Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഭ്യന്തരം ഇന്ത്യക്കാരിക്കും ധനകാര്യം പാക്കിസ്ഥാനിക്കും നൽകി ഞെട്ടിച്ച് ബോറിസ് ജോൺസൺ; പ്രീതി പട്ടേൽ ഹോം സെക്രട്ടറിയും സാജിദ് ചാൻസലറുമായത് അപ്രതീക്ഷിതമായി; രണ്ടും മൂന്നും പദവികളിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ എത്തിയതോടെ നെറ്റിചുളിച്ച് പാരമ്പര്യവാദികൾ; ബ്രിട്ടണിലെ ബോറിസ് ജോൺസണിന്റെ മന്ത്രിസഭയിൽ നിന്ന് ജെറമി ഹണ്ട് അടക്കമുള്ള പ്രമുഖരെല്ലാം പുറത്ത്

ആഭ്യന്തരം ഇന്ത്യക്കാരിക്കും ധനകാര്യം പാക്കിസ്ഥാനിക്കും നൽകി ഞെട്ടിച്ച് ബോറിസ് ജോൺസൺ; പ്രീതി പട്ടേൽ ഹോം സെക്രട്ടറിയും സാജിദ് ചാൻസലറുമായത് അപ്രതീക്ഷിതമായി; രണ്ടും മൂന്നും പദവികളിൽ ഇന്ത്യ ഉപഭൂഖണ്ഡത്തിൽ എത്തിയതോടെ നെറ്റിചുളിച്ച് പാരമ്പര്യവാദികൾ; ബ്രിട്ടണിലെ ബോറിസ് ജോൺസണിന്റെ മന്ത്രിസഭയിൽ നിന്ന് ജെറമി ഹണ്ട് അടക്കമുള്ള പ്രമുഖരെല്ലാം പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തെരേസ മേയുടെ മന്ത്രിസഭയിൽ സമ്പൂർണ വെട്ടിനിരത്തിൽ നടപ്പിലാക്കി ബോറിസ് ജോൺസൺ തന്റെ മന്ത്രിസഭയെ പ്രഖ്യാപിച്ചു. ജെറമി ഹണ്ട് അടക്കമുള്ള പ്രമുഖരെ പുറത്താക്കിയ ബോറിസ്, ബ്രെക്‌സിറ്റ് പക്ഷക്കാരായ പുതിയ ടീമിനെയാണ് തലപ്പത്ത് അവരോധിച്ചത്. ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര സെക്രട്ടറിയായി തിരിച്ചുവിളിച്ച ബോറിസ്, പാക്കിസ്ഥാൻ വംശജനായ സാജിദ് ജാവിദിനെ ചാൻസലറാക്കുകയും ചെയ്തു. പുതിയ മന്ത്രിസഭയുടെ ആദ്യയോഗം ഇന്ന് രാവിലെ എട്ടരയ്ക്ക് ചേരുമെന്നും പുതിയ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കടുപ്പക്കാരനായ ഡൊമിനിക് റാബിനെയാണ് തന്റെ ഡപ്യുട്ടിയും ഫോറിൻ സെക്രട്ടറിയുമായി ബോറിസ് നിയോഗിച്ചത്. തന്റെ സഹോദരൻ ജോ ജോൺസണിനെ യൂണിവേഴ്‌സിറ്റി മന്ത്രിയായും പ്രതിസന്ധിഘട്ടത്തിൽ കൂടെനിന്ന വിശ്വസ്തൻ ജേക്കബ് റീസ് മോഗിനെ പ്രതിനിധി സഭയുടെ തലവനായും നിയോഗിച്ചു. ബോറിസുമായി അത്ര നല്ല ബന്ധത്തിലായിരുന്നില്ലെങ്കിലും മൈക്കൽ ഗോവിന് കാബിനറ്റ് ഓഫീസ് മന്ത്രി പദവിയും നൽകിയിട്ടുണ്ട്. ബോറിസിന്റെ വിശ്വസ്തരായ ബെൽ വാലസ് പുതിയ പ്രതിരോധ സെക്രട്ടറിയായും ലിസ് ട്രൂസ് ട്രേഡ് സെക്രട്ടറിയായും കെരേസ വല്ലിയേഴ്‌സ് പരിസ്ഥിതി സെക്രട്ടറിയായും നിയോഗിക്കപ്പെട്ടു.

ദേശീയ സുരക്ഷ സംബന്ധിച്ച രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട് മൂന്നുമാസംമുമ്പ് തെരേസ മെയ്‌ ഒഴിവാക്കിയ ഗാവിൻ വില്യംസണിനെ വിദ്യാഭ്യാസ വകുപ്പ് നൽകി ബോറിസ് തിരിച്ചെടുത്തു. ആൻഡ്രിയ ലീഡ്‌സമാണ് ബിസിനസ് സെക്രട്ടറി. റിമെയ്ൻ പക്ഷതത്തുനിന്നും ചിലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബോറിസ് മടിച്ചിട്ടില്ല. നിക്കി മോർഗൻ (സാസ്‌കാരികം), മുൻ ടോറി ചെയർമാൻ ഗ്രാന്റ് ഷാപ്പ്‌സ് (ട്രാൻസ്‌പോർട്ട്), റിഷ്ി സിനാക് (ട്രഷറി ചീഫ് സെക്രട്ടറി), ഒളിവർ ഡോഡെൻ (പേമാസ്റ്റർ ജനറൽ), റോബർട്ട് ജെന്റിക്ക് (ഹൗസിങ്), അലോക് ശർമ (ഇന്റർനാഷണൽ ഡവലപ്‌മെന്റ്)) എന്നിവർക്ക് മന്ത്രിസഭയിൽ ഇടംകിട്ടി.

സ്റ്റീഫൻ ബാർക്ലെ ബ്രെക്‌സിറ്റ് സെക്രട്ടറി പദത്തിൽ തുടരും. ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ്് ഹാൻകോക്കാണ് സ്ഥാനം നിലനിർത്തിയ മറ്റൊരു പ്രമുഖൻ. ഹാൻകോക്ക് ഉപപ്രധാനമന്ത്രി ്സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെരേസ മെയ്‌ സർക്കാരിൽനിന്ന് പുറത്തായ ആംബർ റൂഡ് വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായി തിരിച്ചെത്തി. ജൂലിയാൻ സ്മിത്തിനാണ് നോർത്തേൺ അയർലൻഡിന്റെ ചുമതല. അലിസ്റ്റർ ജാക്കിന് സ്‌കോട്ട്‌ലൻഡിന്റെയും അലുൺ കെയ്ൻസിന് വെയ്ൽസിന്റെയും ചുമതലകിട്ടി.

എതിരാളികളെ തിരഞ്ഞുപിടിച്ച് ഇല്ലാതാക്കിയാണ് ബോറിസ് ജോൺസൺ മന്ത്രിസഭയ്ക്ക് രൂപം നൽകിയത്. വിദേശകാര്യ സെക്രട്ടറി സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ, ജെറമി ഹണ്ട് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ഉറപ്പായിരുന്നു. ഹണ്ടിനെ പുറത്താക്കിയതോടെ, പ്രധാന എതിരാളിയെ ഒഴിവാക്കാൻ ബോറിസിനായി. ഹണ്ടിനെ പിന്തുണച്ചിരുന്ന പ്രതിരോധ സഹമന്ത്രി പെന്നി മോർഡന്റിനെയും മുതിർന്ന മന്ത്രിമാരായ ലിയാം ഫോക്‌സ്, ബിസിനസ് സെക്രട്ടറിയായിരുന്ന ഗ്രെഗ് ക്ലാർക്ക്, സ്‌കോട്ട്‌ലൻഡ് സെക്രട്ടറി ഡേവിഡ് മുൻഡെൽ എന്നിവരും പുറത്തായി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസിനെ പിന്തുണച്ചിരുന്നെങ്കിലും ജയിംസ് ബ്രോക്കൻഷയറിന് സ്ഥാനം നിലനിൽത്താനായില്ല. ക്രിസ് ഗെയ്‌ലിങ് മന്ത്രിസഭയിലേക്കില്ലെന്ന് സ്വയം വ്യക്തമാക്കിയിരുന്നു. വിശ്വസ്തനായ ജയിംസ് ക്ലെവർലിയെ കൺസർവേറ്റീവ് പാർട്ടി ചെയർമാനായും റോബർട്ട് ബക്കലൻഡിനെ ജസ്റ്റിസ് സെക്രട്ടറിയായും നിയോഗിച്ചു. അറ്റോർണി ജനറൽ സ്ഥാനത്ത് ജെഫ്രി കോക്‌സ് തുടരും. പ്രഭുസഭയുടെ അദ്ധ്യക്ഷപദത്തിൽ ഇവാൻസ് പ്രഭ്വിയും തുടരും.

തെരേസ മെയ്‌ സർക്കാരിലുണ്ടായിരുന്ന 18 പേരാണ് ബോറിസ് മന്ത്രിസഭയിൽ ഇടംകാണാതിരുന്നത്. ജെറമി ഹണ്ട്, പെന്നി മോർഡന്റ്. ലിയാം ഫോക്‌സ്, ഗ്രെക് ക്ലാർക്ക്, ഡാമിയൻ ഹിൻഡ്‌സ്, കാരൻ ബ്രാഡ്‌ലി, ജെറമി റൈറ്റ്, ഡേവിഡ് മുൻഡെൽ, ജയിംസ് ബ്രോക്കൻഷയർ, മെൽ ്‌സ്‌ട്രൈഡ്, കരോളിൻ നോക്ക്‌സ് എന്നിവരെ പുറത്താക്കിയപ്പോൾ, ക്രിസ് ഗെയ്‌ലിങ്, ഡേവിഡ് ലിഡിങ്ടൺ എന്നിവർ സ്വമേധയാ ഒഴിഞ്ഞു. ബോറിസ് സർക്കാരിൽ ഭാഗമാകാനില്ലെന്ന് പ്രഖ്യാപിച്ച് ഫിലിപ്പ് ഹാമണ്ട, ഡേവിഡ് ഗൗക്ക്, റോറി സ്റ്റിയുവർട്ട്, ക്ലെയർ പെറി എന്നിവർ രാജിവെക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP