Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണം ജനറൽ അബ്ദുൾ അസീസിന്റെ കൊലപാതകത്തിലും തുടരുന്നു; സൽമാൻ രാജാവിന്റെ അംഗരക്ഷകനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്താക്കിയിരുന്നെന്നും ഖഷോഗി വധത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞിരുന്നതാണ് കൊലയ്ക്ക് കാരണമെന്നും ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ; എംബിഎസിനെ പ്രകോപിപ്പിക്കാൻ മറ്റൊരു കൊലപാതകം കൂടി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെതിരെയുള്ള പാശ്ചാത്യ മാധ്യമങ്ങളുടെ ആരോപണം ജനറൽ അബ്ദുൾ അസീസിന്റെ കൊലപാതകത്തിലും തുടരുന്നു; സൽമാൻ രാജാവിന്റെ അംഗരക്ഷകനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്താക്കിയിരുന്നെന്നും ഖഷോഗി വധത്തിന്റെ വിശദാംശങ്ങൾ അറിഞ്ഞിരുന്നതാണ് കൊലയ്ക്ക് കാരണമെന്നും ആരോപിച്ച് പാശ്ചാത്യ മാധ്യമങ്ങൾ; എംബിഎസിനെ പ്രകോപിപ്പിക്കാൻ മറ്റൊരു കൊലപാതകം കൂടി

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും പാശ്ചാത്യ മാധ്യമങ്ങൾ രംഗത്തെത്തി.സൽമാൻ രാജാവിന്റെ അംഗരക്ഷകനായ അബ്ദുൾ അസീസ് അൽ-ഫാഗം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടതിന് പുറകിൽ എംബിഎസാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ പുതിയ ആരോപണം. അസീസിനെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അംഗരക്ഷക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നുവെന്നും സൗദി പൗരനും ജേർണലിസ്റ്റുമായിരുന്ന ജമാൽ ഖഷോഗിയെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയ വധത്തിന്റെ വിശദാംശങ്ങൾ അസീസ് അറിഞ്ഞതിനെ തുടർന്നാണ് എംബിഎസ് അയാളെയും വക വരുത്തിയതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നത്.

ഖഷോഗി വധത്തിന് പുറകിലും എംബിഎസാണെന്ന് അന്ന് പാശ്ചാത്യ മാധ്യമങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. ചുരുക്കിപ്പറഞ്ഞാൽ എംബിഎസിനെ പ്രകോപിപ്പിക്കാൻ മറ്റൊരു കൊലപാതക ആരോപണം കൂടി ഉയർന്ന് വന്നിരിക്കുകയാണ്.ശനിയാഴ്ച സൗദിയിലെ പടിഞ്ഞാറൻ നഗരമായ ജിദ്ദയിൽ വച്ചാണ് അസീസ് കൊല്ലപ്പെട്ടിരുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നപ്പോൾ അവിടെ വച്ചുണ്ടായ വ്യക്തിപരമായ തർക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. അടുത്തിടെ ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദിയുമായി സൽമാൻ രാജാവ് കൂടിക്കാഴ്ച നടത്തുമ്പോൾ അദ്ദേഹത്തിനൊപ്പം അസീസിനെ കണ്ടിരുന്നു.

തന്റെ സുഹൃത്തിന്റെ വീട് സന്ദർശിക്കുന്നതിനിടെ അസീസിനെ കാണാൻ മാംദൗഹ് അൽ അലി എന്നയാൾ കടന്ന് വരുകയും അവർ തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തുവെന്നും തുടർന്ന് പുറത്തേക്ക് പോയ അലി തോക്കുമായി വന്ന് അസീലിനെ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് ഔദ്യോഗിക സൗദി പ്രസ് ഏജൻസി വെളിപ്പെടുത്തുന്നത്. ഈ വെടിവയിൽ ഈ വീട്ടിലുണ്ടായിരുന്ന ഒരു ഫിലിപ്പിനോ നഴ്സ്, വീട്ടുടമയുടെ സഹോദരൻ എന്നിവർക്കും പരുക്കേറ്റുവെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന് ശേഷം അലി രക്ഷപ്പെടാൻ ശ്രമിക്കുകയും കീഴടങ്ങാൻ തയ്യാറാവാതിരിക്കുകയും ചെയ്തതിനെ തുടർന്ന് സുരക്ഷാ സേനകളുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തതിനെ തുടർന്ന് അലി കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റ് മുട്ടലിൽ അഞ്ച് സുരക്ഷാ ഭടന്മാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് അസീസ് കൊല്ലപ്പെട്ടതെന്ന് അൽ-എഖ്ബാരിയ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇതിന് പുറകിൽ എംബിഎസിന്റെ വൈരാഗ്യമാണ് പ്രവർത്തിച്ചിരിക്കുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നത്.തനിക്ക് വെടിവയ്പിനാൽ സംഭവിച്ച പരുക്കുകളെ തുടർന്നാണ് അസീല് ഒരു ഹോസ്പിറ്റലിൽ വച്ച് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നുമുണ്ട്. സൽമാൻ രാജാവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് അസീസ് എന്നത് സൗദിക്കാർക്കെല്ലാം അറിയാവുന്ന കാര്യമാണ്.

മേജർ ജനറൽ അബ്ദുൽ അസീസ് അൽ ഫഗ്ഹം വെടിയേറ്റു മരിച്ചതിലെ ദുരൂഹതകൾ നീങ്ങിയെന്ന് സൗദി പൊലീസ് പറയുന്നതിനിടെയാണ് പുതിയ സംശയങ്ങൾ പശ്ചാത്യമാധ്യമങ്ങൾ ഉയർത്തുന്നത്. സ്വകാര്യ സാമ്പത്തിക വിഷയങ്ങളിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസ് പറയുന്നത്. ലോകത്തെ ഏറ്റവും മികച്ച ബോഡി ഗാർഡായി, വേൾഡ് അക്കാദമി ഫോർ ട്രെയ്നിങ് ആൻഡ് ഡവലപ്മെന്റ് മേജർ ജനറൽ അബ്ദുൽ അസീസിനെ തിരഞ്ഞെടുത്തിരുന്നു. സൽമാൻ രാജാവിന്റെ യാത്രകളിലെല്ലാം അനുഗമിച്ചിരുന്നത് അബ്ദുൽ അസീസ് അൽ ഫഗ്ഹം ആയിരുന്നു. അബ്ദുൽ അസീസ് അൽ ഫഗ്ഹമെന്ന കൊന്ന കീഴടങ്ങാൻ വിസമ്മതിച്ച പ്രതി മംദൂഹ് ബിൻ മിഷാൽ അൽ അലി പൊലീസുകാരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സുഹൃത്തിന്റെ ജിദ്ദയിലെ വീട്ടിലായിരുന്നു സംഭവം. വീട്ടുജോലിക്കാരനും സുഹൃത്തിന്റെ സഹോദരനും 5 സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു. ഇവർ സുഖം പ്രാപിച്ചുവരുന്നു. സുഹൃത്ത് തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ ഹയ്യു ശാത്തിയിലെ വീട്ടിൽ വച്ചാണ് അബ്ദുൽ അസീസ് ഫഗ്ഹാമിന് വെടിയേറ്റത്. വൈകിട്ടായിരുന്നു സംഭവം.

സബ്ത്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഇവരുടെ സുഹൃത്ത് മംദൂഹ് ബിൻ മിഷാൽ അൽ അലി അവിടേക്ക് എത്തുകയായിരുന്നു. ഇരുവർക്കുമിടയിലെ തർക്കത്തിനിടെ ഇറങ്ങിപ്പോയ അലി തോക്കുമായി തിരിച്ചെത്തി അബ്ദുൽ അസീസ് ഫഗ്ഹമിന് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പിൽ വീട്ടുജോലിക്കാരനായ ഫിലിപ്പൈനി സ്വദേശിക്കും തുർക്കി ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ സഹോദരനും വെടിയേറ്റു. ഉടൻ പൊലീസ് സംഭവസ്ഥലത്തെത്തുകയും തുടർന്ന് നടന്ന ഏറ്റുമുട്ടിൽ പ്രതി മൻദൂബ് ആലി കൊല്ലപ്പെട്ടു. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നതായി പശ്ചാത്യ മാധ്യമങ്ങൾ ആരോപക്കുന്നു. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് പൊലീസ്

സുഹൃത്ത് ഫൈസൽ ബിൻ അബ്ദുൽ അസീസ് അൽ സബ്ത്തിയുടെ വീട്ടിൽസന്ദർശനത്തിനെത്തിയതായിരുന്നു അൽ ഫഗ്ഹാം. ഇതിനിടെ മറ്റൊരു സുഹൃത്തായ മൻദൂബ് ബിൻ മിശ്അൽ എത്തി. ഇദ്ദേഹവുമായി സാമ്പത്തിക ചർച്ച തർക്കത്തിലെത്തുകയും അതിനിടെ പ്രതി വെടിയുതിർക്കുകയായിരുന്നുവെന്ന് മക്ക പൊലിസ് അറിയിച്ചു. അബ്ദുൽ അസീസ് ഫഗ്ഹമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി കീഴടങ്ങിയില്ല. തുടർന്നുണ്ടായ വെടിവെപ്പിൽ പ്രതി കൊല്ലപ്പെട്ടുവെന്നാണ് വിശദീകരണം.

പരിക്കേറ്റ ഫിലിപ്പീനി സ്വദേശി ജീഫ്രീ ദാൽവിനോ സർബോസിയീംഗിനെയും അഞ്ചു സുരക്ഷ സൈനികരേയും ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്കാ പൊലീസ് വക്താവ് അറിയിച്ചു. അബ്ദുല്ല രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായിരുന്ന അബ്ദുൽ അസീസ് ഫഗ്ഹം പിന്നീട് സൽമാൻ രാജാവിന്റെ സുരക്ഷ ഉദ്യോഗസ്ഥനായി ചുമതലയേൽക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡായാണ് അബ്ദുൽ അസീസ് ഫഗ്ഹം അറിയപ്പെടുന്നത്. വേൾഡ് അക്കാദമി ഫോർ ട്രെയ്‌നിങ് ആൻഡ് ഡവലപ്‌മെന്റാണ് ഇദ്ദേഹത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ബോഡി ഗാർഡായി തെരഞ്ഞെടുത്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP