Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയൽക്കാരന് അതേ നാണയത്തിൽ മറുപടി നൽകേണ്ട സമയമായി; ഭീകരതയും ചർച്ചയും ഒന്നിച്ചുപോവില്ല; അവരുടെ കാടത്തം നമ്മൾ കാട്ടിയില്ലെങ്കിലും ശക്തമായി തിരിച്ചടിക്കണം; നമ്മുടെ സർക്കാരിന്റെ നയം കൃത്യവും വ്യക്തവും; ഇന്ത്യ-പാക് ചർച്ച റദ്ദാക്കാനുള്ള തീരുമാനം ശരിയെന്നും സേനാമേധാവി ബിപിൻ റാവത്ത്; ഇന്ത്യയുടെ തീരുമാനം ധാർഷ്ട്യം നിറഞ്ഞതെന്ന് ഇമ്രാൻ ഖാൻ; ബിഎസ്എഫ് ജവാനെയും മൂന്നു പൊലീസുകാരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ നിലയ്ക്കുനിർത്താതെ എന്തുചർച്ചയെന്ന് ആർഎസ്എസ്

അയൽക്കാരന് അതേ നാണയത്തിൽ മറുപടി നൽകേണ്ട സമയമായി; ഭീകരതയും ചർച്ചയും ഒന്നിച്ചുപോവില്ല; അവരുടെ കാടത്തം നമ്മൾ കാട്ടിയില്ലെങ്കിലും ശക്തമായി തിരിച്ചടിക്കണം; നമ്മുടെ സർക്കാരിന്റെ നയം കൃത്യവും വ്യക്തവും; ഇന്ത്യ-പാക് ചർച്ച റദ്ദാക്കാനുള്ള തീരുമാനം ശരിയെന്നും സേനാമേധാവി ബിപിൻ റാവത്ത്; ഇന്ത്യയുടെ തീരുമാനം ധാർഷ്ട്യം നിറഞ്ഞതെന്ന് ഇമ്രാൻ ഖാൻ; ബിഎസ്എഫ് ജവാനെയും മൂന്നു പൊലീസുകാരെയും നിഷ്ഠൂരമായി കൊലപ്പെടുത്തിയവരെ നിലയ്ക്കുനിർത്താതെ എന്തുചർച്ചയെന്ന് ആർഎസ്എസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള വിദേശകാര്യമന്ത്രിതല ചർച്ച റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സേനാമേധാവി ബിപിൻ റാവത്ത് സ്വാഗതം ചെയ്തു. പാക് സൈന്യത്തിനും തീവ്രവാദികൾക്കും ചുട്ട മറുപടി നൽകാൻ സമയമായെന്നും അദ്ദഹം പറഞ്ഞു. ചർച്ചയും ഭീകരപ്രവർത്തനവും ഒന്നിച്ചുപോകില്ല. നമ്മുടെ സർക്കാരിന്റെ നയം വ്യക്തവും കൃത്യവുമാണെന്നാണ് തന്റെ വിശ്വാസം. പാക്കിസ്ഥാൻ ഭീകരവാദം എന്ന വിപത്തിനെ നിയന്ത്രിച്ചേ മതിയാവൂ, ബിപിൻ റാവത്ത് പറഞ്ഞു. ചർച്ച റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം ധാർഷ്ട്യം നിറഞ്ഞതും പ്രതികൂലവുമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശിച്ചതിന് പിന്നാലെയാണ് സേനാമേധാവിയുടെ പ്രതികരണം.

പാക് സൈന്യവും തീവ്രവാദികളും അഴിച്ചുവിടുന്ന കാടത്തരത്തിന് പകരം വീട്ടാൻ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കണം. ഒരുപക്ഷേ കാടത്തത്തിൽ കൂടിയല്ലെങ്കിൽ പോലും..അതേ നാണയത്തിൽ അവർക്ക് തിരിച്ചടി നൽകാൻ സമയമായിരിക്കുന്നു. മറുഭാഗവും ആ വേദന എന്തെന്ന് അറിയണം, അദ്ദേഹം പറഞ്ഞു.

സർക്കാരിൽ നിന്ന് സൈന്യത്തിന് പൂർണസഹകരണം ലഭിക്കുന്നുണ്ട്. ഓപ്പറേഷനുകൾ എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ പൂർണ സ്വാതന്ത്ര്യം നൽകാറുണ്ട്. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഇതിന്റെ ഫലം കാണാനുണ്ട്. എന്നാൽ, ഇന്തോ-ഫ്രാൻസ് റാഫേൽ ആയുധഇടപാടിൽ നിന്ന് അകലം പാലിക്കാൻ ബിപിൻ റാവത്ത് ശ്ര്ദ്ധിച്ചു. സൈന്യത്തിന് ആധുനിക ആയുധങ്ങൾ ആവശ്യമാണ്. ഒരുആയുധം ഉപയോഗിക്കുന്നതിന് സമയപരിധിയുണ്ടെന്നും, പുതിയ സാങ്കേതിക വിദ്യകൾ വരുമ്പോൾ, അതുനമ്മുടെ സേനയിലും ഉൾപ്പെടുത്തേണ്ടതാണെന്നുമായിരുന്നു സേനാമേധാവിയുടെ പ്രതികരണം.

ന്യൂയോർക്കിൽ യുഎൻ ജനറൽ അസംബ്ലിക്കിടെ ചർച്ച നടത്താൻ തീരുമാനിച്ച് 24 മണിക്കൂറിനകമാണ് ഇന്തോ-പാക് ചർച്ച റദ്ദാക്കിയത്.. ബിഎസ്എഫ് ജവാന്റെ തലയറുത്തതും കശ്്മീരിൽ മൂന്നു പൊലീസുകാരെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചതുമാണു ചർച്ച റദ്ദാക്കാൻ കാരണമായത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ യഥാർഥ മുഖം ലോകത്തിനു മുന്നിൽ വെളിപ്പെട്ടുവെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ്‌കുമാർ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ അർഥമില്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്്മീർ ഭീകരൻ ബുർഹാൻ വാനിയെ മഹത്വവത്കരിച്ച് പാക്കിസ്ഥാൻ പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു.

ഇന്ത്യ-പാക് ചർച്ച വേണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇമ്രാന്റെ കത്ത് വന്നത്. തുടർന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും തമ്മിൽ ചർച്ച നടത്തുന്നതിന് ഇന്ത്യ സമ്മതം അറിയിക്കുകയായിരുന്നു.

ബിഎസ്എഫ് ജവാനെ നിഷ്ഠുരമായി കൊലപ്പെടുത്തിയശേഷമായിരുന്നു ഇമ്രാന്റെ കത്ത് വന്നത്. ഇന്നലെ മൂന്നു പൊലീസുകാരെ കൊലപ്പെടുത്തിയതോടെ, പാക്കിസ്ഥാനുമായി ചർച്ച നടത്തുന്നതിനെതിരേ ആർഎസ്എസും പ്രതിപക്ഷ പാർട്ടികളും രൂക്ഷ വിമർശനമുയർത്തി. ഇതോടെ ചർച്ച റദ്ദാക്കാൻ ഇന്ത്യ തീരുമാനിച്ചു. 2016ൽ പത്താൻകോട്ട് വ്യോമതാവളത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ചർച്ച നടത്തിയിരുന്നില്ല. ഭീകരതയും ചർച്ചയും ഒരുമിച്ചു പോകില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

സമാധാനത്തിനുള്ള അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയെന്നും ഇന്ത്യാസർക്കാരിന് മേൽ ആഭ്യന്തര സമ്മർദമുണ്ടെന്നും പാക്കിസ്ഥാൻ വിമർശിക്കുകയും ചെയ്തു. ചർച്ചയിൽ നിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറിയതിൽ നിരാശയുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ സമാധാനപൂർണമായ ബന്ധം കെട്ടിപ്പടുക്കാനുള്ള ക്ഷണത്തോട് ധാർഷ്ട്യത്തോടെയാണ് ഇന്ത്യ പ്രതികരിച്ചതെന്നും ഇമ്രാൻ വിമർശിച്ചു. ദീർഘവീക്ഷണമില്ലാത്ത ചെറിയ മനുഷ്യർ വലിയ സഥാനങ്ങൾ വഹിക്കുന്നതു തന്റെ ജീവിതത്തിലുടനീളം കണ്ടിട്ടുണ്ടെന്നും ഇമ്രാൻ ട്വിറ്ററിൽ കുറിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP