1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
14
Tuesday

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്; തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്; പ്രതികരിക്കാതെ ഇന്ത്യയും; ലഡാക്കിൽ ചൈനീസ് സൈന്യം അംഗബലം വർധിപ്പിച്ചതിന് പിന്നാലെ ഇന്ത്യയും നടത്തിയത് വൻ സൈനിക വിന്യാസം; നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ - ചൈനീസ് സൈനികർ മുഖത്തോട് മുഖം നിൽക്കുന്ന സംഘർഷ സാഹചര്യം; സൈന്യത്തോട് യുദ്ധസജ്ജരാകാൻ ഷീ ജിൻ പിങ് നിർദ്ദേശിച്ചെന്നും റിപ്പോർട്ടുകൾ

May 27, 2020 | 09:58 PM IST | Permalink



ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് ട്രംപ്; തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും അമേരിക്കൻ പ്രസിഡന്റിന്റെ ട്വീറ്റ്; പ്രതികരിക്കാതെ  ഇന്ത്യയും; ലഡാക്കിൽ ചൈനീസ് സൈന്യം അംഗബലം വർധിപ്പിച്ചതിന് പിന്നാലെ ഇന്ത്യയും നടത്തിയത് വൻ സൈനിക വിന്യാസം; നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ - ചൈനീസ് സൈനികർ മുഖത്തോട് മുഖം നിൽക്കുന്ന സംഘർഷ സാഹചര്യം; സൈന്യത്തോട് യുദ്ധസജ്ജരാകാൻ ഷീ ജിൻ പിങ് നിർദ്ദേശിച്ചെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: പാക്കിസ്ഥാനുമായുള്ള അതിർത്തി സംഘർഷത്തിന് പിന്നാലെ ഇന്ത്യക്ക് വൻ ഭീഷണിയായി ചൈനീസ് നീക്കവും. ഇന്ത്യ-ചൈന അതിർത്തി പ്രശ്നം മൂർച്ഛിക്കുമ്പോൾ സംഘർഷത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു. നേരത്തെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ വിഷയത്തിലും ഇടപെടാൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ ഈ സഹായം നിരസിച്ചിരുന്നു.

അതേസമയം സംഘർഷം ശമിപ്പിക്കാൻ ഇടപെടാമെന്ന് ട്രംപ് അറിയിച്ചെങ്കിലും ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. ഇന്ത്യൻ വക്താക്കൾ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖ (ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ) സംബന്ധിച്ച തർക്കങ്ങളാണ് രൂക്ഷമായത്. തുടർന്ന് ഗുൽദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.

മെയ് ആദ്യവാരം മുതൽ സിക്കിം അതിർത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യൻ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് ചൈന കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. നിയന്ത്രണരേഖയിലെ പട്രോളിങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയും ആരോപിച്ചിരുന്നു.

തന്ത്രപ്രധാനമായ ദൗലത് ബേഗ് ഓൾഡിയിലെ പാലത്തിന് സമീപമുള്ള ഇന്ത്യയുടെ സൈനിക പോസ്റ്റിന് സമീപമാണ് കൂടുതൽ സൈനികരെ ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. കാരക്കോറം ചുരത്തിലെ അവസാനത്തെ സൈനിക പോസ്റ്റാണ് ഇവിടം. ചൈനീസ് സൈന്യത്തെ ഇന്ത്യയുടെ മണ്ണിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈന്യത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുമായും കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യൻ സൈന്യം ചൈനീസ് അതിർത്തിയിൽ സേനവിന്യാസം ശക്തമാക്കിയ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.

നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ- ചൈനീസ് സൈനികർ മുഖത്തോട് മുഖം നിൽക്കുന്നതിന് തുല്യമായ സാഹചര്യത്തിൽ കൂടിയാണ് കടന്ന് പോകുന്നത്. നിയന്ത്രണ രേഖയിൽ നിലവിൽ തുടരുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ് ചൈനയുടെ ലക്ഷ്യം. ഇന്ത്യ ഇവിടെ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ദർബുക്-ഷൈക്- ദൗലത് ബേഗ് ഓൾഡി റോഡ് നിർമ്മാണം തടയുക എന്നതാണ് ചൈനയുടെ ശ്രമം. ഇന്ത്യയ്ക്ക് സൈനികമായി മേൽകൈ നൽകുന്ന റോഡ് നിർമ്മാണം പൂർത്തിയാകാൻ ചൈന ആഗ്രഹിക്കുന്നില്ലെന്നും സേനാ വൃത്തങ്ങൾ പറയുന്നു.

ലഡാക്കിൽ ചൈന 5,000 സൈനികരെ വിന്യസിച്ചിട്ടുണ്ടാകാമെന്നാണ് ഇന്ത്യൻ സൈന്യം കണക്കുകൂട്ടുന്നത്. ദോക്ലാം സംഘർഷത്തിന് സമാനമായ സാഹചര്യത്തിലേക്കാണ് ലഡാക്കിൽ കാര്യങ്ങൾ പോകുന്നത്. അതേസമയം ഇന്ത്യയുമായുള്ള അതിർത്തി തർക്കം വർധിച്ചുവരുന്ന സാഹചര്യത്തിൽ സൈന്യത്തിനോട് യുദ്ധസജ്ജരായിരിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകളും പുറത്തുവന്നു. ഏറ്റവും മോശപ്പെട്ട സാഹചര്യത്തെ മുന്നിൽ കണ്ട് രാജ്യത്തിന്റെ പരമാധികാരം ദൃഢനിശ്ചയത്തോടെ സംരക്ഷിക്കണമെന്നും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിക്ക് ഷീ ജിൻ പിങ് നിർദ്ദേശം നൽകി. അതേസമയം ഏതെങ്കിലുമൊരു പ്രത്യക ഭീഷണിയേപ്പറ്റി അദ്ദേഹം പരാമർശിച്ചിട്ടില്ല.

ഏറ്റവും മോശപ്പെട്ട പ്രതിസന്ധികളെ മുന്നിൽ കാണാനും അതിനനുസരിച്ച് പരിശീലനവും യുദ്ധസന്നദ്ധതയും വർധിപ്പിക്കണമെന്ന് സൈന്യത്തോട് ഷി ജിൻപിങ് ആവശ്യപ്പെട്ടു. എല്ലാത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളും ഉടനടി ഫലപ്രദമായി കൈകാര്യം ചെയ്യുകയും ദേശീയ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ ദൃഢനിശ്ചയത്തോടെ സംരക്ഷിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കാശ്മീർ അതിർത്തിയിൽ നുഴഞ്ഞു കയറാനായി തീവ്രവാദികളെ റെഡിയാക്കി നിർത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ. എന്നാൽ ഇന്ത്യയുടെ അതിശക്തമായ ഇടപെടൽ കാരണം ഇതിന് കഴിയുന്നില്ല. ഭീകരർക്കെതിരെ കാശ്മീരിൽ അതിശക്തമായ നടപടികൾ തുടരുകയും ചെയ്യുന്നു. ഇതോടെ പാക്കിസ്ഥാന്റെ അട്ടിമറി നീക്കങ്ങൾ നടക്കാതെ പോകുന്നു. ഈ സാഹചര്യത്തിലാണ് അതിർത്തിയിൽ ചൈന പ്രശ്നത്തിന് വരുന്നത്. കാശ്മീരിൽ നിന്ന് സൈനിക ശക്തി ഇന്ത്യ കുറയ്ക്കാനുള്ള തന്ത്രമായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്. ഇന്ത്യയുടെ ശ്രദ്ധ ചൈനീസ് അതിർത്തിയിലേക്ക് മാറ്റി നുഴഞ്ഞു കയറ്റം വീണ്ടും ഊർജ്ജിതമാക്കാനുള്ള തന്ത്രമാണ് ഇതെന്നും കരുതുന്നു. പാക്കിസ്ഥാന് എല്ലാം പിന്തുണയും നൽകുന്ന രാജ്യമാണ് ചൈന.

സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളിലേക്ക് അയ്യായിരത്തോളം സൈനികരെ എത്തിച്ച് ചൈന നിലപാട് കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യയും സേനാസന്നാഹം ശക്തമാക്കി. കിഴക്കൻ ലഡാക്ക് അതിർത്തിയോടു ചേർന്നുള്ള പാംഗോങ് ട്സോ തടാകം, ഗാൽവൻ താഴ്‌വര, ഡെംചോക് എന്നിവിടങ്ങളിൽ ഇരു സേനകളും എന്തിനും തയ്യാറായി നിൽക്കുകയാണ്. സംഘർഷാവസ്ഥ അനുനിമിഷം രൂക്ഷമാകുന്നതിനിടെ സൈനികമായി ഒരുങ്ങിയിരിക്കാൻ ഉന്നതതല ചർച്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ബിപിൻ റാവത്ത് ഉൾപ്പെടെ സേനാ മേധാവികളുമായും മോദി ചർച്ച നടത്തി.

കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നാണു സൂചനകൾ. എന്നാൽ, പോരാട്ടമികവു വർധിപ്പിക്കാനായി സേനയിലെ വികസന നടപടികളെക്കുറിച്ചു ചർച്ച ചെയ്യാൻ മുൻപേ നിശ്ചയിച്ച യോഗമാണു നടന്നതെന്ന നിലപാടിലാണു സേനാകേന്ദ്രങ്ങൾ. നേരത്തേ സേനാ മേധാവികൾ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ചർച്ച നടത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ ചൈനീസ് പൗരന്മാരെ നാട്ടിലെത്തിക്കാനും ചൈന നടപടിയാരംഭിച്ചു. ഇതും ഇന്ത്യ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ഇന്ത്യയിൽ കോവിഡിന്റെ വലിയ വ്യാപനം ഉണ്ടായിതന് കാരണം ചൈനയുടെ ഇടപെടലാണെന്നും സംശയിക്കേണ്ട സാഹചര്യമുണ്ട്.

ഡൽഹി, മുംൈബ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നു ഷാങ്ഹായിലേക്കു വിമാന സർവീസുകൾ നടത്തും. രോഗലക്ഷണങ്ങളുള്ളവരെ കൊണ്ടുപോകില്ല. ലഡാക്കിനു സമീപത്തായി ചൈന വ്യോമതാവളം വികസിപ്പിക്കാൻ തുടങ്ങി. പാംഗോങ് തടാകത്തിൽ നിന്നും 200 കിലോമീറ്റർ അകലെയാണ് ചൈന വിമാനത്താവളം നിർമ്മിക്കുന്നത്. ഉപഗ്രഹ ചിത്രത്തിൽ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനിടെ, ഏതാനും സൈനികരെ ചൈന തടവിലാക്കിയെന്ന റിപ്പോർട്ടുകൾ ഇന്ത്യ തള്ളി. അതിർത്തിയിൽ കൂടുതൽ സൈനികരെ പാർപ്പിക്കാൻ ചൈന 80 ടെന്റുകൾ നിർമ്മിച്ചതിന്റെയും സേനാവാഹനങ്ങൾ അവിടേക്കു നീങ്ങുന്നതിന്റെയും ഉപഗ്രഹ ദൃശ്യങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
മോനിഷിനും എനിക്കും ലീവാണ്..ഞാൻ ബിരിയാണി ഉണ്ടാക്കുകയാണ് എന്ന് അവസാന കോളിൽ സന്തോഷത്തോടെ പറഞ്ഞ മകൾ ആത്മഹത്യ ചെയ്യുമെന്ന് എങ്ങനെ വിശ്വസിക്കും? മാൾട്ടയിൽ നഴ്‌സായിരുന്ന സിനി വർഗ്ഗീസിന്റെ മരണത്തിൽ കുടുംബം നൽകിയ കേസിൽ ഭർത്താവ് മോനിഷ് അറസ്റ്റിൽ; പ്രതിക്കെതിരെ പത്തനംതിട്ട പൊലീസ് ചുമത്തിയത് ആത്മഹത്യാ പ്രേരണാ കുറ്റം; സിനിയുടെ മരണം ഫെബ്രുവരിയിൽ
നടൻ സിദ്ദിഖുമൊത്ത് ഞാൻ അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചത് കാണാനിടയായി; ഡബ്‌ള്യു.സി.സിയുടെ മൂല്യങ്ങളെ എതിർക്കുന്നവരുമായി, തൊഴിൽപരമായി സഹകരിക്കാൻ ഞങ്ങൾ നിർബന്ധിതരാകാറുണ്ടെന്നാണ് വിധു പറഞ്ഞതെങ്കിലും, തലക്കെട്ടുകളിൽ പലപ്പോഴും വിധു എന്നെ കുറ്റപ്പെടുത്തുന്നു; ഞാൻ വിധുവിനെ വിളിക്കുകയും, മെസേജ് ചെയ്യുകയും, ഇതിനായി മുൻപ് അയച്ച മെസ്സേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു; ആരോപണങ്ങൾക്ക് മറുപടിയുമായി പാർവതി തിരുവോത്ത്
കോവിഡ് നിരീക്ഷണത്തിലാക്കാൻ ആളെയും കൊണ്ട് ആരോഗ്യപ്രവർത്തകർ വന്നപ്പോൾ ഒരു മുറി അകത്ത് നിന്നും പൂട്ടിയ നിലയിൽ; അകത്തുള്ളവരുടെ പമ്മലും പരുങ്ങലും കണ്ടപ്പോൾ പുറത്തുള്ളവർക്ക് കാര്യം പിടികിട്ടി; രഹസ്യ സല്ലാപം നടന്നത് തൊടുപുഴയിലെ പെയ്ഡ് ക്വാറന്റൈൻ കേന്ദ്രത്തിൽ; യുവതിക്കും യുവാവിനും എതിരെ കേസെടുത്ത് പൊലീസ്
രാഹുൽ ബ്രിഗേഡിലെ മറ്റൊരു യുവതുർക്കി കൂടി കൂടൊഴിയുമോ? ആരെയും കേൾക്കാൻ സോണിയയും രാഹുലും സന്നദ്ധരെന്ന് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും സച്ചിൻ പൈലറ്റിനെ നേരിട്ട് കാണാതെ ഹൈക്കാൻഡ്; ജയ്പൂരിൽ നാളെ വീണ്ടും രാജസ്ഥാൻ കോൺഗ്രസ് പാർട്ടിയുടെ നിയമസഭാകക്ഷിയോഗം; റിസോർട്ടിൽ എംഎൽഎമാരെ ഒളിപ്പിച്ച് ഗെലോട്ടിന്റെയും പൈലറ്റിന്റെയും ബലാബലം നോക്കൽ; എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് ബിജെപി; ഒരുസംസ്ഥാനം കൂടി കോൺഗ്രസിന് നഷ്ടമാകുമോ?
പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് എത്തിയപ്പോൾ അടുത്തത് ഭാര്യയുമായി; നോർത്ത് വിർജീനയയിലെ വീട്ടിൽ നടക്കുന്നത് ഭാര്യയും വൈദികനും ഒത്തുചേർന്ന മദ്യപാനവും കാമകേളികളും; ചോദ്യം ചെയ്തപ്പോൾ വന്നത് പൊലീസ് കേസും വിവാഹമോചനത്തിനുള്ള നോട്ടീസും; ബ്രെയിൻ സർജറി കഴിഞ്ഞു വീൽ ചെയറിലായ അവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയപ്പോൾ അനങ്ങാതെ സഭാ നേതൃത്വം; ആലഞ്ചേരി പിതാവ് ഇടപെടണമെന്നു ആവശ്യം; സീറോ മലബാർ സഭയെ വെട്ടിലാക്കി അമേരിക്കൻ ലൈംഗികാപവാദ പരാതി
സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഒളിമ്പ്യൻ ബോബി അലോഷ്യസുമായി ബന്ധമെന്ത്? ട്വന്റി ഫോർ ന്യൂസ് പടച്ചുവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്കെതിരായ വാർത്ത ശ്രീകണ്ഠൻ നായരുടെ പ്രതികാര ബുദ്ധിയോ? ഫ്ളവേഴ്സ് ടിവിയെ വിമർശിച്ച മറുനാടനെതിരെ വ്യാജ വാർത്ത നൽകി ബ്രേക്കിങ് സൃഷ്ടിക്കുന്ന വികടമാധ്യമബുദ്ധിയോ ? ബോബി അലോഷ്യസ് വിവാദത്തിൽ മറുനാടൻ പത്രാധിപരുടെ മറുപടി
ക്ഷേത്രാചാരങ്ങളെപ്പറ്റി ഒരു ചുക്കും അറിയാത്ത ആളുകൾ രാഷ്ട്രീയ താൽപര്യ പ്രകാരം ഭരണം നടത്തി വിശ്വാസികളെ വെല്ലുവിളിക്കുന്നു; ഇന്ത്യാ ഗവൺമെന്റുമായി തിരുവിതാംകൂർ രാജാവ് ഒപ്പിട്ട കവനന്റിന് ഇന്നും വിലയുണ്ട്; മതേതരത്വത്തിന്റെ പേര് പറഞ്ഞ് ക്ഷേത്രങ്ങളെ തകർക്കാനുള്ള ഗൂഢാലോചന തുടരുന്നു; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് സർക്കാരിനെതിരേ ആഞ്ഞടിച്ച് പന്തളം കൊട്ടാരം
ഇരുപത്തിരണ്ടാം വയസ്സിൽ ബംഗാൾ കേഡറിൽ നിന്നുള്ള ഐപിഎസ് ഓഫീസർ; ഐബിയിൽ അസി. ഡയറക്ടറും ഇന്ദിരാഗാന്ധിയുടെ സ്റ്റാഫ് അംഗവും; അച്ഛന് അനാരോഗ്യമായപ്പോൾ ടി.പി.സുന്ദരരാജൻ അവധി നൽകിയത് ഐപിഎസ് ജീവിതത്തിന്; അനന്തപുരിയിലെത്തിയപ്പോൾ ആഗ്രഹിച്ചത് പത്മനാഭസ്വാമിയുടെ അളവറ്റ നിധി സുരക്ഷിതമായിരിക്കാൻ; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുപ്രീംകോടതി വിധി വരുമ്പോൾ ഓർമ്മിക്കപ്പെടുന്നത് ഈ ഐപിഎസ് ഓഫീസറുടെ നിയമപോരാട്ടം തന്നെ
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ജോലി തേടി അബുദാബിയിൽ എത്തിയ മാരായമുട്ടത്തുക്കാരന് മുമ്പിൽ സഡൺ ബ്രേക്കിട്ട് കാർ നിന്നത് വഴിത്തിരിവായി; ടയറിന്റെ പഞ്ചറൊട്ടിക്കാൻ ഷെയ്കിനെ സഹായിച്ചത് ഒപ്പം ഇരുന്നത് ആരെന്ന് അറിയാതെ; വണ്ടി വീണ്ടും സ്റ്റാർട്ടായപ്പോൾ മലയാളിയെ കാറിൽ കയറ്റി കൊണ്ടു പോയത് രാജ കൊട്ടാരത്തിലേക്ക്; ഏൽപ്പിച്ചത് വാഹനങ്ങളുടെ പരിപാലനം; സുരേഷിന് അബുദാബിയിൽ ഉണ്ടായിരുന്നത് റെയിൻബോ ഷെയ്ക് എന്ന പിടിവള്ളി; സ്വപ്‌നാ സുരേഷിന്റെ കുടുംബം ഗൾഫിൽ ചുവടുറപ്പിച്ച കഥ
അബുദാബിയിൽ ബാർ നടത്താനെത്തിയ തിരുവനന്തപുരത്തുകാരനുമായി ആദ്യ കല്യാണം; ഭർത്താവിന്റെ നടനായ കൂട്ടുകാരനും വ്യവസായിയും മൂന്ന് ദിവസം വീട്ടിൽ താമസിച്ചപ്പോൾ തുടങ്ങിയ താളപ്പിഴ; രാഷ്ട്രീയക്കാരന്റെ മകനായ കാമുകൻ കൈവിട്ടതോടെ ജീവിതം പെരുവഴിയിലായി; എയർ ഇന്ത്യാ സ്റ്റാസിൽ ജോലി കിട്ടിയതോടെ മന്ത്രിമാർ അടക്കമുള്ള രാഷ്ട്രീയ സൗഹൃദം; കോൺസുലേറ്റിലെ എല്ലാമെല്ലാം ആയത് അറബിയിലുള്ള പ്രാവിണ്യ കരുത്തിൽ; സ്വപ്‌നാ സുരേഷ് എല്ലാം വെട്ടിപിടിച്ച കഥ
തലസ്ഥാനത്തെ ഐജിയുമായി സ്വപ്നയുടെ ഉന്മാദ നീരാട്ടെന്ന് വാർത്തകൾ; കേരള കൗമുദിയും ബി​ഗ് ന്യൂസും നൽകിയ റിപ്പോർട്ടിനെതിരെ പരാതിയുമായി ഐജി ശ്രീജിത്ത്; വാർത്തയിൽ പറയുന്ന സംഭവത്തെ കുറിച്ച് അന്വേഷിക്കണം; സത്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി വേണം; വ്യാജവാർത്തയെന്ന് തെളിഞ്ഞാൽ രണ്ടു പത്രങ്ങൾക്കുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഐജി
നെയ്യാറ്റിൻകരക്കാരന്റെ മകൾ പഠിച്ചതും വളർന്നതും അബുദാബിയിൽ; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത്; ഇംഗ്ലീഷും അറബിയും സംസാരിച്ച് ആദ്യം നേടിയത് ട്രാവൽ ഏജൻസി ജോലി; ഞൊടിയിടയിൽ പറന്നെത്തിയ് എയർ ഇന്ത്യാ സാറ്റ്സിൽ; അവിടെ നിന്ന് കോൺസുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭർത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോൾ പ്രൈസ് വാട്ടർ കൂപ്പറും ശുപാർശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വർണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ വളർച്ചാ വഴിയിൽ 'റെഡ് ബുൾ എനർജിയും'
പർദയണിഞ്ഞതും ഹെയർ സ്റ്റൈൽ മാറ്റിയതും വ്യാജ പാസ്‌പോർട്ടുമായി രാജ്യം വിടാൻ; മുടി വെട്ടിയും മീശയെടുത്തും എൻഐഎ വെട്ടിക്കാനുള്ള സന്ദീപ തന്ത്രവും വിജയിച്ചില്ല; കോവിഡുകാലത്തെ പൊലീസ് പരിശോധനകൾ വെട്ടിച്ച് ബംഗളൂരുവിൽ എത്തിയതോടെ ആത്മവിശ്വാസം കൂടി; കസ്റ്റംസിൽ നിന്ന് കേസ് എൻഐഎ ഏറ്റെടുത്തതോടെ അങ്കലാപ്പും; സ്വപ്നയെ കൂടെയിരുത്തി കാറോടിച്ച് സന്ദീപ് അതിർത്തി കടന്നത് വെറുതെയായി; അതിവേഗതയിൽ സ്വപ്‌നയും സന്ദീപും കുടുങ്ങുമ്പോൾ
ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ
സ്വപ്‌നം കാണാൻ പഠിപ്പിച്ച അബുദാബി സ്വപ്‌നയ്ക്ക് എന്നും പ്രണയങ്ങളുടെ ഉത്സവനഗരി; കൗമാരപ്രണയത്തിന് വീട്ടുകാർ നോ പറഞ്ഞപ്പോൾ വാശിയായി; പത്താം ക്ലാസിൽ പഠിക്കുമ്പോൾ അടുത്ത പള്ളിയിലെ വികാരിക്കൊപ്പം ഒളിച്ചോട്ടം; അബുദബിയിൽ നിന്ന് മുങ്ങി പൊങ്ങിയത് മുംബൈയിൽ; ആലോചിച്ചുറപ്പിച്ചിട്ടും ഉറപ്പില്ലാതെ മൂന്നുവിവാഹങ്ങളും; ബന്ധങ്ങളുടെ തകർച്ചയിൽ തളരാതെ ഉയരങ്ങളിലേക്ക് പടികൾ കയറാൻ ഉന്നതരുമായി കൂട്ടുകെട്ടും ഉല്ലാസവും കള്ളക്കടത്തും; സ്വപ്‌ന സുരേഷിന്റെ നക്ഷത്ര ജീവിതം ഇങ്ങനെ
ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെത്തിയത് 100 കോടിയുടെ സ്വർണം; എല്ലാം നിയന്ത്രിക്കുന്നത് മുഹമ്മദ് ഫയാസും നബീൽ അബ്ദുൾ ഖാദറുമടങ്ങുന്ന മാഫിയ; ആഡംബര ബൈക്ക്-കാർ ഭ്രമത്തിൽ യുവാക്കൾ കടത്തിന്റെ കണ്ണികളാകുമ്പോൾ ചതിയിൽ കുടുക്കി പെൺകുട്ടികളെ കൊണ്ടു വരുന്നത് സെക്‌സ് റാക്കറ്റ്; ടിവി ആങ്കർമാരും എയർഹോസ്റ്റസുകളും ഇരകൾ; ലോബിക്ക് സംരക്ഷണം ഒരുക്കുന്നത് കേരളത്തിലെ പാർട്ടി ഉന്നതന്റെ മകൻ; സ്വർണ്ണക്കടത്തിലെ ദുബായ് ബന്ധത്തിന് ബ്രേക്ക് ദ ചെയ്ൻ അനിവാര്യമാകുമ്പോൾ
നഗ്‌നതയും ലൈംഗികതയും അല്ലെങ്കിൽ ചുംബനം പോലും പോൺ സൈറ്റുകളിൽനിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ്; നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിർബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്; മക്കൾക്ക് ചിത്രം വരക്കാൻ ന​ഗ്നശരീരം വിട്ടുനൽകി രഹ്ന ഫാത്തിമ; വീഡിയോ കാണാം..
ഇവിടെ ഉഭയസമ്മതത്തോടെ ഏത് പുരുഷനും ഏത് സ്ത്രീയുമായി പരസ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം; ജപസമയത്തും ആഹാര സമയത്തും സ്ത്രീപുരുഷന്മാർ പൂർണ്ണ നഗ്നരായിക്കും; പരസ്യമായി രതിയിൽ ഏർപ്പെടുന്നതിൽ ലജ്ജയോ അപമാനമോ തോന്നുന്നവരെ സമാജത്തിൽ നിന്നും ഒഴിവാക്കും; നഗ്നതയും ബോഡി ആർട്ടും വൻ വിവാദമാകുന്ന കേരളത്തിൽ ഇങ്ങനെയും ഒരു കമ്യൂൺ ഉണ്ടെന്ന് അറിയുക
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
കോവിഡ് ബാധിതനായ 62 കാരന്റെ ലിം​ഗം ഉദ്ധരിച്ച് നിന്നത് മണിക്കൂറുകളോളം; ഐസ് പാക്ക് വെച്ചിട്ടും പഠിച്ച പതിനെട്ടും നോക്കിയിട്ടും വഴങ്ങുന്നില്ല; നാല് മണിക്കൂറിന് ശേഷം പ്രശ്നം പരിഹരിച്ചത് രക്തധമനിയിൽ കുത്തിവയ്‌പ്പ് നൽകിയും; ലിം​ഗം മണിക്കൂറുകളോളം ഉദ്ധരിച്ച് നിന്നാൽ കോവിഡിന്റെ ലക്ഷണമാകാം എന്ന് ആരോ​ഗ്യ പ്രവർത്തകരും
യുവതി ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചത് കേട്ടാലറയ്ക്കുന്ന തെറി വിളിച്ച്; കഴിഞ്ഞ നാല് വർഷമായി പീഡനം സഹിക്കുന്നെന്ന് 33കാരൻ; ആദ്യം കേസ് നൽകിയെങ്കിലും പൊലീസ് തിരിച്ചയച്ചത് നിയമം സ്ത്രീക്ക് അനുകൂലമാണെന്ന് പറഞ്ഞ്; എഫ്ഐആർ രജിസ്റ്റർ ചെയ്തത് ദൃശ്യങ്ങൾ പുറത്ത് വന്നതോടെ; യുവതിയുടെ ക്രൂരമർദ്ദനത്തിന്റെ വീഡിയോ കാണാം..