Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇന്ത്യൻ മഹാസമുദ്രത്തിൽ വമ്പൻ നാവികാഭ്യാസം ഒരുക്കി ഇറാൻ; അന്താരാഷ്ട്ര കപ്പൽ റൂട്ടിൽ പൊടുന്നനെയുള്ള നാവികാഭ്യാസം ഇന്ത്യക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിച്ച് ലോകം; ഇറാന്റെ നീക്കത്തിൽ സൗദി അറേബ്യയും അമേരിക്കയും കോപിക്കുന്നു; ഇറാന്റെ കടലിലെ കളി പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തിയതിന് പിന്നാലെ; ദേഷ്യം മറച്ചുവയ്ക്കാതെ മുന്നറിയിപ്പുമായി ഇസ്രയേലും ഇറാനെ പിന്തുണച്ച് ജർമ്മനിയും

ഇന്ത്യൻ മഹാസമുദ്രത്തിൽ വമ്പൻ നാവികാഭ്യാസം ഒരുക്കി ഇറാൻ; അന്താരാഷ്ട്ര കപ്പൽ റൂട്ടിൽ പൊടുന്നനെയുള്ള നാവികാഭ്യാസം ഇന്ത്യക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിച്ച് ലോകം; ഇറാന്റെ നീക്കത്തിൽ സൗദി അറേബ്യയും അമേരിക്കയും കോപിക്കുന്നു; ഇറാന്റെ കടലിലെ കളി പേർഷ്യൻ ഗൾഫിലും ഹോർമുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തിയതിന് പിന്നാലെ; ദേഷ്യം മറച്ചുവയ്ക്കാതെ മുന്നറിയിപ്പുമായി ഇസ്രയേലും ഇറാനെ പിന്തുണച്ച് ജർമ്മനിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പേർഷ്യൻ ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിലും വ്യോമാഭ്യാസം നടത്തി ശക്തി തെളിയിച്ചതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ വമ്പൻ നാവികാഭ്യാസം തുടങ്ങി ഇറാൻ. ഇന്ത്യയുടെ കൂടെ സഹകരണത്തോടെയാണ് ഇന്ത്യൻ മേഖലകൂടി ഉൾപ്പെടെ കടലിൽ ഇറാന്റെ വ്യോമാഭ്യാസം.

ഇതോടെ ഇറാനെ ശത്രുവായി കാണുന്ന സൗദിയും അമേരിക്കയും ഇസ്രയേലും അവരുടെ ദേഷ്യം മറച്ചുവയ്ക്കാതെ രംഗത്തെത്തിക്കഴിഞ്ഞു. അതേസമയം, ഇറാനെ അഭിനന്ദിച്ചുകൊണ്ട് ജർമ്മനി രംഗത്തെത്തിയതും ചർച്ചയായിട്ടുണ്ട്. ഏതായാലും ആഗോളതലത്തിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് ഇറാന്റെ നാവികാഭ്യാസം.

ഗൾഫ്‌മേഖലയിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായുള്ള അന്താരാഷ്ട്ര കപ്പൽച്ചാൽ മേഖലയിൽ തന്നെയാണ് ഇറാൻ നാവികാഭ്യാസം. പാക്കിസ്ഥാനി ചൈന നിർമ്മിച്ച ഗാദ്വാർ തുറമുഖത്തിൽ നിന്ന് കപ്പലുകൾ പോകുന്ന വഴിയിലും. ഇത്തരത്തിൽ പാക് പിന്തുണയോടെ തീവ്രവാദികൾ ഇറാനിൽ നടത്തിയ ആക്രമണത്തിന് ഒരു മറുപടി എന്ന നിലയിൽ കൂടി ഇറാന്റെ കടലിലെ സൈനികാഭ്യാസം വിലയിരുത്തപ്പെടുന്നു.

ഹോർമുസ് കടലിടുക്ക്, മക്രാൻ തീരം, ഒമാൻ കടൽ, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കൻ മേഖല എന്നിവിടങ്ങളിലായി രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വിശാലമായ മേഖലയിലാണ് ഇറാൻ നാവികസേന ശക്തിപ്രകടനം നടത്തുക. ഇറാൻ നാവിക സേനയുടെ യുദ്ധോപകരണങ്ങളും കപ്പലുകളും എല്ലാം പൂർണസജ്ജമാണെന്ന് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം.

കപ്പലുകളിൽ നിന്ന് നിർദ്ദിഷ്ട ലക്ഷ്യങ്ങളിലേക്ക് മിസൈലുകളും ചീറിപ്പായും. യഥാർത്ഥ യുദ്ധത്തിന് സൈന്യത്തെ സർവസജ്ജമാക്കുക എന്നതാണ് ഈ പ്രകടനത്തിന്റെ ലക്ഷ്യമെന്നാണ് ഇറാൻ നേവി കമാൻഡറായ റിയർ അഡ്‌മിറൽ ഹുസൈൻ ഖൻസാദി പ്രതികരിച്ചിട്ടുള്ളത്.

ഗൾഫിൽ നിന്ന് എണ്ണ കയറ്റുമതി നടക്കുന്ന കപ്പലുകൾ പോകുന്ന മേഖലയിൽ ആണ് ഇറാന്റെ സൈനികാഭ്യാസം. ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ മൂന്നിലൊന്നും കടൽമാർഗം എത്തുന്നത് ഈ വഴിക്കാണ്. അതിനാൽ തന്നെ ഈ സൈനികാഭ്യാസത്തെ അമേരിക്കയും സൗദിയുമെല്ലാം അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

കഴിഞ്ഞവർഷം ആണവ കരാർ അമേരിക്ക പിൻവലിച്ചതിന് ശേഷം ഇത്തരത്തിൽ നിരന്തരം പ്രകോപനം സൃ്ഷ്ടിച്ചുവരികയാണ് ഇറാൻ. അതിനാൽ തന്നെ ചിരവൈരികളായ പാക്കിസ്ഥാനും അമേരിക്കയ്ക്കുമെല്ലാം ഇറാന്റെ ഈയൊരു നീക്കവും കടലിൽ ആധിപത്യം സ്ഥാപിച്ചുള്ള പ്രകടനങ്ങളും അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്.

അമേരിക്കൻ യുദ്ധ കപ്പലുകളും കടന്നുപോകുന്ന മേഖല കൂടിയാണ് ഇറാൻ സൈനികാഭ്യാസത്തിന് തിരഞ്ഞെടുത്തിട്ടുള്ള മേഖല. അതിനാൽ തന്നെ ഈ അഭ്യാസ പ്രകടനത്തെ അമേരിക്ക എങ്ങനെ നോക്കിക്കാണുമെന്നും പ്രതികരിക്കുമെന്നും ചർച്ചയായിട്ടുണ്ട്. മുങ്ങിക്കപ്പലുകൾ, യുദ്ധക്കപ്പലുകൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മിസൈൽ വാഹിനികൾ തുടങ്ങിയവയെല്ലാം മൂന്നുദിവസത്തെ അഭ്യാസത്തിൽ പ്രകടനങ്ങൾ നടത്തും.

എതിർപ്പുമായി ഇസ്രയേൽ; പിന്തുണയുമായി ജർമ്മനി

ഇറാനും അമേരിക്കയും തമ്മിലുള്ള തർക്കവും മേഖലയിൽ സൗദിയുമായുള്ള ശത്രുതയുമെല്ലാം വലിയ ചർച്ചയാകുന്നതിനിടെ ഇസ്രയേലും ഇറാനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇസ്രയേൽ കഴിഞ്ഞദിവസം പ്രതികരിച്ചതിന് പിന്നാലെ ഏത് നിമിഷവും യുദ്ധം പ്രതീക്ഷിക്കാമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മേഖലയിൽ ഇസ്രയേലിന്റെ ഇടപെടൽ ഇറാനെ കൂടുതൽ ചൊടിപ്പിച്ചിരിക്കുകയാണ്. ഇറാനെതിരായ ഉപരോധത്തിന് പിന്നിൽ ഇസ്രയേലിന്റെ സമ്മർദമാണെന്ന് ഇറാൻ ആരോപിക്കുന്നു. തിരികെ, ഇറാൻ തീവ്രവാദികൾക്ക് ധനസഹായം നൽകുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാഹുവും ആരോപിക്കുന്നു.

ഇസ്രയേൽ സിറിയയിൽ സാഹസികതയാണ് കാണിക്കുന്നതെന്നാണ് ഇറാൻ ചൂണ്ടിക്കാട്ടുന്നത്. സിറിയയിലെ ഇറാനിയൻ ട്രൂപ്പുകൾക്കും വിമാനങ്ങൾക്കും നേരെ വ്യോമാക്രമണം നടത്തിയിരിക്കുകയാണ് ഇസ്രയേൽ. ഇത് ഇറാൻ മറക്കില്ല. അവർക്കെതിരെ യുദ്ധത്തിനുള്ള സാധ്യത നിലനിൽക്കുന്നു - ഇതായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് കഴിഞ്ഞദിവസം പറഞ്ഞത്. ഇസ്രയേൽ സിറിയയുടെയും ലെബനന്റെയും പരമാധികാരം ഹനിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇസ്രയേലുമായുള്ള പ്രശ്നങ്ങൾക്കിടെ ഇറാനെ അഭിനന്ദിച്ച് ജർമൻ പ്രസിഡന്റ് ഫ്രാങ്ക വാൽട്ടർ സ്റ്റെയ്ന്മെർ സന്ദേശമയച്ചതും ചർച്ചയായി. തീവ്രവാദ ഭരണത്തെയാണ് ജർമനി അഭിനന്ദിച്ചതെന്ന് മറ്റു രാഷ്ട്രങ്ങൾ വിമർശിക്കുകയും ചെയ്യുന്നു. അതേസമയം ആണവക്കരാർ കാത്ത് സൂക്ഷിക്കാൻ ജർമനി എന്നും എപ്പോഴും ഉണ്ടാവുമെന്ന് മനസ്സിലായെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഇതിനോട് പ്രതികരിച്ചു. ജർമനിയുടെ സന്ദേശം ഇസ്രയേലിനുള്ള താക്കീതാണെന്ന ചർച്ചകളും തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞദിവസം പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയോട് ആഭിമുഖ്യം പ്രകടിപ്പിച്ച് ഇറാൻ രംഗത്തെത്തിയതും വേണ്ടിവന്നാൽ പാക്കിസ്ഥാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചതും ചർച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഇറാനിൽ അപ്രതീക്ഷിത സന്ദർശനവും നടത്തി. പാക്കിസ്ഥാനുമായി ഇന്ത്യ നേരിട്ട് ആക്രമണത്തിലേക്ക് പോകുന്ന സാഹചര്യമുണ്ടായാൽ ഇറാൻ ഇന്ത്യക്ക് ശക്തമായ പിന്തുണ നൽകുമെന്ന നിലയിലും ചർച്ചകൾ നടന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉൾപ്പെടെ തന്ത്രപ്രധാന മേഖലയിൽ ഇറാൻ നാവികാഭ്യാസവും നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP