Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനുകൂലിക്കാതിരുന്ന സ്വിറ്റ്‌സർലൻഡിനെയും മെക്‌സിക്കോയെയും വരുതിയിലാക്കി; അമേരിക്കയെ പ്രധാന അംബസിഡറുമാക്കി; ചൈനയുടെ കടുത്ത എതിർപ്പിനിടയിലും ഇന്ത്യ ആണവ വിതരണ സംഘത്തിലേക്ക്; ഇന്ത്യൻ ആണവായുധത്തിന് ലോകത്തിന്റെ അംഗീകാരം ഉണ്ടെന്ന് സൂചന

അനുകൂലിക്കാതിരുന്ന സ്വിറ്റ്‌സർലൻഡിനെയും മെക്‌സിക്കോയെയും വരുതിയിലാക്കി; അമേരിക്കയെ പ്രധാന അംബസിഡറുമാക്കി; ചൈനയുടെ കടുത്ത എതിർപ്പിനിടയിലും ഇന്ത്യ ആണവ വിതരണ സംഘത്തിലേക്ക്; ഇന്ത്യൻ ആണവായുധത്തിന് ലോകത്തിന്റെ അംഗീകാരം ഉണ്ടെന്ന് സൂചന

ണവ വിതരണ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യ അംഗമാകുന്നതിനെ ശക്തിയുക്തം എതിർത്തുകൊണ്ടിരിക്കുയാണ് തുടക്കം മുതൽക്കേ ചൈന. എന്നാൽ, ചൈനയുടെ എതിർപ്പിനെ നാനാഭാഗത്തുനിന്നുള്ള അനുകൂല സ്വരങ്ങൾ കൊണ്ട് കീഴടക്കുകയെന്ന തന്ത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത്.

അനുകൂലിക്കാതിരുന്ന സ്വിറ്റ്‌സർലൻഡിനെയും മെക്‌സിക്കോയെയും ജപ്പാനെയും വരുതിയിലാക്കുകയും അമേരിക്കയെ പ്രധാന സഖ്യകക്ഷിയാക്കിയും എൻ.എസ്.ജിയിലേക്കുള്ള പ്രവേശനത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യ. ഇക്കാര്യത്തിൽ അംഗരാഷ്ട്രങ്ങൾക്കിടയിൽ ചൈന ഒറ്റപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ വളർത്തിയെടുക്കാനായി എന്നതാണ് മോദിയുടെ നയതന്ത്ര വിജയം.

വ്യാഴാഴ്ച മെക്‌സിക്കോ സിറ്റിയിലെത്തിയ മോദി മെക്‌സിക്കൻ അധികൃതരുമായിനടത്തിയ ചർച്ചയിലാണ് എൻ.എസ്.ജിയിൽ ഇന്ത്യയെ പിന്തുണയ്ക്കാമെന്ന തീരുമാനമുണ്ടായത്. ഒബാമയുമായി ചേർന്ന് പുറത്തിറക്കിയ സംയുക്ത പത്രക്കുറിപ്പിന് പിന്നാലെയാണ് മെക്‌സിക്കോയുടെയും പിന്തുണ സ്വന്തമാക്കിയത്.

മിസൈൽ ടെക്‌നോളജി കൺട്രോൾ റെജിമിലേക്കുള്ള ഇന്ത്യയുടെ വരവിനെ സ്വാഗതം ചെയ്ത ഒബാമ എൻ.എസ്.ജിയിൽ ചേരാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായും വ്യകതമാക്കി. എൻ.എസ്.ജിയിലെ അംഗാരാജ്യങ്ങളോട് ഇന്ത്യയെ പിന്തുണയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഈമാസമൊടുവിലാണ് എൻ.എസ്.ജി യോഗം നടക്കുക.

മിസൈൽ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്ന 34-അംഗ സംഘടനയാണ് എം ടി.സി.ആർ. ആയുധ നിർവ്യാപന രംഗത്തുള്ള നാല് സംഘടനകളിലൊന്ന്. മിസൈൽ, സ്‌പേസ് സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും സ്വീകരണത്തിനും ഈ അംഗത്വം ഇന്ത്യയെ സഹായിക്കും. ഇതിനേക്കാളൊക്കെ പ്രധാനം ഈ സംഘടനയിൽ ചൈന അംഗമല്ലെന്നതാണ്.

നാല് സംഘടനകളിലും അംഗമാകുന്നതിന് പകരം എൻ.എസ്.ജിയെയും എം ടി.സി.ആറിനെയും മാത്രമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. വിയന്നയിലും പിന്നീട് സോളിലും നടക്കുന്ന എൻ.എസ്.ജി. യോഗങ്ങളിൽ മുഖ്യവിഷയം ഇന്ത്യയുടെ അംഗത്വമായിരിക്കുമെന്നുമുറപ്പാണ്. ഇന്ത്യയെ അംഗമാക്കുന്നതിനെതിരെ ചൈന പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു.

ആണവ വിതരണ സംഘത്തിലംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശക്തിയേറിയത് അമേരിക്കൻ ഭരണകൂടത്തിലുണ്ടായ മാറ്റത്തോടെയാണ്. 2008-ൽ ബുഷ് ഭരിച്ചിരുന്നപ്പോഴത്തെ അവസ്ഥയല്ല ഒബാമ അധികാരത്തിൽ വന്നപ്പോൾ. ഇന്ത്യയോടുള്ള സമീപനത്തിൽ കാര്യമായ മാറ്റം വന്നു. മോദിയുടെ നയതന്ത്ര മികവും ഇന്ത്യയുടെ വിജയമായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP