Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ

ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ കാനഡയുമായി ഇടയുമ്പോൾ ആഗോള തലത്തിൽ ആശങ്ക ശക്തമാണ്. നയതന്ത്രജ്ഞരെ പുറത്താക്കുന്ന തലം വരെ വിഷയം എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഏറ്റവും വഷളായ അവസ്ഥിലാണ്. അടുത്തകാലത്ത് ഇന്ത്യയിൽ അമൃത്പാൽ സിങ്ങിന്റെ അറസ്റ്റ്, സിഖ്‌സ് ഫോർ ജസ്റ്റിസ് സംഘടന ഖലിസ്ഥാൻ സംബന്ധിച്ച് വിദേശ സിഖുകാർക്കിടയിൽ അഭിപ്രായവോട്ടെടുപ്പിനു നടത്തിയ നീക്കം എന്നിവയുടെ പശ്ചാത്തലത്തിലാണ് വിഷയം പ്രധാനമായും ഉയർന്നുവന്നത്.

ഖലിസ്ഥാൻ വിഘടനവാദികൾ ബ്രിട്ടനിലും ഓസ്‌ട്രേലിയയിലും യുഎസിലും ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങൾക്കുനേരെ അക്രമം നടത്തിയിരുന്നു. ഇന്ത്യയുടെ പ്രതിഷേധത്തെത്തുടർന്നു കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനും അഭിപ്രായവോട്ടെടുപ്പ് തടയാനും അവിടത്തെ ഭരണകൂടങ്ങൾ ശ്രദ്ധിച്ചു. എന്നാൽ, കാനഡ ഇന്ത്യയോട് മുഖംതിരിച്ചു നിൽക്കുകയായിരുന്നു. ഇതിന് കാരമായത് കാനഡയിലെ സിഖ് വംശജരുടെ രാഷ്ട്രീയ ശക്തിയായിരുന്നു.

16 ലക്ഷം ഇന്ത്യൻ വംശജർ കനേഡിയൻ ജനസംഖ്യയുടെ 3 ശതമാനത്തോളം സിഖ് വംശജരാണ്. അതേസമയം ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇന്ത്യയ്ക്ക് എപ്പോഴും തണുത്ത സ്വീകരണമാണ് ലഭിച്ചത്. സിഖ് തീവ്രവാദികൾക്കു രാഷ്ട്രീയസ്വാതന്ത്ര്യം നൽകുന്നതായിരുന്നു ഇതിന് കാരണം. ഏതു തരം വിഘടനവാദവും പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയ്ക്കു സ്വീകാര്യമല്ലെന്ന് ഏതാനും ആഴ്ചമുൻപു വിദേശകാര്യമന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയിരുന്നു.

ഇതെല്ലാമായിട്ടും, ജി20 സമ്മേളനത്തിനിടെ, മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ട്രൂഡോ ആരോപണരീതിയിൽ നിജ്ജാർ വധം എടുത്തിട്ടതാണ് വിഷയം കൂടുതൽ വഷളാകാൻ ഇടയാക്കിയത്. ഇത് ഇന്ത്യയ്ക്ക് ഒട്ടും രസിച്ചില്ല. ജി20 അതിഥികൾക്കിടയിൽ ഇതോടെ ട്രൂഡോ ഒറ്റപ്പെട്ടു. അതിനിടെ വിമാനം കേടായി രണ്ട് ദിവസം  തങ്ങേണ്ടി വന്നതോടെ ഇതിന്റെ പേരിലും അദ്ദേഹം രാഷ്ട്രീയ എതിർപ്പുകൾ നേരിടേണ്ടി വന്നു. ഇപ്പോഴത്തെ വിഷയം തന്റെ പ്രതിച്ഛായ മങ്ങുന്നു എന്ന തിരിച്ചറിവിൽ നിന്നുമാണ്.

കാനഡയിൽ മടങ്ങിയെത്തിയ ഉടൻ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ നിർത്തിവയ്ക്കാനും നിജ്ജാർ വധം സംബന്ധിച്ച് പാർലമെന്റിൽതന്നെ ആരോപണമുയർത്താനും ഇതും കാരണമായിട്ടുണ്ടാകാം എന്നാണ് നിരീക്ഷണം. അതേസമയം കാനഡയുടെ മണ്ണിൽ ഒരു കനേഡിയൻ പൗരനെ കൊലപ്പെടുത്തുന്നതിൽ ഒരു വിദേശ സർക്കാരിന്റെ ഏത് ഇടപെടലും രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് ട്രൂഡോ പറഞ്ഞു. ജി20 ഉച്ചകോടിക്കെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിഷയം നേരിട്ട് ഉന്നയിച്ചിരുന്നു. നിജ്ജാറിന്റെ മരണത്തിനു പിന്നാലെ കാനഡയിലുള്ള പല ഇന്ത്യക്കാരും നീരസത്തിലും ഭയത്തിലുമാണ് കഴിയുന്നത്. കുറ്റക്കാരെ കണ്ടെത്താനായി അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, കനേഡിയൻ പ്രധാനമന്ത്രിയുടെയും വിദേശകാര്യമന്ത്രിയുടെയും ആരോപണങ്ങൾ അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാനഡ അഭയം നൽകിയ ഖലിസ്ഥാനി ഭീകരർ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ. ഖലിസ്ഥാൻ വിഷയത്തിൽ കനേഡിയൻ സർക്കാർ നടപടിയെടുക്കാതിരിക്കുന്നതു ദീർഘകാലമായുള്ള പ്രശ്‌നമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ കനേഡിയൻ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞതാണെന്നും ഇന്ത്യ പ്രതികരിച്ചു.

ഇപ്പോൾ ഇന്ത്യയുെട മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ ആയിട്ടുണ്ട്. അതേസമയം ആഗോള തലത്തിൽ വിഷയത്തിൽ പിന്തുണ ഇന്ത്യയ്കകാാണ്. ട്രൂഡോയുടെ പ്രസ്താവനയൈ അപലപിച്ചു ലോകനേതാക്കൾ രംഗത്തുവന്നു. ട്രൂഡോയുടെ ആരോപണത്തിന്മേൽ സഖ്യരാജ്യങ്ങളായ യുഎസും ഓസ്‌ട്രേലിയയും കടുത്ത ആശങ്ക രേഖപ്പെടുത്തി. കാനഡയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്നു യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും യുഎസ് പ്രതികരിച്ചു.

തങ്ങളുടെ ആശങ്ക ഇന്ത്യ സർക്കാരിലെ ഉന്നതരെ അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രിയുടെ വക്താവ് പ്രതികരിച്ചു. ഇതേസമയം, ഇന്ത്യബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ ചർച്ചകളെ കാനഡ പ്രശ്‌നം ബാധിക്കില്ലെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ വക്താവ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP