Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

35 സൈനികർക്കൊപ്പം പറന്ന വിമാനം വെടിവച്ച് വീഴ്‌ത്താതിരുന്നത് സൗമനസ്യം എന്ന് കരുതിക്കൊള്ളാൻ ഇറാന്റെ മറുപടി; അതിർത്തി കടന്നാൽ അമേരിക്കയുടെ ശവക്കോട്ട ഒരുക്കുമെന്നും മുന്നറിയിപ്പ്; വെടി വച്ച് വീഴ്‌ത്തുമെന്ന് കരുതി ഇറാനിയൻ ആകാശം ഉപേക്ഷിച്ച് യാത്രാ വിമാനങ്ങളും

35 സൈനികർക്കൊപ്പം പറന്ന വിമാനം വെടിവച്ച് വീഴ്‌ത്താതിരുന്നത് സൗമനസ്യം എന്ന് കരുതിക്കൊള്ളാൻ ഇറാന്റെ മറുപടി; അതിർത്തി കടന്നാൽ അമേരിക്കയുടെ ശവക്കോട്ട ഒരുക്കുമെന്നും മുന്നറിയിപ്പ്; വെടി വച്ച് വീഴ്‌ത്തുമെന്ന് കരുതി ഇറാനിയൻ ആകാശം ഉപേക്ഷിച്ച് യാത്രാ വിമാനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ വ്യാഴാഴ്ച വെടിവച്ചിട്ട യുഎസ് ഡ്രോണിനൊപ്പം തങ്ങളുടെ അതിർത്തി ലംഘിച്ച് യുഎസിന്റെ തന്നെ ചാരവിമാനങ്ങളിലൊന്ന് 35 സൈനികരുമായി പറന്നിരുന്നുവെന്നും അതിനെ വെടിവച്ചിടാതെ ആ പട്ടാളക്കാരുടെ ജീവൻ തിരിച്ച് നൽകിയത് തങ്ങളുടെ സൗമനസ്യമാണെന്ന് കരുതിക്കൊള്ളാൻ യുഎസിന് മറുപടിയേകി ഇറാൻ രംഗത്തെത്തി. തങ്ങളുടെ അതിർത്തി കടന്നാൽ അമേരിക്കയുടെ ശവക്കോട്ട ഒരുക്കുമെന്നും ഇറാൻ കടുത്ത മുന്നറിയിപ്പേകിയിട്ടുണ്ട്. ഇത്തരത്തിൽ ഈ മേഖലയിൽ കടുത്ത സംഘർഷ സാധ്യത നിലനിൽക്കുകയാണ്. വെടിവച്ച് വീഴ്‌ത്തുമെന്ന് കരുതി ഇറാനിയൻ ആകാശം ഒഴിവാക്കിയാണ് മിക്ക വിമാന കമ്പനികളും സർവീസ് നടത്തുന്നത്.

അന്ന് വെടിവച്ചിട്ട ഡ്രോണിനൊപ്പം അമേരിക്കയുടെ ബോയിങ്-പി8 വിമാനം പറന്നിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് ഇറാന്റെ എയർഫോഴ്സ് കമാൻഡറായ സർദാർ ഹാജിസദേഹാണ്. അനാവശ്യമായി ആരുടെയും ജീവൻ നഷ്ടപ്പെടുത്തുക തങ്ങളുടെ ലക്ഷ്യമല്ലെന്നും അതിനാലാണ് ആ വിമാനത്തെ ഒഴിവാക്കി യുഎസിന് മുന്നറിയിപ്പേകുന്നതിനായി ആ ഡ്രോണിനെ മാത്രം വെടി വച്ചിട്ടതെന്നും കമാൻഡർ വിശദീകരിക്കുന്നു. തങ്ങളുടെ ഡ്രോണിനെ വെടിവച്ചിട്ടതിന് പ്രതികാരം ചെയ്യുന്നതിനായി മിസൈലുകൾ ഒരുക്കി നിർത്തിയിരുന്നുവെന്നും എന്നാൽ അത്തരം ആക്രമണത്തിലൂടെ 150 പേർ കൊല്ലപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ ആക്രമണത്തിന് പത്ത് മിനുറ്റ് മുമ്പ് പിന്മാറുകയായിരുന്നുവെന്നുമാണ് ട്രംപ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇറാന്റെ കൈവശമുള്ള സ്ട്രെയിറ്റ് ഓഫ് ഹോർമുസ് ഇവിടേക്ക് കടന്ന് കയറുന്നവരുടെ ശവപ്പറമ്പായി മാറുമെന്ന് ഇറാനിലെ ഒരു മുതിർന്ന പുരോഹിതൻ മുന്നറിയിപ്പേകി അധികം വൈകുന്നതിന് മുമ്പാണ് കമാൻഡർ സർദാർ പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. സാമ്രാജ്യദുര നിറഞ്ഞ അമേരിക്കൻ കടന്ന് കയറ്റക്കാർ ഇറാനിയൻ വ്യോമാതിർത്തിയിലേക്ക് കടന്ന് കയറിയതിനെ വെള്ളിയാഴ്ച ടെഹ്റാനിൽ നടന്ന പ്രാർത്ഥനക്കിടെ പുരോഹിതൻ മുഹമ്മദ് ജാവദ് ഹജ് അലി അക്‌ബാരിയാണ് അപലപിച്ചിരിക്കുന്നത്. തുടർന്നാണ് ഇത്തരക്കാരുടെ ശവപ്പറമ്പാക്കി സ്ട്രെയിറ്റ് ഓഫ് ഹോർമുസിനെ മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇറാനും യുഎസും തമ്മിലുള്ള സംഘർഷ സാധ്യത ഭയന്ന് ഹോർമുസി കടലിടുക്കിന് മുകളിലൂടെയുള്ള വിമാന സർവീസ് നിർത്തി വയ്ക്കാൻ വിവിധ രാജ്യങ്ങളിലെ എയർലൈനുകൾ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം യുഎസിൽ രജിസ്ട്രർ ചെയ്തിരിക്കുന്ന വിമാനങ്ങൾ പേർഷ്യൻ ഉൾക്കടലിനും ഒമാൻ ഉൾക്കടലിനും മുകൽലൂടെ സർവീസ് നടത്തരുതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ നേരത്തെ മുന്നറിയിപ്പേകിയിരുന്നു.

ഈ പ്രദേശത്ത് സൈനിക സാന്നിധ്യം പെരുകിയിരിക്കുന്നതിനാൽ വിമാനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന കാട്ടിയായിരുന്നു യുഎസിന്റെ ഈ നടപടി. ഇതിനെ പിന്തുടർന്ന് യൂറോപ്യൻ കമ്പനികളും മലേഷ്യലൻ എയർലൈൻസും ഈ പ്രദേശത്ത് കൂടിയുള്ള പറക്കൽ നിർത്തിയിട്ടുണ്ട്. ബ്രിട്ടീഷ് എയർവേസ്, കാന്റാസ്, എന്നീ കമ്പനികളും ഇതിലൂടെ പറക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP