Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം സ്പീക്കർ പാസാക്കിയെന്ന് അറിയിച്ചിട്ടും ഇത് അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് സിരിസേന; പ്രധാനമന്ത്രി ആരെന്നറിയാതെ ലങ്കൻ ജനത ആശയക്കുഴപ്പത്തിലായിരിക്കുമ്പോൾ ശ്രീലങ്കൻ പാർലമെന്റിൽ കയ്യാങ്കളി; പാർലമെന്റ് പിരിച്ചു വിട്ട് തിരഞ്ഞടുപ്പ് നടത്തണമെന്ന് രാജപക്ഷെ ആവശ്യപ്പെട്ടതിന് പിന്നാലെ ബഹളവുമായി പ്രതിപക്ഷ എംഎൽഎമാർ

രാജപക്ഷെയ്‌ക്കെതിരായ അവിശ്വാസ പ്രമേയം സ്പീക്കർ പാസാക്കിയെന്ന് അറിയിച്ചിട്ടും ഇത് അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് സിരിസേന; പ്രധാനമന്ത്രി ആരെന്നറിയാതെ ലങ്കൻ ജനത ആശയക്കുഴപ്പത്തിലായിരിക്കുമ്പോൾ ശ്രീലങ്കൻ പാർലമെന്റിൽ കയ്യാങ്കളി; പാർലമെന്റ് പിരിച്ചു വിട്ട് തിരഞ്ഞടുപ്പ് നടത്തണമെന്ന് രാജപക്ഷെ ആവശ്യപ്പെട്ടതിന് പിന്നാലെ ബഹളവുമായി പ്രതിപക്ഷ എംഎൽഎമാർ

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: രാഷ്ട്രീയ സാഹചര്യം ഏറെ കലുഷിതമായിരിക്കുന്നതിന് പിന്നാലെ ശ്രീലങ്കൻ പാർലമെന്റിൽ അംഗങ്ങൾ തമ്മിൽ തർക്കവും അടിപിടിയും. സംഗതി ചോരക്കളിയായി മാറുന്നതിനിടെ ഇവിടെ വച്ച് ഏതാനും എംപിമാർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് രാഷ്ട്രീയ രംഗം ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പാർലമെന്റ് പിരിച്ച് വിടമെന്നും ഇതിന് ശേഷം തിരഞ്ഞെടുപ്പ് നടത്തണമെന്നും മഹിന്ദ രാജപക്ഷെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി രാജപക്ഷെ മുന്നോട്ട് വന്നത്. എന്നാൽ തിരഞ്ഞെടുപ്പ് നടത്തണമോ എന്നത് വോട്ടിനിട്ടാണ് തീരുമാനിക്കേണ്ടതെന്ന് സ്പീക്കർ പറഞ്ഞിരുന്നു. ഇത് അംഗീകരിക്കുന്നുവെന്ന് സ്പീക്കർ കരു ജയസൂര്യ അംഗീകരിച്ചതോടെയാണ് പാർലമെന്റിൽ ബഹളം ആരംഭിക്കുകയും സംഗതി അടിപിടിയിലേക്ക് നീങ്ങുകയുമായിരുന്നു.ശക്തമായ കയ്യാങ്കളിയാണ് എംഎൽഎമാർ തമ്മിൽ ഉണ്ടായത്.

പാർലമെന്റിൽ ബഹളം രൂക്ഷമായിരിക്കുന്നതിനിടെ  സിരിസേനയെയും രാജപക്ഷെയെയും അനുകൂലിക്കുന്ന എംപിമാർ സ്പീക്കറെ വളഞ്ഞു. റനിൽ വിക്രമസിംഗെയുടെ യുഎൻപി എംപിമാർ സ്പീക്കറെ പിന്തുണച്ച് ചുറ്റും നിന്നു. ഇതോടെ ചിലർ മൈക്ക് ഊരിയെടുത്ത് സ്പീക്കറെ എറിഞ്ഞു. ഏറുകൊണ്ട ദിലും അമുനുഗാമ എംപിക്കു പരുക്കേറ്റു. സ്പീക്കറുടെ മൈക്ക് തകർക്കാനും ശ്രമമുണ്ടായി. സംഘർഷം അരമണിക്കൂറോളം നീണ്ടപ്പോൾ സ്പീക്കർ സഭ നിർത്തിവച്ചു. ഇന്നു വീണ്ടും സമ്മേളിക്കും.

പ്രധാനമന്ത്രി ആരെന്നറിയാതെ ലങ്കൻ ജനത രാജപക്ഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാസായതായി സ്പീക്കർ കരു ജയസൂര്യ പ്രസിഡന്റിനെ രേഖാമൂലം സ്പീക്കർ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്നും രാജപക്ഷെ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി.എന്നാൽ, രാജപക്ഷെ പുറത്തായതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായതായി അദ്ദേഹത്തിന്റെ പാർട്ടി അവകാശപ്പെട്ടു. 225 അംഗ സഭയിൽ 112 പേരുടെ പിന്തുണ റനിലിനുണ്ട്. ഒക്‌ബോർ 26 നാണ് റനിലിനെ പുറത്താക്കി രാജപക്ഷെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്.

രാജപക്ഷെയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5ന് പൊതുതിരഞ്ഞെടുപ്പു നടത്താൻ സിരിസേന തീരുമാനമെടുത്തു. എന്നാൽ, ഈ തീരുമാനം സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ഇതോടെയാണ്, ബുധനാഴ്ച അവിശ്വാസപ്രമേയം ചർച്ചയ്ക്കു വന്നത്.രാജപക്ഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാസായതായി സ്പീക്കർ കരു ജയസൂര്യ പ്രസിഡന്റിനെ രേഖാമൂലം സ്പീക്കർ അറിയിച്ചെങ്കിലും ഇത് അംഗീകരിക്കുന്നില്ലെന്നും രാജപക്ഷെ തന്നെയാണ് ഇപ്പോഴും പ്രധാനമന്ത്രിയെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കി.

ഇതേസമയം, രാജപക്ഷെ പുറത്തായതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായതായി അദ്ദേഹത്തിന്റെ പാർട്ടി അവകാശപ്പെട്ടു. 225 അംഗ സഭയിൽ 112 പേരുടെ പിന്തുണ റനിലിനുണ്ട്. ഒക്‌ബോർ 26 നാണ് റനിലിനെ പുറത്താക്കി രാജപക്ഷെയെയ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത്. രാജപക്ഷെയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്നുറപ്പായതോടെ പാർലമെന്റ് പിരിച്ചുവിട്ട് ജനുവരി 5ന് പൊതുതിരഞ്ഞെടുപ്പു നടത്താൻ സിരിസേന തീരുമാനമെടുത്തു. എന്നാൽ, ഈ തീരുമാനം സുപ്രീം കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ഇതോടെയാണ്, ബുധനാഴ്ച അവിശ്വാസപ്രമേയം ചർച്ചയ്ക്കു വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP