Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: നീരസം മറക്കാതെ അയവില്ലാത്ത നിലപാടുമായി ചൈന വീണ്ടും; അടുപ്പക്കാരായ പാക്കിസ്ഥാനെ കൈവിടാതെ പുതിയ നീക്കം; കശ്മീർ വിഷയത്തിൽ സുരക്ഷാസമിതിയിൽ രഹസ്യചർച്ച ആവശ്യപ്പെട്ട് കത്ത്; ഉടൻ യോഗം ചേരാൻ സമിതി അദ്ധ്യക്ഷ പദവി വഹിക്കുന്ന പോളണ്ടിന് മേൽ സമ്മർദ്ദം; യോഗം വെള്ളിയാഴ്ച നടക്കുമെന്നും സൂചന; ആഭ്യന്തര വിഷയമെന്ന വാദത്തിൽ മുറുകെ പിടിച്ച് ഇന്ത്യ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: നീരസം മറക്കാതെ അയവില്ലാത്ത നിലപാടുമായി ചൈന വീണ്ടും; അടുപ്പക്കാരായ പാക്കിസ്ഥാനെ കൈവിടാതെ പുതിയ നീക്കം; കശ്മീർ വിഷയത്തിൽ സുരക്ഷാസമിതിയിൽ രഹസ്യചർച്ച ആവശ്യപ്പെട്ട് കത്ത്; ഉടൻ യോഗം ചേരാൻ സമിതി അദ്ധ്യക്ഷ പദവി വഹിക്കുന്ന പോളണ്ടിന് മേൽ സമ്മർദ്ദം; യോഗം വെള്ളിയാഴ്ച നടക്കുമെന്നും സൂചന; ആഭ്യന്തര വിഷയമെന്ന വാദത്തിൽ മുറുകെ പിടിച്ച് ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എല്ലാ കാലത്തും പാക്കിസ്ഥാനോട് അടുത്ത് നിൽക്കുന്ന ചൈന വീണ്ടും ഇന്ത്യക്കെതിരെ നീങ്ങുന്നു. കശമീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിൽ, പാക്കിസ്ഥാൻ യുഎൻ സുരക്ഷാ സമിതിക്ക് കത്തയച്ചതാണ് ചൈന ഏറ്റുപിടിച്ചത്. വിഷയത്തിൽ രഹസ്യചർച്ച വേണമെന്നാണ് ആ രാഷ്ട്രത്തിന്റെ ആവശ്യം. സുരക്ഷാ സമിതി അദ്ധ്യക്ഷത വഹിക്കുന്ന പോളണ്ടിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഈ രഹസ്യയോഗം പെട്ടെന്ന് തന്നെ ചേർന്നേക്കും. മിക്കവാറും വെള്ളിയാഴ്ച യോഗം ചേരുമെന്നും സൂചനയുണ്ട്. അടച്ചിട്ട മുറിയിൽ ജമ്മു-കശ്മീർ വിഷയം സുരക്ഷാ സമിതി ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് ജോവന്ന വ്രോണെക്ക പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. യോഗം മിക്കവാറും 16ന് നടന്നേക്കും. ആർട്ടിക്കിൾ 370 റദ്ദാക്കിയത് ആഭ്യന്തര വിഷയമാണെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന് മുമ്പാകെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. പാക്കിസ്ഥാൻ യാഥാർഥ്യം അംഗീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇതംഗീകരിക്കാൻ പാക്കിസ്ഥാൻ തയ്യാറായില്ല. സുരക്ഷാ സമിതിയുടെ അടിയന്തരയോഗം ഈ വിഷയം ചർച്ച ചെയ്യണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ സുരക്ഷാസമിതിയിൽ ചർച്ച നടക്കുന്നത് നയതന്ത്രതലത്തിൽ നാഴികകല്ലാകുന്ന നേട്ടമാകും, ഇത് രണ്ട് രാഷ്ട്രങ്ങൾ തമ്മിലുള്ള ഒരുതുണ്ട് ഭൂമിയുടെ വിഷയമല്ലെന്നും മാനുഷികതയുടെ പ്രശ്‌നമാണെന്നും ലോകം അറിയണമെന്നും ഖുറേഷി സർക്കാരിന്റെ പിടിവിയോട് പറഞ്ഞു.

ചൈന പോളണ്ടിനോട് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റ് സുരക്ഷാസമിതി അംഗങ്ങളുടെ താൽപര്യം കൂടി കണക്കിലെടുത്തായിരിക്കും തീയതിയും സമയവും നിശ്ചയിക്കുക. പാക്കിസ്ഥാന്റെ സ്ഥിരം പ്രിതിനിധി മലേഹ ലോധി വഴിയാണ് വ്രോണെക്കയ്ക്ക് ഖുറേഷി കത്ത് കൈമാറിയത്. ഈ കത്ത് എല്ലാ സമിതി അംഗങ്ങൾക്കും കൈമാറുമെന്നും ഖുറേഷി പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ഖുറേഷി ബീജിങ്ങിലെത്തി ചൈനീസ് നേതൃത്വവുമായി സുരക്ഷാ സമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കുന്നത് ചർച്ച നടത്തിയിരുന്നു. ചൈന തങ്ങളെ പൂർണമായി പിന്തുണച്ചുവെന്നും ഖുറേഷി വ്യക്തമാക്കിയിരുന്നു. ന്യൂയോർക്കിലെ പാക്കിസ്ഥാൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി ന്യൂയോർക്കിൽ ചൈനീസ് ഉദ്യോഗസ്ഥർ ഇക്കാര്യം മുന്നോട്ട് നീക്കാൻ ചർച്ചകൾ നടത്തി വരികയാണ്. ഡയറക്ടർ ജനറൽ തലത്തിൽ ഇരുരാഷ്ട്രങ്ങളും ഇക്കാര്യത്തിനായി പ്രധാന ആളുകളെ നിയോഗിച്ചിട്ടുണ്ട്. യുഎൻ പ്രമേയങ്ങൾക്കനുസൃതമായി പ്രശ്‌നം പരിഹരിക്കണമെന്നതാണ് ചൈനയുടെ താൽപര്യമെന്നും ഖുറേഷി പറഞ്ഞിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചത് ആഭ്യന്തര കാര്യമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുമ്പോഴും ചൈന അയഞ്ഞിട്ടില്ല. ഇന്ത്യയുടേത് ഏകപക്ഷീയവും തിരക്കിട്ടുള്ളതുമായ തീരുമാനമായിട്ടാണു ചൈന വിലയിരുത്തുന്നത്.'ഇന്ത്യയുടെ ഔന്നത്യത്തിനു ചേർന്ന നടപടിയല്ല' ഇതെന്ന് ഉന്നത ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥൻ പറഞ്ഞു. അതിർത്തിയിലെ സംഘർഷം വർധിപ്പിക്കാനും ഭാവിയിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനും ഇതു വഴിവയ്ക്കുമെന്നു ചൈന വിലയിരുത്തുന്നു.

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലെത്തുന്നതിനു മുന്നോടിയായി വിദേശ കാര്യമന്ത്രി എസ് ജയശങ്കർ ചൈനയിലെത്തിയിരുന്നു. അതേ സമയം ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷീ ജിൻപിങ് രണ്ടാമത്തെ അനൗദ്യോഗിക കൂടിക്കാഴ്ച നടത്താനിരിക്കുകയാണ് കശ്മീർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിക്കുന്നതിനായി പാക്കിസ്ഥാൻ ചൈനയുടെ സഹായം തേടിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ജയശങ്കറിന്റെ ചൈനീസ് സന്ദർശനം. നിലവിൽ യു എൻ ഇന്ത്യയ്ക്കാണ് പിന്തുണ അറിയിച്ചിരിക്കുന്നത്. ചൈനയും കൈവിട്ടാൽ കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെടുമായിരുന്നു. .

ഇന്ത്യ അതിർത്തികൾ മാറ്റി വരയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ചൈനയുടെ ആശങ്കകൾ അസ്ഥാനത്താണെന്നുമാണ് ജയശങ്കർ കൂടിക്കാഴ്ചയിൽ പറഞ്ഞത്. പുതിയ തീരുമാനം നയതന്ത്രണ രേഖയെ ബാധിക്കുന്നതല്ല. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നടപടികൾ ഉണ്ടായിട്ടും ഇന്ത്യ സംയമനം പാലിക്കുകയാണുണ്ടായത്. തീവ്രവാദ മുക്തമായ അന്തരീക്ഷത്തിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനാണ് ഇന്ത്. പ്രാധാന്യം നൽകുന്നത്, ജയശങ്കർ പറഞ്ഞു. ഏതായാലും തങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ കൈവിടാൻ ചൈന ഒരുക്കമല്ലെന്നാണ് പുതിയ നീക്കം നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP