Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാക് അധിനിവേശ കശ്മീർ സ്വതന്ത്രമാക്കാൻ ഇന്ത്യ പദ്ധതിയൊരുക്കുന്നതായി ഭയപ്പെട്ട് പാക്കിസ്ഥാൻ; പാക് അധീന കശ്മീരിന്റെ പ്രത്യേക യോഗം ചേർന്ന് ആശങ്കയറിയിച്ച് ഇമ്രാൻ ഖാൻ; ലൈൻ ഓഫ് കൺട്രോളിന്റെ പേരുമാറ്റി സീസ്ഫയർ ലൈൻ എന്നാക്കിമാറ്റുമെന്ന് ഫറൂഖ് ഹൈദർ; നാസിസത്തിന്റെ തനിപ്പകർപ്പായ ആർഎസ്എസിനെതിരേ അവസാനം വരെ പോരാടുമെന്ന് പാക് പ്രധാനമന്ത്രി; ആർട്ടിക്കിൾ 370 വിഷയത്തിൽ ഇന്ത്യ നേടിയ മേൽക്കൈ പാക്കിസ്ഥാന്റെ ഉഠക്കം കെടുത്തുന്നത് ഇങ്ങനെ

പാക് അധിനിവേശ കശ്മീർ സ്വതന്ത്രമാക്കാൻ ഇന്ത്യ പദ്ധതിയൊരുക്കുന്നതായി ഭയപ്പെട്ട് പാക്കിസ്ഥാൻ; പാക് അധീന കശ്മീരിന്റെ പ്രത്യേക യോഗം ചേർന്ന് ആശങ്കയറിയിച്ച് ഇമ്രാൻ ഖാൻ; ലൈൻ ഓഫ് കൺട്രോളിന്റെ പേരുമാറ്റി സീസ്ഫയർ ലൈൻ എന്നാക്കിമാറ്റുമെന്ന് ഫറൂഖ് ഹൈദർ; നാസിസത്തിന്റെ തനിപ്പകർപ്പായ ആർഎസ്എസിനെതിരേ അവസാനം വരെ പോരാടുമെന്ന് പാക് പ്രധാനമന്ത്രി; ആർട്ടിക്കിൾ 370 വിഷയത്തിൽ ഇന്ത്യ നേടിയ മേൽക്കൈ പാക്കിസ്ഥാന്റെ ഉഠക്കം കെടുത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി തിരിക്കുകയും ചെയ്തതോടെ, വേവലാതിപൂണ്ടത് പാക്കിസ്ഥാനാണ്. പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാക്കാൻ ഇന്ത്യ ഒരുങ്ങുന്നതായാണ് പാക്കിസ്ഥാന്റെ പ്രധാന ഭയം. ഇന്ത്യക്കെതിരായ ഛിദ്രശക്തികളുടെ താവളമായി പാക്കിസ്ഥാൻ കാണുന്ന പാക് അധീന കശ്മീർ കൈവിട്ടുപോകുമോ എന്ന ഭയം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും സൈന്യത്തിനും വേണ്ടുവോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് 370-ാം വകുപ്പ് റദ്ദാക്കിയതുമുതലുള്ള അവരുടെ ചെയ്തികൾ.

ഏറ്റവുമൊടുവിൽ അസാധാരണ നടപടിയെന്നോണം പാക് അധീന കശ്മീർ അസംബ്ലിയുടെ യോഗം മുസഫറാബാദിൽ ബുധനാഴ്ച ഇമ്രാൻ ഖാൻ വിളിച്ചുചേർത്തു. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമെന്നോണമാണ് യോഗം വിളിച്ചതെങ്കിലും, കശ്മീർ പ്രശ്‌നം ചർച്ച ചെയ്യുകയായിരുന്നു ഉദ്ദേശം. ഇന്ത്യ പാക് അധീന കശ്മീർ ആക്രമിക്കാൻ പദ്ധതിയിടുകയാണെന്നും അന്ത്യം വരെ പോരാടുമെന്നും ഇമ്രാൻ ഖാൻ അവിടെ പറഞ്ഞു.

പാക് അധീന കശ്മീരിന്റെ 'പ്രധാനമന്ത്രി'യായ രാജ ഫറൂഖ് ഹൈദറും പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇമ്രാൻ ഖാൻ വിളിച്ചുചേർന്ന പാക് അധീക കശ്മീർ അസംബ്ലിയിൽ, നിയന്ത്രണ രേഖയുടെ പേര് വെടിനിർത്തൽ രേഖയെന്ന് തിരുത്തുമെന്ന് ഹൈദർ പറഞ്ഞു. അസംബ്ലിയിൽ അവതരിപ്പിച്ചശേഷം വിജ്ഞാപനമിറക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 1972-ലെ സിംല കരാറിന് മുമ്പ് നിയന്ത്രണ രേഖ അറിയപ്പെട്ടിരുന്നത് വെടിനിർത്തൽ രേഖയെന്നാണ്. ആ പേര് തിരിച്ചുകൊണ്ടുവരുമെന്നാണ് ഭീഷണി.

ആർ.എസ്.എസിനെതിരേ ഇമ്രാൻ ഖാൻ പരസ്യ വിമർശനമുന്നയിച്ചതും ശ്രദ്ധേയമായ കാര്യമാണ്. ട്വിറ്ററിലൂടെയായിരുന്നു ഇമ്രാന്റെ ആർഎസ്എസ്. വിരുദ്ധ പരാമർശം. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആർ.എസ്.എസിന്റെ നിർദ്ദേശപ്രകാരമാണെന്നും ആർഎസ്എസ്. നാസികളെപ്പോലെ അപകടകാരികളാണെന്നും ഇമ്രാൻ ട്വീറ്റ് ചെയ്തു. ആർ.എസ്.എസിന്റെ ഈ അജൻഡ കശ്മീരികളെയും പാക്കിസ്ഥാനെയും ഇന്ത്യയിലെ മുസ്ലീങ്ങളെയും ക്രൈസ്തവരെയും ദളിതുകളെയും മാത്രമല്ല, മുഴുവൻ ഇന്ത്യയെത്തന്നെ ഭയപ്പെടുത്തുന്നതാണെന്ന് ഇമ്രാൻ ട്വീറ്റ് ചെയ്തു.

ആർട്ടിക്കിൾ 370 പിൻവലിച്ചതോടെ, കശ്മീർ പ്രശ്‌നത്തെ ആഗോളവത്കരിക്കുകയാണ് ഇന്ത്യ ചെയ്തിരിക്കുന്നതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഇതോടെ, കശ്മീരിനെപ്പറ്റി സാധ്യമായ എല്ലാ അന്താരാഷ്ട്ര വേദികളിലും ഉന്നയിക്കാനുള്ള അവസരം കൈവന്നിരിക്കുകയാണ്. അതുന്നയിക്കുമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. കശ്മീരിൽ നടക്കുന്ന 'മനുഷ്യാവകാശ ലംഘനങ്ങൾ' പുറംലോകത്തെ അറിയിക്കാനുള്ള സുവർണാവസരാണിതെന്നും മോദിയിറക്കിയ അവസാനത്തെ കാർഡ് കശ്മീരിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുമെന്നും ഇമ്രാൻ ഖാൻ പാക് അധിനിവേശ കശ്മീർ അസംബ്ലിയിൽ പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ചുവർഷമായി കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്നത് ആർ.എസ്.എസിന്റെ ക്രൂരമായ പ്രത്യയശാസ്ത്രത്തിന്റെ നടപടികളാണെന്ന് ഇമ്രാൻ പറഞ്ഞു. കുട്ടിക്കാലം മുതൽക്കെ നരേന്ദ്ര മോദി ഈ സംഘടനയിൽ ്അംഗമാണ്. ആർ.എസ്.എസിന്റെ നയം നടപ്പിലാക്കുകയാണ് മോദി ചെയ്യുന്നത്. ജനീവ കൺവെൻഷൻ ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത് ലോകത്ത് ഇനി നാസിസം പോലുള്ള തെറ്റായ ആശയങ്ങൾ നടപ്പിലാകാതിരിക്കാനാണ്. ആർ.എസ്.എസിന്റെ ആശയങ്ങൾ നാസികളെക്കാൾ അപകടകരമാണ്. അത് ലോകത്തിനറിയില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP