Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ട്രംപിനൊപ്പം ചേർന്ന് ഇറാനെ നേരിടാൻ ഉറച്ച തീരുമാനവുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയും; ഹോർമുസ് കടലിടുക്ക് കടക്കുന്ന എല്ലാ ബ്രിട്ടീഷ് കപ്പലുകൾ്ക്കും സുരക്ഷ ഒരുക്കും; അമേരിക്കയുടെ ഏത് തീരുമാനവും അംഗീകരിക്കും; ട്രംപിന്റെ കുശിനിക്കാരൻ മാത്രമാണ് ബോറിസെന്ന ഇറാന്റെ പരിഹാസത്തിന് മറുപടി നൽകാനുറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ട്രംപിനൊപ്പം ചേർന്ന് ഇറാനെ നേരിടാൻ ഉറച്ച തീരുമാനവുമായി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയും; ഹോർമുസ് കടലിടുക്ക് കടക്കുന്ന എല്ലാ ബ്രിട്ടീഷ് കപ്പലുകൾ്ക്കും സുരക്ഷ ഒരുക്കും; അമേരിക്കയുടെ ഏത് തീരുമാനവും അംഗീകരിക്കും; ട്രംപിന്റെ കുശിനിക്കാരൻ മാത്രമാണ് ബോറിസെന്ന ഇറാന്റെ പരിഹാസത്തിന് മറുപടി നൽകാനുറച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ

ലണ്ടൻ: തെരേസ മേയുടെ മിതവാദം തന്നിൽനിന്ന് പ്രതീക്ഷിക്കേണ്ടെന്ന് പ്രഖ്യാപിച്ച് 'ബ്രിട്ടന്റെ ട്രംപ്'. ഹോർമുസ് കടലിടുക്കുവഴി കടന്നുപോകുന്ന എല്ലാ ബ്രിട്ടീഷ് കപ്പലുകൾക്കും സുരക്ഷയൊരുക്കാൻ നാവികസേനയോട് നിർദ്ദേശിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ,

തന്റെ മുൻഗാമി തെരേസ മേയുടെ ഇറാൻ നയം അധികാരത്തിലേറി ആദ്യദിനം തന്നെ തള്ളി. മേഖലയിലുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലായ എച്ച്എംഎസ് മോൺട്‌റോസിനോട് കൂടുതൽ ഉശിരോടെ പ്രവർത്തിക്കാനും പ്രധാനമന്ത്രി ഉത്തരവിട്ടു.

ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെന ഇംപേരോ ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ബോറിസ് ബ്രിട്ടന്റെ ഇറാൻ നയം തിരുത്തിയത്. ബ്രിട്ടീഷ ്പതാക വഹിച്ച കപ്പലുകളെ സംരക്ഷിക്കാൻ ബ്രിട്ടീഷ് നാവികസേനയ്ക്ക് സാധിക്കുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. സ്റ്റെന ഇംപേരോ പിടിച്ചെടുക്കുന്നത് മുൻകൂട്ടിയറിഞ്ഞിട്ടും മോൺട്‌റോസിന് ഇടപെടാൻ കഴിയാതിരുന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യദിനം സേനയ്ക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ബോറിസ് ജോൺസൺ നൽകിയത്.

എല്ലാ എണ്ണക്കപ്പലുകളെയും ബ്രിട്ടന്റെ ഏതെങ്കിലും യുദ്ധക്കപ്പലോ അല്ലെങ്കിൽ രണ്ട് ചെറുയാനങ്ങളോ അനുഗമിക്കമെന്ന് ബോറിസ് ഉത്തരവിട്ടു. കപ്പലുകൾ കടന്നുപോകുന്നത് മേഖലയിലെ എല്ലാ രാജ്യങ്ങളെയും അറിയിക്കും. അവയ്ക്ക് മതിയായ സുരക്ഷ ഒരുക്കുകയും ചെയ്യും. നിലവിൽ മേഖലയിൽ എച്ച്എംഎസ് മോൺട്‌റോസ് എന്ന യുദ്ധക്കപ്പൽ മാത്രമേ ബ്രിട്ടന്റേതായുള്ളൂ. ഇതിന് പുറമെ, എച്ചഎംഎസ് ഡങ്കൻ എന്ന യുദ്ധക്കപ്പലും ഗൾഫിലേക്ക് അയക്കും. നാല് മൈൻ പ്രതിരോധ യാനങ്ങളും ഗൾഫിൽ നിലയുറപ്പിക്കും.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുശിനിക്കാരൻ മാത്രമാണ് ബോറിസ് ജോൺസണെന്നും പ്രധാനമന്ത്രി പദത്തിൽ ചുരുങ്ങിയ ദിവസങ്ങളേ ബോറിസിനുണ്ടാവൂ എന്നും ഇറാനിയൻ മാധ്യമങ്ങൾ പരിഹസിച്ചിരുന്നു. അതുംകൂടി കണക്കിലെടുത്താണ് ബ്രിട്ടന്റെ ഇറാനോടുള്ള നിലപാടുകൾ കർക്കശ്ശമാക്കാൻ ബോറിസിന്റെ തീരുമാനം. സ്വതന്ത്രമായ കപ്പൽയാത്ര ആഗോള വ്യാപാരത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും നിർണായകമാണ്. അത് ഉറപ്പാക്കുകതന്നെ ചെയ്യുമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ വക്താവ് അഭിപ്രായപ്പെട്ടു.

എല്ലാ കപ്പലുകൾക്കും സുരക്ഷയൊരുക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനത്തെ യുകെ ചേംബർ ഓഫ് ഷിപ്പിങ് സ്വാഗതം ചെയ്തു. കപ്പലുകൾക്ക് അത്യാവശ്യമായ സുരക്ഷയും സ്വതന്ത്രമായ വ്യാപാരവും ഇതുറപ്പാക്കുമെന്ന് ചേംബർ സിഇഒ ബോബ് സാംഗ്വിനേറ്റി അഭിപ്രായപ്പെട്ടു. എല്ലാ കപ്പലുകളെയും ഹോർമുസ് കടലിടുക്കിൽ അനുഗമിക്കുക അസാധ്യമാണെന്ന മുൻ പ്രതിരോധ മന്ത്രി തോബിയാസ് എൽവുഡ് പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. അതിനിടെയാണ് ബോറിസ് തീരുമാനം അപ്പാടെ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP