Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചൈനയല്ല ഇന്ത്യ തന്നെയാണ് താരം; മാലദ്വീപിനെ കൂടുതൽ അടുപ്പിച്ച് രണ്ടാം വരവിൽ മോദിയുടെ ആദ്യവിദേശയാത്ര; പാർലമെന്റിൽ പാക്കിസ്ഥാനെ പരോക്ഷമായി കടന്നാക്രമിച്ച് പ്രസംഗം; മോദിയെ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ നൽകി ആദരിച്ച് മാലദ്വീപ്; പ്രതിരോധ-സമുദ്രതലസുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ആറുകരാറുകളിൽ ഒപ്പുവച്ച് രാഷ്ട്ര നേതാക്കൾ; പ്രസിഡന്റ് മുഹമ്മദ് സ്വാലിഹിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് കായികബന്ധവും പുഷ്ടിപ്പെടുത്തി മോദി; ഇന്ത്യയോട് കൂടുതൽ അടുത്ത് സ്വാലിഹും

ചൈനയല്ല ഇന്ത്യ തന്നെയാണ് താരം; മാലദ്വീപിനെ കൂടുതൽ അടുപ്പിച്ച് രണ്ടാം വരവിൽ മോദിയുടെ ആദ്യവിദേശയാത്ര; പാർലമെന്റിൽ പാക്കിസ്ഥാനെ പരോക്ഷമായി കടന്നാക്രമിച്ച് പ്രസംഗം; മോദിയെ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ നൽകി ആദരിച്ച് മാലദ്വീപ്; പ്രതിരോധ-സമുദ്രതലസുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ആറുകരാറുകളിൽ ഒപ്പുവച്ച് രാഷ്ട്ര നേതാക്കൾ; പ്രസിഡന്റ് മുഹമ്മദ് സ്വാലിഹിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് കായികബന്ധവും പുഷ്ടിപ്പെടുത്തി മോദി; ഇന്ത്യയോട് കൂടുതൽ അടുത്ത് സ്വാലിഹും

മറുനാടൻ ഡെസ്‌ക്‌

മാലദ്വീപ്: ചില രാജ്യങ്ങൾ തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നതാണ് ലോകം ഇന്നുനേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം ഒരു രാജ്യത്തിന് മാത്രമല്ല പരിഷ്‌കൃത സമൂഹത്തിന് ആകെ ഭീഷണിയാണ്. പാക്കിസ്ഥാന് നേരേയുള്ള പരോക്ഷ ആക്രമണം മോദി അഴിച്ചുവിട്ടത് മാലദ്വീപ് പാർലമെന്റിനെ അഭിസംബോധന ചെയ്യവേയാണ്. ഇപ്പോൾ വെള്ളം തലയ്ക്ക് മുകളിൽ എത്തിയിരിക്കുന്നു. തീവ്രവാദത്തെയും മൗലികവാദത്തെയും നേരിടുകയാണ് ലോക നേതാക്കൾ നേരിടുന്ന വലിയ പരീക്ഷണം. നല്ല തീവ്രവാദികൾ, ചീത്ത തീവ്രവാദികൾ എന്ന് വേർതിരിക്കുന്ന അബദ്ധം ഇപ്പോഴും ആളുകൾ കാട്ടുന്നുണ്ടെന്ന് മോദി പറഞ്ഞു.

മജ്‌ലിസിൽ സംസാരിക്കുമ്പോൾ മാലദ്വീപ്-ഇന്ത്യ ബന്ധത്തിന് ചരിത്രത്തേക്കാൾ പഴക്കമുണ്ട്. മാലദ്വീപിലെ ജനാധിപത്യം ശക്തമാക്കാൻ, ഓരോ ഇന്ത്യാക്കാരനും ഒപ്പമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.മാലദ്വീപ് പാർലമെന്റിൽ എത്തും മുമ്പ് രാജ്യത്തെ പ്രസിഡന്റ് മുഹമ്മദ് സോലിഹുമായി മോദി ചർച്ച നടത്തി. പ്രതിരോധം, സമുദ്രതലസുരക്ഷ എന്നീ മേഖലകളിൽ അടക്കം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ആറ് കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഫെറി സർവീസ് തുടങ്ങാനുള്ള കരാറിലും ഒപ്പുവച്ചു.

എല്ലാതരത്തിലുമുള്ള തീവ്രവാദത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ ഇരുരാഷ്ട്രത്തലവന്മാരും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യ-മാലദ്വീപ് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളുടെയും സുരക്ഷാ താൽപര്യങ്ങൾ സംരക്ഷിക്കും വിധം പ്രവർത്തിക്കും. ഇന്ത്യൻ മഹാസമുദ്രമേഖയിൽ സമാധാനവും സുരക്ഷയും പരിപാലിക്കാനും, മേഖലയിലെ സമുദ്രസുരക്ഷ വർദ്ധിപ്പിക്കാനും സംയുക്ത പട്രോളിങ്ങും, വ്യോമനിരീക്ഷണവും ശക്തമാക്കാനും ,വിവരകൈമാറ്റത്തിനും ശേഷി വർദ്ധിപ്പിക്കലിനും ഇരുനേതാക്കളും തമ്മിൽ ധാരണയായി. പൈറസി, തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരന്ന്-മനുഷ്യക്കടത്ത് തടയൽ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കും. തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് സംയുക്ത വർക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കും.

രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായാണു പ്രധാനമന്ത്രി വിദേശരാജ്യം സന്ദർശിക്കുന്നത്. വിദേശികൾക്കു നൽകുന്ന ഏറ്റവും വലിയ ആദരവായ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ നൽകിയാണ് മോദിയെ സ്വീകരിച്ചത്.

സ്വാലിഹിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് മോദി

മാലദ്വീപിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ തുടക്കമിടുകയാണ്. രാജ്യത്ത് കായികരംഗം വികസിപ്പിക്കാനുള്ള പ്രസിഡന്റ മുഹമ്മദ് സോലിഹിന്റെ ദൗത്യത്തിന് മോദി എല്ലാ പിന്തുണയും വ്ാഗ്ദാനം ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് മോദി സ്വാലിഹിന് സമ്മാനിച്ചു. കടുത്ത ക്രിക്കറ്റ് ആരാധകനായ സ്വാലിഹിന് ബാറ്റ് സമ്മാനിച്ച കാര്യം മോദി ട്വിറ്ററിൽ കുറിക്കുകയും ചെയ്തു. മാലദ്വീപ് ക്രിക്കറ്റ് കളിക്കാരുടെ പരിശീലനത്തിനും നിലവാരം ഉയർത്തുന്നതിനും ഇന്ത്യ സഹായിക്കുമെന്ന വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ ഇബ്രാഹിം മുഹമ്മദ് സോലിഹിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. മോദി അദ്ദേഹത്തിന് ട്വിറ്ററിൽ ആശംസയർപ്പിച്ചു. മുൻ പ്രസിഡന്റ്അബ്ദുല്ല യമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ത്യ- മാലദ്വീപ് ബന്ധം വഷളായിരുന്നു. അദ്ദേഹത്തിന്റെ ചൈനാ അനുകൂല സമീപനത്തിലും ഇന്ത്യക്ക് പ്രതിഷേധമുണ്ടായിരുന്നു. പുതിയ പ്രസിഡന്റ് ഇബ്റാഹിം സ്വാലിഹിന് ഇന്ത്യയുമായി ഏറെ അടുപ്പമുണ്ട്.

ശ്രീലങ്കയിലേക്ക്

മോദി നാളെയാണ് ഹ്രസ്വ സന്ദർശനത്തിന് ശ്രീലങ്കയിലെത്തുക. ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി മോദി ചർച്ച നടത്തും. 11 ഇന്ത്യക്കാരടക്കം 250 പേരുടെ മരണത്തിനിടയാക്കിയ സലഫീ ബോംബാക്രമണത്തിന് ശേഷം ദ്വീപ് രാഷ്ട്രത്തിലെത്തുന്ന ആദ്യ വിദേശ നേതാവാകും മോദി.ശ്രീലങ്കയിൽ ഇത് മോദിയുടെ മൂന്നാമത്തെ സന്ദർശനമാണ്. 2015ലും 2017ലും അദ്ദേഹം ശ്രീലങ്കയിലെത്തിയിരുന്നു. മാലദ്വീപിൽ നിന്ന് വരുന്ന വഴി ഏതാനും മണിക്കൂറുകൾ മാത്രമാകും അദ്ദേഹം കൊളംബോയിൽ ഉണ്ടാകുക.
11 മണിക്ക് എത്തുന്ന മോദി, സിരിസേന ഒരുക്കുന്ന ഉച്ചവിരുന്നിൽ പങ്കെടുക്കും. തുടർന്ന് ഉഭയകക്ഷി ചർച്ച നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP