Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

ഇറാനിൽ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കും; പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി പ്രത്യേകാധികാരം ഉപയോഗിച്ചു തടവുകാർക്ക് മാപ്പു നൽകി; വിട്ടയച്ചവരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവരും; ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്കും ജാമ്യം

ഇറാനിൽ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കും; പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി പ്രത്യേകാധികാരം ഉപയോഗിച്ചു തടവുകാർക്ക് മാപ്പു നൽകി; വിട്ടയച്ചവരിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തവരും; ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്കും ജാമ്യം

മറുനാടൻ ഡെസ്‌ക്‌

ടെഹ്റാൻ: ഇറാനിൽ ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. രാജ്യത്തിന്റെ വിപ്ലവ വാർഷികത്തോടനുബന്ധിച്ച് ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനി യുടെ പ്രത്യേകാധികാരം ഉപയോഗിച്ചാണ് നിബന്ധനകളോടെ തടവുകാരെ മോചിപ്പിക്കുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരിൽ അറസ്റ്റിലായവരാണ് ഇവരിൽ ഭൂരിഭാഗവും.

നിരവധി തടവുകാർ പ്രക്ഷോഭത്തിൽ ഖേദിക്കുന്നതായും മാപ്പുചോദിക്കുന്നതായും ജുഡീഷ്യൽ മേധാവി ഖാംമേനിക്ക് കത്തയച്ചിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 20,000ത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അടുത്തിടെ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ അറസ്റ്റിലായ ചിലർ ഉൾപ്പെടെയുള്ളവരെയാണ് സർക്കാർ വിട്ടയച്ചതെന്ന് സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ വ്യക്തമാക്കി.

അതേസമയം ഇറാൻ സർക്കാരിന്റെ അടിച്ചമർത്തലിനെ വിമർശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജാഫർ പനാഹിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. . ആഴ്ചകളായി ഭക്ഷണം കഴിക്കാതെ നിരാഹാര സമരം തുടർന്നതോടെയാണ് പനാഹിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം നിരാഹാര സമരം തുടരുന്ന ഭരണകൂട വിമർശകനായ ഡോക്ടർ ഫർഹാദ് മെയ്‌സമിക്ക് ഇനിയും ജാമ്യം ലഭിച്ചില്ല.

ആഴ്ചകളായി നിരാഹാരം കിടക്കുന്ന ഫർഹാദ് മെയ്‌സമിയുടെ എല്ലും തോലുമായ രൂപം വ്യക്തമാക്കുന്ന ചിത്രങ്ങളും ഇന്നലെ വ്യാപകമായി പ്രചരിച്ചു. എന്നാൽ അദ്ദേഹത്തിന് ജാമ്യം അനുവദിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാരിനെ വിമർശിച്ച മുഹമ്മദ് റസൂലോഫ്, മുസ്തഫ അൽഹമ്മദ് എന്നീ സംവിധായകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചതിന് കഴിഞ്ഞ വർഷം ജൂലൈയിലാണു പനാഹിയെ ജയിലിൽ അടച്ചത്. ആരോഗ്യത്തിൽ കുഴപ്പമില്ലെന്നും പനാഹി (62) തിരികെ വീട്ടിലെത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

വർഷങ്ങളായി ഭരണകൂട വിമർശകനായ ജാഫർ പനാഹിക്ക് രാജ്യം വിടുന്നതിനും സിനിമയെടുക്കുന്നതിനും വിലക്കുണ്ട്. രഹസ്യമായി സംവിധാനം ചെയ്ത സിനിമകൾ ഏറെയും കാൻ, ബർലിൻ മേളകളിൽ പ്രമുഖ പുരസ്‌കാരങ്ങൾ നേടിയിരുന്നു. ജയിൽശിക്ഷ അനുഭവിക്കുന്ന ഫർഹാദ് മെയ്‌സമി (53) ആഴ്ചകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരുടെ വധശിക്ഷയും സ്ത്രീകൾക്കുള്ള ശിരോവസ്ത്ര നിബന്ധനയും പിൻവലിക്കുന്നതുൾപ്പെടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ്.

അതിനിടെ ഇറാനിലെ സ്വാതന്ത്ര്യഗോപുരത്തിനു സമീപം നൃത്തംചെയ്ത പ്രണയികൾക്ക് കോടതി പത്തരവർഷം തടവുശിക്ഷ വിധിച്ചതായുള്ളവാർത്തകളും പുറത്തുവരുന്നുണ്ട്. . ഇവർ ഇന്റർനെറ്റ് ഉപയോഗിക്കുന്നതും ഇറാൻ വിടുന്നതും രണ്ടുവർഷത്തേക്ക് നിരോധിച്ചിട്ടുമുണ്ട്. അസ്തിയാസ് ഹഖീഖി (21), പ്രതിശ്രുതവരൻ അമീർ മുഹമ്മദ് അഹ്മദി (22) എന്നിവരെയാണ് നൃത്തംചെയ്തതിന്റെപേരിൽ ഇറാൻ ശിക്ഷിച്ചത്.

അഴിമതി, വ്യഭിചാരം, ദേശസുരക്ഷയ്ക്കെതിരായ ഗൂഢാലോചന, ഭരണകൂടത്തിനെതിരായ പ്രചാരണം എന്നീ കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയത്. നൃത്തവീഡിയോയിൽ അസ്തിയാസ് ശിരോവസ്ത്രം ധരിച്ചിരുന്നില്ല. സ്ത്രീകൾ തലമറയ്ക്കാത്തതും പുരുഷനൊപ്പം പൊതുസ്ഥലത്ത് നൃത്തംചെയ്യുന്നതും ഇറാനിൽ നിയമവിരുദ്ധമാണ്. വീഡിയോ വൈറലായതോടെ ഇരുവരെയും അറസ്റ്റുചെയ്തിരുന്നു. ഇൻസ്റ്റഗ്രാമിൽ ഇരുവർക്കുംകൂടി 20 ലക്ഷം ഫോളോവേഴ്സുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP