Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

അമ്മാവനായ ജാങ് സോങ് തേക്കിന് കിം വധശിക്ഷ വിധിച്ചപ്പോൾ കൂടെ നിന്ന് കൈയടിച്ച സഹോദരി; അർധ സഹോദരന്റെ കൊലപാതകത്തിലും ചേട്ടന് പൂർണ്ണ പിന്തുണ; സ്വിറ്റ്‌സർലണ്ടിലെ സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ സഹോദരന്റെ അതിവിശ്വസ്ത; രാജ്യത്തെ ഇനി നയിക്കുക ഏകാധിപതിയായിരുന്ന അച്ഛന്റെ 'യോ ജാങ് രാജകുമാരി'! എതിർപ്പുമായി കുടുംബത്തിലെ പുരുഷ കേസരികളും; ഉത്തര കൊറിയയെ നയിക്കാൻ വനിത എത്തുമോ? കിമ്മിന്റെ ആരോഗ്യ നിലയിൽ അനിശ്ചിതത്വം തുടരുമ്പോൾ

അമ്മാവനായ ജാങ് സോങ് തേക്കിന് കിം വധശിക്ഷ വിധിച്ചപ്പോൾ കൂടെ നിന്ന് കൈയടിച്ച സഹോദരി; അർധ സഹോദരന്റെ കൊലപാതകത്തിലും ചേട്ടന് പൂർണ്ണ പിന്തുണ; സ്വിറ്റ്‌സർലണ്ടിലെ സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ സഹോദരന്റെ അതിവിശ്വസ്ത; രാജ്യത്തെ ഇനി നയിക്കുക ഏകാധിപതിയായിരുന്ന അച്ഛന്റെ 'യോ ജാങ് രാജകുമാരി'! എതിർപ്പുമായി കുടുംബത്തിലെ പുരുഷ കേസരികളും; ഉത്തര കൊറിയയെ നയിക്കാൻ വനിത എത്തുമോ? കിമ്മിന്റെ ആരോഗ്യ നിലയിൽ അനിശ്ചിതത്വം തുടരുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ല്ലാ മേഖലകളിലും പുരുഷന്മാരുടെ സമഗ്രാധിപത്യമാണ് ഉത്തര കൊറയയിൽ. ഇവിടേക്ക് ഒരു സ്ത്രീ ഭരണ തലപ്പത്ത് എത്തിയാൽ എങ്ങനെ ഇരിക്കും ഈ ചർച്ചയാണ് ഉത്തര കൊറിയയിലും ലോകത്തും ഇപ്പോൾ സജീവം. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങൾ പരക്കുന്നതാണ് ഇതിന് കാരണം. കിം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഏതാണ് ലോകം അംഗീകരിച്ചു കഴിഞ്ഞു. ഇതോടെ കിമ്മിന്റെ സഹോദരി ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയാകുമെന്ന ചർച്ചകൾ സജീവമായി. അപ്പോഴും അത് ഉറപ്പിക്കാനാകുന്നില്ല.

ഇളയ സഹോദരി കിം യോ ജോങ്ങിനെ രാജ്യം ഭരിക്കുന്ന വർക്കേഴ്സ് പാർട്ടിയുടെ ഉന്നത പദവിയിൽ നിയമിച്ചത് തന്നെ തന്റെ പിൻഗാമിയാണെന്ന സൂചന കിം നൽകാനായിരുന്നുവെന്ന ചർച്ചയും സജീവമാണ്. സഹോദരനെ ഭരണത്തിൽ സഹായിക്കാനായി പടിപടിയായി സഹോദരിയെ ഉയർത്തിക്കൊണ്ടുവരാനായിരുന്നു കിം ലക്ഷ്യമിട്ടത്. പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയുടെ ഡിപ്പാർട്ട്മെന്റൽ വൈസ് ഡയറക്ടർ എന്ന പദവിയാണു നൽകിയത്. കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയയിൽ കിം കുടുംബവാഴ്ചയാണ്. രാജ്യം സ്ഥാപിതമായ 1948 മുതൽ 1994 വരെ കിം ഇൽ സൂങ് ആയിരുന്നു പ്രസിഡന്റ്. നിതാന്ത പ്രസിഡന്റ് എന്നും അറിയപ്പെടുന്ന ഇൽ സൂങ്ങിന്റെ മരണശേഷം കിം ജോങ് ഇൽ (19942011) പ്രസിഡന്റായി. 2011ൽ കിം ജോങ് ഇൽ അന്തരിച്ചപ്പോഴാണു മകൻ കിം ജോങ് യുൻ അധികാരത്തിലെത്തിയത്. ഇത് തുടരുമെന്ന സൂചനയാണ് പുതിയ നിയമനവും നൽകുന്നതെന്ന വിലയിരുത്തൽ അന്ന് എത്തിയിരുന്നു. അതുകൊണ്ട് തന്നെ അവർ പിൻഗാമിയാകുമെന്ന് കരുതുന്നവർ ഏറെയാണ്.

ഉത്തരകൊറിയയുടെ വിധി തുടങ്ങുന്നതും ഒടുങ്ങുന്നതും കിം കുടുംബത്തിലാണ്. 1948ൽ രണ്ടാം ലോകയുദ്ധത്തിന് ശേഷം രാജ്യം രൂപീകൃതമായത് മുതൽ കിം കുടുംബമാണ് ഭരിക്കുന്നത്. മുത്തച്ഛനും അച്ഛനും ഒടുവിൽ കിമ്മുമടക്കം മൂന്ന് തലമുറയുടെ ഏകാധിപത്യ ഭരണത്തിന് കീഴിലായിരുന്നു രാജ്യം. 2011ൽ അച്ഛന്റെ മരണശേഷം സ്ഥാനമേറ്റപ്പോൾ കിമ്മിന്റെ ഭരണശേഷിയെക്കുറിച്ച് പലരും സംശയമുയർത്തി. എന്നാൽ 36കാരന്റെ കീഴിൽ ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ ഉത്തരകൊറിയ അമേരിക്കയ്ക്ക് കനത്തവെല്ലുവിളി ഉയർത്തി. രാജ്യത്തിന്റെ നേതാവാകാൻ അവർക്ക് ജനങ്ങളുടെ അംഗീകാരം ആവശ്യമില്ല.

എങ്കിലും കിമ്മിന്റെ സഹോദരിക്ക് കിം കുടുംബത്തിൽ നിന്നുള്ള പുരുഷകേസരികൾ അവർക്ക് വെല്ലുവിളിയാകില്ലെന്നാണ് സൂചന. കിമ്മിന്റെ മുതിർന്ന സഹോദരൻ കിം ജോങ് ചോലിന് രാഷ്ട്രീയത്തേക്കാളേറെ ഗിറ്റാർ വായനയോടാണ് കമ്പം. ഇക്കാരണത്താൽ തന്നെയാണ് സൗമ്യ സ്വഭാവക്കാരനായ ചോലിനെ മാറ്റിനിർത്തി അച്ഛൻ കിം ജോങ് ഉന്നിന് ഭരണചക്രം കൈമാറിയത്. അനന്തരവനായ കിം ഹാൻ സോൾ വിദേശത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്നതിനാൽ ആ ഭാഗത്ത് നിന്നും വെല്ലുവിളിയില്ല. കിമ്മിന് കുട്ടികളുണ്ടെന്ന് ദക്ഷിണകൊറിയൻ മാധ്യമങ്ങൾ പറയുന്നുണ്ടെങ്കിലും അവരിതുവരെ ഉത്തരകൊറിയൻ മാധ്യമങ്ങളിൽ ഔദ്യോഗികമായി രംഗപ്രവേശനം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സാദരിക്ക് സാധ്യത കൂടുന്നു.

1988ലോ 1989ലോ ജനിച്ചുവെന്ന് കരുതപ്പെടുന്ന കിം യോ ജോങ് സഹോദരൻ കിം ജോങ് ഉൻ പഠിച്ച സ്വിറ്റസർലൻഡിലെ സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അന്ന് മുതൽ നിലനിർത്തിപ്പോരുന്ന ആത്മബന്ധമാണ് അവർക്ക് സഹോദരന്റെ ഗുഡ്ബുക്കിൽ ഇടം നേടിക്കൊടുത്തത്. 2000ത്തിൽ വീണ്ടും സ്വരാജ്യത്ത് തിരിച്ചെത്തിയെങ്കിലും പിതാവിന്റെ മരണവേളയിൽലാണ് അവരെ സ്വന്തം ജനത ആദ്യമായി തിരിച്ചറിഞ്ഞത്. ശേഷം വർക്കേഴ്‌സ് പാർട്ടിയുടെ പ്രൊപഗാൻഡ ആൻഡ് അജിറ്റേഷൻ വിഭാഗത്തിന്റെ തലപ്പത്തെത്തി. കിമ്മിന്റെ ഇമേജ് ബിൽഡിംഗിന് പിന്നിൽ സഹോദരിയാണെന്ന് കരുതുന്നവുരും ഉണ്ട്.

കിം യോ ജാങ്ങിനെ 'യോ ജാങ് രാജകുമാരി' എന്നാണ് മുൻ ഏകാധിപതിയും പിതാവുമായ കിം ജോങ് ഇൽ വിളിച്ചിരുന്നതെന്ന് കിം ജോങ് ഉന്നിന്റെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. പിതാവിന്റെ മരണത്തെ തുടർന്ന് കിം ജോങ് ഉന്നിന് സമീപം യോ ജാങ്ങും നിൽക്കുന്നതു കണ്ടപ്പോഴാണ് യോ ജാങ്ങും കിം കുടുംബത്തിൽനിന്നുള്ളതാണെന്ന് ഉത്തരകൊറിയക്കാർ മനസ്സിലാക്കുന്നത്. വർക്കേഴ്‌സ് പാർട്ടിയിലും ഭരണകൂടത്തിലും യോ ജാങ്ങിനു സ്ഥാനങ്ങൾ കിട്ടി.

ഫാക്ടറികൾ, കൃഷിയിടങ്ങൾ, സൈനിക യൂണിറ്റുകൾ എന്നിവയെല്ലാം കിം സന്ദർശിക്കുമ്പോൾ കിം യോ ജാങ്ങും ഒപ്പമുണ്ടായിരുന്നു. രാജ്യാന്തര വേദികളിലും അവർ സജീവ സാന്നിധ്യമായി. രക്തബന്ധത്തിനു പ്രാധാന്യം നൽകുന്ന കൊറിയ വർക്കേഴ്‌സ് പാർട്ടിയുടെ നയം കിം യോ ജാങ്ങിന് അനുകൂലമാകുമെന്നും സൂചനയുണ്ട്.കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അയച്ച കത്തിനു മറുപടി നൽകിയത് കിം യോ ജാങ്ങായിരുന്നു.

ഒരുവനിതയെ നേതാവാക്കുന്നതിൽ ഉത്തരകൊറിയയിൽ യാതൊരു തടസവുമില്ല. ലോകത്ത് പുരുഷാധിപത്യത്തിന് കേൾവികേട്ട രാഷ്ട്രമാണെങ്കിലും ഭരണ ഘടന പ്രകാരം സ്ത്രീകൾക്ക് തുല്യ പദവിയും അവകാശവും വിഭാവനം ചെയ്യുന്നുണ്ട്. ഇത് കിമ്മിന്റെ സഹോദരിക്ക് നേട്ടമാകും. എന്നാൽ കിം യോ ജാങ് ഭരണത്തിലേക്ക് വരരുതെന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. ആൺപെൺ വ്യത്യാസത്തെക്കാൾ ഉത്തര കൊറിയയിൽ രക്തബന്ധത്തിനായിരിക്കും പ്രാധാന്യമെന്നാണ് വിലയിരുത്തൽ. യോ ജാങ്ങിന്റെ റോൾ എന്നതു പരമാവധി ഒരു റീജന്റ് സ്ഥാനം വരെയായിരിക്കുന്ന വിലയിരുത്തൽ സജീവമാണ്. പുരുഷ മേധാവിത്വമുള്ള ഭരണകൂടം എന്നതു കൂടാതെ ഉത്തരകൊറിയയിലെ സാധാരണക്കാരും ഒരു വനിതാ നേതാവിനെ അംഗീകരിക്കില്ലെന്ന വിലയിരുത്തലും സജീവമാണ്.

2011 ൽ പിതാവിന്റെ മരണത്തോടെ കിം ജോങ് ഉൻ ഉത്തരകൊറിയയിൽ ഭരണമേറ്റു. പിന്നീച് കൃത്യമായ മേധാവിത്തം ഉറപ്പിച്ച കിം എതിരാളികളാകുമെന്നു തോന്നിയവരെയെല്ലാം അടിച്ചമർത്തി. സ്വന്തം അമ്മാവനായ ജാങ് സോങ് തേക്കിന് കിം വധശിക്ഷയാണു വിധിച്ചത്. കിമ്മിന്റെ നാടുകടത്തപ്പെട്ട അർധ സഹോദരൻ മലേഷ്യയിൽ വച്ചു കൊല്ലപ്പെട്ടു. ഇതിനെല്ലാം കിമ്മിന് കരുത്തായത് സഹോദരിയുടെ പിന്തുണയാണെന്നും സൂചനകളുണ്ട്. കിം കുടുംബത്തിലെ രക്തബന്ധമായതുകൊണ്ടു തന്നെ കിം യോ ജാങ്ങിന് ജനങ്ങൾക്കിടയിൽ സ്വീകാര്യതയുണ്ടാകുമെന്ന വിലയിരുത്തലും സജീവമാണ്. കിം ജോങ് ഉന്നിന് പത്തുവയസ്സുള്ള ഒരു മകനുണ്ടെന്ന് ദക്ഷിണ കൊറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കിമ്മിന്റെ മറ്റു മക്കളെക്കുറിച്ചൊന്നും എവിടെയും പരാമർശങ്ങളില്ല. അതേസമയം ഉത്തരകൊറിയയുടെ സ്ഥാപകനായ കിം ഇൽ സങ്ങിന്റെ മകൻ കിം പ്യോങ് ഇൽ ആണ് കിം ജോങ് ഉന്നിന്റെ പിൻഗാമിയാകാൻ സാധ്യതയെന്ന വിലയിരുത്തലുമുണ്ട്. നയതന്ത്ര ഉദ്യോഗസ്ഥനായി നാൽപത് വർഷം വിദേശരാജ്യങ്ങളിൽ പ്രവർത്തിച്ച കിം പ്യോങ് ഇൽ കഴിഞ്ഞ വർഷമാണ് ഉത്തരകൊറിയയിൽ തിരിച്ചെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP