Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ചൈന കാത്തിരുന്നോളൂ.. നിങ്ങൾക്കുള്ള പണി വരുന്നുണ്ട്..! അതിർത്തിയിൽ ചൈന പ്രകോപനം ഉണ്ടാക്കിയാൽ ഉടൻ തിരിച്ചടിക്കുള്ള പൂർണ സ്വാതന്ത്ര്യം നൽകി ഇന്ത്യ; പ്രതിരോധ മന്ത്രിയുടെ നിർദ്ദേശം 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ- ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേന; നിലപാട് വ്യക്തമാക്കിയത് സേനാമേധാവികളുടെ യോഗത്തിൽ; ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതിന് പിന്നാലെ തിരിച്ചടിക്ക് ഇനി ഫൈറ്റർ ജെറ്റുകളും യന്ത്രത്തോക്കുകളും സേന ഉപയോഗിക്കും

ചൈന കാത്തിരുന്നോളൂ.. നിങ്ങൾക്കുള്ള പണി വരുന്നുണ്ട്..! അതിർത്തിയിൽ ചൈന പ്രകോപനം ഉണ്ടാക്കിയാൽ ഉടൻ തിരിച്ചടിക്കുള്ള പൂർണ സ്വാതന്ത്ര്യം നൽകി ഇന്ത്യ; പ്രതിരോധ മന്ത്രിയുടെ നിർദ്ദേശം 3,500 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ- ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേന; നിലപാട് വ്യക്തമാക്കിയത് സേനാമേധാവികളുടെ യോഗത്തിൽ; ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതിന് പിന്നാലെ തിരിച്ചടിക്ക് ഇനി ഫൈറ്റർ ജെറ്റുകളും യന്ത്രത്തോക്കുകളും സേന ഉപയോഗിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യയെ വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിക്കുന്ന ചൈനീസ് സേനയെ പാഠം പഠിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ സേന. ചൈന പ്രകോപനം ഉണ്ടായാൽ തക്ക തിരിച്ചടി നൽകാൻ ഇന്ത്യ പൂർണ സ്വാതന്ത്ര്യം നൽകി. അതിന് ഏത് ആയുധവും ഉപയോഗിക്കാം എന്നതാണ് പുതുതായി നൽകിയ നിർദ്ദേശം. ഇതോടെ അതിർത്തിയിൽ കാര്യങ്ങൾ തീർത്തും സംഘർഷഭരിതമായിരിക്കയാണ്.3,500 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യ- ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സായുധ സേനയോടാണ് പ്രകോപനമുണ്ടായാലുടൻ തിരിച്ചടിക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർദ്ദേശിച്ചിരിക്കുന്നത്.

ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് അതിർത്തി തർക്കത്തിൽ കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഉന്നതതല യോഗത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ, നേവി ചീഫ് അഡ്‌മിറൽ കരമ്പിർ സിങ്, എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ എന്നിവർ പങ്കെടുത്തു. കര, വ്യോമാതിർത്തികൾ, തന്ത്രപ്രധാനമായ കടൽ പാതകൾ എന്നിവിടങ്ങളിലെ ചൈനീസ് പ്രവർത്തനങ്ങൾ സംബന്ധിച്ച കർശന ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചതായും വിവരമുണ്ട്. ചൈനീസ് സേനയുടെ ഭാഗത്തു നിന്നും എന്തെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ തക്കതായ മറിപടി നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആറാഴ്ചയിലേറെയായി കിഴക്കൻ ലഡാക്കിലെ പല പ്രദേശങ്ങളിലും ഇന്ത്യ, ചൈനീസ് സൈന്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജൂൺ 15 ന് ഗാൽവാൻ വാലിയിൽ നടന്ന ഏറ്റുമുട്ടലിൽ ചൈനീസ് സൈന്യം 20 ഇന്ത്യൻ സൈനികരെ വധിക്കുകയും 76 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. അതേസമയം ഏറ്റുമുട്ടലിൽ ചൈനയുടെ ഭാഗത്ത് ആൾ നാശമുണ്ടയത് സംഭവിച്ച വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ഇരു രാജ്യങ്ങളും തമ്മിലുള്ള യഥാർത്ഥ അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) വഴി ചൈന നടത്തുന്ന ഏത് ആക്രമണവും നേരിടാൻ സായുധ സേനയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് മോസ്‌കോയിൽ നടന്ന സൈനിക പരേഡിൽ പങ്കെടുക്കാൻ രാജ്നാഥ് സിങ് റഷ്യയിലേക്ക് പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പാണ് ഉന്നതതല യോഗം ചേർന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾ സന്ദർശന വേളയിൽ ചർച്ചയ്ക്ക് വരാനും സാധ്യതയുണ്ട്. ചൈനയുമായി 1996ലും 2005ലും ഉണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണരേഖയിൽ രണ്ട് കിലോമീറ്റർ പരിധിയിൽ സൈനികർ തോക്ക് ഉപയോഗിക്കുകയോ സ്‌ഫോടനങ്ങൾ നടത്തുകയോ ചെയ്യരുത്. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിനാണ് ഇന്ത്യൻ സൈന്യം ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

ലഡാക്കിലെ ഗൽവാൻ വാലിയിൽ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടപടി. 45 വർഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗൽവാനിലുണ്ടായത്. അതിർത്തിയിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സർവകക്ഷി യോഗത്തിൽ പറഞ്ഞിരുന്നു. റൂൾസ് ഓഫ് എൻഗേജ്‌മെന്റിൽ മാറ്റം വരുത്തിയതോടെ യഥാർഥ നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യ നടപടിയെടുക്കാൻ സൈന്യത്തിന് ഇനി തടസമില്ലെന്ന് ഉദ്യോഗസ്ഥരിലൊരാൾ വ്യക്തമാക്കി. ചൈനീസ് സൈന്യത്തിന്റെ ക്രൂരമായ തന്ത്രങ്ങളെ നേരിടാനാണ് റൂൾസ് ഓഫ് എൻഗേജ്‌മെന്റിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗൽവാൻ ഏറ്റുമുട്ടലിന് മുമ്പായി രണ്ടുതവണ ചൈനീസ് സേനയുമായി സംഘർഷമുണ്ടായിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. മെയ്‌ അഞ്ച്-ആറ് തിയതികളിൽ പാങ്‌ഗോങ് ടോയിലും മെയ്‌ മധ്യത്തോടെ ഗൽവാനിലുമായിരുന്നു ഇത്. വൻ സന്നാഹത്തോടെ എത്തിയ ചൈനീസ് സൈന്യം ഇരുമ്പുവടികളും ആണിയടിച്ച പട്ടികയുമായി വലിയ ആക്രമണം അഴിച്ചുവിട്ടു. നമ്മുടെ സൈനികർ ധീരമായി നേരിട്ടു. എന്നാൽ, റൂൾസ് ഓഫ് എൻഗേജ്‌മെന്റ് മാറ്റം വരുത്തേണ്ടതുണ്ട്.

എൽ.എ.സിയിൽ പട്രോളിങ് നടത്തുന്ന സൈനികർക്ക് ആയുധങ്ങൾ കരുതാൻ അനുവാദമുണ്ടെന്നും ഗൽവാൻ താഴ്‌വരയിലുണ്ടായ പോലെ അസാധാരണ സാഹചര്യത്തിൽ തോക്കുകൾ ഉപയോഗിക്കാമെന്നും മുൻ നോർതേൺ ആർമി കമാൻഡർ ലെഫ്. ജനറൽ ബി.എസ്. ജസ്വാൾ പറയുന്നു. ജൂൺ 15ന് ഏറ്റുമുട്ടൽ നടക്കുമ്പോൾ ഇന്ത്യൻ സൈനികരുടെ കൈവശം തോക്കുകളും സ്‌ഫോടക വസ്തുക്കളുമുണ്ടായിരുന്നു. എന്നാൽ, അതിർത്തിയിലെ ധാരണ അനുസരിക്കുന്നതിന്റെ ഭാഗമായാണ് അവ പ്രയോഗിക്കാതിരുന്നതെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. സൈനികരെ നിരായുധരായാണോ അതിർത്തിയിലേക്ക് അയച്ചതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പിന്നാലെയാണ് കേന്ദ്രം ഈ മറുപടി നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP