Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇറാൻ മറീനുകൾ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികളും; മൂന്നുപേർ എറണാകുളം സ്വദേശികൾ; കളമശേരി സ്വദേശി ഡിജോ പാപ്പച്ചൻ കപ്പലിലുണ്ടെന്ന് സ്ഥിരീകരണം; മറ്റുരണ്ടുപേർ തൃപ്പുണിത്തുറ പള്ളുരുത്തി സ്വദേശികൾ; കപ്പലിൽ മലയാളികൾ ഉള്ളതായി ഔദ്യോഗിക വിവരം കിട്ടിയില്ലെന്ന് വി.മുളീധരൻ; ഇറാനുമായും കപ്പൽ ഉടമകളുമായും ചർച്ച നടത്തി വരികയാണെന്നും വിദേശകാര്യസഹമന്ത്രി

ഇറാൻ മറീനുകൾ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിൽ മലയാളികളും; മൂന്നുപേർ എറണാകുളം സ്വദേശികൾ; കളമശേരി സ്വദേശി ഡിജോ പാപ്പച്ചൻ കപ്പലിലുണ്ടെന്ന് സ്ഥിരീകരണം; മറ്റുരണ്ടുപേർ തൃപ്പുണിത്തുറ പള്ളുരുത്തി സ്വദേശികൾ; കപ്പലിൽ മലയാളികൾ ഉള്ളതായി ഔദ്യോഗിക വിവരം കിട്ടിയില്ലെന്ന് വി.മുളീധരൻ; ഇറാനുമായും കപ്പൽ ഉടമകളുമായും ചർച്ച നടത്തി വരികയാണെന്നും വിദേശകാര്യസഹമന്ത്രി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ വെള്ളിയാഴ്ച അർദ്ധരാത്രി ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ ്കപ്പലിൽ മലയാളികളുമുണ്ടെന്ന് കണ്ടെത്തി. കപ്പലിലുള്ള മൂന്നുപേർ എറണാകുളം സ്വദേശികളാണ്,. 16 ഇന്ത്യാക്കാരുൾപ്പടെ 23 പേരാണ് കപ്പലിലുള്ളത്. കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ കപ്പലിലുള്ളതായി കുടുംബം സ്ഥിരീകരിച്ചു. മറ്റുരണ്ടുപേർ തൃപ്പുണിത്തുറ, പള്ളുരുത്തി സ്വദേശികളാണ്. ഇതിൽ പള്ളുരുത്തി സ്വദേശിയായ യുവാവാണ് കപ്പലിലെ ക്യാപ്ടനെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കപ്പൽ ഉടമകൾ കുടുംബങ്ങളെ വിവരം അറിയിച്ചതായാണ് സൂചന.

അതേസമയം, കപ്പലിൽ മലയാളികൾ ഉള്ളതായി ഔദ്യോഗിക വിവരം കിട്ടിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇക്കാര്യം കപ്പൽ ഉടമകളോ, ഇറാനോ സ്ഥിരീകരിച്ചിട്ടില്ല. ഇരുകൂട്ടരുമായി ചർച്ച നടത്തി വരികയാണെന്നും മുരളീധരൻ പ്രതികരിച്ചു.
സ്റ്റെനാ ഇംപെറോയെന്ന ബ്രിട്ടീഷ് എണ്ണക്കപ്പലാണ് ഇറാന്റെ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തത്. സ്റ്റെന ഇംപെറോ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത് അപകടം വരുത്തിയതു കൊണ്ടാണെന്നാണ്് ഇറാന്റെ വിശദീകരണം. കപ്പൽ മത്സ്യബന്ധന ബോട്ടുമായി കൂട്ടിയിടിച്ചെന്നും ബോട്ടിലുണ്ടായിരുന്നവർ ബന്ധപ്പെട്ടിട്ടും കപ്പലിൽ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്നും ഇറാനിലെ ദക്ഷിണ ഹൊർമൊസ്ഗാൻ പ്രവിശ്യയിലെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ തലവൻ അല്ലാ മുറാദ് അഫിഫിപോർ പറഞ്ഞു. ഇന്ത്യക്കാരടങ്ങുന്ന കപ്പൽ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അന്വേഷണം കഴിയുന്നതുവരെ അവർ കപ്പലിൽ തന്നെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

30,000 ടൺ വാഹകശേഷിയുള്ള കപ്പൽ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതിനെ തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ അപായസന്ദേശം നൽകിയെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതേത്തുടർന്ന് ബോട്ടിലുണ്ടായിരുന്നവർ ഹൊർമൊസ്ഗാൻ മാരിടൈം അധികൃതരെ വിവരമറിയിച്ചു. ഇതേത്തുടർന്നുള്ള നിയമനടപടിയുടെ ഭാഗമായാണ് കപ്പൽ പിടിച്ചെടുത്ത് ബന്ദർ അബ്ബാസ് തുറമുഖത്തെത്തിച്ചതെന്ന് അഫിഫിപോർ പറഞ്ഞു.

കപ്പലിൽ കാർഗോ ഒന്നുമുണ്ടായിരുന്നില്ല. അപകടത്തിന്റെ കാരണത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നതുവരെ ജീവനക്കാരെ കപ്പലിൽനിന്ന് പുറത്തിറങ്ങാൻ അനുവദിക്കില്ല. ആവശ്യം വരികയാണെങ്കിൽ ജീവനക്കാരെ സാങ്കേതിക കാര്യങ്ങൾ ചോദിച്ചറിയാൻ വേണ്ടി വിളിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞുഎല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കപ്പൽ പ്രവർത്തിക്കുന്നതെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും കപ്പലിന്റെ ഉടമകളായ കമ്പനി അറിയിച്ചു. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ കപ്പൽ ബ്രിട്ടൻ പിടികൂടിയിരുന്നു. ഈ കപ്പൽ തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്.

കപ്പൽ പിടിച്ചെടുക്കുന്ന ദൃശ്യം ദേശീയ ടെലിവിഷനിലൂടെ ഇറാൻ സൈന്യം പുറത്തുവിട്ടു. തങ്ങളുടെ കപ്പൽ പിടിച്ചെടുത്തതിന് ലണ്ടനിലെ ഇറാന്റെ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ ഓഫീസിലേക്ക് വിളിച്ചുവരുത്തി ബ്രിട്ടൻ പ്രതിഷേധം അറിയിക്കുകയും ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ യോഗം ചേരുകയും ചെയ്തു. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ഷിപ്പിങ് മന്ത്രാലയത്തിന് ദേശീയ സുരക്ഷാ ഉപദേശകസമിതിയായ കോബ്ര നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും, മേഖലയിൽ നാവികരെ നിയോഗിക്കാൻ ബ്രിട്ടീഷ് നാവിക സേന സർക്കാരിന്റെ അനുമതി തേടിയേക്കുമെന്നാണ് സൂചന. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലുകലിലാകും റോയൽ മറീനുകളെ നിയോഗിക്കുക. ലോകത്തെ എണ്ണവ്യാപാരത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ദീർഘകാലത്തേക്ക് ഒഴിവാക്കാൻ ബ്രിട്ടന് സ്ാധിക്കില്ലെന്നതുകൊണ്ടാണ് സേനയെ നിയോഗിച്ച് ഇറാനിൽനിന്നുള്ള ഭീഷണിയെ നേരിടാൻ ബ്രിട്ടൻ ഒരുങ്ങുന്നത്.

മുഖംമൂടി ധരിച്ച മറീനുകൾ മെഷിൻ ഗണ്ണുമായാണ് ബ്രിട്ടീഷ് കപ്പലിലേക്ക് ഹെലിക്കോപ്ടറിൽ വന്നിറങ്ങിയതെന്ന് ഇറാൻ പുറത്തുവിട്ട ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ചെറുകപ്പലുകളിലെത്തി വേറേയും നാവികർ സ്റ്റെന ഇംപോരോ വളഞ്ഞു. കപ്പൽ പിടിച്ചെടുത്തതിനെതിരേ സ്വീകരിക്കാൻ പോകുന്ന നടപടികൾ തിങ്കളാഴ്ച പാർലമെന്റിൽ പ്രഖ്യാപിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ദവാദ് ശെരീഫുമായി സംസാരിച്ച് പ്രതിഷേധം അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ശനിയാഴ്ച തനിക്ക് ഉറപ്പുതന്നെ മുഹമ്മദ് ജവാദ് ശെരീഫ് ഇപ്പോൾ തീർത്തും വിരുദ്ധമായ രീതിയിലാണ് പ്രവർത്തിച്ചതെന്നും ഹണ്ട് പറഞ്ഞു.

സ്റ്റെന ഇംപേരോയെ രക്ഷിക്കുന്നതിനായി ബ്രിട്ടന്റെ യുദ്ധക്കപ്പൽ സംഭവസ്ഥലത്തേക്ക് കുതിച്ചിരുന്നു. എന്നാൽ, എച്ച്എംഎസസ് മോൺറോസ് സംഭവസ്ഥലത്തെത്താൻ പത്തുമിനിറ്റ് വൈകി. പേർഷ്യൻ ഗൾഫിൽ പട്രോളിങ് നടത്തുന്ന ഏക ബ്രിട്ടീഷ് യുദ്ധക്കപ്പലാണിത്. സ്റ്റെന ഇംപോരോ ആക്രമിക്കപ്പെട്ടതറിഞ്ഞ് എച്ച്എംഎസ് മോൺറോസ് യു-ടേൺ എടുത്തിരുന്നെങ്കിലും യഥാസമയം എത്തിച്ചേരാനായില്ല. ബ്രിട്ടീഷ് എ്ണ്ണക്കപ്പൽ ഇപ്പോഴും ഒമാൻ കടലിൽതന്നെയാണെന്നും ഇറാന്റെ തീരത്തേക്ക് നീങ്ങുകയാണെന്നുമാണ് റിപ്പോർട്ട്. അന്താരാഷ്ട്ര സമുദ്ര ഗതാഗത നിയമങ്ങളുടെ ലംഘനമാണ് ഇറാൻ നടത്തിയതെന്ന് ബ്രിട്ടൻ ആരോപിക്കുന്നു.

ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുത്ത പശ്ചാത്തലത്തിൽ, ഇറാനെതിരേ കടുത്ത സാമ്പത്തിക ഉപരോധമേർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചതായും റിപ്പോർട്ടു. നിലവിൽ ഇറാനുമേൽ അമേരിക്കയുടെ സാമ്പത്തിക ഉപരോധം നിലവിലുണ്ട്. ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതി അമേരിക്കയുടെ സമ്മർദത്തെത്തുടർന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. ഇറാനുമേൽ ബ്രിട്ടൻ ഏർപ്പെടുത്താനുദ്ദേശിക്കുന്ന ഉപരോധം വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP