Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിരപരാധികളെ ബലി കൊടുക്കരുത്; രോഹിങ്യൻ മുസ്ലീങ്ങളുടെ പ്രശ്‌നത്തിന് സമാധാനപരമായി പരിഹാരം കാണണം; ഇന്ത്യയുടെ മനസ് മ്യാന്മറിനൊപ്പമെന്ന് പ്രധാനമന്ത്രി

നിരപരാധികളെ ബലി കൊടുക്കരുത്; രോഹിങ്യൻ മുസ്ലീങ്ങളുടെ പ്രശ്‌നത്തിന് സമാധാനപരമായി പരിഹാരം കാണണം; ഇന്ത്യയുടെ മനസ് മ്യാന്മറിനൊപ്പമെന്ന് പ്രധാനമന്ത്രി

മറുനാടൻ ഡസ്‌ക്

യാങ്കോൺ: രോഹിങ്യകൾക്കെതിരെ വംശീയ അക്രമങ്ങൾ നടക്കുന്ന മ്യാന്മറിന്റെ ആശങ്കകൾക്കൊപ്പം ഇന്ത്യ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്മർ സന്ദർശനത്തിനിടെ കൗൺസിലർ ആങ് സാങ് സ്യൂചിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വംശീയ അക്രമത്തിൽ നിരവധി നിരപരാധികൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു. സമാധാന ശ്രമത്തിലൂടെ അവിടെ ഉണ്ടായിട്ടുള്ള പ്രത്യേക പ്രശ്‌നം പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിച്ചു. സമാധാനം ഉറപ്പാക്കുന്ന പരിഹാരത്തിന് എല്ലാവരും പങ്കാളികളാകണം. മ്യാന്മറിന്റെ അന്തസ്സിനെയും ഐക്യത്തേയും ബഹുമാനിക്കാൻ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. വംശീയ അക്രമത്തെ തുടർന്ന് ഒന്നര ലക്ഷത്തോളം രോഹിങ്യൻ മുസ്ലിംങ്ങൾ മ്യാന്മറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത സാഹചര്യത്തിലായിരുന്നു മോദിയുടെ പ്രതികരണം.

മ്യാന്മർ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കാൻ ഗ്രാറ്റിസ് വിസ ലഭ്യമാക്കുമെന്ന് സ്യൂചിയുമായുള്ള കൂടിക്കാഴ്ചയിൽ മോദി അറിയിച്ചു. ഇന്ത്യൻ ജയിലുകളിലുള്ള 40 മ്യാന്മർ പൗരന്മാരെ വിട്ടയക്കും. ഏതുവെല്ലുവിളി നേരിടാനും ഇന്ത്യ മ്യാന്മറിനൊപ്പമുണ്ടാകുമെന്നും മോദി അറിയിച്ചു.

പട്ടിണിയും ഭീകരവാദവും അഴിമതിയും വർഗീയതയുമില്ലാത്ത ഒരു പുതിയ ഇന്ത്യയെ നിർമ്മിക്കുമെന്നുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ചൊവ്വാഴ്ചയാണ് മോദി മ്യാന്മറിലെത്തിയത്. മ്യാന്മറിൽ മോദിയുടെ ആദ്യ സന്ദർശനമാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP