Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ ഭാഷയിൽ അമേരിക്കയോട് സംസാരിക്കരുത്; പ്രത്യേകിച്ച് ഞാൻ ഭരണാധികാരിയായിരിക്കുമ്പോൾ അതനുവദിക്കില്ല; ഡെന്മാർക്കിന്റെ കൈയിലിരിക്കുന്ന ഗ്രീൻലൻഡ് വിലയ്ക്കുവാങ്ങാനാഗ്രഹിച്ച ഡൊണാൾഡ് ട്രംപിനോട് അരോചകമായ ആവശ്യമെന്ന് പറഞ്ഞ ഡാനിഷ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തി ട്രംപ്; കോപാകുലനായ ട്രംപ് ഡെന്മാർക്ക് സന്ദർശനവും റദ്ദാക്കി; ജന്മിമാർ പെരുമാറുന്നതുപോലെ വിദേശരാജ്യങ്ങളോട് ഇടപെടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ രീതിയിൽ നെറ്റിചുളിച്ച് ലോകരാജ്യങ്ങൾ

ഈ ഭാഷയിൽ അമേരിക്കയോട് സംസാരിക്കരുത്; പ്രത്യേകിച്ച് ഞാൻ ഭരണാധികാരിയായിരിക്കുമ്പോൾ അതനുവദിക്കില്ല; ഡെന്മാർക്കിന്റെ കൈയിലിരിക്കുന്ന ഗ്രീൻലൻഡ് വിലയ്ക്കുവാങ്ങാനാഗ്രഹിച്ച ഡൊണാൾഡ് ട്രംപിനോട് അരോചകമായ ആവശ്യമെന്ന് പറഞ്ഞ ഡാനിഷ് പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തി ട്രംപ്; കോപാകുലനായ ട്രംപ് ഡെന്മാർക്ക് സന്ദർശനവും റദ്ദാക്കി; ജന്മിമാർ പെരുമാറുന്നതുപോലെ വിദേശരാജ്യങ്ങളോട് ഇടപെടുന്ന അമേരിക്കൻ പ്രസിഡന്റിന്റെ രീതിയിൽ നെറ്റിചുളിച്ച് ലോകരാജ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ലോകത്തെല്ലാവരും അമേരിക്കയെ അനുസരിച്ച് ജീവിക്കണമെന്ന് വല്ല നിർബന്ധവുമുണ്ടോ? ഉണ്ടെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ ഭാവം. താൻ ഭരണാധികാരിയായിരിക്കുമ്പോൾ തന്നെ അനുസരിച്ചുവേണം മറ്റു രാജ്യങ്ങൾ പെരുമാറാനെന്ന് വാശിയുള്ളതുപോലെയാണ് ട്രംപിന്റെ പെരുമാറ്റം. ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് വിലയ്ക്കുവാങ്ങാനായി ചെല്ലുമ്പോഴും അമേരിക്കൻ പ്രസിഡന്റ് അതേ ഹുങ്കിലായിരുന്നു. എന്നാൽ, പോയി പണിനോക്കാൻ പറയാൻ ആർജവുമുള്ള നേതാക്കളും ഇവിടെയുണ്ടെന്ന് ട്രംപിനിപ്പോൾ മനസ്സിലായി.

ഡെന്മാർക്ക് പ്രധാനമന്ത്രി മെയ്‌റ്റെ ഫ്രെഡറിക്‌സണാണ് ട്രംപിന്റെ ഹുങ്കിന് അതേനാണയത്തിൽ മറുപടി നൽകിയത്. ഗ്രീൻലൻഡ് വാങ്ങാനുള്ള ട്രംപിന്റെ ശ്രമം അസംബന്ധമാണെന്നായിരുന്നു മെയ്‌റ്റെയുടെ പ്രതികരണം. മെറ്റെയുടെ വാക്കുകളെ തോന്ന്യാസമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഡെന്മാർക്കിലേക്ക് നടത്താനിരുന്ന രണ്ടുദിവസത്തെ സന്ദർശനവും ട്രംപ് റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും തന്നെ അമ്പരപ്പിക്കുന്നില്ലെന്ന് മെയ്‌റ്റെ തിരിച്ചടിച്ചു.

വിർജീനിയയിലെ റാലിയിൽ പങ്കെടുക്കവെയാണ് ഗ്രീൻലൻഡ് വാങ്ങാൻ പോവുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഗ്രീൻലൻഡിലെ ജനങ്ങൾക്ക് അമേരിക്കക്കാരാവാൻ ധൃതിയായെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച ചർച്ചകൾക്കുവേണ്ടി അടുത്തമാസമാദ്യമാണ് ട്രംപ് ഡെന്മാർക്ക് സന്ദർശിക്കാനിരുന്നത്. എന്നാൽ, ഗ്രീൻലൻഡ് വിൽക്കാനുള്ളതല്ലെന്ന് മെയ്‌റ്റെ പ്രഖ്യാപിച്ചതോടെ ട്രംപ് നിരാശനായി. കടുത്ത ഭാഷയിൽ ഡാനിഷ് പ്രധാനമന്ത്രിയെ വിമർശിച്ച ട്രംപ് സന്ദർശനം റദ്ദാക്കിയെന്ന് വ്യക്തമാക്കി.

ഡെന്മാർക്കിന്റെ സ്വയംഭരണപ്രദേശമാണ് ഗ്രീൻലൻഡ്. അതുവിൽക്കാൻ ഒരുദ്ദേശ്യവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രീൻലൻഡ് അവിടുത്തുകാരുടേതാണ്. വിൽപനയെന്ന ആശയം അസംബന്ധമാണെന്നാണ് മെയ്‌റ്റെ പ്രതികരിച്ചത്. ഗ്രീൻലൻഡുമായുള്ള വ്യാപാരകാര്യങ്ങൾ ചർച്ച ചെയ്യാമെന്നും വിൽപ്പനയില്ലെന്നും ഗ്രീൻലൻഡ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഇതോടെയാണ് ട്രംപിന് തന്റെ ആഗ്രഹം മറച്ചുവെക്കേണ്ടിവന്നത്.

80 ശതമാനവും മഞ്ഞുമൂടിക്കിടക്കുന്ന ദ്വീപാണ് ഗ്രീൻലൻഡ്. 18-ാം നൂറ്റാണ്ടിലാണ് ദ്വീപ് ഡെന്മാർക്കിന്റെ കോളനിയായത്. ഈ ദ്വീപ് സ്വന്തമാക്കാൻ അമേരിക്ക ശ്രമം തുടങ്ങിയിട്ട് ഏറെക്കാലമായി. 1946-ൽ ദ്വീപിന് പത്തുകോടി ഡോളർ വിലപറഞ്ഞെങ്കിലും തന്ത്രപ്രധാനമായ മേഖലയായതിനാലാണ് അമേരിക്ക ഇവിടെ താത്പര്യം കാട്ടുന്നത്. 1951-ൽ ഉത്തര ഗ്രീൻലൻഡിൽ അമേരിക്ക സൈനിക താവളം തുറന്നിരുന്നു. തുലെ വ്യോമതാവളം അമേരിക്കയുടെ നിയന്ത്രണത്തിലുമാണ്.

മൊത്തത്തിൽ ദ്വീപ് വിലയ്‌ക്കെടുക്കുകയെന്ന ആഗ്രഹമാണ് ഇപ്പോൾ വിഫലമായത്. മെയ്‌റ്റെ ഇപ്പോൾ ഗ്രീൻലൻഡ് സന്ദർശിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ട്രംപിന്റെ മോഹം വാർത്തകളിൽ വന്നത്. ഇതോടെ, അധികൃതരുമായി ചർച്ച നടത്തിയ മെയ്‌റ്റെ ട്രംപിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. മെയ്‌റ്റെയുടെ പ്രതികരണം വളരെ മോശമായിപ്പോയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അസംബന്ധമെന്ന വാക്കുപയോഗിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. വേണമെങ്കിൽ ഇല്ല എന്നോ താത്പര്യമില്ല എന്നോ പറയാം. എന്നാൽ, അവരുപയോഗിച്ച വാക്ക് തീർത്തും മോശമാണ്-ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അമേരിക്കയോട് സംസാരിക്കുമ്പോൾ ഈ രീതിയിലല്ല വേണ്ടതെന്ന് ട്രംപ് പറഞ്ഞു. അതിന് അതിന്റേതായ മര്യാദകളുണ്ട്. അസംബന്ധം എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും സംഭവം അമേരിക്കയും ഡെന്മാർക്കുമായുള്ള ബന്ധത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുത്തരമായി ട്രംപ് പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP