Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഇനി എത്ര നാൾ കൂടി ഇന്ത്യയെ യുഎൻ സ്ഥിരാംഗത്വത്തിൽ നിന്ന് മാറ്റിനിർത്തും? 130 കോടി ജനങ്ങളുടെ ഉള്ളിൽ ഉയരുന്ന വികാരങ്ങളാണ് ഞാൻ പങ്കുവയ്ക്കുന്നത്; ഞങ്ങൾ ശക്തരായിരുന്നപ്പോൾ ആർക്കും ഭീഷണി ഉയർത്തിയില്ല; ദുർബലരായിരുന്നപ്പോൾ ആർക്കും ഒരു ബാധ്യതയും ആയില്ല.; യുഎന്നിന്റെ തീരുമാനങ്ങളിൽ ഇന്ത്യക്ക് കൂടുതൽ പങ്കുവേണമെന്ന് ഓരോ ഭാരതീയനും മോഹിക്കുന്നു; കോവിഡ് പ്രതിരോധത്തിലും ഭീകരാക്രമണത്തിൽ രക്തപ്പുഴകൾ ഒഴുകിയപ്പോഴും യുഎൻ എന്തുചെയ്തുവെന്നും പൊതുസഭയിൽ മോദി

ഇനി എത്ര നാൾ കൂടി ഇന്ത്യയെ യുഎൻ സ്ഥിരാംഗത്വത്തിൽ നിന്ന് മാറ്റിനിർത്തും? 130 കോടി ജനങ്ങളുടെ ഉള്ളിൽ ഉയരുന്ന വികാരങ്ങളാണ് ഞാൻ പങ്കുവയ്ക്കുന്നത്;  ഞങ്ങൾ ശക്തരായിരുന്നപ്പോൾ ആർക്കും ഭീഷണി ഉയർത്തിയില്ല; ദുർബലരായിരുന്നപ്പോൾ ആർക്കും ഒരു ബാധ്യതയും ആയില്ല.; യുഎന്നിന്റെ തീരുമാനങ്ങളിൽ ഇന്ത്യക്ക് കൂടുതൽ പങ്കുവേണമെന്ന് ഓരോ ഭാരതീയനും മോഹിക്കുന്നു; കോവിഡ് പ്രതിരോധത്തിലും ഭീകരാക്രമണത്തിൽ രക്തപ്പുഴകൾ ഒഴുകിയപ്പോഴും യുഎൻ എന്തുചെയ്തുവെന്നും പൊതുസഭയിൽ മോദി

മറുനാടൻ ഡെസ്‌ക്‌

‌ന്യൂഡൽഹി: യുഎൻ പൊതുസഭയുടെ ഘടനാ പരിഷ്‌കരണങ്ങൾക്ക് വേഗം കൂട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെനീവയിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തെ വിർച്വൽ മാർഗ്ഗത്തിൽ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനായി ശബ്ദമുയർത്തുകയായിരുന്നു അദ്ദേഹം. യുഎന്നിന്റെ തീരുമാനങ്ങൾ എടുക്കുന്ന സംവിധാനത്തിൽ നിന്ന് എത്രനാൾ ഇന്ത്യയെ മാറ്റി നിർത്തും? -അദ്ദേഹം ചോദിച്ചു. യുഎൻ സുരക്ഷാ സമിതിയിൽ സ്ഥിരാംഗമല്ലാത്ത ഇന്ത്യ അതിന്റെ ചുമതല പൂർണമായി നിർവഹിക്കും. സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയ്ക്കായി എപ്പോഴും നിലകൊള്ളും.

കോവിഡിനെതിരായ പോരാട്ടത്തിൽ യുഎന്നിന്റെ പങ്കിനെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. കഴിഞ്ഞ 9 മാസത്തോളമായി ലോകം മുഴുവൻ കോവിഡിനെ ചെറുക്കാനുള്ള യുദ്ധത്തിലാണ്, ഈ സംയുക്ത പോരാട്ടത്തിൽ എവിടെയാണ് യുഎൻ? എവിടെയാണ് ഫലപ്രദമായ പ്രതികരണം ഉണ്ടായത്? മോദി ചോദിച്ചു.

നേരത്തെ റെക്കോഡ് ചെയ്ത വീഡിയോ പ്രസംഗമാണ് ന്യൂയോർക്കിലെ യുഎൻപൊതുസഭാ ഹാളിൽ സംപ്രഷേണം ചെയ്തത്.

യുഎന്നിന്റെ കഴിഞ്ഞ 75 വർഷത്തെ പ്രവർത്തനം നിഷ്പക്ഷമായി വിലയിരുത്തിയാൽ, തീർച്ചയായും നിരവധി തിളങ്ങുന്ന നേട്ടങ്ങളുണ്ട്. എന്നാൽ, ചില കാര്യങ്ങളിൽ ആത്മപരിശോധന ആവശ്യവുമാണ്, മോദി പറഞ്ഞു. യുഎന്നിന്റെ സ്ഥാപകാംഗമെന്ന നിലയിൽ ഇന്ത്യക്ക് അഭിമാനമുണ്ട്. ഈ ചരിത്ര സന്ദർഭത്തിൽ 130 കോടി ജനങ്ങളുടെ വികാരങ്ങൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ ആഗോള വേദിയിലേക്ക് വന്നത്. ഞങ്ങൾ ശക്തരായിരുന്നപ്പോൾ ആർക്കും ഭീഷണി ഉയർത്തിയില്ല, ദുർബലരായിരുന്നപ്പോൾ ആർക്കും ഒരു ബാധ്യതയും ആയില്ല. രാജ്യത്തു നടക്കുന്ന കാലാന്തരമായ മാറ്റങ്ങൾ ലോകത്തിന്റെ ഒരു വലിയ വിഭാഗത്തിന്റെ മാറ്റത്തിന് കാരണമായിട്ടും എത്രകാലം അംഗത്വത്തിനായി ആ രാജ്യം കാത്തിരിക്കണം.
സമാധാനപാലനത്തിനായുള്ള യുഎൻ ദൗത്യങ്ങളിൽ പങ്കാളിയായ ഇന്ത്യക്ക് നിരവധി ധീര സൈനികരെ നഷ്ടമായിട്ടുണ്ട്. ഇന്ന് യുഎന്നിലെ ഇന്ത്യയുടെ സംഭാവന കണക്കിലെടുക്കുമ്പോൾ കൂടുതൽ വിപുലമായ റോൾ രാജ്യത്തിന് വേണമെന്ന് ഓരോ ഭാരതീയനും ആഗ്രഹിക്കുന്നുണ്ട്.

ഭീകരവാദത്തിനെതിരെ

മനുഷ്യവർഗ്ഗത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും ശത്രുക്കളായ ഭീകരവാദം, അനധികൃത ആയുധങ്ങളുടെ കടത്ത്, മയക്കുമരുന്ന് വ്യാപാരം, കള്ളപ്പണം എന്നിവയെ ശക്തമായി തന്നെ ഇന്ത്യ നേരിടും.ഭീകരാക്രമണത്തിൽ രക്തപ്പുഴകൾ ഒഴുകിയപ്പോൾ യുഎൻ എന്താണ് ചെയ്തത്? യുഎൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാകണമെന്നും മോദി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിലെ ഇന്ത്യയുടെ സംഭാവനകൾ

ഏറ്റവും വലിയ വാക്‌സിൻ ഉത്പാദക രാജ്യങ്ങളിൽ ഒന്ന് എന്ന നിലയിൽ ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി ഞാൻ നൽകുന്നു. ഇന്ത്യയയുടെ വാക്‌സിൻ ഉത്പാദന ശേഷിയും വിതരണ ശൃംഖലയും ഈ പ്രതിസന്ധിയിൽ മനുഷ്യരാശിയെ സഹായിക്കാൻ ഉപയോഗിക്കും. ഈ കടുപ്പമേറിയ സാഹചര്യങ്ങളിലും ഇന്ത്യയിലെ ഫാർമസിക്യൂട്ടിക്കൽ വ്യവസായം 150 ലധികം രാജ്യങ്ങൾക്ക് അവശ്യമരുന്നുകൾ അയച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP