Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

അയർലൻഡിലെ ഇന്ത്യൻ വസന്തത്തിന് അറുതിയായി; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിശ്വാസവോട്ടും നഷ്ടമായ ലിയോ വരദ്കർ രാജി നൽകി; ഇന്ത്യൻ വംശജനായ ഡോക്ടർ പ്രധാനമന്ത്രിയായതിന്റെ ആവേശം ഇനി ഇന്ത്യക്കാർക്ക് മറക്കാം; ഭീകര സംഘടനയായ ഇറയുടെ ഭാഗമായ സിൻ ഫിയാന് കൂടുതൽ സീറ്റുകൾ

അയർലൻഡിലെ ഇന്ത്യൻ വസന്തത്തിന് അറുതിയായി; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിശ്വാസവോട്ടും നഷ്ടമായ ലിയോ വരദ്കർ രാജി നൽകി; ഇന്ത്യൻ വംശജനായ ഡോക്ടർ പ്രധാനമന്ത്രിയായതിന്റെ ആവേശം ഇനി ഇന്ത്യക്കാർക്ക് മറക്കാം; ഭീകര സംഘടനയായ ഇറയുടെ ഭാഗമായ സിൻ ഫിയാന് കൂടുതൽ സീറ്റുകൾ

മറുനാടൻ ഡെസ്‌ക്‌

ഡബ്ലിൻ: തിരഞ്ഞെടുപ്പ് തോൽവിക്കുപിന്നാലെ വിശ്വാസ വോട്ടെടുപ്പിലും പരാജയപ്പെട്ടതോടെ, ഐറിഷ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശദനായ ലിയോ വരദ്കർ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതിനാൽ, ലിയോയുടെ പിൻഗാമിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. പുതിയ പ്രധാനമന്ത്രി വരുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി ലിയോ തുടരും.

ലിയോ വരദ് കറുടെ ഫിൻ ഗായേൽ പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്നാണ് വിശ്വാസവോട്ട് തേടിയത്. അതിലും പരാജയപ്പെട്ടതോടെ, രാജിവെക്കാൻ ലിയോ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം തന്റെ രാജിക്കത്ത് പ്രസിഡന്റ് മൈക്കൽ ഹിഗ്ഗിൻസിന് കൈമാറി. തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ മറ്റ മൂന്നുകക്ഷികൾ നേതൃത്വ ചർച്ചകൾ തുടരുകയാണ്. അതിൽ തീരുമാനമാകുംവരെ ലിയോ സ്ഥാനത്തുതുടരും.

ഫെബ്രുവരി എട്ടിനുനടന്ന തിരഞ്ഞെടുപ്പിൽ നാല് പ്രധാന പാർട്ടികൾക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്നതോടെയാണ് ഭരണപ്രതിസന്ധി ഉടലെടുത്തത്. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ ഐറിഷ് ഡൈൽ കൂടിയെങ്കിലും സമവായത്തിലെത്തിയില്ല. ഫിൻ ഗായേൽ പാർട്ടി ലിയോ വരദ്കറിനെയും ഫിയാന്ന ഫെയ്ൽ പാർട്ടി മൈക്കൽ മാർട്ടിനെയും സിൻ ഫെയ്ൻ പാർട്ടി മേരി ലൗ മക്‌ഡൊണാൾഡിനെയും ഗ്രീൻ പാർട്ടി ഇമോൻ റയനെയും നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഓരോ പാർട്ടിയെയും സുസ്ഥിരമായ സർക്കാരുണ്ടാക്കാൻ വേണ്ടിയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് രാജിവെക്കുംമുമ്പ് ഐറിഷ് ഡൈലിൽ ലിയോ വരദ്കർ പറഞ്ഞു. വാഗ്ദാനങ്ങൾ നിറവേറ്റാൻ പുതുതായി അധികാരത്തിലെത്തുന്ന നേതൃത്വത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തുടർന്നാണ് ഉവാച്ച്‌ടെറെയ്‌നിലെ പ്രസിഡന്റിന്റെ ഓഫീസിലെത്തി അദ്ദേഹം രാജിക്കത്ത് കൈമാറിയത്.

സർക്കാരുണ്ടാക്കുന്നതിനായി മറ്റു പാർട്ടികളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് ഫിയാന്ന ഫെയ്ൽ നേതൃത്വം വ്യക്തമാക്കി. എന്നാൽ, തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുനോടിയ തീവ്ര ഇടതുപക്ഷ പാർട്ടിയായ സിൻ ഫെയ്‌നും ശക്തമായി രംഗത്തുണ്ട്. 160 അംഗ പാർലമെന്റിൽ ഫിയാന്ന ഫെയ്‌ലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. സിൻ ഫെയ്ൻ രണ്ടാമതും ലിയോയുടെ ഫിൻ ഗായേൽ മൂന്നാമതുമാണ്.

തീവ്രവാദ നിലപാടുകളുള്ള ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ രാഷ്ട്രീയ സംഘടനയാണ് സിൻ ഫെയ്ൻ. അതുകൊണ്ടുതന്നെ എതിരാളികൾ അവർക്കെതിരേ സംഘടിക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ഐറിഷ് ഡൈലിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് സിൻ ഫെയ്ൻ നേതാവ് മേരി ലൗ മക്‌ഡൊണാൾഡ് ആണെന്നതും എതിരാളികൾ കൂടിച്ചേരാനുള്ള സാധ്യതയ്ക്ക് ശക്തിപകരുന്നുണ്ട്.

80 വോട്ടുകളാണ് അധികാരത്തിലേറാൻ വേണ്ടത്. സിൻ ഫെയ്‌ന് ലഭിച്ചത് 45 വോട്ടുകളും. എന്നാൽ, ഡൈലിൽ ഇത്രയേറെ വോട്ട് നേടാനായതുതന്നെ വിജയമായാണ് സിൻ ഫെയ്ൻ വിലയിരുത്തുന്നത്. സെന്റർ റൈറ്റ് പാർട്ടികളായ ഫിൻ ഗായേലിന്റെയും ഫിയാന്ന ഫെയ്‌ലിന്റെയും മേധാവിത്വം തകർത്താണ് തീവ്ര നിലപാടുകളുള്ള സിൻ ഫിയേൻ 37 സീറ്റുകളോടെ തിരഞ്ഞെടുപ്പിൽ രണ്ടാമത്തെ വലിയ കക്ഷിയായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP