Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ആശ്വാസ വാർത്ത; ബ്രിട്ടീഷ് നേവി പിടിച്ചെടുത്ത ഗ്രേസ് വൺ കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; കപ്പലിലുണ്ടായിരുന്നത് മൂന്ന് മലയാളികൾ അടക്കം 24 ഇന്ത്യാക്കാർ; ഇവർ ഉടൻ ഇന്ത്യയിൽ മടങ്ങിയെത്തും; വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ; ഇറാന്റെ പക്കലുള്ള ബ്രിട്ടീഷ് കപ്പലും വിട്ടുനൽകിയേക്കും

ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ആശ്വാസ വാർത്ത; ബ്രിട്ടീഷ് നേവി പിടിച്ചെടുത്ത ഗ്രേസ് വൺ കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; കപ്പലിലുണ്ടായിരുന്നത് മൂന്ന് മലയാളികൾ അടക്കം 24 ഇന്ത്യാക്കാർ; ഇവർ ഉടൻ ഇന്ത്യയിൽ മടങ്ങിയെത്തും; വിവരം ട്വിറ്ററിലൂടെ പുറത്ത് വിട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ; ഇറാന്റെ പക്കലുള്ള ബ്രിട്ടീഷ് കപ്പലും വിട്ടുനൽകിയേക്കും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടൺ പിടിച്ചെടുന്ന ഇറാന്റെ ഗ്രേസ് വൺ കപ്പലിലെ ഇന്ത്യാക്കാരെ മോചിപ്പിച്ചെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. മൂന്ന് മലയാളികൾ അടക്കം 24 ഇന്ത്യാക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കേസ് പിൻവലിക്കാൻ ബ്രിട്ടൺ സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് കപ്പലിലെ ഇന്ത്യാക്കാർക്ക് മോചനം സാധ്യമായത്. ഇവർ ഉടൻ തന്നെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തന്റെ ഔദ്യോഗിക ട്വീറ്റ് അക്കൗണ്ടിലൂടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.മലയാളികളായ റെജിൻ, പ്രജിത്ത്, അജ്മൽ എന്നിവർ ഗ്രേസ് വണ്ണിലുണ്ട്. ഇതോടെ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർക്കും മോചനത്തിന് സാധ്യത തെളിഞ്ഞു.

ഇറാനിയൻ കമ്പനിക്കെതിരായ നിയമനടപടികൾ ജിബ്രാൾട്ടർ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണക്കയറ്റുമതി ആരോപിച്ച് കഴിഞ്ഞ ജൂലൈ നാലിനാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തത്. മലയാളികളടക്കം 24 ഇന്ത്യക്കാരാണ് മോചനം കാത്ത് കഴിഞ്ഞിരുന്നത്. ഇന്ത്യക്കാരിൽ നാലുപേര അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കപ്പൽ വിട്ടുനൽകുകയാണെങ്കിൽ ഇറാന്റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംേപെറാ വിട്ടുനൽകാനുള്ള സാധ്യതയും തെളിയും. കപ്പൽ അധികം വൈകാതെ തന്നെ വിട്ടു കിട്ടുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

പിടിച്ചെടുത്ത കപ്പലുകൾ പരസ്പരം വിട്ടുനൽകി ഇറാനുമായി ബ്രിട്ടൻ ഒത്തുതീർപ്പിനില്ലെന്നാണ് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ഡൊമിനിക് അസ്‌ക്വിത് ആദ്യം അറിയിച്ചത്. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപെറോ എത്രയും വേഗം വിട്ടയയ്ക്കണമെന്നും അദ്ദേഹം ഡൽഹിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇരുകപ്പലുകളിലുമുള്ള ഇന്ത്യക്കാരുടെ മോചനം സങ്കീർണമായത്.

ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപെറോയുടെയും ഇറാൻ കപ്പൽ ഗ്രേസ് വണ്ണിന്റെയും പ്രശ്‌നം രണ്ടായി കാണണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മിഷൻ വാദിക്കുകയുണ്ടായി. യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തിയ സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാൻ കപ്പലാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. രാജ്യാന്തര കപ്പൽച്ചാലിലൂടെ പോയ ഗ്രേസ് വൺ ഇറാൻകാർ അന്യായമായി പിടിച്ചെടുക്കുകയായിരുന്നു. അതിനാലാണ് കപ്പലുകൾ പരസ്പരം വിട്ടുനൽകിയുള്ള പരിഹാരം സാധ്യമല്ലെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണർ ഡൊമിനിക് അസ്‌ക്വിത് ഡൽഹിയിൽ ആദ്യം വ്യക്തമാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP