Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്തു തീർക്കും; പരസ്പര വിശ്വാസത്തോടെ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തും; തുടർ നടപടികൾക്കായി നിർമലാ സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രിയും നേതൃത്വം നൽകുന്ന കമ്മറ്റി; കാശ്മീർ പ്രശ്‌നത്തെ കുറിച്ച് ഇരുവരും മിണ്ടിയില്ല; മാറുന്ന ലോക ക്രമത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുന്ന രണ്ട് ശത്രുക്കൾ ഒരുമിച്ച അപൂർവ്വ നിമിഷങ്ങൾ ഇങ്ങനെ

അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്തു തീർക്കും; പരസ്പര വിശ്വാസത്തോടെ വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തും; തുടർ നടപടികൾക്കായി നിർമലാ സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രിയും നേതൃത്വം നൽകുന്ന കമ്മറ്റി; കാശ്മീർ പ്രശ്‌നത്തെ കുറിച്ച് ഇരുവരും മിണ്ടിയില്ല; മാറുന്ന ലോക ക്രമത്തിന്റെ ഭാഗമാകാൻ കാത്തിരിക്കുന്ന രണ്ട് ശത്രുക്കൾ ഒരുമിച്ച അപൂർവ്വ നിമിഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മഹാബലിപുരം: ഇന്ത്യ-ചൈന രണ്ടാം അനൗദ്യോഗിക ഉച്ചകോടി ശനിയാഴ്ച അവസാനിക്കുമ്പോൾ ഉയരുന്നത് പ്രതീക്ഷയാണ്. അഭിപ്രായഭിന്നതകൾ വിവേകപൂർവം കൈകാര്യംചെയ്യാനും പരസ്പരസഹകരണത്തിൽ പുതിയ അധ്യായമെഴുതാനും തീരുമാനിച്ചാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈകൊടുത്ത് പിരയുന്നത്. കാശ്മീർ ഒഴികെ എല്ലാം ചർച്ചയായി. ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സേവനം എന്നീ മേഖലകളിൽ തുടർചർച്ചകൾക്കായി ഉന്നതതലസംവിധാനമുണ്ടാക്കാൻ ചർച്ചകളിൽ ധാരണയായി. ഇതിനുള്ള സമിതിയിൽ ധനമന്ത്രി നിർമലാ സീതാരാമനും ചൈനീസ് ഉപപ്രധാനമന്ത്രി ഹ്യു ചുൻഹ്വയും അംഗങ്ങളാകും. ലോക ശക്തികളിൽ ഒന്നാം നമ്പറാവുകയാണ് ചൈനയുടെ ലക്ഷ്യം. ഇതിന് ഇന്ത്യയുടെ പിന്തുണ അനിവാര്യമാണെന്ന് അവർ തിരിച്ചറിയുന്നു. ഇത് തന്നെയാണ് ഈ അനൗദ്യോഗിക ഉച്ചകോടിയേയും ശ്രദ്ധാകേന്ദ്രമാക്കേുന്നത്. ചൈനയും ഇന്ത്യയും പരമ്പരാഗത ശത്രൂക്കളാണ്. ഈ ശത്രുരാജ്യങ്ങളിലെ നേതാക്കളാണ് പരസ്പരം കൈ കൊടുത്ത് പരിഞ്ഞത്.

2017-ലെ ഡോക്ലാം സംഘർഷത്തോടെ നിലച്ച പ്രതിരോധചർച്ചകൾ പുനരാരംഭിക്കും. ഇതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ ഷി ചൈനയിലേക്കു ക്ഷണിച്ചു. ഇന്ത്യ-ചൈന ഉഭയകക്ഷിബന്ധത്തിന്റെ എഴുപതാം വർഷമായ 2020-ൽ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ അവസരമൊരുക്കും. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലുമായി 35 വീതം പരിപാടികൾ സംഘടിപ്പിക്കും. ഭീകരതയ്‌ക്കെതിരേ യോജിച്ചു പ്രവർത്തിക്കും. തമിഴ്‌നാടും ചൈനയിലെ ഫൂജിയാൻ പ്രവിശ്യയും തമ്മിൽ രണ്ടായിരം വർഷം മുമ്പുണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനായി സംയുക്ത ഗവേഷണം നടത്തും. ഇങ്ങനെ കഴിയുന്നത്ര മേഖലയിൽ സഹകരണത്തിനാണ് ഇന്ത്യയും ചൈനയും തയ്യാറെടുക്കുന്നത്. ഡോക് ലാമിലെ തീരുമാനം അടി നിർണ്ണായകമാണ്. ലോകരാജ്യങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ഈ ചർച്ചകളെ കണ്ടത്. ഇന്ത്യയും ചൈനയും അടുത്താൽ അത് ഏഷ്യയിലെ സാമ്പത്തിക കരുത്ത് കൂട്ടുമെന്നതാണ് ഇതിന് കാരണം.

നിർദിഷ്ട, മേഖലാസമഗ്രസാമ്പത്തിക പങ്കാളിത്ത കരാറിലുള്ള (ആർ.സി.ഇ.പി.) ഇന്ത്യയുടെ ആശങ്ക അനുഭാവപൂർവം പരിഗണിക്കാമെന്ന് ഷി ജിൻപിങ് ഉറപ്പുനല്കി. ഉച്ചകോടി ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പുതുയുഗപ്പിറവിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കശ്മീർവിഷയം ചർച്ചയിൽ ഉയർന്നതേയില്ലെന്ന് വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. എന്നാൽ, ബുധനാഴ്ച പാക്കിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരം ഷി, മോദിയെ ധരിപ്പിച്ചു.

അതിർത്തിത്തർക്കം പരിഹരിക്കാനുള്ള പ്രത്യേകപ്രതിനിധികളുടെ പ്രവർത്തനത്തെ ഇരുവരും സ്വാഗതം ചെയ്തു. താജ് ഫിഷർമെൻസ് കോവിൽ മോദിയും ഷിയും തമ്മിൽ രാവിലെ 10.20-നു തുടങ്ങിയ ചർച്ച 11.10-ന് അവസാനിച്ചു. തുടർന്ന് 90 മിനിറ്റുനീണ്ട നയതന്ത്ര ഉദ്യോഗസ്ഥതല ചർച്ചയും നടന്നു. വാണിജ്യ, ഐ.ടി. മേഖലകളിൽ യോജിച്ചപ്രവർത്തനങ്ങൾക്കു ധാരണയായി. ഈ മേഖലകളിലും ഫാർമസ്യൂട്ടിക്കൽ രംഗത്തും നിക്ഷേപത്തിനായി ഇന്ത്യൻ കമ്പനികൾക്ക് ചൈനയിലേക്കു ക്ഷണവും കിട്ടി. ചൈനയുടെ ഇറക്കുമതിയും ഇന്ത്യയുടെ കയറ്റുമതിയും തമ്മിലുള്ള അന്തരം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാനും തീരുമാനിച്ചു.

ചെന്നൈ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അദ്ധ്യായം തുറക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അറിയിച്ചു. വുഹാൻ ഉച്ചകോടി നമ്മുടെ ബന്ധത്തിന് പുതിയ ഗതിയും കരുത്തും നൽകിയിരുന്നു. ഇന്ന് ചെന്നൈ ഉച്ചകോടിയിലൂടെ പരസ്പര സഹകരണത്തിന്റെ പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ിക്ഷേപവും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു ഉന്നതതല സംവിധാനം രൂപവത്കരിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിജയ് കെ ഗോഖലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മോദി-ഷി ചർച്ച ഏറെ ഗുണകരമായിരുന്നെന്നും ഗോഖലെ വ്യക്തമാക്കി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എയർ ചൈനയുടെ ബോയിങ് 747 വിമാനത്തിൽ ചെന്നൈയിലെത്തിയ ഷി ജിൻപിങ് ഉച്ചകോടിക്ക് ശേഷം ശനിയാഴ്ച ഉച്ചയോടെ വിമാനമാർഗം നേപ്പാളിലേക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി പ്രധാനമന്ത്രി മോദിയെ ഷി ചൈനയിലേക്ക് ക്ഷണിച്ചു. മോദി ഈ ക്ഷണം സ്വീകരിച്ചു. ഈ ഉച്ചകോടിയുടെ വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഉച്ചകോടിയുടെ ഒരു ഘട്ടത്തിലും കശ്മീർ വിഷയം ചർച്ചയായില്ലെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP