Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പർദ്ദയില്ലാതെ പുറത്തിറങ്ങാനും ഡ്രൈവിങ് ലൈസൻസിനും സ്ത്രീകൾക്ക് അവകാശം നൽകിയ സൗദി ഒരു പുരോഗമ സമൂഹത്തിലേക്കാണ് നീങ്ങുന്നത് എന്ന് കരുതേണ്ട; ഇവിടെ ഫെമിനിസവും സ്വവർഗ ലൈംഗികതയും നിരീശ്വരവാദവും തീവ്രവാദ ആശയങ്ങളുടെ പട്ടികയിൽ; സ്വവർഗ രതിയും നിരീശ്വരവാദവും വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ; മത മൗലികാവസ്ഥ തുറന്നുകാട്ടുന്ന പുതിയ വീഡിയോ

പർദ്ദയില്ലാതെ പുറത്തിറങ്ങാനും ഡ്രൈവിങ് ലൈസൻസിനും സ്ത്രീകൾക്ക് അവകാശം നൽകിയ സൗദി ഒരു പുരോഗമ സമൂഹത്തിലേക്കാണ് നീങ്ങുന്നത് എന്ന് കരുതേണ്ട; ഇവിടെ ഫെമിനിസവും സ്വവർഗ ലൈംഗികതയും നിരീശ്വരവാദവും തീവ്രവാദ ആശയങ്ങളുടെ പട്ടികയിൽ; സ്വവർഗ രതിയും നിരീശ്വരവാദവും വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ; മത മൗലികാവസ്ഥ തുറന്നുകാട്ടുന്ന പുതിയ വീഡിയോ

മറുനാടൻ ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യ വൻതോതിൽ മാറുകയാണെന്നും, സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഈ രീതിയിൽ പോവുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും സന്തുഷ്ടമായി മനുഷ്യന് ജീവിക്കാൻ കഴിയുന്ന ഇടമാകുമെന്നും പൊതുവെ റിപ്പോർട്ടുകൾ ഉണ്ട്. സ്ത്രീകൾക്കുള്ള അവകാശങ്ങളിലടക്കം സൗദിയിൽ ഉണ്ടായ വലിയ മാറ്റത്തെ ലോകം ഹാർദ്ദവമായി സ്വാഗതം ചെയ്തിരുന്നു. ഇതെല്ലാം തൊലിപ്പുറമെയുള്ള ചില പരിഷ്‌ക്കരണങ്ങൾ മാത്രമാണെന്നും അടിസ്ഥാനപരമായി ആ രാജ്യത്തിന്റെ മത മൗലികാവസ്ഥയിൽ യാതൊരു മാറ്റവും ഇല്ലെന്ന വിമർശനം ശരിവെക്കുന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ സൗദിയിൽനിന്നും പുറത്തുവരുന്നത്. സൗദി അറേബ്യയുടെ സിവിൽ -ക്രിമിനൽ നിയമങ്ങളിൽ അവസാനവാക്കായ സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയുടെ പുതിയ വീഡിയോ ആണ് ഈ സംശയം ബലപ്പെടുത്തുന്നത്.

ഫെമിനിസത്തേയും സ്വവർഗ ലൈംഗികതയേയും നിരീശ്വരവാദത്തേയും തീവ്രവാദ ആശയങ്ങളുടെ പട്ടികയിലാണ് സൗദി സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ തരത്തിലുമുള്ള തീവ്രവാദവും അസ്വീകാര്യമാണ് എന്ന് സെക്യൂരിറ്റി പ്രസിഡൻസിയുടെ അനിമേറ്റഡ് ക്ലിപ്പ് ട്വീറ്റിൽ പറയുന്നു. ഇസ്ലാമിലെ ഭിന്ന ധാരകളെ അവിശ്വാസികളായി ചിത്രീകരിക്കുന്ന തക്ഫീറിനെക്കുറിച്ചും അനിമേറ്റഡ് ക്ലിപ്പിൽ പറയുന്നുണ്ട്.

സ്ത്രീകൾക്ക് ഡ്രൈവിങ് അവകാശം, പർദ്ദയില്ലാതെ പുറത്തിറങ്ങി നടക്കാനും പുരുഷ രക്ഷിതാവിന്റെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതുമായ മാറ്റവും കായിക മത്സരങ്ങൾ സ്റ്റേഡിയങ്ങളിൽ പോയി കാണുവാനുള്ള അവകാശവുമെല്ലാം നൽകിക്കൊണ്ട് കൂടുതൽ ഉദാര നയസമീപനങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വീകരിക്കുമ്പോളാണ്, വീണ്ടും യാഥാസ്ഥിതിക പരിപാടികളിലേയ്ക്ക് സൗദി പോകുന്നത്. കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനായാണ് സൽമാൻ രാജകുമാരന്റെ നേതൃത്വത്തിൽ വിപുലമായ പരിഷ്‌കരണ നടപടികൾക്ക് സൗദി തുടക്കം കുറിച്ചത്. ടൂറിസ്റ്റ് വിസ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.അതേസമയം സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം നീക്കുന്നതിന് ഒരാഴ്ച മുമ്പ് കഴിഞ്ഞ വർഷം ഒരു ഡസനിലധികം വനിതാ പ്രക്ഷോഭകാരികളെ സൗദി അറസ്റ്റ് ചെയ്തിരുന്നു. സൗദി നിയമപ്രകാരം സ്വവർഗ രതിയും നിരീശ്വരവാദവും വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

സൗദി അറേബ്യയിൽ പെൺസമൂഹം വ്യാപകമായി മാറുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾപോലും റിപ്പോർട്ട് ചെയ്തിരുന്നു. ശിരോവസ്ത്രങ്ങളും മേൽവസ്ത്രങ്ങളുമല്ല തങ്ങൾക്ക് അനുയോജ്യമായ വസ്ത്രങ്ങൾ ധരിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു കൂട്ടം സൗദി യുവതികൾ പൊതുനിരത്തിൽ നടന്നത കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ അടക്കം തരംഗമായി മാറിയിരുന്നു. ഹൈഹീൽ ചെരുപ്പും വെസ്റ്റേൺ ഡ്രസും ധരിച്ച് മാളുകളിലും പൊതുനിരത്തുകളിലും തിരുത്തൽ വാദികളായ സൗദി യുവതികൾ സജീവമായി കഴിഞ്ഞു. ഇസ്ലാമിക നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ധരിക്കേണ്ട വസ്ത്രങ്ങൾക്ക് സൗദി ചില മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിരുന്നു. ശരീരം മുഴുവനായി മറയ്ക്കുന്ന കറുത്ത വസ്ത്രങ്ങളാണ് പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് അനുവദിച്ചിരുന്ന വസ്ത്രം.

സൗദിയിലെ സ്ത്രീകൾക്കുള്ള വസ്ത്രധാരണത്തിൽ ചില ഇളവുകൾ നൽകാൻ ആലോചനയുണ്ടെന്ന് സൗദി ഭരണാധികാരി മുഹമ്മദ് ബിൽ സൽമാൻ കഴിഞ്ഞ വർഷം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സൂചന നൽകിയിരുന്നു. എന്നാൽ, ഇതിൽ തുടർ നടപടിയൊന്നും ഉണ്ടായില്ല. ഇതേത്തുടർന്നാണ് ഒരുകൂട്ടം യുവതികൾ സോഷ്യൽമീഡിയ വഴി മോഡൺ വസ്ത്രങ്ങൾ ധരിച്ചുള്ള ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തു പ്രതിഷേധം ആരംഭിച്ചത്. ഇതിനെതിരേ മുസ്ലിം മതമൗലിക വാദികൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഈ എതിർപ്പുകളെ എല്ലാം തൃണവത്കരിച്ചാണ് ഇപ്പോൾ യുവതികൾ തങ്ങൾക്ക് അനുയോജ്യമായ മോഡേൺ വേഷങ്ങളിൽ പൊതുസ്ഥലത്ത് എത്തുന്നത്.

ഒരുഭാഗത്ത് കാര്യങ്ങൾ ഈ രീതിയിൽ പുരോഗമിക്കുമ്പോളും സൗദി ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവത്തിൽ യാതൊരു മാറ്റവും വരുന്നില്ല ന്നതാണ് സൗദി സെക്യൂരിറ്റി പ്രസിഡൻസിയുടെ വീഡിയോ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP