Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളപ്പണക്കാരുടെ തായ്‌വേരറുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കല്ല; സ്വിസ് ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം പൂഴ്‌ത്തിയവരുടെ ഉറക്കം കെടുത്താനുള്ള പോരാട്ടത്തിന് ഫലം കാണുന്നു; ഗൂഢരഹസ്യങ്ങൾക്ക് ഇനി വിട പറയാം; ഞായറാഴ്ച മുതൽ ഇന്ത്യക്ക് അക്കൗണ്ട് വിവരങ്ങൾ കിട്ടിത്തുടങ്ങും; സ്വിറ്റ്‌സർലണ്ടുമായി ഓട്ടാമാറ്റിക് വിവരവിനിമയത്തിന് തുടക്കമാകുന്നതോടെ അവിടെ താമസിക്കുന്ന ഇന്ത്യാക്കാരുടെ അക്കൗണ്ട് വിവരങ്ങളെല്ലാം വിരൽതുമ്പിൽ; പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ മുന്നോട്ട് കുതിച്ച് മോദി

കള്ളപ്പണക്കാരുടെ തായ്‌വേരറുക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറുംവാക്കല്ല; സ്വിസ് ബാങ്ക് അക്കൗണ്ടിൽ കള്ളപ്പണം പൂഴ്‌ത്തിയവരുടെ ഉറക്കം കെടുത്താനുള്ള പോരാട്ടത്തിന് ഫലം കാണുന്നു; ഗൂഢരഹസ്യങ്ങൾക്ക് ഇനി വിട പറയാം; ഞായറാഴ്ച മുതൽ ഇന്ത്യക്ക് അക്കൗണ്ട് വിവരങ്ങൾ കിട്ടിത്തുടങ്ങും; സ്വിറ്റ്‌സർലണ്ടുമായി ഓട്ടാമാറ്റിക് വിവരവിനിമയത്തിന് തുടക്കമാകുന്നതോടെ അവിടെ താമസിക്കുന്ന ഇന്ത്യാക്കാരുടെ അക്കൗണ്ട് വിവരങ്ങളെല്ലാം വിരൽതുമ്പിൽ; പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ മുന്നോട്ട് കുതിച്ച് മോദി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: നോട്ടുനിരോധനത്തിന് മൂന്ന് ലക്ഷ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചിട്ടത്. കള്ളപ്പണക്കാരുടെ തായ്വേരറുക്കുക സുപ്രധാന ലക്ഷ്യം. കള്ളനോട്ടടിക്കുന്ന കമ്മട്ടങ്ങൾ പൂട്ടിക്കെടുക, ഭീകരതയ്ക്ക് അന്ത്യം കുറിക്കുക എന്നിവ മറ്റ് ലക്ഷ്യങ്ങൾ. എന്നാൽ പിന്നീട് ആ ലക്ഷ്യങ്ങളിൽ ചില മാറ്റങ്ങളും സർക്കാർ വരുത്തി. നോട്ടുകളും ഉപയോഗം കുറച്ച് ഡിജിറ്റൽ സമ്പദ് വ്യവസ്ഥ ശക്തമാക്കുകയും കൂടുതൽ ആളുകളെ നികുതിപരിധിയിൽ കൊണ്ടുവരികയുമായി പുതുക്കിയ ലക്ഷ്യങ്ങൾ. അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടും തിരികെയെത്തിയെന്ന് ആർബിഐ സ്ഥിരീകരിച്ചപ്പോൾ വിമർശനങ്ങൾ ഏറിയിരുന്നു. ഏന്നാൽ, കേന്ദ്രസർക്കാർ വിദേശത്തുള്ള കള്ളപ്പണക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയായിരുന്നു. അതിന്റെ ഫലമാണ് സ്വിസ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സെപ്റ്റംബർ ഒന്നുമുതൽ കൈമാറാനുള്ള തീരുമാനം.

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിൽ കേന്ദ്രസർക്കാരിന്റെ സുപ്രധാന ചുവടുവയ്പാണ് ഇതെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് പറയുന്നു. സ്വിറ്റസർലണ്ടും ഇന്ത്യയും തമ്മിലുള്ള ഓട്ടോമാറ്റിക് വിവരവിനിമയ സംവിധാനത്തിന് സെപ്‌ററംബർ ഒന്നിന് തുടക്കമാവുകയാണ്. ഇതോടെ, സ്ിസ് ബാങ്കുകളിൽ അക്കൗണ്ടുള്ള ഇന്ത്യാക്കാരുടെ വിവരങ്ങൾ എളുപ്പത്തിൽ ഇവിടുത്തെ നികുതി അധികാരികൾക്ക് കിട്ടും.

ഓഗസ്റ്റ് 29 നും 30 നും സ്വിസ് പ്രതിനിധി സംഘം റവന്യുസെക്രട്ടറി എ.ബി പാണ്ഡെ, സിബിഡിടി ചെയർമാന്ഡ പി.സി.മോദി, സിബിഡിടി അംഗം അഖിലേഷ് രാജൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.2018 കലണ്ടർ വർഷം സ്വിറ്റ്‌സർലണ്ടിലെ താമസക്കാരായ ഇന്ത്യാക്കാരുടെ എല്ലാ അക്കൗണ്ട് വിവരങ്ങളും ഇന്ത്യക്ക് ഞായറാഴ്ച മുതൽ കിട്ടിത്തുടങ്ങും. 2018 ൽ ക്ലോസ് ചെയ്ത അക്കൗണ്ടുകളും ഇതിൽ ഉൾപ്പെടും. കൂടിക്കാഴ്ചയ്ക്കിടെ, പ്രത്യേക കേസുകളുടെ വിവരങ്ങൾ പങ്കുവയ്ക്കാൻ പലവട്ടമായി ഇന്ത്യ ഉന്നയിച്ച അപേക്ഷകളും ചർച്ച ചെയ്തുവെന്ന് സിബിഡിടി അറിയിച്ചു.

നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ കർശന നടപടികളാണ് മോദി സർക്കാർ സ്വീകരിച്ചുവരുന്നത്. വിദേശത്തും മറ്റും കള്ളപ്പണം നിക്ഷേപിച്ച് നികുതിവെട്ടിക്കുന്നവർക്കെതിരെയാണ് കേന്ദ്രം പുതിയ മാർഗനിർദ്ദേശങ്ങൾ നേരത്തെ പുറത്തിറക്കിയിരുന്നു. വിദേശത്തെ ബാങ്ക് അക്കൗണ്ടുകളിലും മറ്റും പണം നിക്ഷേപിച്ച് അനധികൃത ഇടപാടുകൾ നടത്തുന്നവർക്ക് നിശ്ചിത തുക കോംപൗണ്ടിങ് ഫീസായി നൽകി രക്ഷപ്പെടാമെന്ന പഴുതുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് സാദ്ധ്യമല്ല. സി.ബി.ഡി.ടി പുറത്തിറക്കിയ പുതുക്കിയ മാർഗനിർദ്ദേശങ്ങളിലാണ് ഇത് വ്യക്തമാക്കയിരുന്നത്.

2015ലെ കള്ളപ്പണ വിരുദ്ധ നിയമം ക്രമപ്പെടുത്തൽ തുക അടയ്ക്കുന്നത് നിയമവിരുദ്ധമാക്കിയിരുന്നെങ്കിലും കണ്ടെത്തുന്ന തുകയുടെ 30 ശതമാനം നിശ്ചിത സമയത്തിനുള്ളിൽ നികുതിയും പിഴയും കൂടി അടച്ച് മറ്റുനിയമനടപടികളിൽ നിന്ന് ഒഴിവാകുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അതിനുള്ള പഴുതില്ല. പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രാബല്യത്തിലായതോടെ 2014 ഡിസംബറിൽ ഇതിനായി മുൻപ് നൽകിയിരുന്ന നിബന്ധനകൾ പ്രാബല്യത്തിലില്ലാതായി. ബിനാമി ഇടപാടുകൾ, വെളിപ്പെടുത്താത്ത വിദേശ നിക്ഷേപങ്ങൾ, വരുമാനം, കള്ളപ്പണം വെളുപ്പിക്കൽ, തെറ്റായ ക്രയവിക്രയ രേഖകൾ സമർപ്പിക്കുക തുടങ്ങി കാറ്റഗറി ബിയിൽ സി.ബി.ഡി.ടി ഉൾപ്പെടുത്തിയ കുറ്റങ്ങൾ ചെയ്യുന്നവർക്കെല്ലാം കർശനമായ നടപടികൾ നേരിടേണ്ടതായി വരും.

കള്ളപ്പണത്തെക്കുറിച്ച് സർക്കാരിന്റെ വിവിധ സ്ഥാപനങ്ങൾ നൽകിയ പഠന റിപ്പോർട്ടുകളിൽ വ്യത്യസ്ത കണക്കുകളാണ് നേരത്തെ വന്നിരുന്നത്. വിദേശത്തുള്ള കള്ളപ്പണം കുറഞ്ഞത് 25,000 കോടി രൂപയാകാമെന്ന് ഒരു റിപ്പോർട്ടിൽ പറയുമ്പോൾ, ഇത് 34 ലക്ഷം കോടി രൂപ വരെ ആകാമെന്നു മറ്റൊന്നിൽ ചൂണ്ടിക്കാട്ടുന്നു. മുൻ യുപിഎ സർക്കാരിന്റെ കാലത്തു നിയോഗിച്ച നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി, നാഷനൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ച്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടേതാണു റിപ്പോർട്ടുകൾ.

മൂന്നുറിപ്പോർട്ടുകളിലെയും കണക്കുകൾ തീർത്തും വ്യത്യസ്തമാണ്. വിദേശത്തെ കള്ളപ്പണം കൃത്യമായി തിട്ടപ്പെടുത്തുന്നതിലെ അപ്രായോഗികതയാണ് ഇതിലൂടെ പുറത്തുവരുന്നത്. കള്ളപ്പണത്തിൽ കൂടുതലും രാജ്യത്തിനകത്തു തന്നെയായിരിക്കാമെന്നാണ് അധികാരത്തിലെത്തിയതിനു പിന്നാലെ മോദി സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നോട്ട് റദ്ദാക്കൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP