Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വടക്കൻ മേഖലയിൽ കടന്നു കയറി ചൈനീസ് പ്രകോപനം; മറുപടി നൽകാൻ ഇന്ത്യൻ സേന നുഴഞ്ഞു കറിയത് തെക്കു ഭാഗത്ത് ഏഴിടത്ത്; കസേന നേടിയത് ചൈനയുടെ സേനാതാവളം സ്ഥിതി ചെയ്യുന്ന മോൾഡോയ്ക്കു മേലുള്ള നിരീക്ഷണ മുൻതൂക്കം; അടിക്ക് തിരിച്ചടിയെന്ന സന്ദേശം നൽകി ഇന്ത്യ; ചൈനയെ വിറപ്പിച്ച് ബ്രഹ്മോസിന്റെ പുതിയ വെർഷനും പരീക്ഷിച്ചു; ലഡാക് അതിർത്തിയിൽ ഇന്ത്യ രണ്ടും കൽപ്പിച്ച്

വടക്കൻ മേഖലയിൽ കടന്നു കയറി ചൈനീസ് പ്രകോപനം; മറുപടി നൽകാൻ ഇന്ത്യൻ സേന നുഴഞ്ഞു കറിയത് തെക്കു ഭാഗത്ത് ഏഴിടത്ത്; കസേന നേടിയത് ചൈനയുടെ സേനാതാവളം സ്ഥിതി ചെയ്യുന്ന മോൾഡോയ്ക്കു മേലുള്ള നിരീക്ഷണ മുൻതൂക്കം; അടിക്ക് തിരിച്ചടിയെന്ന സന്ദേശം നൽകി ഇന്ത്യ; ചൈനയെ വിറപ്പിച്ച് ബ്രഹ്മോസിന്റെ പുതിയ വെർഷനും പരീക്ഷിച്ചു; ലഡാക് അതിർത്തിയിൽ ഇന്ത്യ രണ്ടും കൽപ്പിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ-ചൈനാ അതിർത്തി സംഘർഷ ഭരിതം. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനീസ് പ്രകോപനത്തിന് മറുപടി നൽകി ഏഴിടത്തു കടന്നുകയറി ഇന്ത്യൻ സേന. ഇതോടെ ചൈന തീർത്തും വെട്ടിലാകുകയാണ്. നുഴഞ്ഞു കയറാൻ തങ്ങൾക്കും കഴിയുമെന്ന സന്ദേശം നൽകി ഇന്ത്യ അതിശക്തമായ മുന്നറിയിപ്പ് നൽകുകയാണ്. ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് പോലും ആർക്കും വിട്ടു കൊടുക്കില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് പുതിയ വാർത്ത.

പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു ചൈനീസ് സേന കടന്നുകയറിയിരുന്നു. ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിട്ടും പിന്മാറിയില്ല. ഇതിന് മറുപടിയായി തെക്കൻ തീരത്തെ ചുഷൂൽ സെക്ടറിൽ ഏഴിടങ്ങളിൽ ഇന്ത്യൻ സേനാംഗങ്ങൾ യഥാർഥ നിയന്ത്രണ രേഖ (എൽഎസി) കടന്നു നിലയുറപ്പിച്ചത്. ഇതോടെ യുദ്ധത്തിന് തയ്യാറാണെന്ന സന്ദേശം ഇന്ത്യ ചൈനയ്ക്ക് നൽകുകകയാണ്.

കടന്നുകയറിയ സ്ഥലങ്ങളിൽനിന്നു പിന്മാറാൻ ചൈന കൂട്ടാക്കാത്ത സാഹചര്യത്തിലാണു സമാന നീക്കം ഇന്ത്യയും നടത്തിയത്. രണ്ട് ദിവസം മുമ്പ് യുദ്ധസജ്ജമാകാൻ ചൈനീസ് പ്രസിഡന്റ് സേനയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയെ ഭയപ്പെടുത്താനാണ് ഈ നീക്കമെന്നായിരുന്നു വിലയിരുത്തൽ. ഇതിനുള്ള മറുപടി കൂടിയാണ് ഇന്ത്യൻ സേനയുടെ മുമ്പോട്ട് പോക്ക്. ചൈനയുടെ അതേ തന്ത്രത്തിലൂടെ സൈനിക തിരിച്ചടി നൽകാനുള്ള ഇന്ത്യൻ തീരുമാനത്തിന്റെ ഭാഗമാണ് ഇത്.

ചുഷൂലിലെ ഉയർന്ന മലനിരകളിൽ ആധിപത്യമുറപ്പിച്ചതു വഴി ചൈനയുടെ സേനാതാവളം സ്ഥിതി ചെയ്യുന്ന മോൾഡോയ്ക്കു മേൽ ഇന്ത്യൻ സേനയുടെ നിരീക്ഷണമെത്തുകയാണ്. ഇന്ത്യയ്ക്ക് മേൽകൈ നൽകും. വടക്കൻ തീരത്തു നിന്നു ചൈന പിന്മാറിയാൽ തങ്ങളും പിന്മാറാമെന്ന വാദമുയർത്തി, അതിർത്തി സംഘർഷത്തിനു പരിഹാരം കാണാനുള്ള വഴിയാണു സേന തേടുന്നത്. ഇത് ചൈനയേയും സമ്മർദ്ദത്തിലാക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഉന്നത സേനാതല ചർച്ചയിലും ഇന്ത്യ ഇക്കാര്യമറിയിച്ചു. ചുഷൂലിൽ നിന്ന് ആദ്യം ഇന്ത്യ പിന്മാറിയാൽ വടക്കൻ തീരത്തുനിന്നു തങ്ങളും മാറാമെന്ന ചൈനയുടെ വാഗ്ദാനം ഇന്ത്യ തള്ളി. ഒന്നിച്ചുള്ള പിന്മാറ്റം മാത്രമേ അംഗീകരിക്കൂവെന്നാണ് ഇന്ത്യൻ നിലപാട്. ഇതോടെ ചൈനയ്ക്കും പിന്നോട്ട് പോകേണ്ടി വരുമെന്ന സ്ഥിതി വരികയാണ്. എന്തിനും ഇന്ത്യ തയ്യാറാണെന്ന സന്ദേശമാണ് ഇപ്പോൾ മോദി സർക്കാരും ലോകത്തിന് നൽകുന്നത്. ഇതിനിടെ, ശൈത്യകാലം ആരംഭിക്കാനിരിക്കെ അതിർത്തി മേഖലകളിലെ സേനാംഗങ്ങൾക്കു കൊടുംതണുപ്പ് അതിജീവിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ യുഎസിൽ നിന്ന് ഇന്ത്യ വാങ്ങി. ശൈത്യകാലത്തും ഇത്തവണ സേനയെ പിൻവലിക്കില്ല. നിരീക്ഷണം തുടരാനാണ് തീരുമാനം.

അതിനിടെ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ മറ്റൊരു ഘട്ടവും വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഡിസ്‌ട്രോയറായ ഐഎൻഎസ് ചെന്നൈയിൽ നിന്ന് അറബിക്കടലിൽ വിന്യസിച്ച ടാർഗെറ്റിലേക്ക് ആക്രമണം യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ വിക്ഷേപണം ഇന്ത്യ വിജയകരമാക്കിയത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)യുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണം. ഇന്ത്യയുടെ പ്രൈം സ്ട്രൈക്ക് മിസൈൽ എന്ന നിലയിൽ ബ്രഹ്മോസ് നാവിക, ഉപരിതല ആക്രമണത്തിന് മികച്ചതാണ്. മിസൈൽ വിജയകരമായി വിക്ഷേപിച്ചതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആർഡിഒ, ബ്രഹ്മോസ്, ഇന്ത്യൻ നേവി എന്നിവരെ അഭിനന്ദിച്ചു.

ഇന്ത്യയും റഷ്യയും ചേർന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈൽ. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്ത, രൺവീർ, തൽവാർ എന്നീ കപ്പലുകൾക്കും കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷിയുണ്ട്. യുഎസ്, റഷ്യ, ബ്രിട്ടൻ, ചൈന എന്നീ രാജ്യങ്ങളുടെ നാവികസേനയ്ക്കാണു സമാനമായ ആക്രമണശേഷിയുള്ള മിസൈലുകൾ സ്വന്തമായുള്ളത്. യുദ്ധക്കപ്പലിൽ നിന്നുള്ള ക്രൂസ് മിസൈൽ യാഥാർഥ്യമായതോടെ സമുദ്രശക്തിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ സാമ്പത്തികേന്ദ്രമായ കിഴക്കൻ തീരത്ത് ഇന്ത്യൻ നാവികസേനയ്ക്കു വെല്ലുവിളി ഉയർത്താനാവുമെന്നാണ് പ്രതിരോധ ഗവേഷകർ പറയുന്നത്. നിലവിൽ ബ്രഹ്മോസ് മിസൈലിന്റെ അഞ്ചോളം ആക്രമണ രീതികൾ ഇന്ത്യ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്.

കരയിൽനിന്നു കരയിലേക്കു തൊടുത്തുവിടുന്ന കരസേനാ പതിപ്പ്, കരയിൽനിന്നു വിക്ഷേപിച്ചു കപ്പലിനെ തകർക്കുന്ന പതിപ്പ്, കപ്പലിൽനിന്നു തൊടുത്തുവിട്ട് മറ്റു കപ്പലിനെ തകർക്കുന്ന പതിപ്പ്, മുങ്ങിക്കപ്പലിൽ നിന്നു വിക്ഷേപിച്ച് മറ്റു കപ്പലുകളെ തകർക്കുന്ന പതിപ്പ് ,വിമാനത്തിൽനിന്നു തൊടുത്തുവിട്ട് നിലത്തെ ലക്ഷ്യങ്ങൾ തകർക്കുന്ന പതിപ്പ്- എന്നിങ്ങനെയാണ് ഇവ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP