Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രെക്സിറ്റ് ഒമ്പത് മാസം കൂടി നീളുമെന്ന് ഉറപ്പായി; തീയതി നീട്ടാനുള്ള ബില്ലിനെ ലേബർ പാർട്ടിയും പിന്തുണച്ചേക്കും; താൽക്കാലികമായി പ്രതിസന്ധിക്ക് പരിഹാരമാകുന്നു

ബ്രെക്സിറ്റ് ഒമ്പത് മാസം കൂടി നീളുമെന്ന് ഉറപ്പായി; തീയതി നീട്ടാനുള്ള ബില്ലിനെ ലേബർ പാർട്ടിയും പിന്തുണച്ചേക്കും; താൽക്കാലികമായി പ്രതിസന്ധിക്ക് പരിഹാരമാകുന്നു

ബ്രെക്സിറ്റ് വൈകിപ്പിക്കാൻ ലേബർ എംപി വൈവെറ്റ് കൂപ്പർ കൊണ്ട് വന്ന നിർദേശത്തെ പിന്തുണയ്ക്കുമെന്നുള്ള ശക്തമായ സൂചനയുമായി ലേബർ പാർട്ടി രംഗത്തെത്തി. ആർട്ടിക്കിൾ 50 ദീർഘിപ്പിക്കാനുള്ള കൂപ്പറിന്റെ നീക്കത്തിന് പിന്തുണയേകുമെന്ന സൂചന നൽകി ലേബർ നേതാവ് ജെറമി കോർബിൻ അവരെ കാണുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് കൂപ്പർ മുന്നോട്ട് വച്ചിരിക്കുന്ന ഭേദഗതി ചൊവ്വാഴ്ച വോട്ടിനിടാൻ പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ലേബർ ഈ സൂചന നൽകിയിരിക്കുന്നത്.

ഈ വരുന്ന ഫെബ്രുവരി 26ന് നോ ഡീലിനാണ് കളമൊരുങ്ങുന്നതെങ്കിൽ ബ്രെക്സിറ്റ് വൈകിപ്പിക്കുന്നതിനാണ് ഈ ഭേദഗതി ലക്ഷ്യമിടുന്നത്. ബ്രെക്സിറ്റ് ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലത് ഡീലോട് കൂടി യുകെ യൂണിയൻ വിടുന്നതാണെന്നാണ് ജേക്കബ് റീസ് മോഗ് അടക്കമുള്ള മുതിർന്ന ലേബർ നേതാക്കൾ സൂചന നൽകിയിരിക്കുന്നത്. ഈ പദ്ധതി വിജയിക്കുമെന്ന് തന്നെയാണ് മോഗ് പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം തന്റെ പാർലിമെന്റ് ഓഫീസിൽ വച്ചാണ് കോർബിൻ മോഗുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

ഈ ചർച്ച തികച്ചും പോസിറ്റീവായിരുന്നുവെന്നും ഇത് പ്രകാരം കൂപ്പറിന്റെ ഭേദഗതിയെ പിന്തുണച്ച് വരുന്ന ചൊവ്വാഴ്ച കോമൺസിൽ അവതരിപ്പിക്കുന്ന ഭേദഗതിയെ പിന്തുണച്ച് ലേബർ വോട്ട് ചെയ്യുമെന്നുമാണ് ലേബർ ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ആർട്ടിക്കിൾ 50 നടപ്പിലാക്കുന്നത് ഈ വർഷം അവസാനം വരെ ദീർഘിപ്പിക്കുന്നതായിരിക്കും. ഇതിനായി ടോറി റിമെയിനർ എംപിമാരുമായിട്ടാണ് കൂപ്പർ ചേർന്ന് പ്രവർത്തിക്കുന്നത്. ഇതിലൂടെ 2020 വരെ യുകെ ഡീലൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിട്ട് പോകുന്നത് നിർത്തി വയ്ക്കപ്പെടുകയും ചെയ്യും.

ഈപദ്ധതിയെ തന്റെ പാർട്ടി ശക്തമായി പിന്തുണക്കുമെന്നാണ് ഷാഡോ ചാൻസലറായ ജോൺ മാക് ഡൊണെൽ പ്രതികരിച്ചിരിക്കുന്നത്. ഈ പ്ലാൻ അടുത്ത ചൊവ്വാഴ്ച കോമൺസിൽ വോട്ടിനിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ നീക്കം തെരേസക്ക് മറ്റൊരു തിരിച്ചടി കൂടിയാണ് നൽകാൻ പോകുന്നത്. ടോറി പാളയത്തിൽ പെട്ട ഒരു ഡസനിലധികം വിമത എംപിമാരുടെ പിന്തുണയാണ് ഈ ലേബർ നീക്കത്തിനുള്ളത്. അതും തെരേസയുടെ നേതൃത്വത്തിന് കടുത്ത തിരിച്ചടിയാണേകാൻ പോകുന്നത്.

താൻ ബ്രെക്സിറ്റിനായി മുന്നോട്ട് വച്ചിരുന്ന പ്ലാൻ കോമൺസിൽ ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്ന് യൂറോപ്യൻ യൂണിയനുമായി വീണ്ടും ചർച്ചകൾ നടത്തി റിബലുകളടക്കമുള്ള ഭൂരിഭാഗം പേർക്കും സമമതമുള്ള പുതിയൊരു ഡീൽ നേടിയെടുക്കാൻ തെരേസ കടുത്ത നീക്കം നടത്തുന്നതിനിടയിലാണ് അവർക്ക് ശക്തമായ തിരിച്ചടിയുമായി ലേബർ മുന്നോട്ട് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP