1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
12
Wednesday

ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയ്ക്ക് പാക്കിസ്ഥാൻ ഇല്ല; ഡോവലുമായി ആശയവിനിമയത്തിന് സർതാജ് ഡൽഹിയിൽ വരില്ല; സമാധാനത്തെക്കാൾ അവർക്ക് പ്രധാനം ദാവൂദ് ഇബ്രാഹിം തന്നെ; ഹുറിയത്തിനെ കാണാനും കാശ്മീർ സംസാരിക്കാനും പറ്റില്ലെന്ന ഇന്ത്യൻ നിലപാട് ഉയർത്തി ഉഭയകക്ഷി ചർച്ചയിൽ നിന്ന് പിന്മാറ്റം

August 22, 2015 | 09:05 PM IST | Permalink



ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയ്ക്ക് പാക്കിസ്ഥാൻ ഇല്ല; ഡോവലുമായി ആശയവിനിമയത്തിന് സർതാജ് ഡൽഹിയിൽ വരില്ല; സമാധാനത്തെക്കാൾ അവർക്ക് പ്രധാനം ദാവൂദ് ഇബ്രാഹിം തന്നെ; ഹുറിയത്തിനെ കാണാനും കാശ്മീർ സംസാരിക്കാനും പറ്റില്ലെന്ന ഇന്ത്യൻ നിലപാട് ഉയർത്തി ഉഭയകക്ഷി ചർച്ചയിൽ നിന്ന് പിന്മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി. ചർച്ചയ്ക്ക് ഇന്ത്യ മുന്നോട്ട് വച്ച ഉപാധികൾ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയാണ് പിന്മാറ്റം. കറാച്ചിയിലുള്ള ദാവൂദ് ഇബ്രാഹിമിനെ വിട്ടുകിട്ടാൻ ഇന്ത്യ സമർദ്ദം ശക്തമാക്കുമെന്ന് തിരിച്ചറിഞ്ഞ് നടത്തിയ പാക് നീക്കമാണ് ഉഭയകക്ഷി ചർച്ചയെ അട്ടിമറിക്കുന്നത്. ദാവൂദ് കറാച്ചിയിലുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംഘടിപ്പിച്ചിരുന്നു. ശക്തമായ ഈ തെളിവുകളാണ് പാക്കിസ്ഥാനെ ചർച്ചയിൽ നിന്ന് പിന്മാറ്റുന്നത്. 

ചർച്ച ഒഴിവാക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമങ്ങൾ ഒന്നൊന്നായി എണ്ണി പറഞ്ഞ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നേരത്തെ വാർത്താ സമ്മേളനം നടത്തിയിരുന്നു. തീവ്രാവാദവും ചർച്ചയും ഒരുമിച്ച് കൊണ്ട് പോകാൻ കഴിയില്ലെന്ന് ഇന്ത്യ വിശദീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിലെ ചർച്ച പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി. സിംലാ ഉടമ്പടിക്ക് വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോൾ പാക്കിസ്ഥാൻ നടത്തുന്നത്. ഹുറിയത്തുമായി പാക്കിസ്ഥാൻ ചർച്ച നടത്താൻ നടത്തിയ നീക്കം സിംലാ ഉടമ്പടിക്ക് എതിരാണെന്നും വ്യക്തമാക്കി. അതിന് ശേഷം സുഷമ സ്വരാജിന്റെ പ്രസ്താവനയെ തുടർന്നുള്ള സ്ഥിതിഗതികൾ പാക്കിസ്ഥാൻ ഉന്നത തല യോഗത്തിലൂടെ വിലയിരുത്തി. അതിന് ശേഷമാണ് പിന്മാറ്റത്തിന് തീരുമാനിച്ചത്. ഇതോടെ ഇന്ത്യാ-പാക് സമാധാന ചർച്ചയെന്നത് വിദൂര സ്വപ്‌നമായി.

ഇതോടെ ദാവൂദ് ഇബ്രാഹിമിനെ വിട്ടുകിട്ടാനുള്ള ശ്രമവും ഉടൻ വിജയിക്കില്ലെന്ന് ഉറപ്പായി. ദേശീയ ഉപദേഷ്ടാക്കളുടെ ചർച്ചയ്ക്ക് മുന്നോടിയായി ദാവൂദിന്റെ വിവരങ്ങൾ ഇസ്രയേൽ ചാര സംഘടനയായ മൊസാദുമായുള്ള പ്രവർത്തനത്തിലൂടെ ഇന്ത്യ നേടിയിരുന്നു. യുഎഇ സന്ദർശനത്തിൽ അബുദാബി ഭരണാധികാരികൾക്ക് ഈ തെളിവുകൾ പ്രധാനമന്ത്രി മോദി നൽകുകയും ചെയ്യും. ഈ രേഖകളുടെ കരുത്ത് തിരിച്ചറിഞ്ഞതോടെ പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ച അട്ടിമറിക്കാൻ നീക്കങ്ങൾ തുടങ്ങി. ഹുറിയത്ത് നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് ആശയക്കുഴപ്പം സജീവമാക്കി. ഇതിന് തുടർന്ന് ഇന്ത്യ കടുത്ത നിലപാട് എടുത്തു. ഇതോടെ പാക്കിസ്ഥാൻ ആഗ്രഹിച്ചിടത്ത് കാര്യങ്ങളെത്തി. ദാവൂദ് വിഷയം ഇന്ത്യ ശക്തമായി ഉയർത്തുമെന്ന ഭീതി തന്നെയാണ് ഇതിന് കാരണം. കാശ്മീർ പ്രശ്‌നമില്ലെങ്കിൽ ഇന്ത്യയുമായി ചർച്ചയില്ലെന്ന ന്യായവുമായി പാക്കിസ്ഥാൻ ചർച്ച ഒഴിവാക്കി. ഇതോടെ നാളത്തെ ഡൽഹിയിലെ ഉഭയകക്ഷി ചർച്ചയും ഒഴിവായി.

നേരത്തെ തീവ്രവാദം അവസാനിപ്പിക്കാതെ കശ്മീർ പ്രശ്‌നം ചർച്ച ചെയ്യില്ലെന്ന വ്യക്തമായ സൂചനയാണ് വിദേശകാര്യമന്ത്രി സുഷമസ്വരാജ് നൽകിയത്. ഇരു രാജ്യവും തമ്മിലുള്ള ചർച്ചകളിൽ മൂന്നാം കക്ഷികളെ അനുവദിക്കില്ല. ഈ രണ്ട് നിബന്ധനകളും പാലിക്കാതെ ചർച്ചയില്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു. കശ്മീർ മാത്രമല്ല ഇന്ത്യയുടെ പ്രശ്‌നം. ദേശീയ ഉപദേഷ്ടാക്കളുടെ ചർച്ച നവാസ് ഷെരീഫ് ആഗ്രഹിച്ചിരുന്നില്ല. ചർച്ചയിൽ നിന്നും ഒളിച്ചോടാൻ ഇന്ത്യ ആഗ്രഹിച്ചിട്ടില്ല. ഇന്ത്യ ചർച്ച നടത്തണമെന്ന നിലപാടിൽ എന്നും ഉറച്ചു നിന്നു, അതിനുള്ള അവസരങ്ങൾ ഉണ്ടാക്കി. എന്നാൽ ചർച്ച അട്ടിമറിക്കാൻ പകിസ്ഥാൻ അക്രമണങ്ങൾ നടത്തുകയാണ് ചെയ്തത്. സംഘർഷമൊഴിവാക്കാനല്ല പാക്കിസ്ഥാന്റെ ശ്രമം. സേനാതലത്തിലുള്ള ചർച്ചകളിൽ നിന്നും പാക്കിസ്ഥാൻ മാറി നിന്നു. പലതലങ്ങളിലുള്ള ചർച്ചകൾക്കും ഇന്ത്യ തീയതി അറിയിച്ചു. ഇപ്പോൾ പോലും ഒരുമാസം മുമ്പേ ചർച്ചയുടെ അജണ്ടകൾ അറിയിച്ചതാണ്. പാക്കിസ്ഥാന്റെ കൈവശം എന്ത് രേഖയാണുള്ളത്. നമ്മൾക്ക് ജീവിക്കുന്ന തെളിവുണ്ട്, കശ്മീരിൽ നിന്നും പിടിയിലായ നവേദ് എന്ന തീവ്രവാദി. സിംലയിലും ഉഫയിലും ഉണ്ടായ ധാരണകൾ പാക്കിസ്ഥാനെ ഓർമ്മിപ്പിക്കുകയാണ്. 1999 ൽ ബാജ് പേയി ലാഹോറിൽ പോയെങ്കിലും നമ്മുക്ക് തിരിച്ചുകിട്ടിയത് കാർഗിൽ യുദ്ധമായിരുന്നുവെന്നും സുഷമാ സ്വരാജ് പറഞ്ഞു.

കശ്മീർ പ്രശ്‌നം ചർച്ച ചെയ്യാനല്ല ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. ഉഫാ ധാരണ പ്രകാരം ഇന്ത്യ പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ ഭീകരവാദമാണ് പ്രധാന വിഷയം. ഇതിൽ വിട്ടുവീഴ്ചയില്ല. കശ്മീർ പ്രശ്‌നം മാത്രമല്ല ഇന്ത്യയുടെ വിഷയം. ഭീകരവാദവും സമാധാന ചർച്ചയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇരുരാജ്യങ്ങൾക്കിടയിൽ നടക്കുന്നതെല്ലാം ഉഭയകക്ഷി ചർച്ചയല്ല. ദേശീയ ഉപദേഷ്ടാക്കളുടെ ചർച്ച പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആഗ്രഹിക്കുന്നില്ലെന്ന് സുഷമ സ്വരാജ് ആരോപിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ കശ്മീർ വിഷയം ചർച്ച ചെയ്യില്ല. ചർച്ചകളിൽ മൂന്നാം കക്ഷിയെ അനുവദിക്കില്ല. അതിർത്തി സമാധനത്തിലും ചർച്ച നടത്തണം. മറ്റു വിഷയങ്ങളിൽ നിന്നും ഇന്ത്യ ഒളിച്ചോടുകയല്ല. ഉഫ ധാരണ പ്രകാരമുള്ള കാര്യങ്ങൾ നടപ്പിലാക്കുകയാണ് ഇന്ത്യ. സേനാതലത്തിലെ ചർച്ചകളിൽ നിന്നും പാക്കിസ്ഥാൻ ഒഴിഞ്ഞു മാറി. ചർച്ചകൾക്കുള്ള അന്തരീക്ഷം ഇന്ത്യ ഒരുക്കിയിരുന്നു. എന്നാൽ പാക്കിസ്ഥാൻ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. 1998 ൽ നടന്ന ചർച്ചയിൽ മാത്രമാണ് കശ്മീർ വിഷയമായതെന്ന് സുഷമ ചൂണ്ടിക്കാട്ടി. ഉഫ കൂടിക്കാഴ്ചയ്ക്കു ശേഷം 91 തവണ പാക്കിസ്ഥാൻ അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്നും സുഷമ വ്യക്തമാക്കി.

ചർച്ച വേണമോയെന്ന് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചർച്ച വേണ്ടെന്ന് വച്ചത് ഇന്ത്യയാണെന്ന് വരുത്താനാണ് പാക്കിസ്ഥാൻ ഇതിലൂടെ ശ്രമിച്ചത്. ചർച്ചയിലെ മുഖ്യവിഷയം കശ്മീരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് ശേഷമാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എന്നാൽ തന്ത്രപരമായ നീക്കത്തിലൂടെ തീരുമാനം എടുക്കേണ്ടത് പാക്കിസ്ഥാന്റെ കോർട്ടിലേക്ക് ഇട്ട് നൽകുകയും ചെയ്തു. ചർച്ചക്ക് പാക്കിസ്ഥാൻ ഉപാധികൾ വച്ചിട്ടില്ലെന്നും അത്തരത്തിലുള്ള ആരോപണം തെറ്റാണെന്നും സർതാജ് അസീസ് പറഞ്ഞിരുന്നു. ഉപാധികളൊന്നും വച്ചിട്ടില്ലെന്ന് പറയുമ്പോഴും പ്രകോപനപരമായ പ്രതികരണങ്ങളാണ് സർതാജ് അസീസിന്റെ ഭാഗത്ത് രാവിലെ നിന്നുമുണ്ടായത്. ഇതിനാണ് കൃത്യതയുള്ള മറുപടിയുമായി സുഷമ രംഗത്ത് എത്തിയത്.

പാക്കിസ്ഥാന് ചർച്ചകളോട് താൽപ്പര്യമില്ലെന്നും വിശദീകരിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾക്കുള്ള ചർച്ചയുടെ തീയതി ഇന്ത്യ അറിയിച്ചിട്ടും ആഴ്ചകൾ കഴിഞ്ഞാണ് പ്രതികരണമെത്തിയത്. മുമ്പ് ഇത്തരം ചർച്ചകൾ മുടക്കാനായി പാക്കിസ്ഥാൻ തീവ്രവാദ ആക്രമണം പോലും നടത്തിയിട്ടുണ്ടെന്ന് സുഷമ വ്യക്തമാക്കി. 1999ൽ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് ലാഹോറിൽ പോയി. പക്ഷേ തിരികെ കിട്ടിയത് കാർഗിലാണെന്നും സുഷമ ഓർമ്മിപ്പിച്ചു. ഇതോടെ ത്‌ന്നെ പാക്കിസ്ഥാൻ ചർച്ചയിൽ നിന്ന് പിന്മാറുമെന്നും വ്യക്തമായി. കാശ്മീരും വിഘടനവാദികളുമില്ലാതെ ചർച്ചയില്ലെന്ന് പാക്കിസ്ഥാൻ ഉന്നത തല യോഗം തീരുമാനിച്ചു. വിഘടനവാദി നേതാക്കളെ സർക്കാർ കരുതൽ തടങ്കലിലാക്കിയതും വിഷയം വഷളാക്കി. റഷ്യയിൽ പ്രധാനമന്ത്രിമാരായ മോദിയും നവാസ് ഷെരീഫുൂം നടത്തിയ ചർച്ചയിലാണ് ഉഭയകക്ഷി ചർച്ചയുടെ സാധ്യത തെളിഞ്ഞത്. ഭീകരവാദം ദേശീയ ഉപദേഷ്ടാക്കൾ ചർച്ച ചെയ്യുമെന്നായിരുന്നു ധാരണ. അത് തെറ്റിച്ചാണ് കാശ്മീർ വീണ്ടും പാക്കിസ്ഥാൻ പ്രശ്‌നമായി ഉയർത്തിയത്.

നേരത്തെ പാക്കിസ്ഥാൻ ദേശീയസുരക്ഷാ ഉപദേഷ്ടാവുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയ ജമ്മു കാശ്മീർ വിഘടനവാദി നേതാവ് ഷബീർ ഷായെ വിമാനത്താവളത്തിൽ വച്ച് കസ്റ്റഡിയിലെടുത്ത ശേഷം വീട്ടുതടങ്കലിലാക്കിയിരുന്നു. രാവിലെ ഡൽഹിയിലേക്ക് യാത്ര തിരിച്ച ഷായെ ഉച്ചയ്ക്ക് 12.50ഓടെയാണ് അറസ്റ്റു ചെയ്തത്. മുഹമ്മദ് അബ്ദുള്ള തരി, സമീർ അഹമ്മദ് ഷെയ്ക്ക് എന്നിവർക്കൊരപ്പമാണ് ഷബീർ ഷാ ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വന്നയുടൻ ഷായെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഷാ അടക്കമുള്ള നേതാക്കളുടെ നീക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്ന് നേതാക്കളോട് പൊലീസ് വ്യക്തമാക്കി. യാതൊരു പ്രതിഷേധവും കൂടാതെ ഷായും കൂട്ടരും പൊലീസിനോട് സഹകരിക്കുകയും ചെയ്തു. തുടർന്ന് മൂന്നു പേരെയും പൊലീസ് അകന്പടിയോടെ ഡൽഹിയിലെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കനത്ത കാവലിലാണ് മൂവരേയും ഡൽഹിയിൽ പാർപ്പിച്ചിരിക്കുന്നത്. ശ്രീനഗറിലേക്ക് മടങ്ങിപ്പോകുന്നതിന് അവർക്ക് വിലക്കില്ല.

ഇതേ തുടർന്നാണ് നിലപാട് വിശദീകരണവുമായി പാകസിസ്ഥാൻ രംഗത്ത് വന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയ്ക്കുള്ള പ്രധാന പ്രശ്‌നം ജമ്മുകാശ്മീർ തന്നെയാണെന്ന് പാക്കിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ആവർത്തിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം, ഇക്കാര്യം മനസിലാക്കാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി പ്രധാനമന്ത്രി ആയശേഷം കാശ്മീർ പ്രശ്‌നം മറക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ, പാക്കിസ്ഥാന് മറക്കാൻ കഴിയുന്ന പ്രശ്‌നമല്ല കാശ്മീർ എന്നത്. ഇന്ത്യയുമായുള്ള ചർച്ചയിൽ കാശ്മീർ പാക്കിസ്ഥാന് പ്രധാന വിഷയം തന്നെയാണ് അസീസ് വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ വഴിത്തിരിവ് ഉണ്ടാവുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. പാക്കിസ്ഥാനിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റായുടെ ഇടപെടലിനുള്ള മൂന്നു സെറ്റ് തെളിവുകളും സർതാജ് അസീസ് വാർത്താ സമ്മേളനത്തിൽ ഹാജരാക്കിയിരുന്നു. അപ്പോൾ തന്നെ ഡൽഹി ചർച്ച നടക്കില്ലെന്ന് ഉറപ്പായിരുന്നു.

ഇന്ത്യയുമായി ഉപാധിരഹിത ചർച്ച നടത്താൻ പാക്കിസ്ഥാൻ തയ്യാറാണ്. എന്നാൽ, ഹുറിയത്ത് നേതാക്കളുമായി ചർച്ച നടത്തരുതെന്ന് ഇന്ത്യയാണ് വ്യവസ്ഥ വയ്ക്കുന്നത്. പാക്കിസ്ഥാൻ ഒരുക്കുന്ന വിരുന്നിൽ വരുന്ന അതിഥികളെ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അസീസ് ചോദിച്ചു. ഇരു രാജ്യങ്ങൾക്കിടയിലും സമാധാനം പുലരാൻ ഇരു വിഭാഗത്തിനും കൂട്ടായ ബാദ്ധ്യതയുണ്ട്. ഹുറിയത്ത് നേതാക്കളെ അറസ്റ്റു ചെയ്തതിനെ ഗൗരവത്തോടെയാണ് കാണുന്നത്. അവരുടെ മൗലികാവകാശങ്ങൾക്കു നിഷേധിക്കുന്നതിന് തുല്യമാണ് ഇന്ത്യയുടെ നടപടിയെന്നാണ് പാക് ആരോപണം.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
വാവിട്ട വാക്കും കൈവിട്ട ഫേസ്‌ബുക്ക് പോസ്റ്റും; തെറിച്ചത് മാധ്യമപ്രവർത്തകന്റെ പണി; മാധ്യമങ്ങളോട് ചൂടായ മുഖ്യമന്ത്രിയെ വിമർശിച്ച് 'മിസ്റ്റർ പിണറായി' എന്ന് തുടങ്ങുന്ന പോസ്റ്റിട്ട 'കേരള വിഷൻ' ന്യൂസ് ഹെഡിന് കിട്ടിയത് വലിയ പണി; കടുത്ത സൈബർ ആക്രമണത്തിന് പിന്നാലെ പ്രജീഷിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി മാനേജ്‌മെന്റ്; ആകെ തകർന്നപ്പോൾ ജീവനൊടുക്കാനും മാധ്യമപ്രവർത്തകന്റെ ശ്രമം
ചായക്കടക്കാരന്റെ മകൾ സ്വപ്രയത്നത്തിലൂടെ നേടിയത് 3.83 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി യുഎസിൽ ഉന്നത പഠനത്തിനുള്ള അവസരം; അമ്മാവനൊപ്പം ബൈക്കിൽ ബന്ധുവീട്ടിലേക്ക് പോകവെ അശ്ലീല പദങ്ങളുമായി പിന്നാലെ കൂടിയത് രണ്ട് യുവാക്കൾ; 20കാരിക്ക് ജീവൻ നഷ്ടമായത് യുവാക്കളുടെ അഭ്യാസ പ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ; സുധിക്ഷയുടെ വിയോ​ഗം താങ്ങാനാകാതെ നാട്ടുകാർ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
റഷ്യൻ വാക്‌സിന് എന്തൊരു സ്പീഡ്; രണ്ടുമാസത്തെ പരീക്ഷണത്തിന് ശേഷം വാക്‌സിൻ വിജയമെന്ന് പ്രഖ്യാപിച്ചത് സംശയത്തോടെ നോക്കി ആരോഗ്യ വിദഗ്ദ്ധർ; മൂന്നാം ഘട്ട പരീക്ഷണങ്ങൾ ബുധനാഴ്ച തുടങ്ങാനിരിക്കെ ധൃതി പിടിച്ച് പ്രസിഡന്റ് പുടിൻ അറിയിപ്പുമായി വന്നത് കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിക്കുന്ന ആദ്യ രാഷ്ട്രമെന്ന പ്രശസ്തിക്ക് വേണ്ടിയോ? കർശന സുരക്ഷാ പരിശോധനയ്ക്ക് ശേഷം മാത്രം അംഗീകാരമെന്ന് ഡബ്ല്യുഎച്ച്ഒ; സ്പുട്‌നിക് വി എന്ന് പേരിട്ട വാക്‌സിനായി ബുക്ക് ചെയ്തിരിക്കുന്നത് 20 രാജ്യങ്ങളെന്ന് റഷ്യ
രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ അല്ലയോ എന്നതാണോ, അതോ ചികിത്സ സമ്പ്രദായം സയന്റിഫിക്കലി പ്രൂവൻ ആവണമെന്നതാണോ ഫസ്റ്റ് പ്രിഫറൻസ് ? മൂന്നു തലമുറകളായി ഹോമിയോപ്പതിയെ ആശ്രയിച്ചിട്ടുള്ളവരാണ് ഞങ്ങൾ; 100 ശതമാനം ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ നിന്നും എനിക്കു ലഭിച്ചിട്ടുണ്ട്; ​ഗായത്രി സുരേഷ് എഴുതുന്നു
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ വിലക്കിയത് 2015 ൽ; വൈഡ് ബോഡി എയർക്രാഫ്റ്റുകളുടെ നിരോധനം നീക്കിയത് 2019 ജൂലൈയിലും; 18 പേരുടെ ജീവനെടുത്ത ബോയിങ് വിമാനാപകടത്തിന് കാരണം കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിങ് പുരിയുടെ തീരുമാനമെന്ന വിമർശനത്തിന് ചൂടുപിടിച്ചതോടെ ഡിജിസിഎക്ക് മനംമാറ്റം; മഴക്കാലത്ത് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വീണ്ടും വിലക്ക്; തീരുമാനം മൻസൂൺകാലത്തേക്ക മാത്രം; കനത്തമഴ ലഭിക്കുന്ന വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധനയും
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
അമ്മയാണെ സത്യം അമ്മ മരിച്ചുവെന്ന് പറഞ്ഞിട്ടില്ല; ഒരു നടൻ മരിച്ചു പോയി അയാളെ കാണാൻ പോകാനാണ് വണ്ടിക്കൂലിക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് പറഞ്ഞത്; അപ്പോൾ അയാൾ തിരുവനന്തപുരത്തേക്ക് കൊണ്ടു വിടാമെന്നും പണം അവിടെ എത്തിയിട്ട് നൽകിയാൽ മതിയെന്നും പറഞ്ഞു; വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്നെ നിർബന്ധിപ്പിച്ച് കയറ്റി; വിചിത്ര ന്യായവുമായി മരിയാപുരത്തുകാരൻ നിശാന്തും; ഓട്ടോക്കാരനെ അളിയൻ പണം തരുമെന്ന് പറഞ്ഞ് പറ്റിച്ചു മുങ്ങിയ വിരുതൻ പറയുന്ന കഥ ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി