Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാ നിയന്ത്രണങ്ങളും ഞാൻ നീക്കാം; നിങ്ങൾ മെക്സിക്കൻ മതിൽ പണിയാൻ കാശ് തരുമോ..? ട്രംപിന്റെ ചോദ്യത്തിന് ആലോചിക്കാൻ സമയമെടുക്കാതെ മറുപടി- നോ; എങ്കിൽ പിന്നെ കാണാം ബൈ ബൈ പറഞ്ഞ് ട്രംപ് മടങ്ങി; മതിലിനെ ചൊല്ലിയുള്ള അമേരിക്കയിലെ ഭരണസ്തംഭനം തുടരുന്നു

എല്ലാ നിയന്ത്രണങ്ങളും ഞാൻ നീക്കാം; നിങ്ങൾ മെക്സിക്കൻ മതിൽ പണിയാൻ കാശ് തരുമോ..? ട്രംപിന്റെ ചോദ്യത്തിന് ആലോചിക്കാൻ സമയമെടുക്കാതെ മറുപടി- നോ; എങ്കിൽ പിന്നെ കാണാം ബൈ ബൈ പറഞ്ഞ് ട്രംപ് മടങ്ങി; മതിലിനെ ചൊല്ലിയുള്ള അമേരിക്കയിലെ ഭരണസ്തംഭനം തുടരുന്നു

യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിലു പണിയുന്നതമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതാക്കളുമായി വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചക്കിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറങ്ങിപ്പോയി. അഭയാർത്ഥികൾ യുഎസിലേക്ക് വരുന്നതിനുള്ള എല്ലാ നിയന്ത്രണങ്ങളും ഞാൻ നീക്കാമെന്നും പകരം നിങ്ങൾ മെക്സിക്കൻ മതിൽ പണിയാൻ കാശ് തരുമോയെന്നുമായിരുന്നു ട്രംപ് കോൺഗ്രസ് നേതാക്കളോട് ചോദിച്ചിരുന്നത്. അത് സാധ്യമല്ലെന്ന് ഒട്ടും ആലോചിക്കാതെ കോൺഗ്രസ് നേതാക്കൾ മറുപടി പറഞ്ഞതോടെ പിന്നെ കാണാമെന്ന് പറഞ്ഞ് ട്രംപ് മീറ്റിംഗിൽ നിന്നും പൊടുന്നനെ ഇറങ്ങിപ്പോവുകയായിരുന്നു.

ഇത്തരത്തിൽ മതിലിനെ ചൊല്ലിയുള്ള ഭരണസ്തംഭനം അമേരിക്കയിൽ തുടരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ച കൊണ്ട് സമയം പോയതല്ലാതെ മറ്റ് ഫലങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പിന്നീട് ട്രംപ് ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. യുഎസ് ഗവൺമെന്റിനെ ആഴ്ചകളോളം ഷട്ട് ഡൗൺ ചെയ്തിരിക്കുന്ന അവസ്ഥ ഇല്ലാതാക്കുന്നതിന് പകരം മതിലിന് പണം നൽകാൻ തങ്ങൾ സഹകരിക്കില്ലെന്ന് ഡെമോക്രാറ്റുകളായ കോൺഗ്രസ് ലീഡർമാർ വ്യക്തമാക്കിയതോടെയാണ് ട്രംപ് ഇറങ്ങിപ്പോയത്. ഹൗസ് സ്പീക്കൽ നാൻസി പെലോസിയും സെനറ്റ് മൈനോറിറ്റി ലീഡറായ ചുക്ക് സ്‌കുമെറുമായി നടത്തിയ മീറ്റിംഗിൽ വച്ചാണ് ട്രംപ് ഇറങ്ങിപ്പോയിരിക്കുന്നത്.

ഇവർക്കൊപ്പം മറ്റ് റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് കോൺഗ്രഷണൽ ലീഡർമാരുമായി വൈറ്റ് ഹൗസിലെ സിറ്റ്‌വേഷൻ റൂമിൽ വച്ചായിരുന്നു ട്രംപ് ചർച്ച നടത്തിയിരുന്നത്. മതിലു പണിയുന്നതിന് ഫണ്ട് അനുവദിക്കുന്നതിൽ യാതൊരു വിധത്തിലുള്ള ഉറപ്പും നൽകാൻ ഡെമോക്രാറ്റുകൾ തയ്യാറെടുത്തിട്ടില്ലെന്ന് പെലോസി തറപ്പിച്ച് പറഞ്ഞതോടെ ട്രംപ് പ്രസ്തുത യോഗം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് റിപ്പോർട്ടർമാരോട് വിശദീകരിച്ചിരിക്കുന്നത്. പിടിവാശിക്കാരനായ കുട്ടിയെ പോലെയാണ് ട്രംപ് പെരുമാറിയിരിക്കുന്നതെന്നാണ് പ്രസ്തുത സംഭവത്തെക്കുറിച്ച് ചുക്ക് സ്‌കുമെർ പ്രതികരിച്ചിരിക്കുന്നത്.

മതിലിന് പണം നൽകില്ലെന്ന് പെലോസി പറഞ്ഞതിനെ തുടർന്ന് ട്രംപ് മേശപ്പുറത്ത് ശക്തിയായി ഇടിച്ചിരുന്നുവെന്നും സ്‌കുമെർ ആരോപിക്കുന്നു. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, ക്രിമിനൽ പ്രവർത്തികളുടെ വ്യാപനം തുടങ്ങിയവ അതിർത്തിയിൽ പെരുകുന്നുവെന്ന ട്രംപിന്റെ സാക്ഷ്യപ്പെടുത്തൽ മതിലു പണിയെ ന്യായീകരിക്കാൻ മാത്രം പര്യാപ്തമല്ലെന്നാണ് പെലോസി പ്രതികരിച്ചത്. മതിലിന് പണം നൽകുന്ന കാര്യത്തിൽ ഉറപ്പൊന്നും നൽകാനാവില്ലെന്ന് പറഞ്ഞതിനെ തുടർന്ന് എങ്കിൽ മറ്റൊരു കാര്യവും ചർച്ച ചെയ്യാനില്ലെന്ന് പറഞ്ഞ് ട്രംപ് ദേഷ്യത്തോടെ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും പെലോസി പറയുന്നു.

അമേരിക്കൻ ഗവൺമെന്റിനെ ഷട്ട് ഡൗൺ ചെയ്ത് വച്ചിരിക്കുന്നത് തുടരുമെന്നും ട്രംപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ ഒരു സന്ദർഭത്തിൽ രാജ്യ സുരക്ഷ പോലുള്ള അതി നിർണായകമായ കാര്യങ്ങളിൽ മാത്രമേ ട്രംപ് സർക്കാർ തീരുമാനമെടുക്കുന്നുള്ളൂ. അതായത് ബാക്കിയുള്ള ഗവൺമെന്റ് നടപടികളെല്ലാം സ്തംഭിച്ചിരിക്കുന്ന അവസ്ഥയാണ് നിലിവുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP