Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പട്ടാളത്തെ പേടിച്ച് ഇന്ത്യാ വിരുദ്ധത പ്രസംഗിക്കുമ്പോഴും ഇന്ത്യയുമായി സൗഹാർദത്തിലാവാൻ കരുക്കൾ നീക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് ഇസ്ലാമാബാദ് ക്ലബ്ബിൽ അംഗത്വം നൽകിയേക്കുമെന്നത് മഞ്ഞുരുക്കുന്നതിന്റെ സൂചന; ആരും ഒന്നും പുറത്ത് പറയുന്നില്ലെങ്കിലും പുതിയ സാഹചര്യത്തിൽ ഇന്തോ-പാക് ബന്ധം ഊഷ്മളമായേക്കുമെന്ന് സൂചനകൾ

പട്ടാളത്തെ പേടിച്ച് ഇന്ത്യാ വിരുദ്ധത പ്രസംഗിക്കുമ്പോഴും ഇന്ത്യയുമായി സൗഹാർദത്തിലാവാൻ കരുക്കൾ നീക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ; ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥന്മാർക്ക് ഇസ്ലാമാബാദ് ക്ലബ്ബിൽ അംഗത്വം നൽകിയേക്കുമെന്നത് മഞ്ഞുരുക്കുന്നതിന്റെ സൂചന; ആരും ഒന്നും പുറത്ത് പറയുന്നില്ലെങ്കിലും പുതിയ സാഹചര്യത്തിൽ ഇന്തോ-പാക് ബന്ധം ഊഷ്മളമായേക്കുമെന്ന് സൂചനകൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സൈന്യത്തിന്റെ പിന്തുണയോടെയാണ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഇമ്രാൻ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി പദത്തിലേറിയതെന്നത് പരസ്യമായ രഹസ്യമാണ്. ക്രിക്കറ്റ് താരമായിരുന്ന കാലം മുതൽക്കെ ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇമ്രാൻ ഖാന് സൈന്യത്തെ മറികടന്ന് ഇന്ത്യ-പാക് ബന്ധത്തിൽ ഇടപെടാനാവില്ല. കാശ്മീരുൾപ്പെടെയുള്ള വിഷയങ്ങളിൽ പരസ്യമായി ഇമ്രാൻ ്പ്രകടിപ്പിച്ച നിലപാടുകൾ കാലങ്ങളായി പാക്കിസ്ഥാൻ ഉന്നയിക്കുന്നതുതന്നെയായത് അതുകൊണ്ടാണ്.

എന്നാൽ, പരസ്യമായല്ലെങ്കിലും പിന്നണിയിൽ മറ്റു ചില നീക്കങ്ങൾ ഇമ്രാൻ ഖാൻ നടത്തുന്നുണ്ടെന്ന വാർത്തകൾ പ്രതീക്ഷ പകരുന്നതാണ്. ഇന്ത്യയുമായുള്ള ബന്ധം കുറേക്കൂടി ഊഷമളമാക്കണമെന്ന താത്പര്യം അദ്ദേഹത്തിനുണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ നൽകുന്ന സൂചന. അതിലൊന്നാണ് ഇസ്ലാമാബാദ് ക്ലബ്ബിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അംഗത്വം നൽകിയേക്കുമെന്ന വാർത്ത. ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയുടേതടക്കം അംഗത്വത്തിനുള്ള അപേക്ഷകൾ ഒമ്പതുമാസമായി പൊടിപിടിച്ചുകിടക്കുകയാണ്.

പാക് ആഭ്യന്തര മന്ത്രാലയമാണ് ക്ലബ്ബിൽ ആർക്കൊക്കെ അംഗത്വം നൽകണമെന്ന് തീരുമാനിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അംഗത്വം നൽകാൻ മന്ത്രാലയം ഇതുവരെ അനുമതി നൽകിയിരുന്നില്ല. എന്നാൽ, ഇമ്രാൻ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇക്കാര്യത്തിൽ ആശാവഹമായ ചില പുരോഗതികൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അ്‌പേക്ഷകൾ പരിഗണിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം എൻഒസി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഒരു ക്ലബ് അംഗത്വമെന്നതിനെക്കാൾ വളരെയേറെ സുപ്രധാനമായ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇന്ത്യൻ നയതന്ത്ര ഉ്‌ദ്യോഗസ്ഥർക്ക് അംഗത്വം നൽകിയാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾക്കുള്ള പുതിയ വേദി തുറക്കൽകൂടിയാകും. എല്ലാ വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും സമ്മേളിക്കുന്ന സ്ഥലമെന്ന നിലയിൽ ഇസ്ലാമാബാദ് ക്ലബ്ബിന് വളരെയേറെ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ഇവിടെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അംഗത്വം നൽകാത്തത് കടുത്ത വിവേചനമാണെന്ന് ഇന്ത്യ പലകുറി ചൂണ്ടിക്കാണിച്ചിരുന്നു. 1992-ലെ പെരുമാറ്റച്ചട്ടം അനുസരിച്ച് ഇരുരാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥർക്കുനേരെ യാതൊരു തരത്തിലുള്ള അധിക്ഷേപമോ വിവേചനമോ പാടില്ലെന്നുണ്ട്.

ന്യൂഡൽഹിയിലെ ഡൽഹി ഗോൾഫ് ക്ലബ്ബിലും ഡൽഹി ജിംഖാനയിലും പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അംഗത്വം നൽകുന്നില്ലെന്ന് കാണിച്ചായിരുന്നു പാക്കിസ്ഥാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ അംഗത്വം തടഞ്ഞുവെച്ചിരുന്നത്. എന്നാൽ, ഗോൾഫ് ക്ലബ്ബും ജിംഖാനയും പൂർണമായും സ്വകാര്യ ക്ലബ്ബുകളാണെന്നും അവയിലെ അംഗത്വത്തിന്റെ കാര്യത്തിൽ സർക്കാരിന് യാതൊന്നും ചെയ്യാനില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP