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.ഇന്നലത്തെ സൂപ്പർ സാറ്റർഡേ പാർലിമെന്റ് സമ്മേളനത്തിൽ ബ്രെക്സിറ്റ് കരാർ വോട്ടെടുപ്പിന് പകരമാണ് നേരത്തെ പാർലിമെന്റ് അംഗീകരിച്ച ബെൻ ആക്ട് അനുസരിച്ച് ബ്രെക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസാക്കിയിരിക്കുന്നത്.

ബ്രെക്സിറ്റ് ദീർഘിപ്പിക്കാൻ യൂണിയനോട് ആവശ്യപ്പെട്ട ശേഷം മാത്രം ബോറിസിന്റെ പുതിയ കരാർ പരിഗണിച്ചാൽ മതിയെന്ന ലെറ്റ് വിന്റെ നിലപാട് പ്രധാമന്ത്രിയുടെ കണക്ക് കൂട്ടലുകളെ തകിടം മറിക്കുകയായിരുന്നു.ഇന്നലെ രാത്രി 11 മണിക്ക് മുമ്പ് ബ്രെക്സിറ്റ് കരാറിൽ തീരുമാനമായിട്ടില്ലെങ്കിൽ മൂന്ന് മാസം കൂടി ബ്രെക്സിറ്റിനായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂറോപ്യൻ യൂണിയന് കത്തെഴുതണമെന്ന ബെൻ നിയമത്തിലെ വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് ഇന്നലെ എംപിമാർ ബ്രസൽസിന് കത്തയച്ചിരിക്കുന്നത്.

ഇന്നലത്തെ പാർലിമെന്റ് സമ്മേളനത്തിന് ശേഷം കത്തയക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സമ്മതിച്ചുവെന്ന് ഇന്നലെ ബ്രസൽസ് നേതൃത്വം വെളിപ്പെടുത്തിയിരുന്നുവെങ്കിലും ആ സമയമത്രയും ബ്രിട്ടീഷ് ഗവൺമെന്റ് ഇതിനോട് പ്രതികരിച്ചിരുന്നില്ല. ആവശ്യപ്പെട്ടാൽ ബ്രെക്സിറ്റിനുള്ള സമയം ദീർഘിപ്പിക്കാമെന്ന് നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്ന ബ്രസൽസ് ചർച്ചകൾക്ക് ശേഷം ഏതാനും ദിവസങ്ങൾക്കകം പ്രതികരണം അറിയിക്കാമെന്നാണ് സൂചനയേകിയിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പാർലിമെൻരിൽ ശക്തമായ തിരിച്ചടിയുണ്ടായിട്ടും ഈ മാസം 31ന് തന്നെ യുകെയെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുമെന്ന ശക്തമായ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ബോറിസ്. നിയമപ്രകാരമുള്ള കത്തെഴുതില്ലെന്നും മറിച്ച് ഒക്ടോബർ 31ന് തന്നെ ബ്രെക്സിറ്റ് യാഥാർത്ഥ്യമാക്കുമെന്നുമുള്ള തന്റെ ഉറച്ച നിലപാടിൽ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രി നിലകൊള്ളുന്നത്.

ബോറിസിന്റെ പേരിൽ ഇന്നലെ മൂന്ന് കത്തുകളാണ് ഇന്നലെ യൂറോപ്യൻ യൂണിയന് പോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ ഒന്നാമത്തേത് ബ്രെക്സിറ്റ് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർലിമെന്റ് അയച്ച കത്താണ്. ഇതിൽ ബോറിസ് ഒപ്പ് വച്ചിട്ടില്ല. ആദ്യത്തെ കത്ത് പാർലിമെന്റിന്റേതാണെന്നും മറിച്ച് ഗവൺമെന്റിന്റേതല്ലെന്നും വ്യക്തമാക്കി ബോറിസ് ഒപ്പ് വച്ച് അയച്ച കത്താണ് രണ്ടാമത് പോയിരിക്കുന്നത്. ബ്രെക്സിറ്റ് തീയതി നീട്ടാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള കത്താണ് മൂന്നാമത് ബോറിസ് അയച്ചിരിക്കുന്നത്.യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡൊണാൾഡ് ടസ്‌കിനാണ് ഈ മൂന്ന് കത്തുകളും അയച്ചിരിക്കുന്നത്.

മൂന്നാമത്തെ കത്ത് മറ്റ് 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ നേതാക്കൾക്കും അയച്ചിട്ടുണ്ട്. ഇനിയും ഒരിക്കൽ കൂടി ബ്രെക്സിറ്റ് വൈകിപ്പിക്കുന്നത് കടുത്ത അപകടമുണ്ടാക്കുമെന്നും അത് യുകെയുടെയും യൂറോപ്യൻ യൂണിയന്റെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് മൂന്നാമത്തെ കത്തിൽ ബോറിസ് കടുത്ത മുന്നറിയിപ്പേകിയിരിക്കുന്നത്. പാർലിമെന്റിൽ തിരിച്ചടിയുണ്ടായെങ്കിലും യുകെ നിലവിലെ ഡീലിനോട് നീതി പുലർത്തുമെന്നും യൂറോപ്യൻ യൂണിയനും ഇത് തന്നെ ചെയ്യണമെന്നുമാണ് ബോറിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ ബോറിസിന്റെ ബ്രെക്സിറ്റ് ഡീലിന്റെ ഭാവി സ്പീക്കൽ ജോൺ ബെർകൗവിന്റെ കൈകളിലാണ്. ഈ ഡീലിന് മേൽ അർത്ഥപൂർണമായ ഒരു വോട്ടിന് അനുവാദം നൽകിയേക്കില്ലെന്ന സൂചന ഇന്നലെ അദ്ദേഹം നൽകിയിട്ടുമുണ്ട്. ഇതിന് പുറമെ ബോറിസിന്റെ പുതിയ ബ്രെക്സിറ്റ് കരാറിന്റെ ഭാവി നിശ്ചയിക്കുന്നതിൽ റിബൽ എംപിമാർ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവേൽ മാർകോൺ, ജർമൻ ചാൻസലർ ഏയ്ജെല മെർകൽ എന്നിവരെ പോലുള്ള യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ തുടങ്ങിയവരുടെ നിലപാടും നിർണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP