Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇസ്രയേലിനോടുള്ള അറബ് രാഷ്ട്രങ്ങളുടെ അയിത്തം മാറുന്നു; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിലെ ടെക് കമ്പനിയുമായി കരാർ ഒപ്പു വെച്ച് ഇസ്രയേൽ പ്രതിരോധ മേഖല; യുഎഇയുടെ മനസ്സുമാറ്റിയത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; വെസ്റ്റ് ബാങ്ക് കൈയടക്കലിനെതിരെ അടക്കമുള്ള രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്ന് യുഎഇ; ഇസ്രയേൽ- യുഎഇ വാണിജ്യത്തിൽ ഞെട്ടി ലോകം

ഇസ്രയേലിനോടുള്ള അറബ് രാഷ്ട്രങ്ങളുടെ അയിത്തം മാറുന്നു; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യുഎഇയിലെ ടെക് കമ്പനിയുമായി കരാർ ഒപ്പു വെച്ച് ഇസ്രയേൽ പ്രതിരോധ മേഖല; യുഎഇയുടെ മനസ്സുമാറ്റിയത് വൻ സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന; വെസ്റ്റ് ബാങ്ക് കൈയടക്കലിനെതിരെ അടക്കമുള്ള രാഷ്ട്രീയ നിലപാടുകളിൽ മാറ്റമില്ലെന്ന് യുഎഇ; ഇസ്രയേൽ- യുഎഇ വാണിജ്യത്തിൽ ഞെട്ടി ലോകം

മറുനാടൻ ഡെസ്‌ക്‌

ടെൽ അവീവ്: 1948 മെയ് 14 ആർധരാത്രിയിൽ രൂപീകൃതമായ അന്നുതൊട്ട് ഇസ്ലാമിക രാജ്യങ്ങൾ ഒത്തുചേർന്ന് തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രമാണ് ഇസ്രയേൽ. ദിവസങ്ങൾക്കുള്ളിൽ അറബ് രാഷ്ട്രങ്ങളും ഈജിപ്തും കൂടി വളഞ്ഞിട്ട് ആക്രമിച്ചിട്ടും ഒറ്റക്ക് പൊരുതി ജയച്ചത് ഈ കൊച്ചു രാഷ്ട്രമായിരുന്നു. അന്നുമുതൽ ഇക്കാലമത്രയും അറബ് രാഷ്ട്രങ്ങൾ ഈ യഹൂദരാഷ്ട്രവുമായി വാണിജ്യ ബന്ധം ഉണ്ടാക്കാറില്ല. ഇസ്രയേൽ കമ്പനികളെ ആ രാജ്യങ്ങളിൽ ഇൻവസ്റ്റ് ചെയ്യാൻ കഴിയില്ല എന്നുമാത്രമല്ല, ഇസ്രയേലിലെ ഒരു കമ്പനിക്കും അങ്ങോട്ട് സേവനം നൽകാറുമില്ല. ഈജിപ്തും ജോർദാനും മാത്രമാണ് ഇതിൽ അപവാദം. നേരിയതോതിൽ ഇവർ വാണിജ്യ സഹകരണം നടത്തുന്നുണ്ട്.

എന്നാൽ കോവിഡ്കാലം ഈ ബന്ധങ്ങളെയെല്ലാം മാറ്റി മറച്ചിരിക്കയാണ്. ഇപ്പോൾ യുഎഇയിലെ ടെക് കമ്പനിയുമായി ഇസ്രയേൽ പ്രതിരോധ കമ്പനികൾ കരാർ ഒപ്പു വെച്ചിരിക്കയാണ്. ഇസ്രയേൽ ഡിഫൻസ് ടെക്‌നോളജി കമ്പനിയായായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം, ഇസ്രയേൽ എയറോ സ്‌പേസ് ഇൻഡ്‌സ്ട്രീസ് എന്നിവയാണ് ജി42 എന്ന യുഎഇ ടെക് കമ്പനിയുമായി കരാറിലെത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ നേരിടാൻ ഉപകരണങ്ങളും പ്രതിരോധത്തിനുള്ള മറ്റു സാങ്കേതിക വിദ്യകളും നടത്തുന്നതിന്റെ ഭാഗമായാണ് കരാർ. കോവിഡിന്റെ ഭാഗമായി വന്ന വൻ സാമ്പത്തിക പ്രതിസന്ധിയാണ് നിലപാട് മാറ്റുന്നതിന് അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കമ്പ്യൂട്ടിങ് സൊല്യൂഷ്യൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ജി42 പ്രവർത്തിക്കുന്നത്. യുഎഇ ആരോഗ്യമന്ത്രാലയത്തിനു കീഴിൽ കോവിഡ് വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജി42 ഇപ്പോൾ. യുഎഇയിൽ നേരത്തെ വിവാദമായ ടോടോക്ക് എന്ന അപ്ലിക്കേഷൻ വികസനവുമായി ബന്ധപ്പെട്ട് ഈ കമ്പനി പ്രവർത്തിച്ചിരുന്നു. ഈ ആപ്പ് ഉപയോഗിക്കുന്ന യു.എ.ഇ ജനങ്ങളുടെ വിവരങ്ങൾ ആപ്പ് ചോർത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.യുഎഇയിലെ ആക്ടിവിസ്റ്റുകളെ ഹാക്ക് ചെയ്ത ഡാർക്മാറ്റർ എന്ന കമ്പനിയുമായി ബന്ധപ്പെട്ടും ജി 42 പ്രവർത്തിച്ചിരുന്നു.

ലോകത്തിലെ പ്രമുഖ ആയുധ നിർമ്മാതാക്കളാണ് ഇസ്രയേലിലെ റഫേൽ. ഇസ്രയേൽ സൈന്യത്തിന് ആയുധങ്ങൾ നൽകുന്നതും ഈ കമ്പനികളാണ്. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തിനു പിന്നാലെ ആ കമ്പനികൾ മാർച്ച് മാസം മുതൽ വെന്റിലേറ്ററുകൾ നിർമ്മാണം നടത്തുന്നുണ്ട്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു. രാഷ്ട്രീയ പരമായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ കൊറോണ വൈറസിനെതിരായും സാങ്കേതിക മേഖലകളിലും ഇസ്രയേലുമായി ഒരുമിച്ച് പ്രവർത്തിക്കും എന്നാണ് യു.എ.ഇ വിദേശ കര്യമന്ത്രി അൻവർ ഗർഗേഷ് കഴിഞ്ഞ ആഴ്ച അറിയിച്ചത്.

എന്നാൽ ഇസ്രയേലും അറബ് രാജ്യങ്ങളുടെയും ഇടയിലെ പ്രധാനപ്പെട്ട ഒരു രാഷട്രീയ നീക്കം നടക്കാനിരിക്കെയാണ് യു.എ.ഇ- ഇസ്രയേൽ സഹകരണം നടക്കുന്നത്. വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ ഇസ്രയേലിലേക്ക് കൂട്ടിച്ചേർക്കാൻ സർക്കാർ തല ശ്രമം നടക്കവെയാണ് ഈ ധാരണ. അതേസമയം ഫല്സ്തീൻ ഭാഗങ്ങളെ ഇസ്രയേലിലേക്ക് ചേർക്കുന്നതിൽ യു.എ.ഇ എതിരഭിപ്രായം അറിയിച്ചിട്ടുണ്ട്.നിലവിലെ സഹകരണം വെസ്റ്റ് ബാങ്ക് കൈയടക്കലിനെതിരെയുള്ള യുഎഇ നയത്തെ ബാധിക്കില്ലെന്നും വിദേശ കാര്യമന്ത്രി പറഞ്ഞിരുന്നു.യുഎഇ, സൗദി തുടങ്ങിയ അറബ് രാജ്യങ്ങൾക്ക് നിലവിൽ ഔദോഗികമായി ഇസ്രയോലുമായി ബന്ധം ഇല്ല. ഈജിപ്തും ജോർദാനും മാത്രമാണ് ഇസ്രയേലുമായി കരാറുകളുള്ള അറബ് രാജ്യങ്ങൾ.

എന്നാൽ ഇറാൻ പൊതുവായ ശത്രുവായി അറബ് രാജ്യങ്ങൾക്കും ഇസ്രയേലിനും നിൽക്കുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങൾ തമ്മിൽ രഹസ്യ ധാരണകൾക്ക് ആക്കം കൂടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP