Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202202Friday

ആയത്തൊള്ള ഖൊമേനിയുടെ ചിത്രത്തിനു നേരെ വിരൽചൂണ്ടി ഏകാധിപതി തുലയട്ടെ എന്ന് വിളിച്ച് പറഞ്ഞ് തലമുണ്ടൂരിയ സ്‌കൂൾ കുട്ടികളും; അടിച്ചമർത്തലിൽ ജീവൻ പൊലിഞ്ഞ പ്രതിഷേധക്കാരുടെ എണ്ണം നൂറു കടന്നിട്ടും ചോരാത്ത ആവേശം; മുടിമുറിച്ചും പർദ്ദ് കീറിയെറിഞ്ഞും ഇറാനിയൻ സ്ത്രീകൾ മുൻപോട്ട്

ആയത്തൊള്ള ഖൊമേനിയുടെ ചിത്രത്തിനു നേരെ വിരൽചൂണ്ടി ഏകാധിപതി തുലയട്ടെ എന്ന് വിളിച്ച് പറഞ്ഞ് തലമുണ്ടൂരിയ സ്‌കൂൾ കുട്ടികളും; അടിച്ചമർത്തലിൽ ജീവൻ പൊലിഞ്ഞ പ്രതിഷേധക്കാരുടെ എണ്ണം നൂറു കടന്നിട്ടും ചോരാത്ത ആവേശം; മുടിമുറിച്ചും പർദ്ദ് കീറിയെറിഞ്ഞും ഇറാനിയൻ സ്ത്രീകൾ മുൻപോട്ട്

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ഹിജാബിനെതിരായ ഇറാനിലെ പ്രക്ഷോഭം കൂടുതൽ ശക്തമാവുകയാണ്. ക്രൂരമായ അടിച്ചമർത്തൽ നടപടികളുമായി മുൻപോട്ട് പോകുന്ന ഭരണകൂടത്തിനെ വെല്ലുവിളിച്ച് സ്‌കൂൾ വിദ്യാർത്ഥിനികളും ശിരോവസ്ത്രം വലിച്ചെറിഞ്ഞ് പ്രതിഷേധത്തിലേക്ക് ഇറങ്ങിയിരിക്കുകയാണിപ്പോൽ. ഇറൻ ആത്മീയ നേതാവിന്റെ ചിത്രത്തിലേക്ക് വിരൽ ചൂണ്ടി ''ഏകാധിപതി തുലയട്ടെ'' എന്ന് മുദ്രവാക്യം വിളിച്ചുകൊണ്ട് സ്‌കൂൾ വിദ്യാർത്ഥിനികൾ പ്രതിഷേധത്തിനിറങ്ങിയപ്പോൾ വനിതാ സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും മുടി മുറിച്ച് ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ്.

ശിരോവസ്ത്രം നേരായി അണിഞ്ഞിരുന്നില്ല എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത്, കസ്റ്റഡിയിൽ ഇരിക്കവെ മരണമടഞ്ഞ മഹ്സ അമിനിക്ക് നേരെ ഉണ്ടായ പൊലീസ് അക്രമങ്ങളിൽ പ്രതിഷേധിച്ച് തുടങ്ങിയ പ്രക്ഷോഭമാണ്, സർക്കാരിന്റെ അടിച്ചമർത്തലിനെ അതിജീവിച്ച് ഇപ്പോൾ ശക്തി പ്രാപിക്കുന്നത്. പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്താൻ ഭരണകൂടം തുനിഞ്ഞിറങ്ങിയപ്പോൾ മരണമടഞ്ഞവരുടെ എണ്ണം നൂറിലധികമായി. എന്നിട്ടും ആവേശം ചോരാതെ പ്രക്ഷോപം കൂടുതൽ ശക്തി പ്രാപിക്കുകയാണ്.

പുരുഷമേധാവിത്വം നിലനിൽക്കുന്ന സമൂഹത്തിൽ തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ വനിതകളും പെൺകുട്ടികളും കൂടുതൽ കൂടുതൽ മുൻപോട്ട് വരുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ ഇറാനിൽ കാണുന്നത്. അതിന്റെ സൂചനയാണ് ഇന്നലെ ഇറാനിലെ സ്‌കൂൾ മുറികളിൽ നിന്നും പുറത്തു വന്ന ചിത്രങ്ങൾ നൽകുന്നത്. സ്‌കൂൾ ഭിത്തിയിൽ തൂക്കിയ നേതാക്കളുടെ ചിത്രങ്ങൾക്ക് നേരെ വിരൽ ചൂണ്ട് ആക്രോശിച്ചുകൊണ്ട് പെൺകുട്ടികൾ ഹിജാബ് വലിച്ചെറിയുന്നതാണ് ചിത്രങ്ങളിൽ ഉള്ളത്.

അതിനിടയിൽ നിന്നും ഇറാനിലെ പ്രക്ഷോഭകർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വൻ പിന്തുണയാണ് ലഭിക്കുന്നത്. ഓസ്‌കാർ പുരസ്‌കാര ജേതാക്കളായ നടിമാർ മാരിയോൺ കോട്ടിലാർഡ്, ജൂലിയറ്റ് ബിനോചേ എന്നിവരും ബ്രിട്ടീഷ് നടി ഷാർലറ്റ് രാംപ്ലിങ് ഉൾപ്പടെയുള്ള മറ്റു പല നടിമാരും അവരുടെ മുടികൾ മുറിച്ച് ഈ പ്രക്ഷോഭത്തിന് പ്രതീകാത്മക പിന്തുണ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് സെലിബ്രിറ്റികൾ മുടി മുറിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പിന്തുണ അറിയിച്ചത്.

ഇറാനു പുറമെ ടർക്കി, ലെബനോൺ, ഫ്രാൻസ് എന്നിവിടങ്ങളിലും ഹിജാബിനെതിരെയുള്ള സമരം ശക്തി പ്രപിക്കുകയാണ്. ഇറാനിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ ഹിജാബ് ധരിക്കാതെ ഒരുപറ്റം പെൺകുട്ടികൾ ''ഏകാധിപത്യം തുലയട്ടെ'' എന്ന് മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങളുമുണ്ട്. അവരെ തടയാൻ എത്തുന്ന സ്‌കൂൾ പ്രിൻസിപ്പാലിനെ തള്ളിപ്പുറത്താക്കുന്നതും വീഡിയോയിൽ കാണാം. ടെഹ്റാനിൽ നിന്നും പടിഞ്ഞാറ് മാറിയുള്ള കരാജ് എന്ന നഗരത്തിലെ ഒരു സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.

കരാജിൽ നിന്നുതന്നെയുള്ള മറ്റൊരു ദൃശ്യത്തിൽ പ്രതിഷേധക്കാരായ പെൺകുട്ടികൾ, സ്ത്രീകൾ, ജീവിതം, സ്വാതന്ത്ര്യം എന്നിങ്ങനെ വിളിച്ചുകൊണ്ട് തെരുവിലൂടെ പ്രകടനം നടത്തുന്നത് കാണാം. തീർത്തും വ്യത്യസ്തമായ ഒരു പ്രകടനം എന്നാണ് പല പാശ്ചാത്യ നിരീക്ഷകരും ഇതിനെ വിലയിരുത്തുന്നത്. ഇപ്പോൾ നടക്കുന്ന പ്രക്ഷോഭം വിജയിക്കുകയാണെങ്കിൽ, തീർച്ചയായും അത് ഈ സ്‌കൂൾ വിദ്യാർത്ഥിനികൾ കാരണമാകുമെന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP