Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയേയും ഇസ്രയേലിനേയും പല്ലു നഖവും കൊണ്ട് എതിർക്കുന്ന ഖമേനിയുടെ വിശ്വസ്തൻ; അമേരിക്കൻ ആണവ കരാറിനെതിരെയുള്ള നിലപാടുമായി പ്രചരണം; ഇറാനെ നയിക്കാൻ തീവ്രപക്ഷത്തിന് അവസരം കിട്ടിയേക്കും; ഇബ്രാഹിം റയ്‌സിക്ക് തുണയാകുന്നത് പരമോന്നത നേതാവിന്റെ പിന്തുണ തന്നെ; ഇറാനെ ഇനി ആരു നയിക്കണമെന്ന ജനവിധി ഇന്ന്

സൗദിയേയും ഇസ്രയേലിനേയും പല്ലു നഖവും കൊണ്ട് എതിർക്കുന്ന ഖമേനിയുടെ വിശ്വസ്തൻ; അമേരിക്കൻ ആണവ കരാറിനെതിരെയുള്ള നിലപാടുമായി പ്രചരണം; ഇറാനെ നയിക്കാൻ തീവ്രപക്ഷത്തിന് അവസരം കിട്ടിയേക്കും; ഇബ്രാഹിം റയ്‌സിക്ക് തുണയാകുന്നത് പരമോന്നത നേതാവിന്റെ പിന്തുണ തന്നെ; ഇറാനെ ഇനി ആരു നയിക്കണമെന്ന ജനവിധി ഇന്ന്

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാനിൽ ഇന്നു നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്‌സിയയ്ക്ക് വിജയ സാധ്യത കൂടുതൽ എന്ന് വിലയിരുത്തൽ. പ്രസിഡന്റിനായുള്ള പ്രധാന മത്സരം തീവ്രപക്ഷക്കാരനായ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്‌സിയും (60) മിതവാദിയായ സെൻട്രൽ ബാങ്ക് മുൻ മേധാവി അബ്ദുൽ നസീർ ഹിമ്മത്തിയും (64) തമ്മിലാണ്.

രാജ്യത്തെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖേമനിയുടെ വിശ്വസ്തനായ ഇബ്രാഹിം റയ്‌സിക്കു വ്യക്തമായ മുൻതൂക്കമുണ്ട്. ബുധനാഴ്ച മറ്റു 2 സ്ഥാനാർത്ഥികൾ മത്സരരംഗത്തുനിന്നു പിന്മാറിയിരുന്നു. ആയത്തുല്ല അലി ഖമനയിയുടെ പിന്തുണ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്‌സിയയ്ക്ക് തുണയാകും. സൗദിക്കും ഇസ്രയേലിനും എതിരെ അതിശക്തമായ നിലപാട് വേണമെന്ന് വാദിക്കുന്നവരാണ് റയ്‌സി.

നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പക്ഷക്കാരായ പ്രമുഖ നേതാക്കൾക്കു തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ മത്സരം പേരിനു മാത്രമായെന്ന വിമർശനം ഉണ്ട്. 5.9 കോടി വോട്ടർമാരിൽ നല്ല പങ്കും വിട്ടുനിൽക്കാനാണ് സാധ്യത. കോവിഡ് മൂന്നാം വ്യാപനത്തിന്റെ ഭീഷണിയും നിലനിൽക്കുന്നു.

2015 ൽ ഇറാൻ വൻശക്തികളുമായുണ്ടാക്കിയ ആണവക്കരാറിൽ നിന്ന് ട്രംപിന്റെ കാലത്ത് യുഎസ് ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാർ പുനരുജ്ജീവിപ്പിക്കണോ എന്നതാണു തിരഞ്ഞെടുപ്പിലെ പ്രധാനചർച്ച. തീവ്രപക്ഷം കരാറിൽനിന്നു പിന്മാറണമെന്നു വാദിക്കുമ്പോൾ, മിതവാദികൾ യുഎസുമായി വീണ്ടും ധാരണ ഉണ്ടാക്കാമെന്ന നിലപാടിലാണ്. ഇതിനൊപ്പമാണ് സൗദിയും ഇസ്രയേലും തമ്മിലെ പ്രശ്‌നങ്ങൾ.

ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഏഴു സ്ഥാനാർത്ഥികൾക്ക് അനുമതി കിട്ടിയത്. ഇബ്രാഹിം റയ്‌സി ഒഴികെ മത്സരത്തിന് യോഗ്യത നേടിയവരിലാരും പ്രമുഖരല്ല. അതുകൊണ്ട് തന്നെ അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുൻ പ്രസിഡന്റ് മഹമൂദ് അഹമ്മദിനെജാദ്, പാർലമെന്റ് മുൻ സ്പീക്കർ അലി ലറിജാനി, നിലവിലെ ഫസ്റ്റ് വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗീറി എന്നിവർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖരെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഗാർഡിയൻസ് കൗൺസിൽ അയോഗ്യരാക്കി.

പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള തീവ്ര നിലപാടുകാരനായ റെയ്‌സി അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടയാളാണ്. അംഗീകൃത സ്ഥാനാർത്ഥികളിലെ ഏറ്റവും പ്രശസ്തനും. മുൻ ആണവ ചർച്ചാ മധ്യസ്ഥൻ സയീദ് ജലീലി, കേന്ദ്ര ബാങ്ക് ഗവർണർ അബ്ദുൽ നാസർ ഹെമ്മാതി, റവല്യൂഷനറി ഗാർഡ് മുൻ കമാൻഡർ മുഹ്‌സിൻ റിസേയി, മുൻ എംപി അലി റീസ സഖാനി, നിലവിലെ എംപി ആമിർ ഹുസൈൻ ഖസിസാദെ, മുൻ പ്രവിശ്യാ ഗവർണർ മുഹ്‌സിൻ മെഹ്‌റാലിസദെ എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ. ഇതിൽ രണ്ടു പേർ പിന്മാറി. നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനി പക്ഷത്തെ പ്രമുഖരെല്ലാം അയോഗ്യരാക്കപ്പെട്ടവരിൽ പെടുന്നു.

4075 വയസുള്ളവരെയാണ് സ്ഥാനാർത്ഥികളായി പരിഗണിക്കുക, ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെ പുറത്ത് നിർത്തും, വിമതർക്ക് അവസരം നൽകില്ല, രാജ്യത്ത സുപ്രധാന പദവികളിൽ ചുരുങ്ങിയത് നാല് വർഷമെങ്കിലും പ്രവർത്തിച്ച് പരിചയം വേണം- തുടങ്ങിയ കാര്യങ്ങളാണ് പ്രസിഡന്റ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ നിർണായകമെന്ന് ഗാർഡിയൻ കൗൺസിൽ അറിയിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP