Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാനരഹിത പ്രചാരണം എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു; ഈ അസംബന്ധം അവസാനിപ്പിക്കണമെന്ന് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി; പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ രാജി ആവശ്യത്തെ ചൊല്ലിയുള്ള പാർട്ടിയിലെ കലാപം റിപ്പോർട്ട് ചെയ്തതിൽ പ്രകോപിതരായി നേപ്പാളി ഭരണകൂടം; ദൂരദർശൻ ഒഴിച്ചുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നിർത്തി വച്ചു

നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാനരഹിത പ്രചാരണം എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു; ഈ അസംബന്ധം അവസാനിപ്പിക്കണമെന്ന് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി; പ്രധാനമന്ത്രി കെ.പി.ശർമ ഒലിയുടെ രാജി ആവശ്യത്തെ ചൊല്ലിയുള്ള പാർട്ടിയിലെ കലാപം റിപ്പോർട്ട് ചെയ്തതിൽ പ്രകോപിതരായി നേപ്പാളി ഭരണകൂടം; ദൂരദർശൻ ഒഴിച്ചുള്ള ഇന്ത്യൻ ചാനലുകളുടെ സംപ്രേഷണം നിർത്തി വച്ചു

മറുനാടൻ ഡെസ്‌ക്‌

കാഠ്മണ്ഡു: അതിർത്തി ഭൂപടം മാറ്റിവരച്ചതിനെ ചൊല്ലി ഇന്ത്യയുമായി തർക്കം നിലനിൽക്കുന്നതിനിടെ, നേപ്പാളിലെ കേബിൾ ഓപ്പറേറ്റർമാർ ദൂരദർശൻ ഒഴിച്ചുള്ള ഇന്ത്യൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് നിർത്തി. വ്യാഴ്ാഴ്ചയാണ് സ്വയം പ്രഖ്യാപിത നിരോധനം നിലവിൽ വന്നത്. നേരത്തെ, നേപ്പാളി പൗരന്മാരുടെ ആത്മാഭിമാനത്തെയും പരമാധികാരത്തെയും അപകടത്തിലാക്കും വിധം ഇന്ത്യൻ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഐ ആൻഡ് ബി മന്ത്രി യുബ രാജ് ഖട്ടിവാഡ ആരോപിച്ചിരുന്നു. ഇന്ത്യൻ മാധ്യമങ്ങളുടെ വ്യാജപ്രചാരണത്തിന് തടയിടാൻ നയതന്ത്ര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിന്നീട് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടി വക്താവ് നാരായൺ കാജി ശ്രേഷ്ഠയും ഇന്ത്യൻ മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തി. നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി അടക്കമുള്ള നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ കുപ്രചാരണം ഇന്ത്യൻ മാധ്യമങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ ബിഷ്ണു റിമലും വാർത്താ റിപ്പോർട്ടുകളെ അപലപിച്ചിരുന്നു. മാധ്യമ പ്രവർത്തനത്തിന്റെ ധാർമികതയ്ക്ക് നിരക്കുന്നതല്ല ഈ റിപ്പോർട്ടുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേപ്പാൾ സർക്കാരിനും പ്രധാനമന്ത്രിക്കും എതിരെയുള്ള ഇന്ത്യൻ മാധ്യമങ്ങളുടെ അടിസ്ഥാനരഹിത പ്രചാരണം എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നു. ഈ അസംബന്ധം അവസാനിപ്പിക്കണം. മുൻ ഉപപ്രധാനമന്ത്രിയും, കമ്യൂണിസ്റ്റ് പാർട്ടി വക്താവുമായി ശ്രേഷ്ഠയാണ് ഈ വിമർശനം ഉന്നയിച്ചത്.

ഇതിന് പിന്നാലെയാണ് നേപ്പാളിൽ ഇന്ത്യൻ വാർത്താ ചാനലുകളുടെ സിഗ്നലുകൾ കേബിൾടിവി ഓപ്പറേറ്റർമാർ സ്വിച്ച് ഓഫ് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല.

കെ.പി.ശർമ ഒലിയുടെ രാജിക്കായി മുറവിളി

നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയുടെ രാജി ആവശ്യത്തെ ചൊല്ലി കടുത്ത ഭിന്നതായണ് നേപ്പാളി കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലനിൽക്കുന്നത്. ബുധനാഴ്ച നടത്താനിരുന്ന നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (എൻ.സി.പി) സ്റ്റാൻഡിങ് കമ്മിറ്റി അവസാന നിമിഷം മാറ്റിവച്ചു. ശർമ്മ ഒലിയും എതിരാളി പുഷ്പ കമൽ ദഹലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സ്റ്റാൻഡിങ് കമ്മിറ്റി ചേരുന്നതോടെ അവസാനിക്കുമെന്ന പ്രതീക്ഷ അതോടെ അസ്തമിച്ചു. പ്രധാനമന്ത്രിയെ പുറത്താക്കാൻ ഇന്ത്യക്കൊപ്പം നേപ്പാളിലെ രാഷ്ട്രീയ നേതാക്കൾ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി തെളിവ് നൽകണമെന്നും ഇല്ലെങ്കിൽ രാജിവെച്ച് ഒഴിയണമെന്നുമാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്തിന് അനുകൂലമായി നിലപാടെടുക്കാത്ത പ്രധാനമന്ത്രിക്കെതിരെ പാർട്ടിക്ക് ഉള്ളിൽ തന്നെ വലിയ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഒലിയുടെ തുടർച്ച നേപ്പാളിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ പ്രധാനമന്ത്രി കൂടിയായ പുഷ്പ കമൽ പ്രധാനമന്ത്രി പദം രാജിവെക്കാൻ ആവശ്യപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സഹ ചെയർമാന്മാരായ ഒലിയും പുഷ്പ കമൽ ദഹലുവും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ പ്രധാനമന്ത്രി പദമോ, പാർട്ടി സ്ഥാനമോ രാജിവെക്കാൻ ഒലി വിസമ്മതിക്കുകയാണ് ചെയ്തത്.

44 അംഗ സ്റ്റാൻഡിങ് കമ്മിറ്റിയെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ഇതിൽ 30ഓളം പേർ ഒലി പ്രധാനമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരാണ്. ശർമ്മ ഒലിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചാൽ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം രണ്ടായി പിളർത്താൻ സാധ്യതയുണ്ട്.

2018ലാണ് നേപ്പാളിലെ രണ്ട് ഇടതുപക്ഷ പാർട്ടികളായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യുനിഫൈഡ് മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്), കമ്യൂണിസ്റ്റ് പാർട്ടി (മാവോയിസ്റ്റ് സെന്റർ) എന്നിവ ലയിച്ച് എൻ.സി.പി രൂപീകരിച്ചത്. അതേവർഷം തന്നെയായിരുന്നു ഒലി രണ്ടാമതും രാജ്യത്തെ പ്രധാനമന്ത്രിയായത്. കെ.പി ശർമ്മ ഒലിക്ക് പിന്തുണ നൽകുന്ന ചൈന ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യം പരമാവധി ഒഴിവാക്കാനാകും ശ്രമിക്കുക. ഇതിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ചൈനീസ് അംബാസിഡർ ഹൗ യാൻക്വി മുതിർന്ന എൻ.സി.പി നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെട്ടത് നേപ്പാളിൽ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. ഏതായാലും ഇപ്പോൾ ഇന്ത്യൻ മാധ്യമങ്ങളെ നിരോധിച്ച് മറ്റൊരു പ്രകോപനത്തിന് കൂടി വഴി തുറന്നിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP