Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധക്കൊതിയുമായി ഉരസാൻ വന്നാൽ പാക്കിസ്ഥാന് ചുട്ട മറുപടി നൽകും; അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മറുപടിയായിരിക്കും അത്; നമ്മൾ യുദ്ധക്കൊതിയന്മാരല്ല...സമാധാനപ്രേമികളായ പൗരന്മാരാണെന്നും ഉപരാഷ്ട്രപതി; നമ്മുടെ അയൽക്കാർ പണവും പരിശീലനവും നൽകി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അത് അവർക്ക് തന്നെ ദോഷമായി വരുമെന്നും വെങ്കയ്യ നായിഡു; മറുപടി ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന പാക് മന്ത്രിയുടെ വെല്ലുവിളിക്ക്

യുദ്ധക്കൊതിയുമായി ഉരസാൻ വന്നാൽ പാക്കിസ്ഥാന് ചുട്ട മറുപടി നൽകും; അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാത്ത മറുപടിയായിരിക്കും അത്; നമ്മൾ യുദ്ധക്കൊതിയന്മാരല്ല...സമാധാനപ്രേമികളായ പൗരന്മാരാണെന്നും ഉപരാഷ്ട്രപതി; നമ്മുടെ അയൽക്കാർ പണവും പരിശീലനവും നൽകി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണെന്നും അത് അവർക്ക് തന്നെ ദോഷമായി വരുമെന്നും വെങ്കയ്യ നായിഡു; മറുപടി ഒക്ടോബറിൽ ഇന്ത്യയുമായി യുദ്ധത്തിന് സാധ്യതയുണ്ടെന്ന പാക് മന്ത്രിയുടെ വെല്ലുവിളിക്ക്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി:ഐക്യരാഷ്ട്രസഭയിലും ലോക രാഷ്ട്രങ്ങൾക്ക് മുമ്പിലും കാശ്മീർ വിഷയം ഉന്നയിച്ചു അമ്പേ പരാജയപ്പെട്ട പാക്കിസ്ഥാന് വിടുവായത്തത്തിന് ഒരുകുറവുമില്ല. ഇന്ത്യയുമായി ഒക്ടോബറിൽ യുദ്ധത്തിന് സാധ്യതയുണ്ടെന്ന വെല്ലുവിളിയാണ് പാക്കിസ്ഥാൻ മുഴക്കുന്നത്. പാക് റെയിൽവേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദാണ് വെല്ലുവിളി നടത്തിയിരിക്കുന്നത്. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയുമായി പൂർണതോതിൽ യുദ്ധമുണ്ടായേക്കാമെന്നും റഷീദ് അഹമ്മദിന്റെ പ്രസ്താവനയിൽ പറയുന്നു.

പാക്കിസ്ഥാന്റെ വെല്ലുവിളിക്ക് മറുപടിയുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്തെത്തി. ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാൻ വന്നാൽ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത മറുപടി നൽകുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു.നമ്മൾ ആരെയും ആക്രമിച്ചിട്ടില്ല,? എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വന്നത്. എന്നാൽ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ അവരുടെ ജീവിതകാലത്ത് മറക്കാൻ കഴിയാത്ത മറുപടിയായിരിക്കും നമ്മൾ യുദ്ധക്കൊതിയന്മാരല്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണെന്നും വിശാഖപട്ടണത്ത് നടന്ന ചടങ്ങിൽ വെങ്കയ്യ നായിഡു പറഞ്ഞു.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടാൻ ആഗ്രഹിക്കുന്നില്ല, അതുപോലെ മറ്റു രാജ്യങ്ങൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അവിടെ പിന്നെ ചർച്ചയുടെ ആവശ്യകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ അയൽക്കാർ തീവ്രവാദികൾക്ക് പണവും പരിശീലനവും നൽകി ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇത് അവർക്ക് തന്നെ ദോഷമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ എടുത്തുകളഞ്ഞശേഷം പാക്കിസ്ഥാൻ തുടർച്ചയായി നടത്തുന്ന പ്രകോപനങ്ങൾക്ക് പിന്നാലെയാണ് അവിടുത്തെ ഒരു മന്ത്രിയുടെ ഭാഗത്തു നിന്നുതന്നെയുണ്ടാകുന്ന ഈ പ്രസ്താവമെന്നതും ശ്രദ്ധേയമാണ്.പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ കറാച്ചിക്ക് സമീപം പാക്കിസ്ഥാൻ മിസൈൽപരീക്ഷണം നടത്താൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലേക്കുള്ള വ്യോമപാത പൂർണമായി അടക്കുമെന്ന് പാക്കിസ്ഥാൻ കഴിഞ്ഞദിവസം ഭീഷണിയുയർത്തിയിരുന്നു. പാക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ വ്യാപാര പാത അടക്കുന്ന കാര്യത്തിലും മന്ത്രിസഭാ യോഗത്തിൽ ചർച്ച നടന്നെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായ ഫവാദ് ഹുസൈൻ ട്വീറ്റ് ചെയ്തിരുന്നു. മോദി തുടങ്ങി, ഞങ്ങൾ പൂർത്തിയാക്കും എന്ന ടാഗോട് കൂടിയായിരുന്നു മന്ത്രിയുടെ ട്വീറ്റ്.

കാശ്മീർ വിഷയത്തിൽ അമേരിക്കൻ പിന്തുണ തേടി പാക്കിസ്ഥാൻ രംഗത്തെത്തിയെങ്കിലും അത് വിജയിച്ചിരുന്നില്ല. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകൾ പാക്കിസ്ഥാൻ അടച്ചിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാക്കിസ്ഥാൻ തന്നെ നിഷേധിക്കുകയുണ്ടായി. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ഫെബ്രുവരിയിൽ അടച്ചിട്ട വ്യോമപാത ജൂലായ് 16-നാണ് പാക്കിസ്ഥാൻ തുറന്നിരുന്നത്. അന്നും ഈ ്പ്രതിസന്ധിയെ ഇന്ത്യ മറികടന്നിരുന്നു. അതുകൊണ്ട് തന്നെ പാക് ഭീഷണികളെ തള്ളിക്കളയുകയാണ് ഇന്ത്യ ഇപ്പോഴും.

കരമാർഗം പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്കുള്ള ബന്ധം തടയുന്നതാണു പരിഗണിക്കുന്നത്. പാക്ക് മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ഉയർന്നു. ഈ തീരുമാനങ്ങളുടെ നിയമപരമായ വശങ്ങളാണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഓഗസ്റ്റ് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെയാണു പാക്കിസ്ഥാന്റെ പുതിയ നീക്കങ്ങൾ. കശ്മീർ വിഷയത്തിൽ രാജ്യാന്തര പിന്തുണ നേടിയെടുക്കുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ പിന്തുണ അഭ്യർത്ഥിച്ച് യുഎൻ രക്ഷാസമിതിയെ വരെ പാക്കിസ്ഥാൻ സമീപിച്ചിരുന്നു. എന്നാൽ കശ്മീർ ഉഭയകക്ഷി പ്രശ്‌നമാണെന്ന ഇന്ത്യയുടെ നിലപാടിനൊപ്പമാണു രക്ഷാസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും നിലകൊണ്ടത്. യുഎൻ പൊതുസഭയുൾപ്പെടെ എല്ലാ രാജ്യാന്തര വേദികളിലും കശ്മീർ പ്രശ്‌നം ചർച്ച ചെയ്യുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

പാക്കിസ്ഥാനിലെ ജനം കശ്മീരിനൊപ്പം നിൽക്കണമെന്നും കശ്മീരിന്റെ അംബാസിഡറെപ്പോലെ പ്രവർത്തിക്കുമെന്നായിരുന്നു ഇമ്രാൻ ഖാന്റെ വാക്കുകൾ. അടുത്ത മാസം യുഎൻ പൊതുസഭയിൽ ഇമ്രാൻ പ്രസംഗിക്കാൻ ഒരുങ്ങുകയാണ്. അതിനിടെ പാക്കിസ്ഥാനിലെയും ചൈനയിലെയും ഉന്നത സൈനികോദ്യോഗസ്ഥർ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയതായി റിപ്പോർട്ട് പുറത്തു വരുന്നു. പാക് സൈന്യത്തിന്റെ ശേഷി മെച്ചപ്പെടുത്താനുള്ള സൈനിക സഹകരണക്കരാറിന്റെ ധാരണപത്രത്തിലും ഇരുരാജ്യവും ഒപ്പുവെച്ചു.

ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മിഷൻ വൈസ് ചെയർമാൻ ഷു ക്വിലിയാങ്ങും പാക്കിസ്ഥാൻ കരസേനാമേധാവി ഖമർ ജാവേദ് ബജ്വയുമാണ് ചൊവ്വാഴ്ച റാവൽപിണ്ടിയിൽ കൂടിക്കാഴ്ച നടത്തിയത്. കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചൈന നൽകുന്ന പിന്തുണയ്ക്ക് ബജ്വ നന്ദിയറിയിച്ചു. കശ്മീരിന്റെ പ്രത്യേകപദവി എടുത്തുമാറ്റിയതിനെത്തുടർന്നുള്ള വിഷയങ്ങളിൽ പാക്കിസ്ഥാന് ചൈന യു.എൻ.വേദികളിലുൾപ്പെടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

കശ്മീർവിഷയത്തിൽ പിന്തുണ ആവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ വീണ്ടും ടെലിഫോണിൽ വിളിച്ചു. ഒരുമാസത്തിനിടെ രണ്ടാംതവണയാണ് ഈ വിഷയത്തിൽ ഇരുവരും ചർച്ചനടത്തുന്നത്. കശ്മീർ പ്രശ്‌നപരിഹാരത്തിന് മൂന്നാമതൊരു രാജ്യത്തിന്റെ പങ്ക് ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതിനുപിന്നാലെയാണ് ഖാൻ വീണ്ടും സൗദിയുടെ സഹായം തേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP