Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചിയിൽനിന്ന് പുറപ്പെട്ടാൽ 500 കിലോമീറ്റർ കഴിയുമ്പോൾ കൽഹുധുഫ്ഷിൽ എത്തും; മലായിയിൽ എത്തുമ്പോഴേക്കും ദൂരം 700 കിലോമീറ്ററാവും; എല്ലാ ദിവസവും കേരളത്തിൽനിന്ന് മാലിദ്വീപിലേക്ക് യാത്ര ചെയ്യാം; മലയാളികളുടെ യാത്ര പ്രിയങ്കരമാക്കാൻ കൊച്ചി-മാലിദ്വീപ് ഫെറിസർവീസ് തുടങ്ങുമ്പോൾ

കൊച്ചിയിൽനിന്ന് പുറപ്പെട്ടാൽ 500 കിലോമീറ്റർ കഴിയുമ്പോൾ കൽഹുധുഫ്ഷിൽ എത്തും; മലായിയിൽ എത്തുമ്പോഴേക്കും ദൂരം 700 കിലോമീറ്ററാവും; എല്ലാ ദിവസവും കേരളത്തിൽനിന്ന് മാലിദ്വീപിലേക്ക് യാത്ര ചെയ്യാം; മലയാളികളുടെ യാത്ര പ്രിയങ്കരമാക്കാൻ കൊച്ചി-മാലിദ്വീപ് ഫെറിസർവീസ് തുടങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചിയിൽനിന്ന് അറബിക്കടലിലൂടെ മാലിദ്വീപിലേക്ക് വിനോദയാത്ര. മലയാളികളുടെ യാത്രാ പരിപാടികളിൽ ഇങ്ങനെയൊരു പരിപാടി അധികം വൈകാതെ ഇടംപിടിക്കും. മാലിദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിയും അത്തരമൊരു ഫെറി സർവീസിന് വഴിതുറന്നിടുകയാണ്. കേരളത്തിൽനിന്ന് മാലിദ്വീപിലേക്കുള്ള സഞ്ചാരവും ചരക്ക് ഗതാഗതവും സുഗമമാക്കുന്ന ഫെറി സർവീസിനെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ സ്വാഗതം ചെയ്തു.

യാത്രയ്ക്കും ചരക്കുഗതാഗതത്തിനുമായുള്ള ഫെറി സർവീസ് തുടങ്ങുന്നതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാൻ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരോട് ഇരുനേതാക്കളും ആവശ്യപ്പെട്ടു. ഇത് നടപ്പിലായാൽ, കൊച്ചിയിൽനിന്നാകും ഫെറി സർവീസ് വരിക. കൊച്ചിയിൽനിന്ന് കുൽധുഫ്ഷി വഴ്ി മാലിദ്വീപ് തലസ്ഥാനമായ മാലിിയിലേക്കായിരിക്കും ഫെറി സർവീസ്. വിനോദസഞ്ചാരത്തിനാണ് പ്രധാന്യമെങ്കിലും, ചരക്ക് ഗതാഗതത്തിലും ഇത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് കരുതുന്നത്.

700 കിലോമീറ്ററാണ് കൊച്ചിയിൽനിന്ന് മാലിിയിലേക്കുള്ള ദൂരം. കുൽധുഫ്ഷിയിലേക്ക് 500 കിലോമീറ്ററും. ഫെറി സർവീസ് തുടങ്ങുന്നതിനുള്ള ധാരണാപത്രമാണ് മോദിയും സോളിയും ഒപ്പുവെച്ചത്. ഫെറി സർവീസ് തുടങ്ങുന്ന കാര്യം ഇരുരാജ്യങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും സ്ഥിരീകരിച്ചു. ആദ്യമായാണ് മറ്റൊരു രാജ്യത്തേക്ക് യാത്രയ്ക്കും ചരക്കുഗതാഗതത്തിനുമായി ഫെറി സർവീസ് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാലിദ്വീപിനെ ഇന്ത്യയുടെ പങ്കാളിയായി നിലനിർത്തുകയെന്ന വിശാലമായ ലക്ഷ്യവും ഫെറി സർവീസ് തുടങ്ങുന്നതിന് പിന്നിൽ ഇന്ത്യക്കുണ്ട്. മാലിദ്വീപിൽ ചൈന നടത്തിയ ഇടപെടലുകൾ ഇന്ത്യക്ക് അലോസരം സൃഷ്ടിച്ചിരുന്നു. ഉറ്റ പങ്കാളിയെന്ന നിലയിൽ മാലിദ്വീപിനെ തിരിച്ചുകൊണ്ടുവരുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരത്തിലൊരു പോക്കുവരവ് ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് വിലയിരുത്തിയാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇരുരാജ്യങ്ങളിലെയും വിദേശ മന്ത്രാലയങ്ങൾ ഇതിന്റെ സാധ്യത പഠിക്കുമെന്നും വിജയ് ഗോഖലെ പറഞ്ഞു.

പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം മോദി നടത്തിയ ആദ്യ വിദേശ പര്യടനമായിരുന്നു മാലിദ്വീപിലേക്കുള്ളത്. 2018-ൽ സോളിയുടെ അധികാരമേൽക്കൽ ചടങ്ങിലും മോദി പങ്കെടുത്തിരുന്നു. കുറച്ചുകാലമായി അകന്നുനിന്നിരുന്ന മാലിദ്വീപിനെ ഇന്ത്യയുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ ഈ സന്ദർശനത്തിലൂടെ സാധിച്ചിരുന്നു. അതിന് കൂടുതൽ അരക്കിട്ടുറപ്പിക്കുന്നതാണ് ഇപ്പോഴത്തെ സന്ദർശനവും ഫെറി സർവീസെന്ന ആശയവും എന്ന് വിലയിരുത്തപ്പെടുന്നു.

അബ്ദുള്ള യമീൻ പ്രസിഡന്റായതോടെയാണ് മാലിദ്വീപ് ഇന്ത്യയിൽനിന്ന് അകന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ യമീൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാർക്ക് വിസ ഏർപ്പെടുത്തുന്നതിൽ നിയന്ത്രണം കൊണ്ടുവരികയും ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുകയും ചെയ്ത യമീൻ തന്റെ ചൈനീസ് പക്ഷപാതിത്വം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, സോളി അധികാരത്തിലെത്തിയതോടെ, മാലിദ്വീപ് ഇന്ത്യയോടുള്ള കൂറ് ഒരിക്കൽക്കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. കൊച്ചിയേയും മാലിിദ്വീപിനെയും ബന്ധിപ്പിച്ചു കൊണ്ട് ഫെറി സർവീസ് ആരംഭിക്കുന്നതും ഈ ബന്ധത്തിന് തെളിവാണ്.

കൊച്ചിയിൽ നിന്ന് മാലിിയിലേക്കും തിരിച്ചുമുള്ള പാസഞ്ചർ കം കാർഗോ സർവീസാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കൊച്ചിയിൽ നിന്ന് മാലിിയിലേക്ക് 700 കി.മീറ്ററാണ് ദൂരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാലിിദ്വീപിയൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പദ്ധതി എത്രയും വേഗം നടപ്പിലാക്കാൻ ധാരണയായിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നുവന്നു.

അയൽ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് തന്റെ ആദ്യ നയമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇബ്രാഹിം സോലിയുടെ സ്ഥാനാരോഹണത്തിൽ പങ്കെടുക്കാൻ 2018ൽ മോദി മാലിിയിലെത്തിയിരുന്നു. തങ്ങളുടെ സ്വപ്ന പദ്ധതിയായ സിൽക്ക് റോഡ് പ്രോജക്ടിനെ യാഥാർത്ഥ്യമാക്കാൻ ചൈന ലക്ഷ്യമിടുന്ന പ്രധാന പാത കൂടിയാണ് മാലിി ദ്വീപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP