Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാബൂളിലെ ഇരട്ട സ്‌ഫോടനം; മരണം 40 ആയി; കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും; ചാവേർ സ്‌ഫോടനത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ എന്ന് താലിബാൻ; തങ്ങളുടെ ആൾക്കാരും കൊല്ലപ്പെട്ടെന്നും വക്താക്കൾ; പരിക്കേറ്റവരിൽ യുഎസ് സൈനികരും; രക്ഷാദൗത്യം ആശങ്കയിൽ; ഭീകരതയിൽ അമർന്ന് അഫ്ഗാനിസ്ഥാൻ

കാബൂളിലെ ഇരട്ട സ്‌ഫോടനം; മരണം 40 ആയി; കൊല്ലപ്പെട്ടവരിൽ കുട്ടികളും സ്ത്രീകളും;  ചാവേർ സ്‌ഫോടനത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ എന്ന് താലിബാൻ; തങ്ങളുടെ ആൾക്കാരും കൊല്ലപ്പെട്ടെന്നും വക്താക്കൾ; പരിക്കേറ്റവരിൽ യുഎസ് സൈനികരും; രക്ഷാദൗത്യം ആശങ്കയിൽ; ഭീകരതയിൽ അമർന്ന് അഫ്ഗാനിസ്ഥാൻ

ന്യൂസ് ഡെസ്‌ക്‌

കാബൂൾ:അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നടന്ന ഇരട്ട ചാവേർ സ്‌ഫോടനങ്ങൾക്കു പിന്നിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താക്കളും സ്ഥിരീകരിച്ചു. ഐഎസിന്റെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നതായി താലിബാന്റെ പ്രസ്താവനയിൽ പറയുന്നു.

ആകെ 20 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്.

അതേ സമയം ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് 40 ൽ അധികം പേർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 120 ൽ അധികംപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ യുഎസ് സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവിരം. തങ്ങളുടെ പൗരന്മാർക്കാർക്കും പരിക്കുകളില്ലെന്ന് ബ്രിട്ടന്റെ ഭാഗത്തു നിന്ന് സ്ഥരീകരണമുണ്ടായി.

കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉള്ളതായി റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലേയ്ക്ക് പ്രവേശിക്കാനായി കാത്തുനിന്നവരുടെ ഇടയിൽ സഫോടനം നടക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ കൂടുതലും അഫ്ഗാൻ പൗരന്മാരാകാനാണ് സാധ്യത.



താലീബാനും ഐഎസും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സ്ഫോടനം എന്നാണ് താലീബൻ പറയുന്നത്. വിമാനത്താവളം ലക്ഷ്യമിട്ട് ചാവേർ ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യന്വേഷണ ഏജൻസികൾ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്‌ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. 30 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. ഇവരിൽ എത്ര പേരുടെ നില ഗുരുതരമാണെന്ന് വ്യക്തമല്ല.

പരിക്കേറ്റവരിൽ അഞ്ച് അമേരിക്കൻ സൈനികരുണ്ട്. മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ ഇന്നലെ ആക്രമണം നടക്കുമെന്നാണ് വിവരം നൽകിയത്. എന്നാൽ ഇന്നാണ് ആക്രമണം നടന്നിരിക്കുന്നത്.

വിമാനത്താവളത്തിന് പുറത്തുനടന്ന സ്‌ഫോടനങ്ങളെ താലിബാൻ 'ഭീകര പ്രവർത്തനം' എന്ന് വിശേഷിപ്പിച്ചു. ഭീകരാക്രമണത്തെക്കുറിച്ച് ഐഎസ്, യുഎസിന് വിവരങ്ങൾ നൽകിയിരുന്നെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. 'രാജ്യാന്തര സമൂഹത്തോട് താലിബാൻ പ്രതിജ്ഞാബദ്ധരാണ്. ഭീകരരർക്ക് അവരുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാൻ അനുവദിക്കില്ല' അദ്ദേഹം പറഞ്ഞു.



വ്യാഴാഴ്ച വൈകിട്ട് നടന്ന സ്‌ഫോടനങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുഎസ് സൈന്യത്തിലെ അംഗങ്ങൾക്കും പരുക്കേറ്റതായാണു റിപ്പോർട്ട്. താലിബാന്റെ ക്രൂരമായ ഭരണത്തിൽനിന്നു രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികൾ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴാണ് സ്‌ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും ഒരു ഹോട്ടലിന് തൊട്ടുമുന്നിലുമായിരുന്നു സ്‌ഫോടനം.

യുഎസും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് സ്‌ഫോടനങ്ങളുണ്ടായത്. സ്‌ഫോടനങ്ങളെ തുടർന്ന്, അമേരിക്കൻ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ കാബൂളിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. അടിയന്തരമായി പ്രദേശം വിട്ടുപോകാൻ ഫ്രഞ്ച് സർക്കാരും പൗരന്മാർക്കു നിർദ്ദേശം നൽകി. കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ആക്രമണം ഐഎസ് നടത്തിയതാണെന്നു വിശ്വസിക്കുന്നതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


ഈ സാഹചര്യത്തിൽ അഫ്ഗാനിലെ സ്ഥിതിഗതികൾ ലോകമനസാക്ഷിയുടെ മുന്നിൽ കൂടുതൽ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളാവുകയാണ്. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റവും താലിബാന്റെ മുന്നേറ്റവുമായിരുന്നു ഇതുവരെയെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം കൂടിയായതോടെ അഫ്ഗാനിസ്ഥാൻ ഭീകരരുടെ പിടിയിൽ പൂർണമായും അകപ്പെട്ടുവെന്ന് വ്യക്തമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP