Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണത്തിലേറി ഒരുമാസം തികയ്ക്കാതെ ബൊളിവിയയിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ താഴെവീഴുന്നു; ഇവോ മൊറാലിസിന്റെ രാജി പ്രതിപക്ഷ പ്രക്ഷോഭകരുടെ മുന്നേറ്റത്തോടെ; രണ്ട് പ്രക്ഷോഭകർ കൊല്ലപ്പെട്ടതും ആക്രമണത്തിന്റെ തീവ്രത കൂട്ടി; മാധ്യമസ്ഥാപനം ആക്രമിച്ചും പ്രക്ഷോഭകർ; കമ്യൂണിസ്റ്റ് പ്രസിഡന്റിന്റെ രാജി മിലിറ്ററി ചീഫിന്റെ ആവശ്യത്തെത്തുടർന്ന്

ഭരണത്തിലേറി ഒരുമാസം തികയ്ക്കാതെ ബൊളിവിയയിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ താഴെവീഴുന്നു; ഇവോ മൊറാലിസിന്റെ രാജി പ്രതിപക്ഷ പ്രക്ഷോഭകരുടെ  മുന്നേറ്റത്തോടെ; രണ്ട് പ്രക്ഷോഭകർ കൊല്ലപ്പെട്ടതും ആക്രമണത്തിന്റെ തീവ്രത കൂട്ടി; മാധ്യമസ്ഥാപനം ആക്രമിച്ചും പ്രക്ഷോഭകർ; കമ്യൂണിസ്റ്റ് പ്രസിഡന്റിന്റെ രാജി മിലിറ്ററി ചീഫിന്റെ ആവശ്യത്തെത്തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ബൊളിവിയ: ബൊളിവിയയിൽ പ്രതിപക്ഷ പ്രക്ഷോഭകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ സോഷ്യലിസ്റ്റ് പ്രസിഡന്റ് ഇവോ മൊറാലിസ് രാജി വച്ചു. കഴിഞ്ഞമാസം ഭരണത്തിലേറിയ ഇവോയുടെ സർക്കാർ ഭരണത്തിലേറി ഒരുമാസം തികയുന്നതിന് മുൻപാണ് നിർണായക രാജി.മൊറാലിസിനെ പുറത്താക്കാൻ ഏറെക്കാലമായി ശ്രമിക്കുന്ന അമേരിക്കയുടെ സഹായത്തോടെയാണ് അട്ടിമറി.

രാജ്യത്ത് വലതുപക്ഷ പ്രതിപക്ഷ കക്ഷികളുടെ അക്രമങ്ങൾക്കിടെയാണ് മൊറാലിസ് രാജിവച്ചത്. സൈന്യവും, പൊലീസും അട്ടിമറി ശ്രമങ്ങൾക്ക് പിന്തുണ നൽകി. രാജ്യത്തിന്റെ നന്മക്കായ! സമാധാനം തിരികെ കൊണ്ടുവരുന്നതിനും വേണ്ടിയാണ് താൻ സ്ഥാനമൊഴിയുന്നതെന്ന് ഇവോ രാജി സന്നധത അറിയിച്ച് വ്യക്തമാക്കിയത്.

ഓർഗനൈസേഷൻ ഓഫ് അമേരിക്കൻ സ്റ്റേറ്റ്സ് (ഒഎഎസ്) മൊറേൽസിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷത്തെയും വലത് കക്ഷികളെയും ആക്രമണങ്ങൾക്ക് അഴിച്ചുവിടുകയായിരുന്നു.മൊറാലിസിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും അധികാരഭ്രഷ്ടരാക്കാൻ രാജ്യത്ത് പ്രതിപക്ഷ കലാപം തുടരുകയായിരുന്നു.ഇതോടെ രാജിവച്ച് ഒഴിയാൻ മിലിറ്ററി ചീഫും മിർദേശം നൽകുകയായിരുന്നു. ജനാധിപത്യം സംരക്ഷിക്കാനെന്ന് അവകാശപ്പെട്ട് സമരം നടത്തുന്ന പ്രതിപക്ഷം പ്രതിപക്ഷത്തെ രണ്ട് പ്രക്ഷോഭകരെ വധിച്ചതോടെയാണ് ലഹളയ്ക്ക് കൂടുതൽ കോപ്പ്കൂട്ടിയത്. സർക്കാർ ഉടമസ്ഥതയിലുള്ള രണ്ട് മാധ്യമസ്ഥാപനം കൈയേറിയ അക്രമികൾ പ്രക്ഷേപണം നിർത്തിച്ച് ജീവനക്കാരെ പുറത്താക്കി.

തെക്കൻ നഗരമായ ഒറൂറോയിൽ മൊറാലിസിന്റെ സഹോദരി എസ്തറിന്റെ വീട് അക്രമികൾ കത്തിച്ചു. വീട്ടിൽനിന്ന് തീനാളം ഉയരുന്ന ദൃശ്യം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു. മേഖലാ ഗവർണറുടെയും ച്വികിസാകാ പ്രവിശ്യാ ഗവർണറുടെയും വസതികളും കലാപകാരികൾ കത്തിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ ബൊളീവിയയിലെ തദ്ദേശവംശജനായ ആദ്യ പ്രസിഡന്റ് മൊറാലിസ് നാലാംതവണയും തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വലതുപക്ഷം അക്രമസമരം ആരംഭിച്ചത്.

പരമാവധി സംയമനം പാലിച്ച സർക്കാർ പാർലമെന്റിലെ കക്ഷികളെ ചർച്ചയ്ക്ക് വിളിച്ചെങ്കിലും പ്രതിപക്ഷം അട്ടിമറി നീക്കം തുടരുകയായിരുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷ കക്ഷികളുടെ പ്രക്ഷോപം തുടരുന്ന ബൊളിവിയയിൽ ഭരണകക്ഷി മേയറെ കടന്നാക്രമിച്ച് പ്രക്ഷോഭകർ ആക്രമിച്ചിരുന്നു. വിന്റോയിലെ ഭരണകക്ഷി മേയറായ മാസ് പാർട്ടിയിലെ പെട്രീഷ്യ ആർസിനെയാണ് പ്രക്ഷോഭക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. ചുമന്ന പെയിന്റ് തലവഴി പൂശിയും മുടിമുറിച്ചുമാണ് ഭരണപക്ഷത്തോടുള്ള പ്രക്ഷോപകരുടെ അമർഷം തീർത്തത്.

ഒക്ടോബർ 20നാണ് ബോളിവിൽ തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷ പ്രക്ഷോഭകർക്ക് എതിരായി നടന്ന സർക്കാർ നടപടിയിൽ പ്രക്ഷോഭകരിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രത്യാക്രണമായിരുന്നു മേയർക്ക് നേരെ അരങ്ങേറിയത് നാലു മണിക്കൂർ ടൗൺ ഹാളിന് മു്ന്നിലിട്ട് മർദിച്ച ശേഷം നിർബന്ധിച്ച് രാജിയിൽ ഒപ്പിടിവിക്കുകയായിരുന്നു. കൊലപാതകി.. കൊലപാതകി.. എന്നാവർത്തിച്ചാണ് ജനക്കൂട്ടം പെട്രീഷ്യയുടെ മുടി മുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP